യൂറോപ്യന് യൂണിയനില് നിന്നും വിട്ട് പോകുന്നതിന് ബ്രിട്ടന് കനത്ത വില നല്‌കേണ്ടി വരുമെന്നും ഒരു പാഠം പഠിപ്പിക്കുമെന്ന ഭീഷണിയുമായി ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‌കോയിസ് ഹോളണ്ട് രംഗത്തെത്തി. ബ്രെക്‌സിറ്റിന്റെ പേരില് ബ്രിട്ടനെ നിര്ബന്ധമായും ശിക്ഷിക്കണമെന്ന് മറ്റുള്ള രാജ്യങ്ങള്ക്കുള്ള താക്കീതെന്ന വണ്ണമാണ് ഫ്രാന്‌കോയിസ് പ്രഖ്യാപിച്ചിരിക്കുന്നത്. ബ്രെക്‌സിറ്റിനെ തുടര്ന്ന് ബ്രിട്ടനിലേക്കുള്ള യൂറോപ്യന് യൂണിയന് രാജ്യങ്ങളിലെ പൗരന്മാരുടെ കുടിയേറ്റത്തെ ബ്രിട്ടന് നിയന്ത്രിക്കുയാണെങ്കില് ബ്രിട്ടന് മുന്നില് യൂറോപ്യന് യൂണിയന്റെ സിംഗിള് മാര്ക്കറ്റ് കൊട്ടിയടയ്ക്കുമെന്ന ഭീഷണിയാണ് ജര്മന് ചാന്‌സലര് മുഴക്കിയിരിക്കുന്നത്. ഇതോടെ കഴിഞ്ഞ ദിവസം പൗണ്ട് വില വീണത് ബ്രെക്‌സിറ്റ് ഭീഷണിക്കെതിരെ യൂറോപ്പ് ഒരുമിച്ചപ്പോഴെന്ന് വ്യക്തമായിരിക്കുകയാണ്.

പാരീസില് വ്യാഴാഴ്ച രാത്രി നടന്ന ഡിന്നറിനിടെയാണ് ഇരു നേതാക്കളും ബ്രിട്ടനെതിരെ കടുത്ത പ്രസ്താവനകള് നടത്തിയിരിക്കുന്നത്. യൂറോപ്യന് പ്രൊജക്ടിന്റെ സ്ഥാപകനേതാക്കളെന്ന നിലയില് ഇരുവരുടെയും താക്കീതുകള്ക്ക് അതി പ്രാധാന്യമുണ്ടെന്നാണ് കണക്കാക്കുന്നത്.ഇപ്പോള് യൂറോപ്യന് യൂണിയന് യാതൊരു വിലയും നല്കാതെ യുകെ വിട്ട് പോകാന് ഒരുങ്ങുകയാണെന്നും അത് നടക്കില്ലെന്നുമാണ് ഫ്രാന്‌കോയിസ് വ്യക്തമാക്കിയിരിക്കുന്നത്. ലോകത്തിലെ യൂറോ ഡീലര് എന്ന ലണ്ടന്റെ പദവി തകര്ക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്നാണ് ഫ്രഞ്ച് ധനകാര്യ മന്ത്രിയായ മൈക്കല് ??സാപിന് ഭീഷണി മുഴക്കിയിരിക്കുന്നത്. യുകെ യൂറോപ്യന് യൂണിയനില് നിന്നും വിട്ട് പോകുന്നതോടെ പ്രധാനപ്പെട്ട ക്ലിയറിങ് സ്ഥലം യൂണിയന് പുറത്തുള്ള ലണ്ടനാകുന്നതിനെ യൂറോസോണിലുള്ള ആരും അനുകൂലിക്കില്ലെന്നാണ് അദ്ദേഹം മുന്നറിയിപ്പേകുന്നത്. ഇതിനെ തുടര്ന്ന് ലണ്ടന് പകരം പാരീസിന് ഈ സ്ഥാനം ലഭിക്കുമെന്നും അദ്ദേഹം അവകാശപ്പെടുന്നു.

യൂറോപ്യന് യൂണിയനില് നിന്നും എളുപ്പത്തില് വിട്ട് പോകാമെന്നാണ് ബ്രിട്ടന് കരുതുന്നതെങ്കിലും ബ്രെക്‌സിറ്റ് കടുത്തതായിരിക്കുമെന്നാണ് ഫ്രാന്‌കോയിസ് ഭീഷണി മുഴക്കിയിരിക്കുന്നത്. വിട്ട് പോകുന്നതിനുള്ള ബ്രിട്ടന്റെ ആഗ്രഹത്തിനൊപ്പം തങ്ങള് കൂടെ നില്ക്കുന്നുവെന്നും എന്നാല് തങ്ങള്ക്ക് തുടര്ന്നും നിലനില്‌ക്കേണ്ടതുണ്ടെന്നും അതിനാവശ്യമായ നടപടികള് സ്വീകരിക്കുമെന്നുമാണ് അദ്ദേഹം കടുത്ത സൂചന നല്കിയിരിക്കുന്നത്. കര്ക്കശ നടപടികള് സ്വീകരിച്ചില്ലെങ്കില് തങ്ങള് യൂറോപ്യന് യൂണിയന്റെ അട്സ്ഥാന തത്വങ്ങള് അപകടത്തില് പെടുത്തേണ്ട അവസ്ഥയായിരിക്കുമുണ്ടാവുകയെന്നും മറ്റ് ചില യൂറോപ്യന് യൂണിയന് രാജ്യങ്ങള് കൂടി വിട്ട് പോകുമെന്നും ഫ്രാന്‌കോയിസ് പറയുന്നു.മുമ്പില്ലാത്ത വിധം യൂറോപ്പ് പ്രതിസന്ധിയിലായിരിക്കുന്ന സമയമാണിത്. പാരീസിലെ ജാക്യൂസ് ഡെലോര്‌സ് ഇന്സ്റ്റിറ്റിയൂട്ടിന്റെ 20 ാം വാര്ഷികാഘോഷ വേളയില് സംഘടിപ്പിക്കപ്പെട്ട ചടങ്ങിനോടനുബന്ധിച്ചുള്ള ഡിന്നറില് സംസാരിക്കവെയാണ് ഫ്രഞ്ച് പ്രസിഡന്റ് നിര്ണായകമായ ഈ പ്രസ്താവന നടത്തിയിരിക്കുന്നത്.

പ്രസ്തുത ഡിന്നറില് യൂറോപ്യന് കമ്മീഷന് പ്രസിഡന്റ് ജീന്-ജങ്കര് ക്ലൗഡ്, യൂറോപ്യന് യൂണിയന്റെ പ്രധാനപ്പെട്ട ബ്രെക്‌സിറ്റ് നെഗോഷ്യേറ്ററായ മൈക്കല് ??ബാര്ണിയര് തുടങ്ങിയവര് പങ്കെടുത്തിരുന്നു.ബ്രെക്‌സിറ്റ് വിലപേശല് സമയത്ത് സ്വതന്ത്ര സഞ്ചാരത്തിന്റെ കാര്യത്തില് വിട്ട് വീഴ്ച ചെയ്താല് യൂറോപ്യന് യൂണിയന് ചിന്നിച്ചിതറുമെന്നായിരുന്നു ജര്മന് ചാന്‌സലര് മെര്കല് മുന്നറിയിപ്പേകിയത്. 2017 മാര്ച്ച് അവസാനം യുകെ യൂറോപ്യന് യൂണിയനില് നിന്നും വിട്ട് പോകുന്നതിനുള്ള പ്രക്രിയകള് ഔപചാരികമായി ആരംഭിക്കുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസമെയ്‌ നിര്ണായകമായ പ്രസ്താവന നടത്തിയതിനെ തുടര്ന്നാണ് ഫ്രാന്‌കോയിസും മെര്കലും വിവാദമായ പ്രസ്താവനകളുമായി രംഗത്തെത്തിയിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.