- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സമൂഹം അക്രമ രഹിതമായാലേ എല്ലാ ജനങ്ങളേയും ഒരുമിച്ച് നിർത്താനാകൂ; നമ്മുടെ സർവകലാശാലകൾ കാണാപ്പാഠം പഠിപ്പിക്കുന്ന ഇടങ്ങളാവരുത്: ദയയും സഹാനുഭൂതിയുമാണ് നമ്മുടെ സംസ്കാരത്തിന്റെ അടിത്തറയെന്നും ഓർമ്മിപ്പിച്ച് രാഷ്ട്രപതിയുടെ വിടവാങ്ങൽ പ്രസംഗം
ന്യൂഡൽഹി: ഇന്ത്യ കരുത്താർജിച്ചത് സഹിഷ്ണുതയിൽ നിന്നാണെന്നും അത് നമ്മുടെ നൂറ്റാണ്ടുകളായുള്ള പൊതുബോധത്തിന്റെ ഭാഗമായിരുന്നെന്നും രാഷ്ട്രപതി പ്രണബ് മുഖർജി. ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നത് ബഹുസ്വരതയിലും സഹിഷ്ണുതയിലുമാണെന്ന് മറക്കരുത്. നൂറ്റാണ്ടുകളിലൂടെ നമ്മൾ ആർജിച്ചതാണത്. സംസ്‌കാരം, വിശ്വാസം, ഭാഷ എന്നിവയിലെ വൈവിദ്ധ്യമാണ് ഇന്ത്യയുടെ പ്രത്യേകത - രാജ്യത്തോടുള്ള വിടവാങ്ങൽ പ്രസംഗത്തിൽ രാഷ്ട്രപതി പറഞ്ഞു. എന്നാൽ ആക്രമണങ്ങൾ ചുറ്റിലും വർദ്ധിക്കുന്ന പ്രവണതയാണ് കാണുന്നത്. അന്ധകാരവും ഭയവും വിശ്വാസമില്ലായ്മയുമാണ് ഈ അക്രമണങ്ങൾക്കുള്ളിൽ. നമ്മുടെ പൊതു സംവാദങ്ങളെ എല്ലാതരത്തിലുള്ള അക്രമങ്ങളിൽ നിന്നും ഒഴിവാക്കണം. അക്രമരഹിതമായ സമൂഹത്തിനു മാത്രമേ എല്ലാ വിഭാഗം ജനങ്ങളെയും പ്രത്യേകിച്ചു പാർശ്വവൽക്കരിക്കപ്പെട്ടവരെയും പുറംതള്ളപ്പെട്ടവരെയും ജനാധിപത്യ പ്രക്രിയകളിൽ പങ്കാളികളാക്കുന്നത് ഉറപ്പാക്കാൻ കഴിയൂ. സഹിഷ്ണുതയിൽ നിന്നാണു ഇന്ത്യ കരുത്തുനേടിയത്. അത് നൂറ്റാണ്ടുകളായി ഉണ്ടായി വന്നതാണ്. ഭിന്നാഭിപ്രായങ്ങൾ ഉണ്ടാകും. അതിൽ തർ
ന്യൂഡൽഹി: ഇന്ത്യ കരുത്താർജിച്ചത് സഹിഷ്ണുതയിൽ നിന്നാണെന്നും അത് നമ്മുടെ നൂറ്റാണ്ടുകളായുള്ള പൊതുബോധത്തിന്റെ ഭാഗമായിരുന്നെന്നും രാഷ്ട്രപതി പ്രണബ് മുഖർജി. ഇന്ത്യയുടെ ആത്മാവ് കുടികൊള്ളുന്നത് ബഹുസ്വരതയിലും സഹിഷ്ണുതയിലുമാണെന്ന് മറക്കരുത്. നൂറ്റാണ്ടുകളിലൂടെ നമ്മൾ ആർജിച്ചതാണത്. സംസ്‌കാരം, വിശ്വാസം, ഭാഷ എന്നിവയിലെ വൈവിദ്ധ്യമാണ് ഇന്ത്യയുടെ പ്രത്യേകത - രാജ്യത്തോടുള്ള വിടവാങ്ങൽ പ്രസംഗത്തിൽ രാഷ്ട്രപതി പറഞ്ഞു.
എന്നാൽ ആക്രമണങ്ങൾ ചുറ്റിലും വർദ്ധിക്കുന്ന പ്രവണതയാണ് കാണുന്നത്. അന്ധകാരവും ഭയവും വിശ്വാസമില്ലായ്മയുമാണ് ഈ അക്രമണങ്ങൾക്കുള്ളിൽ. നമ്മുടെ പൊതു സംവാദങ്ങളെ എല്ലാതരത്തിലുള്ള അക്രമങ്ങളിൽ നിന്നും ഒഴിവാക്കണം. അക്രമരഹിതമായ സമൂഹത്തിനു മാത്രമേ എല്ലാ വിഭാഗം ജനങ്ങളെയും പ്രത്യേകിച്ചു പാർശ്വവൽക്കരിക്കപ്പെട്ടവരെയും പുറംതള്ളപ്പെട്ടവരെയും ജനാധിപത്യ പ്രക്രിയകളിൽ പങ്കാളികളാക്കുന്നത് ഉറപ്പാക്കാൻ കഴിയൂ.
സഹിഷ്ണുതയിൽ നിന്നാണു ഇന്ത്യ കരുത്തുനേടിയത്. അത് നൂറ്റാണ്ടുകളായി ഉണ്ടായി വന്നതാണ്. ഭിന്നാഭിപ്രായങ്ങൾ ഉണ്ടാകും. അതിൽ തർക്കമുണ്ടാവും. എന്നാലും അഭിപ്രായ വൈവിധ്യത്തോട് സഹിഷ്ണുതയോടെ പെരുമാറുന്ന പാരമ്പര്യത്തെ മറക്കരുത്.
അനുകമ്പയും സഹാനുഭൂതിയുമാണ് നമ്മുടെ സംസ്‌ക്കാരത്തിന്റെ അടിത്തറ. എന്നാൽ എല്ലാദിവസവും നമ്മുടെ ചുറ്റും ആക്രമങ്ങൾ വർദ്ധിച്ചുവരുന്നതായാണ് കാണുന്നത്. - പ്രണബ് പറഞ്ഞു.
വിദ്യാഭ്യാസ രംഗത്തിന്റെ ഉന്നതിയെപ്പറ്റിയും പ്രണബ് വാചാലനായി. വിദ്യാഭ്യാസത്തിലൂടെ ആവണം സമൂഹത്തിന്റെ പുനഃക്രമീകരണം. അതിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലോകനിലവാരത്തിലേക്ക് ഉയർത്തണം. നമ്മുടെ സർവകലാശാലകൾ വെറും കാണാപാഠം പഠിച്ച് അവ ഓർത്തുവയ്ക്കാനുള്ള സ്ഥലങ്ങളാകരുതെന്നും പ്രണബ് ഓർമിപ്പിച്ചു.
പരിസ്ഥിതി വിഷയത്തിലും പാവങ്ങളെ ശാക്തീകരിക്കുന്ന കാര്യത്തിലും ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും ഓർമ്മിപ്പിച്ച പ്രണബ് തന്റെ പിൻഗാമിയായി എത്തുന്ന രാംനാഥ് കോവിന്ദിനെ അഭിനന്ദിക്കുകയും സ്വാഗതമോതുകയും ചെയ്തു.