തിരുവനന്തപുരം: ഗവ. മെഡിക്കൽ കോളജിൽ വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയ വൈകിയതിന് പിന്നാലെ രോഗി മരിച്ച സംഭവത്തിൽ സസ്‌പെൻഷന് വിധേയനായ നെഫ്രോളജി വിഭാഗം മേധാവി ജേക്കബ് ജോർജ് ഒന്നാന്തരം കൈക്കൂലിക്കാരനെന്ന് മാതൃഭുമി ന്യൂസ് ചാനലിലെ അവതാരകൻ പ്രജീഷ് കൈപ്പള്ളി .സസ്‌പെൻഷന് വിധേയനായ നെഫ്രോളജി വിഭാഗം മേധാവി ഡോ. ജേക്കബ് ജോർജ്, സംഭവം നടക്കുമ്പോൾ ഡൽഹിയി ലായിരുന്നു. ചുമതല ആർക്കും കൈമാറാ തെയാണ് പോയതെന്നും അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. ആശാ തോമസിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

രോഗി മരിച്ച സംഭവത്തിൽ ഗുരുതരമായ വീഴ്ചകൾ സംഭവിച്ചുവെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. രോഗിയെ ശസ്ത്രക്രിയയക്ക് എത്തിക്കുന്നതു മുതൽ സീനിയർ ഡോക്ടറന്മാരുടെ സാന്നിധ്യം ആവശ്യമാണെന്ന പ്രോട്ടോക്കോൾ പോലും പാലിച്ചില്ലെന്നും അഡീഷണൽ ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നുണ്ട്. മെഡിക്കൽ കോളജിലെ ഇത്തരം കശാപ്പുകാരായ ഡോക്ടറന്മാരെ അനാവശ്യമായി പിന്തുണ യ്ക്കരു തെന്നാണ് പ്രജീഷ് നൽകുന്ന മുന്നറിയിപ്പ്. കഴിഞ്ഞ ഞായറാഴ്ച വൃക്ക മാറ്റിവെയ്ക്കൽ ശസ്ത്രക്രിയക്കു വിധേയനായ കാരക്കോണം കുമാർ ഭവനിൽ ജി. സുരേഷ് കുമാർ (62) മരിക്കാനിടയായ സംഭവം വൻ വിവാദമായ പശ്ചാത്തലത്തിലാണ് പ്രജീഷിന്റെ ഈ വെളിപ്പെടുത്തൽ

'എന്റെ സ്വന്തം അനുഭവം - മെഡിക്കൽ കോളജിലെ കശാപ്പുകാർ ' എന്ന ഫേസ് ബുക്ക് കുറിപ്പിലാണ് പ്രജീഷ് ഗുരുതരമായ ആരോപണം ഉന്നയിച്ചിരി ക്കുന്നത്. ഇപ്പോൾ അവയവ മാറ്റ ശസ്ത്ര ക്രിയ യുമായു ണ്ടായ മരണത്തിൽ അത്ഭുതം തോന്നുന്നില്ല. കാരണം, 2017 ൽ താൻ കൈരളി ടിവിയിൽ ആങ്കറായി ജോലി നോക്കുന്ന കാലത്ത് അതീവ ഗുരുതരമായ കിഡ്‌നി രോഗം ബാധിച്ച് തന്റെ അച്ഛനെ തിരുവനന്ത പുരം മെഡിക്കൽ കോളജി ലെ നെഫ്രോളജി വിഭാഗ ത്തിൽ പ്രവേശിപ്പിച്ച സമയത്ത് പ്രജീഷ് നേരിട്ട് കണ്ടതും അനുഭവിച്ച തുമായ കാര്യങ്ങൾ വായിച്ചാൽ ഇപ്പോൾ സംഭവിച്ച രോഗിയുടെ മരണത്തിൽ ഒട്ടും അത്ഭുതപ്പെടാനി ല്ലെന്നാണ് ഫേസ് ബുക്ക് കൂറിപ്പിൽ പറയുന്നത് - ഡോ. ജേക്കബ് ജോർജിന് കൈക്കൂലി കൊടുത്ത കാര്യവും, പിന്നീടിക്കാര്യം ഒരു സുഹ്‌റുത്തിനോട് ഇക്കാര്യം പറഞ്ഞതിന്റെ പേരിൽ അയാൾ തന്റെ അമ്മയെ വഴക്കു പറഞ്ഞ കാര്യവും പ്രജീഷ് വെളിപ്പെടുത്തുന്നുണ്ട്.

'കൈരളി ടിവിയിൽ നിന്ന് നേരത്തേ വിളിച്ച് പറഞ്ഞിരുന്നു. ഹെഡ് ഓഫ് ദ ഡിപ്പാർട്ട്‌മെന്റ് ജേക്കബ് ജോർജിനെ അഡ്‌മിറ്റ് ചെയ്ത ശേഷം കാണുന്നു. സന്തോഷം, പക്ഷേ കാര്യങ്ങൾക്ക് മെല്ലെപ്പോക്ക്. കൂടിരുന്ന രോഗികളുടെ ബന്ധുക്കളെ പരിചയപ്പെട്ടപ്പോൾ കാര്യം മനസിലായി. തുട്ടുണ്ടെ ങ്കിൽ കാര്യം ീസ. അങ്ങനെ ഞാനും എന്റെ ഒരു സുഹൃത്തും കൂടി കുമാരപുരത്തിനടുത്തുള്ള മേധാവിയുടെ വീട്ടിൽ 3.45ന് എത്തി. ഞാൻ എന്നെ പരിചയപ്പെടുത്തി, അച്ഛന്റെ അവസ്ഥ മോശം ആയതു കൊണ്ട് കാര്യമായി നോക്കണേ എന്ന് അപേക്ഷിച്ചു. പോകുമ്പോൾ അന്നത്തെ ആയിരത്തിന്റെ ഒറ്റ നോട്ട് നീട്ടി, കയ്യിൽ വാങ്ങാതെ മേശ തുറന്ന് കാട്ടി, ഞാൻ ഇട്ടു. പൊയ്‌കോളു എന്ന് മറുപടി. പുറത്ത് നിരനിരയായി കനിവ് കാത്ത് പത്തോളം പേർ.

അന്ന് വൈകിട്ട് ഞാൻ ഇക്കാര്യം എന്റെ പ്രിയ സുഹൃത്തും സീരിയൽ നടനുമായ ( മരിച്ചു പോയി ) മനോജ് പിള്ളയോട് പറഞ്ഞു. പുള്ളി ഞാൻ പൊയ്ക്കഴിഞ്ഞ ശേഷം മെഡിക്കൽ കോളേജിലെ ആരോ സുഹൃത്ത് വഴി ജേക്കബ് ജോർജിനോട് സംസാരിച്ചത്രെ. എന്തായാലും രാവിലെ അമ്മ ഒ.പി യിൽ എത്തുമ്പോൾ പ്രസ്തുത മേധാവി അമ്മയെ അകത്തേക്ക് വിളിച്ച് ഡയാലിസിസ് ബുക്ക് നൽകി. അമ്മയുടെ മകന്റെ ആയിരം രൂപ ബുക്കിൽ ഉണ്ടെന്ന് വാചകം. കാര്യമറിയാതെ അമ്മ എന്നെ വിളിച്ചു. ഒരുപാട് വഴക്ക് പറഞ്ഞു. വേറെ ഒന്നിനും അല്ല ഞാൻ കാരണം ഡോക്ടർ അസംതൃപ്തനായതിന്, ' അച്ഛൻ മരണത്തോട് മല്ലിടുന്നതിന്റെ വേവലാതി ആരുന്നു പാവം .അമ്മയ്ക്ക്.

രത്‌നച്ചുരുക്കം: നടപടിക്ക് വിധേയരായ രണ്ടു പേരെയും കുറിച്ച് കൂടുതൽ അന്വേഷണം നടത്തണം ആത്മാർഥത ഉണ്ടെങ്കിൽ. ദയവായി ഡോക്ടർമാരുടെ സംഘടന കശാപ്പുകാരുടെ പങ്കു കച്ചവടക്കാർ ആകരുതെ,ന്നാണ് പ്രജീഷ് സ്വന്തം അനുഭവത്തിൽ നിന്ന് പറയുന്നത്.

പ്രജീഷ് കൈപ്പള്ളിയുടെ ഫേസ് ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

എന്റെ സ്വന്തം അനുഭവം - മെഡിക്കൽ കോളേജിലെ കശാപ്പുകാർ

അവയവമാറ്റത്തിൽ മരണം സംഭവിച്ചതിലോ യൂറോ - നെഫ്‌റോ ഡിപ്പാർട്ട്‌മെന്റുകളിലെ അധികാരികൾക്ക് വീഴ്ച പറ്റിയതിലോ എനിക്ക് ഒരു അത്ഭുതവും തോന്നുന്നില്ല. 2017ൽ ഞാൻ കൈരളി ടിവിയിൽ ജോലി ചെയ്യുന്ന കാലം, അച്ഛൻ അതീവ ഗുരുതരമായി കിഡ്‌നി രോഗിയായി മാറിയ സമയം. തിരുവനന്തപുരം നെഫ്രോ സൂപ്പർ സ്‌പെഷ്യാലിറ്റിയിൽ എത്തിക്കുന്നു. കൈരളി ടിവിയിൽ നിന്ന് നേരത്തേ വിളിച്ച് പറഞ്ഞിരുന്നു. ഹെഡ് ഓഫ് ദ ഡിപ്പാർട്ട്‌മെന്റ് ജേക്കബ് ജോർജിനെ അഡ്‌മിറ്റ് ചെയ്ത ശേഷം കാണുന്നു. സന്തോഷം, പക്ഷേ കാര്യങ്ങൾക്ക് മെല്ലെപ്പോക്ക്. കൂടിരുന്ന രോഗികളുടെ ബന്ധുക്കളെ പരിചയപ്പെട്ടപ്പോൾ കാര്യം മനസിലായി. തുട്ടുണ്ടെങ്കിൽ കാര്യം ok. അങ്ങനെ ഞാനും എന്റെ ഒരു സുഹൃത്തും കൂടി കുമാരപുരത്തിനടുത്തുള്ള മേധാവിയുടെ വീട്ടിൽ 3.45ന് എത്തി. ഞാൻ എന്നെ പരിചയപ്പെടുത്തി, അച്ഛന്റെ അവസ്ഥ മോശം ആയതു കൊണ്ട് കാര്യമായി നോക്കണേ എന്ന് അപേക്ഷിച്ചു. പോകുമ്പോൾ അന്നത്തെ ആയിരത്തിന്റെ ഒറ്റ നോട്ട് നീട്ടി, കയ്യിൽ വാങ്ങാതെ മേശ തുറന്ന് കാട്ടി, ഞാൻ ഇട്ടു. പൊയ്‌കോളു എന്ന് മറുപടി. പുറത്ത് നിരനിരയായി കനിവ് കാത്ത് പത്തോളം പേർ.

അന്ന് വൈകിട്ട് ഞാൻ ഇക്കാര്യം എന്റെ പ്രിയ സുഹൃത്തും സീരിയൽ നടനുമായ ( മരിച്ചു പോയി ) മനോജ് പിള്ളയോട് പറഞ്ഞു. പുള്ളി ഞാൻ പൊയ്ക്കഴിഞ്ഞ ശേഷം മെഡിക്കൽ കോളേജിലെ ആരോ സുഹൃത്ത് വഴി ജേക്കബ് ജോർജിനോട് സംസാരിച്ചത്രെ. എന്തായാലും രാവിലെ അമ്മ ഒ.പി യിൽ എത്തുമ്പോൾ പ്രസ്തുത മേധാവി അമ്മയെ അകത്തേക്ക് വിളിച്ച് ഡയാലിസിസ് ബുക്ക് നൽകി. അമ്മയുടെ മകന്റെ ആയിരം രൂപ ബുക്കിൽ ഉണ്ടെന്ന് വാചകം. കാര്യമറിയാതെ അമ്മ എന്നെ വിളിച്ചു. ഒരുപാട് വഴക്ക് പറഞ്ഞു. വേറെ ഒന്നിനും അല്ല ഞാൻ കാരണം ഡോക്ടർ അസംതൃപ്തനായതിന്, ' അച്ഛൻ മരണത്തോട് മല്ലിടുന്നതിന്റെ വേവലാതി ആരുന്നു പാവം അമ്മയ്ക്ക്.

രത്‌നച്ചുരുക്കം: നടപടിക്ക് വിധേയരായ രണ്ടു പേരെയും കുറിച്ച് കൂടുതൽ അന്വേഷണം നടത്തണം ആത്മാർഥത ഉണ്ടെങ്കിൽ. ദയവായി 1 ഡോക്ടർമാരുടെ സംഘടന കശാപ്പുകാരുടെ പങ്കു കച്ചവടക്കാർ ആകരുതെ.