- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കയറിക്കിടക്കാൻ പോലും ഒരിടമില്ലാത്തവന്റെ മുമ്പിൽ വച്ച് 20 പൗണ്ട് നോട്ട് കത്തിക്കുന്നവനെ എന്ത് വിളിക്കാം? വിദ്യാർത്ഥിയുടെ അഹന്തയ്ക്കെതിരെ കൈകോർത്ത് സോഷ്യൽ മീഡിയ
ഇത് റൊണാൾഡ് കോയ്നെ.. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന ഇഷ്ടന്റെ പ്രധാന വിനോദം കയറിക്കിടക്കാൻ ഇടമില്ലാതെ തെരുവിൽ കിടക്കുന്നവന്റെ മുമ്പിൽ വച്ച് 20 പൗണ്ട് നോട്ട് കത്തിച്ച് അവരെ പരിഹസിക്കലാണ്. ഈ വിദ്യാർത്ഥിയുടെ അഹന്തയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. തന്റെ മകന്റെ പ്രവൃത്തി ചിന്താശൂന്യവും ക്രൂരവുമാണെന്ന് ആരോപിച്ച് റൊണാൾഡിന്റെ അമ്മ വരെ കഴിഞ്ഞ രാത്രി രംഗത്തെത്തിയിട്ടുണ്ട്. അഗതിയായ ഒരാൾ തെരുവിൽ നോക്കി നിൽക്കവെ അയാളുടെ മുന്നിൽ വച്ച് റൊണാൾഡ് ഫെബ്രുവരി രണ്ടിന് രാവിലെ ബാങ്ക് നോട്ട് കത്തിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. സ്‌കോട്ട്ലൻഡ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്ടുർജന്റെ അകന്ന ബന്ധുവാണ് റൊണാൾഡെന്ന് റിപ്പോർട്ടുണ്ട്. ഇയാൾ റൊണാൾഡ് കോയ്നെ തന്നെയാണെന്ന് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി കോൺസർവേറ്റീവ് അസോസിയേഷൻ സ്ഥിരീകരിച്ചിക്കുകയും ചെയ്തിരുന്നു. സ്നാപ് ചാറ്റിൽ ഷെയർ ചെയ്യപ്പെട്ട ഈ വീഡിയോ നൂറ് കണക്കിന് പേർ കണ്ടതിനെ തുടർന്ന് ഈ വിദ്യാർത്ഥിയെ പ്രസ്തുത അസോസിയേഷനിൽ നിന്നും
ഇത് റൊണാൾഡ് കോയ്നെ.. കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിൽ പഠിക്കുന്ന ഇഷ്ടന്റെ പ്രധാന വിനോദം കയറിക്കിടക്കാൻ ഇടമില്ലാതെ തെരുവിൽ കിടക്കുന്നവന്റെ മുമ്പിൽ വച്ച് 20 പൗണ്ട് നോട്ട് കത്തിച്ച് അവരെ പരിഹസിക്കലാണ്. ഈ വിദ്യാർത്ഥിയുടെ അഹന്തയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്. തന്റെ മകന്റെ പ്രവൃത്തി ചിന്താശൂന്യവും ക്രൂരവുമാണെന്ന് ആരോപിച്ച് റൊണാൾഡിന്റെ അമ്മ വരെ കഴിഞ്ഞ രാത്രി രംഗത്തെത്തിയിട്ടുണ്ട്. അഗതിയായ ഒരാൾ തെരുവിൽ നോക്കി നിൽക്കവെ അയാളുടെ മുന്നിൽ വച്ച് റൊണാൾഡ് ഫെബ്രുവരി രണ്ടിന് രാവിലെ ബാങ്ക് നോട്ട് കത്തിക്കുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.
സ്‌കോട്ട്ലൻഡ് ഫസ്റ്റ് മിനിസ്റ്റർ നിക്കോള സ്ടുർജന്റെ അകന്ന ബന്ധുവാണ് റൊണാൾഡെന്ന് റിപ്പോർട്ടുണ്ട്. ഇയാൾ റൊണാൾഡ് കോയ്നെ തന്നെയാണെന്ന് കേംബ്രിഡ്ജ് യൂണിവേഴ്സിറ്റി കോൺസർവേറ്റീവ് അസോസിയേഷൻ സ്ഥിരീകരിച്ചിക്കുകയും ചെയ്തിരുന്നു. സ്നാപ് ചാറ്റിൽ ഷെയർ ചെയ്യപ്പെട്ട ഈ വീഡിയോ നൂറ് കണക്കിന് പേർ കണ്ടതിനെ തുടർന്ന് ഈ വിദ്യാർത്ഥിയെ പ്രസ്തുത അസോസിയേഷനിൽ നിന്നും പുറത്താക്കുകയും ചെയ്തിരുന്നു. റൊണാൾഡ് ബാങ്ക് നോട്ട് തെരുവിൽ വച്ച് കത്തിക്കുന്ന ദൃശ്യങ്ങളിൽ നിന്നു ക്യാമറ പാൻ ചെയ്യുന്നത് കേബ്രിഡ്ജ് സിറ്റിസെന്ററിലെ കോട്സ് വോൾഡ് ഔട്ട്ഡോർ ക്ലോത്തിങ് ഷോപ്പിംഗിന് മുന്നിൽ നിരാലംബനായി നിൽക്കുന്ന അഗതിയുടെ നേർക്കാണ്. നോട്ട് കത്തിക്കുന്നത് അയാൾ നിസ്സഹായനായി നോക്കി നിൽക്കുകയാണ്.
വീടില്ലാതെ തെരുവിൽ കഴിയേണ്ടി വന്ന ഈ അഗതിയെ പരിഹസിക്കുന്ന വിധത്തിലുള്ള പെരുമാറ്റമാണ് റൊണാൾഡ് ഈ വീഡിയോയിൽ കാഴ്ച വച്ചിരിക്കുന്നത്. വെസ്റ്റ് ലോത്തിയാനിലെ ലിവിങ്സ്റ്റണിലാണ് ഈ വിദ്യാർത്ഥി ആഡംബര ജീവിതം നയിക്കുന്നത്. തന്റെ മകന്റെ പെരുമാറ്റം തനിക്ക് മനസിലാക്കാൻ സാധിക്കുന്നില്ലെന്ന് പ്രതികരിച്ചാണ് കഴിഞ്ഞ രാത്രി റൊണാൾഡിന്റെ അമ്മ സാന്ദ്ര മാക് ലൗഗ്ലിൻ രംഗത്തെത്തിയിരിക്കുന്നത്. ഈ സംഭവത്തിന് ശേഷം മകൻ കുറ്റസമ്മതം നടത്തിയിരുന്നുവെന്നും താൻ വളരെ നിന്ദ്യമായ ഒരു പ്രവൃത്തിയാണ് ചെയ്തിരിക്കുന്നതെന്ന് പശ്ചാത്താപപ്പെട്ടിരുന്നുവെന്നും ഈ അമ്മ വെളിപ്പെടുത്തുന്നു. സ്‌കൂളിൽ പഠിക്കുമ്പോൾ എഡിൻബർഗിലെ സ്റ്റോക്ക് ബ്രിഡ്ജ് ഷെൽട്ടർ ഹോംലെസ് ഷോപ്പിൽ റൊണാൾഡ് രണ്ട് വർഷം വളണ്ടിയറായി പ്രവർത്തിച്ചിരുന്നുവെന്നും അവന്റെ ഭാഗത്ത് നിന്നും ഇത്തരത്തിലൊരു പ്രവർത്തി പ്രതീക്ഷിച്ചിരുന്നില്ലെന്നും ആ അമ്മ പരിതപിക്കുന്നു.
വളരെ കഠിനമായി അധ്വാനിക്കുന്ന വിദ്യാർത്ഥിയാണ് തന്റെ മകനെന്നും കേബ്രിഡ്ജിൽ പഠിക്കാൻ അവസരം ലഭിച്ചതിന്റെ പ്രത്യേക ഭാഗ്യത്തെക്കുറിച്ച് അവന് നന്നായി അറിയാമെന്നും അമ്മ പറയുന്നു. കേംബ്രിഡ്ജിൽ നിന്നും രാത്രിയിൽ സുഹൃത്തിനൊപ്പം പുറത്തിറങ്ങി വീടില്ലാത്തവർക്ക് ഭക്ഷണം വാങ്ങിക്കൊടുക്കുന്ന ശീലം പിന്തുടർന്ന വിദ്യാർത്ഥിയാണ് റൊണാൾഡെന്നും വെളിപ്പെട്ടിട്ടുണ്ട്. ഓയിൽ എൻജിനീയറിങ് കമ്പനി നടത്തുന്ന റോണി കോയ്നെയാണ് റൊണാൾഡിന്റെ പിതാവ്. തന്റെ മകന് കേബ്രിഡ്ജിൽ പ്രവേശനം ലഭിച്ചുവെന്നറിഞ്ഞപ്പോൾ തനിക്ക്ഏറെ അഭിമാനം തോന്നുന്നുവെന്ന് മുമ്പ് അദ്ദേഹം ഓൺലൈനിൽ കുറിച്ചിരുന്നു. സ്റ്റുഡന്റ് യൂണിയൻ, ലോ സൊസൈറ്റി തുടങ്ങിയവയിൽ സജീവ പ്രവർത്തനം കാഴ്ച വച്ചിരുന്നു റൊണാൾഡ്.