- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പവർ ബാങ്കുകൾ ചെക്കിൻ ബാഗുകളിൽ തിരുകി കേരളത്തിലെ വിമാനത്താവളങ്ങളിൽ ചെന്നാൽ യാത്ര മുടങ്ങും; ഹാൻഡ് ബാഗിൽ കൊണ്ടു പോകാമെങ്കിലും ബ്രാൻഡഡ് ഇനങ്ങൾക്ക് മാത്രം അനുമതി; പുലിവാല് പിടിച്ച് അനേകം പ്രവാസികൾ
വിമാനയാത്ര നടത്തുമ്പോൾ പൊതുവേ യാത്രികർ കയ്യിൽ കരുതാറുള്ള ഒന്നാണ് പവർ ബാങ്കുകൾ. എന്നാൽ ഇനി ഇത്തരം പവർ ബാങ്കുകളുമായി വിമാനത്താവളങ്ങളിൽ ചെല്ലുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും. ചിലപ്പോൾ വിമാന യാത്ര തന്നെ മുടങ്ങിയേക്കാം. പവർ ബാങ്കുകൾക്ക് കർശന നിബന്ധനകൾ ഏർപ്പെടുത്തിയിരിക്കുന്നതാണ് യാത്രക്കാരെ പുലിവാല് പിടിപ്പിച്ചിരിക്കുന്നത്. പവർ ബാങ്കുകൾ ഇനി മുതൽ ചെക്ക് ഇൻ ബാഗുകളിൽ കൊണ്ടു പോകാൻ അനുമതി ഇല്ല. പകരം ഹാൻഡ് ബാഗുകളിൽ കൊണ്ടു പോകാൻ മാത്രമാണ് ഇപ്പോൾ അനുമതിയുള്ളത്. അതും ബ്രാൻഡഡ് ഇനങ്ങൾക്ക് മാത്രമാണ് അനുമതിയുള്ളത്. സുരക്ഷാ കാരണങ്ങൾ മുൻ നിർത്തിയാണ് ഇത്തരത്തിൽ ഒരു നിബന്ധന നടപ്പിലാക്കിയിരിക്കുന്നത്. മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ ഉപയോഗിക്കുന്ന പവർ ബാങ്കുകൾ വിമാനത്തിൽ കൊണ്ടുപോകുന്നതിന് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റീസ് (ബി.സി.എ.എസ്.) കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. പ്രാദേശികമായി ഉണ്ടാക്കുന്ന നിലവാരം കുറഞ്ഞ പവർ ബാങ്കുകൾ രണ്ട് ബാഗേജുകളിലും കൊണ്ടുപോകുന്നതിനും ബി.സി.എ.എസ്. വിലക്കേർപ്പെടുത്തിയിട്ടുണ്ട്
വിമാനയാത്ര നടത്തുമ്പോൾ പൊതുവേ യാത്രികർ കയ്യിൽ കരുതാറുള്ള ഒന്നാണ് പവർ ബാങ്കുകൾ. എന്നാൽ ഇനി ഇത്തരം പവർ ബാങ്കുകളുമായി വിമാനത്താവളങ്ങളിൽ ചെല്ലുമ്പോൾ സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും. ചിലപ്പോൾ വിമാന യാത്ര തന്നെ മുടങ്ങിയേക്കാം. പവർ ബാങ്കുകൾക്ക് കർശന നിബന്ധനകൾ ഏർപ്പെടുത്തിയിരിക്കുന്നതാണ് യാത്രക്കാരെ പുലിവാല് പിടിപ്പിച്ചിരിക്കുന്നത്.
പവർ ബാങ്കുകൾ ഇനി മുതൽ ചെക്ക് ഇൻ ബാഗുകളിൽ കൊണ്ടു പോകാൻ അനുമതി ഇല്ല. പകരം ഹാൻഡ് ബാഗുകളിൽ കൊണ്ടു പോകാൻ മാത്രമാണ് ഇപ്പോൾ അനുമതിയുള്ളത്. അതും ബ്രാൻഡഡ് ഇനങ്ങൾക്ക് മാത്രമാണ് അനുമതിയുള്ളത്. സുരക്ഷാ കാരണങ്ങൾ മുൻ നിർത്തിയാണ് ഇത്തരത്തിൽ ഒരു നിബന്ധന നടപ്പിലാക്കിയിരിക്കുന്നത്.
മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ ഉപയോഗിക്കുന്ന പവർ ബാങ്കുകൾ വിമാനത്തിൽ കൊണ്ടുപോകുന്നതിന് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റീസ് (ബി.സി.എ.എസ്.) കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. പ്രാദേശികമായി ഉണ്ടാക്കുന്ന നിലവാരം കുറഞ്ഞ പവർ ബാങ്കുകൾ രണ്ട് ബാഗേജുകളിലും കൊണ്ടുപോകുന്നതിനും ബി.സി.എ.എസ്. വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
പുതിയ നിർദ്ദേശം മറികടന്ന് ചെക്ക് ഇൻ ബാഗേജിൽ പവർ ബാഗ് ഉൾപ്പെടുത്തിയാൽ അത് കണ്ട് കെട്ടും. യാത്രക്കാരെ വിശദ പരിശോധനയ്ക്കായി വിളിപ്പിക്കുകയും ചെയ്യും. ഇത് ചിലപ്പോൾ സമയത്തുള്ള വിമാനയാത്രയ്ക്ക് വരെ തടസസ്സമായേക്കാം.
വിമാനത്തിൽ കൊറിയറായും കാർഗോയായും ഇത്തരം പവർ ബാങ്കുകൾ അയയ്ക്കുന്നതിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. പവർ ബാങ്കുകളിലെ ബാറ്ററികൾ മാറ്റി സ്‌ഫോടക വസ്തുക്കൾ നിറച്ചിരുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് ഇത്തരം ഒരു നിരോധനം ഏർപ്പെടുത്തിയത്.
മംഗലാപുരം വിമാനത്താവളത്തിലെ ഒരു യാത്രക്കാരനിൽനിന്ന് ഇത്തരത്തിൽ, മാറ്റം വരുത്തിയ പവർ ബാങ്ക് പിടിച്ചെടുത്തിരുന്നു. രാജ്യത്തെ പല വിമാനത്താവളങ്ങളിലും സംശയാസ്പദമായ രീതിയിൽ കടത്തിയ പവർ ബാങ്കുകൾ പിടിച്ചെടുത്തിട്ടുണ്ട്.
നാടൻ പവർ ബാങ്കുകളിൽ വളരെ എളുപ്പത്തിൽ മാറ്റം വരുത്തി, ഉള്ളിലെ സെല്ലുകൾക്കു പകരം സ്ഫോടക വസ്തുക്കൾ നിറയ്ക്കാൻ കഴിയും. ഈ സാധ്യത കണക്കിലെടുത്താണ് വിമാനത്താവളങ്ങൾക്ക് ബി.സി.എ.എസ്. കർശന നിർദ്ദേശം നൽകിയിരിക്കുന്നത്.
പ്രമുഖ ബ്രാൻഡുകളിൽ മാറ്റങ്ങൾ വരുത്താനുള്ള സാധ്യത കുറവായതിനാൽ അത്തരം പവർ ബാങ്കുകൾ ഹാൻഡ് ബാഗേജിൽ കൊണ്ടുപോകാവുന്നതാണ്. ചെക്-ഇൻ ബാഗേജിൽ ഇവയും അനുവദനീയമല്ല.
പ്രാദേശികമായി നിർമ്മിക്കുന്ന പവർ ബാങ്കുകളിൽ നിശ്ചിത സംഭരണ ശേഷി ഉണ്ടെന്ന് തെറ്റിദ്ധരിപ്പിക്കാൻ സെല്ലുകൾക്കു പുറമേ, കളിമണ്ണ് ഉപയോഗിച്ചുള്ള വ്യാജ ബാറ്ററികൾ ഉപയോഗിക്കുന്നു.
ഇത്തരം പവർ ബാങ്കുകൾ അനായാസം തുറക്കാനാകും. കളിമൺ ബാറ്ററികൾ മാറ്റി പകരം രാസവസ്തുകൾ നിറയ്ക്കാനും അവയെ സമാന്തര സ്ഫോടകവസ്തുവായി ഉപയോഗിക്കാനും കഴിയും.
ചെക്-ഇൻ ബാഗേജിൽ പ്രത്യേക അറയുണ്ടാക്കി ഘടിപ്പിച്ച നിലയിലുള്ള പവർ ബാങ്കുകളും നാടൻ പവർ ബാങ്കുകളും കഴിഞ്ഞ ദിവസങ്ങളിൽ കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരിൽനിന്ന് പിടിച്ചെടുത്തിരുന്നു. പവർ ബാങ്കുകൾ ഒഴിവാക്കാൻ യാത്രക്കാർ ജാഗ്രത പുലർത്തണമെന്ന് കൊച്ചി വിമാനത്താവളം അധികൃതർ അറിയിച്ചു.