- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
60 കഴിഞ്ഞവർക്ക് പുതിയ പെൻഷൻ പദ്ധതിയുമായി കേന്ദ്രം; ഒറ്റത്തവണ നിക്ഷേപിച്ചാൽ പെൻഷനും മറ്റാനുകൂല്യങ്ങളും; കാലാവധി കഴിഞ്ഞാൽ പണം മടക്കിനൽകും; പ്രധാനമന്ത്രി വയവന്ദന യോജനയെക്കുറിച്ച് അറിയേണ്ടതെല്ലാം
ഓരോ ദിവസവും ജനോപകാരപ്രദമായ ഒട്ടേറെ പദ്ധതികൾ കേന്ദ്ര സർക്കാർ പ്രഖ്യാിക്കുന്നുണ്ട്. വയോജനങ്ങൾക്കുള്ള പെൻഷൻ പദ്ധതിയാണ് ഏറ്റവുമൊടുവിലത്തേത്. എൽ.ഐ.സിയുമായി ചേർന്ന് നടത്തുന്ന പ്രധാനമന്ത്രി വയ വന്ദന യോജന (പിഎംവിവിവൈ) എന്ന പദ്ധതിയിൽ ചേരുന്നവർക്ക് 60 കഴിഞ്ഞാൽ പെൻഷനും മറ്റാനുകൂല്യങ്ങളും കിട്ടും. എൽഐസി പിഎംവിവിവൈ പ്ലാൻ 842 എന്ന പദ്ധതി തുടങ്ങിക്കഴിഞ്ഞു. അടുത്തവർഷം മെയ് 18 വരെ ഇതിൽ അംഗമാകാൻ സാധിക്കും. ഇന്ത്യയിലെ ജനങ്ങൾക്ക് സാമൂഹിക സുരക്ഷ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിക്ക് തുടക്കമിട്ടിട്ടുള്ളത്. നിക്ഷേപത്തിന്റെ 8.3 ശതമാനം പ്രതിമാസം പെൻഷൻ രൂപത്തിൽ ലഭിക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. പത്തുവർഷത്തേയ്ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. കാലാവധി കഴിഞ്ഞാൽ നിക്ഷേപം മടക്കിക്കിട്ടുകയും ചെയ്യും. ഒറ്റത്തവണ നിക്ഷേപമാണ് പദ്ധതിയിൽ ചേരാനുള്ള മാർഗം. 60 വയസ് പൂർത്തിയായവർക്ക് പദ്ധതിയിൽ ചേരാം. ഉയർന്ന പ്രായപരിധിയില്ല. ആയിരം രൂപയാണ് ഏറ്റവും കുറഞ്ഞ പെൻഷൻ. ഉയർന്ന പെൻഷൻ പ്രതിമാസം 5000 രൂപ. ഉയർന്ന പെൻഷൻ തു
ഓരോ ദിവസവും ജനോപകാരപ്രദമായ ഒട്ടേറെ പദ്ധതികൾ കേന്ദ്ര സർക്കാർ പ്രഖ്യാിക്കുന്നുണ്ട്. വയോജനങ്ങൾക്കുള്ള പെൻഷൻ പദ്ധതിയാണ് ഏറ്റവുമൊടുവിലത്തേത്. എൽ.ഐ.സിയുമായി ചേർന്ന് നടത്തുന്ന പ്രധാനമന്ത്രി വയ വന്ദന യോജന (പിഎംവിവിവൈ) എന്ന പദ്ധതിയിൽ ചേരുന്നവർക്ക് 60 കഴിഞ്ഞാൽ പെൻഷനും മറ്റാനുകൂല്യങ്ങളും കിട്ടും.
എൽഐസി പിഎംവിവിവൈ പ്ലാൻ 842 എന്ന പദ്ധതി തുടങ്ങിക്കഴിഞ്ഞു. അടുത്തവർഷം മെയ് 18 വരെ ഇതിൽ അംഗമാകാൻ സാധിക്കും. ഇന്ത്യയിലെ ജനങ്ങൾക്ക് സാമൂഹിക സുരക്ഷ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതിക്ക് തുടക്കമിട്ടിട്ടുള്ളത്.
നിക്ഷേപത്തിന്റെ 8.3 ശതമാനം പ്രതിമാസം പെൻഷൻ രൂപത്തിൽ ലഭിക്കുന്ന തരത്തിലാണ് പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. പത്തുവർഷത്തേയ്ക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. കാലാവധി കഴിഞ്ഞാൽ നിക്ഷേപം മടക്കിക്കിട്ടുകയും ചെയ്യും. ഒറ്റത്തവണ നിക്ഷേപമാണ് പദ്ധതിയിൽ ചേരാനുള്ള മാർഗം.
60 വയസ് പൂർത്തിയായവർക്ക് പദ്ധതിയിൽ ചേരാം. ഉയർന്ന പ്രായപരിധിയില്ല. ആയിരം രൂപയാണ് ഏറ്റവും കുറഞ്ഞ പെൻഷൻ. ഉയർന്ന പെൻഷൻ പ്രതിമാസം 5000 രൂപ. ഉയർന്ന പെൻഷൻ തുക കുടുംബത്തിനൊന്നാകെയാണ് കണക്കാക്കുക. മാസം, മൂന്നുമാസം, ആറുമാസം, വർഷം എന്നിങ്ങനെയാണ് പെൻഷൻ വിതരണം ചെയ്യുന്നതിനുള്ള കാലയളവുകൾ.
നെഫ്റ്റ് രീതിയിലോ ആധാറുമായി ബന്ധപ്പെടുത്തിയിട്ടുള്ള ഓൺലൈൻ ബാങ്കിങ് രീതിയിലോ ആകും പെൻഷൻ ലഭിക്കുക. ഒഴിവാക്കാനാവാത്ത സാഹചര്യങ്ങളിൽ നിക്ഷേപം പിൻവലിക്കാനാകും. നിക്ഷേപത്തിന്റെ 75 ശതമാനത്തോളം ലോണായും ലഭ്യമാകും.
അംഗമായയാൾ മരിച്ചാൽ നോമിനിക്ക് തുക മടക്കിക്കിട്ടും. കാലാവധി പൂർത്തിയാകുമ്പോൾ നിക്ഷേപവും അവസാനത്തെ പെൻഷനും ചേർന്ന് ലഭിക്കും. പദ്ധതിപ്രകാരമുള്ള ഇൻഷുറൻസ് കവറേജ് പരമാവധി നിക്ഷേപസംഖ്യയായ ഏഴരലക്ഷം രൂപയായിരിക്കും.