കോതമംഗലം: രാത്രിയിൽ അടുത്തുവന്ന് കിടക്കും. തലോടലും തപ്പലും പിന്നാലെ. ലക്ഷ്യകേന്ദ്രത്തിൽ കൈയെത്തുമ്പോൾ അമർത്തലും വലിക്കലും തുടർക്കഥ. മുകളിൽക്കയറിക്കിടന്നും പിന്നിൽ നിന്നും സംതൃപ്തി നേടും. സഹികെട്ട് അസഹ്യത പ്രകടിപ്പിച്ചാൽ ഭീഷിണിയും മർദ്ധനവും. കുരുന്നു ശരീരങ്ങളെ കാമസംതൃപ്തിക്കായി നരാധമൻ പിച്ചിച്ചീന്തിയത് സ്ഥാപന നടത്തിപ്പുകാരന്റെ അറിവോടെയെന്നും വെളിപ്പെടുത്തൽ.

കഴിഞ്ഞ ആറുമാസത്തോളമായി തങ്ങൾ ഒപ്പം താമസിച്ചിരുന്ന അദ്ധ്യാപകനിൽ നിന്നും നേരിട്ട ലൈംഗിക പീഡനത്തെക്കുറിച്ച് പോത്താനിക്കാട് പൊലീസ് സ്‌റ്റേഷൻ പരിധിയിലെ കൂവള്ളൂർ കല്ലിരിക്കുംകണ്ടം അൽഹുദ യത്തിംഖാനയിലെ കുരുന്നുകൾ ചൈൽഡ് ലൈൻ പ്രവർത്തകർക്ക് സ്വന്തം കൈപ്പടയിൽ എഴുതി നൽകിയ കത്തിലെ പരാമർശങ്ങളാണ് മുകളിൽ ചേർത്തിട്ടുള്ളത്.

ലൈംഗിക സംതൃപ്തിക്കായി സാധരക്കാർക്ക് അറപ്പും വെറുപ്പുമുളവാക്കുന്ന രീതികളാണ് ലക്ഷദ്വീപ് സ്വദേശിയായ ഇവിടുത്തെ അദ്ധ്യാപകൻ സെയ്ഫുദ്ദീൻ മൗലവി അന്തേവാസികളായ പത്തിനും പന്ത്രണ്ടിനുമിടയിൽ പ്രായമുള്ള ആൺകുട്ടികളിൽ പരീക്ഷിച്ചിരുന്നതെന്നാണ് പരാതികളിൽ നിന്നും വ്യക്തമാവുന്നത്. തുടർച്ചയായ പ്രകൃതിവിരുദ്ധ പീഡനവും ജനനേന്ദ്രിയങ്ങിലെ കൈക്രിയകളും മൂലം കുട്ടികൾ മലമൂത്ര വിസർജ്ജനം നടത്താൻ പോലും വിഷമിക്കുന്ന അവസ്ഥയിലേക്ക് എത്തിയിരുന്നെന്നാണ് രക്ഷിതാക്കൾ ചൈൽഡ് പ്രവർത്തകരുമായി പങ്കുവച്ച വിവരം.

സഹികെട്ട് ബദ്ദരി ഉസ്താദ് എന്നപേരിൽ അറിയപ്പെടുന്ന സ്ഥാപനനടത്തിപ്പുകാരൻ സുലൈമാൻ മൗലവിയോട് ദുരവസ്ഥ വിവരിച്ചെങ്കിലും പുറത്തറിയിയ്‌ക്കേണ്ടെന്ന് പറഞ്ഞ് തങ്ങളെ മടക്കുകയായിരുന്നെന്ന് പീഡനത്തിനിരയായ കുട്ടികളിൽ ചിലർ ചൈൽഡ് ലൈൻ പ്രവർത്തകർക്ക് നൽകിയ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. വീടുകളിൽ നിന്നും കാണാനെത്തിയ മാതാപിതാക്കളോട് പീഡനത്തിനിരയാക്കപ്പെട്ട കുട്ടികളിൽ ചിലർ ഇവിടെ നിന്ന് തുടർന്ന് പഠിക്കാൻ താല്പര്യമില്ലന്ന് അറിയിക്കുകയായിരുന്നു.ഈയവസരത്തിൽ കാരണം തിരക്കിയെങ്കിലും ആദ്യമൊന്നും കുട്ടികൾ മനസ്സുതുറക്കാൻ തയ്യാറായില്ല.ഏറെ നേരം ചോദ്യം ചെയ്തപ്പോഴാണ് കുട്ടികൾ തങ്ങൾ നേരിട്ടുവന്നിരുന്ന കൊടുംപീഡനം ഉറ്റവർക്ക് മുമ്പാകെ വെളിപ്പെടുത്തിയത്.

രക്ഷിതാക്കൾ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ ചൈൽഡ്‌ലൈൻ പ്രവർത്തകർ സ്‌കൂളിലെത്തി കുട്ടികളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. സംസ്ഥാനത്തിന്റെ വിവധ ഭാഗങ്ങളിൽ നിന്നുള്ള 5 കുട്ടികളും ലക്ഷദ്വീപിൽ നിന്നുള്ള ഒരു കുട്ടിയും പീഡനത്തിനിരയായതായിട്ടാണ് ചൈൽഡ്‌ലൈൻ പ്രവർത്തകർ പൊലീസിന് നൽകിയ റിപ്പോർട്ട്. ഏതാനും കുട്ടികൾകൂടി പീഡനത്തിനിരയായിട്ടുണ്ടെന്നും ഇവരെ സ്ഥാപനനടത്തിപ്പുകാരൻ മുക്കിയെന്നുമാണ് പരക്കെ ഉയർന്നിട്ടുള്ള സംശയം.ചൈൽഡ് ലൈൻ പ്രവർത്തകർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പോത്താനിക്കാട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.വിദ്യാർത്ഥികളെ ഇന്നലെ വൈദ്യപരിശോധനക്ക് വിധേയമാക്കി.

സംഭവം സംബന്ധിച്ച് പ്രാഥമീക അന്വേഷണം പൂർത്തിയായയെന്നും അദ്ധ്യാപകൻ ഇപ്പോൾ സ്ഥാപനത്തിലില്ലന്നാണ് വ്യക്തമായിട്ടുള്ളതെന്നും ഇയാളെ കണ്ടെത്താൻ ഊർജ്ജിത തിരച്ചിൽ നടത്തിവരികയാണെന്നും പോത്താനിക്കാട് പൊലീസ് അറിയിച്ചു. സ്ഥാപനത്തിൽ നടന്നുവന്നിരുന്ന പീഡനം ഒരു അദ്ധ്യാപകനിൽ മാത്രം ഒതുക്കുന്നതിനുള്ള പൊലീസ് നീക്കത്തിലും സംഭവം ശ്രദ്ധിയിൽപ്പെട്ടിട്ടും പൊലീസിൽ അറിയിക്കാതിരുന്ന നടത്തിപ്പുകാരന്റെ നടപടിയിലും പ്രതിഷേധിച്ച് പൗരമതിയുടെ നേതൃത്വത്തിൽ കൂവള്ളൂരിൽ മാർച്ചും പൊതുയോഗവും സംഘടിപ്പിച്ചു.

ചെയർമാൻ വി ഇ അലിയാർ,കെ ഇ സെയ്തുമുഹമ്മദ്,കെ എം അനസ്,കെ എസ് ഷൗക്കത്തലി,മുസ്തഫ അഫീഫ്,പി എസ് അന്തിക്കുഞ്ഞ് എന്നിവർ നേതൃത്വം നൽകി.