- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആര്യൻ ഖാൻ കേസിൽ കൂറു മാറിയ വിവാദ സാക്ഷി; അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സമീർ വാംഖഡെയ്‌ക്കെതിരെ ഉന്നയിച്ചത് ഗുരുതര ആരോപണങ്ങൾ; ആര്യൻഖാനെ അറസ്റ്റ് ഷാരൂഖിനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ വേണ്ടിയെന്ന് വെളിപ്പെടുത്തി; പ്രഭാകർ സെയിലിന്റെ മരണം ദുരൂഹം
മുംബൈ: ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകൻ ആര്യൻ ഖാൻ ഉൾപ്പെടുന്ന കേസിൽ കൂറുമാറിയ സാക്ഷി മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് അഭിഭാഷകർ സ്ഥിരീകരിച്ചു. കേസിലെ മറ്റൊരു വിവാദ സാക്ഷിയായ കിരൺ ഗോസാവിയുടെ അംഗരക്ഷകൻ കൂടിയാണ് മരണപ്പെട്ട പ്രഭാകർ സെയിൽ.കേസിലെ അന്നത്തെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സമീർ വാംഖഡെയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഇയാൾ ഉന്നയിച്ചിരുന്നത്.
ആര്യൻഖാനെ അറസ്റ്റ് ചെയ്തത് ഷാരൂഖ് ഖാനെ ഭീഷണിപ്പെടുത്തി പണം തട്ടാൻ വേണ്ടിയായിരുന്നു എന്നായിരുന്നു ആരോപണം. കേസിലെ മറ്റൊരു പ്രതിയായ കിരൺ ഗോസാവി ഇക്കാര്യം മറ്റൊരാളോട് സംസാരിക്കുന്നത് കേട്ടെന്നായിരുന്നു വെളിപ്പെടുത്തൽ. ആര്യൻ ഖാൻ അറസ്റ്റിലായതിന് പിറ്റേന്ന് ഗോവാസിക്ക് 50 ലക്ഷം രൂപ കിട്ടിയെന്നും പ്രഭാകർ ആരോപിച്ചിരുന്നു.വിവാദമായ ലഹരി മരുന്ന് കേസിൽ ആര്യൻഖാനെതിരെ തെളിവുകളൊന്നും ഇല്ലെന്നായിരുന്നു നാർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോയുടെ കണ്ടെത്തൽ.
ആര്യനോടൊപ്പമുള്ള സെൽഫിയിലൂടെ വൈറലായ സ്വകാര്യ കുറ്റാന്വേഷകൻ കെ.പി.ഗോസവിയുടെ അംഗരക്ഷകനാണ് താനെന്നാണ് സെയിൽ അവകാശപ്പെട്ടത്. ആര്യനെവച്ച് ഷാറുഖുമായി വിലപേശുന്നതിനെ കുറിച്ച് സാം ഡിസൂസ എന്നയാളുമായി സംസാരിക്കുന്നത് കേട്ടുവെന്നാണ് സെയിൽ പറഞ്ഞത്. '25 കോടി ചോദിക്കണം, എന്നിട്ട് 18ന് ഉറപ്പിക്കണം. കാരണം എട്ടു കോടി സമീർ വാങ്കഡേയ്ക്ക് നൽകണം' എന്നായിരുന്നു സംഭാഷണമെന്നായിരുന്നു സെയിലിന്റെ വെളിപ്പെടുത്തൽ.
ഇതുസംബന്ധിച്ച് സത്യവാങ്മൂലവും സെയിൽ നൽകി. ഗോസവി ഒളിവിലാണെന്നും തന്റെ ജീവനു ഭീഷണിയുണ്ടെന്നും അതിനാലാണു സത്യവാങ്മൂലം നൽകിയതെന്നുമാണു പ്രഭാകർ പറഞ്ഞത്. 50 ലക്ഷം രൂപ ആര്യൻ അറസ്റ്റിലായതിന്റെ പിറ്റേന്ന് ഗോസവിക്ക് കിട്ടിയെന്നും പ്രഭാകർ ആരോപിച്ചിരുന്നു. സെയിലിന്റെ വെളിപ്പെടുത്തലുകൾ, മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക്ക് എൻസിബി അന്വേഷണത്തെ ചോദ്യം ചെയ്യുന്ന അവസ്ഥയിൽ വരെ കാര്യങ്ങൾ എത്തിച്ചിരുന്നു.
വിവാദമായ ലഹരിമരുന്ന് കേസിൽ ആര്യനെതിരെ തെളിവുകളില്ലെന്നായിരുന്നു നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോയുടെ കണ്ടെത്തൽ. ഡെപ്യൂട്ടി ഡയറക്ടർ ജനറൽ സഞ്ജയ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിന്റെ അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കും. വൻ വെളിപ്പെടുത്ത നടത്തിയ സാക്ഷിയാണ് ഇപ്പോൾ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.
ക്രൂയിസ് ഷിപ്പിലെ റെയ്ഡ് ദിവസം സംഭവിച്ചത് സെയിൽ വിശദീകരിച്ചത് ഇങ്ങനെ
ഒക്ടോബർ രണ്ടിന് ആഡംബര കപ്പലിലെ റെയ്ഡിൽ സംഭവിച്ചതും സത്യവാങ്മൂലത്തിൽ പ്രഭാകർ സെയിൽ വിശദീകരിക്കുന്നു. ബോർഡിങ് ഏരിയയ്ക്ക് സമീപുണ്ടായിരുന്ന തന്നോട് കപ്പലിൽ കയറുന്ന ചിലരെ തിരിച്ചറിയാൻ ആവശ്യപ്പെട്ടു. ഇതിനായി വാട്സാപ്പിൽ കുറെ ചിത്രങ്ങൾ തനിക്ക് അയച്ചുതന്നു. ഏകദേശം രാത്രി 10.30 ആയതോടെ, കെപി ഗോസാവി എന്നെ വിളിച്ചു. ആര്യൻ ഖാനെ അതിൽ ഒരു ക്യാബിനിൽ ഞാൻ കണ്ടു. ഒപ്പം മോഡൽ മൂൺമൂൺ ധമേച്ചയെയും മറ്റുചിലരെയും എൻസിബി ഉദ്യോഗസ്ഥർക്ക് ഒപ്പം കണ്ടു. ഇതിന് പിന്നാലെ ചില വെള്ളക്കടലാസുകളിൽ തന്നോട് ഒപ്പിടാൻ പറഞ്ഞു. എന്നാൽ ലഹരിമരുന്ന് പിടിച്ചെടുത്തതോ മറ്റോ താൻ അറിഞ്ഞിരുന്നില്ലെന്നും പ്രഭാകർ വെളിപ്പെടുത്തി. റെയ്ഡിനിടെ കപ്പലിൽനിന്നുള്ള ചില ദൃശ്യങ്ങൾ താൻ പകർത്തിയിരുന്നു. ഇതിലൊന്നിൽ ഗോസാവി ആര്യനെ ഫോൺ ചെയ്യാൻ അനുവദിക്കുന്ന ദൃശ്യങ്ങളുണ്ടെന്നും പ്രഭാകർ പറഞ്ഞു.
പിന്നീട് കെ പി ഗോസാവി ഒരു സാം ഡിസൂസയുമായി കൂടിക്കാഴ്ച നടത്തി. വെവ്വേറെ കാറുകളിൽ ലോവർ പരേലിലേക്ക് പോയി. അവിടെ എത്തും വരെ ഗോസാവി ഫോണിൽ സാമിനോട് ഫോണിൽ സംസാരിക്കുകയായിരുന്നു. നിങ്ങൾ 25 കോടി രൂപയുടെ ഒരു ബോംബിടു...നമ്മൾ അത് 18 കോടിക്ക് തീർക്കണം. കാരണം സമീർ വാങ്കഡെയ്ക്ക് 8 കോടി നൽകണം. ഇതായിരുന്നു സംഭാഷണം. അതേ ദിവസം വൈകിട്ടാണ് ഷാരൂഖിന്റെ മാനേജരുമായി കാറിലെ 15 മിനിറ്റ് കൂടിക്കാഴ്ച എന്നും പ്രഭാകർ സെയിൽ പറയുന്നു.
സമീപത്തെ ഹോട്ടലിൽ നിന്ന് പണവുമായി വരാനും തന്നോട് ആവശ്യപ്പെട്ടു. ഒരു വെള്ള കാറിൽ വന്നവർ, തനിക്ക് രണ്ടു ബാഗുകളിൽ പണം കൈമാറി. ട്രൈഡന്റ് ഹോട്ടലിൽ വച്ച് സാം ഡിസൂസയ്ക്ക് താൻ പണം കൈമാറി. അവിടെ വച്ച് പണം എണ്ണി. അത് 50 ലക്ഷമല്ല. 38 ലക്ഷമേ ഉണ്ടായിരുന്നുള്ളു, പ്രഭാകർ സെയിൽ സത്യവാങ്മൂലത്തിൽ പറഞ്ഞിരുന്നു.
മറുനാടന് ഡെസ്ക്