- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാഗ്പൂരിൽ വൻഅട്ടിമറി; ലോക രണ്ടാം നമ്പർ ബാഡ്മിന്റൺ താരങ്ങൾ രണ്ടു പേരും ഫൈനലിൽ തോറ്റു; കിഡംബി ശ്രീകാന്തിനെ അട്ടിമറിച്ച് മലയാളി താരം എച്ച്.എസ്. പ്രണോയിയും പി വി സിന്ധുവിനെ തോൽപ്പിച്ച് സൈനാ നെഹ്വാളും ദേശീയ ബാഡ്മിന്റൺ ചാമ്പ്യന്മാർ
നാഗ്പുർ: നാഷണൽ ബാഡ്മിന്റൺ ചാന്പ്യൻഷിപ്പ് ഫൈനലിൽ വൻ അട്ടിമറി. ലോകത്തിലെ രണ്ടാം നമ്പർ കളിക്കാർ രണ്ടു പേരും കലാശക്കളിയിൽ പരാജയപ്പട്ടു. വനിതാ വിഭാഗത്തിൽ പി.വി സിന്ധുവിനെ നേരിട്ടുള്ള സെറ്റുകൾക്കു കീഴടക്കിയാണ് സൈനയുടെ കിരീടനേട്ടം. സീസണിൽ നാല് സൂപ്പർസീരീസ് കിരീടങ്ങൾ നേടി ലോക രണ്ടാം നമ്പറായി ഉയർന്ന കിഡംബി ശ്രീകാന്തിനെ അട്ടിമറിച്ച് മലയാളി താരം എച്ച്.എസ്. പ്രണോയ് ദേശീയ ബാഡ്മിന്റൺ പുരുഷചാമ്പ്യനായി. ദേശീയ ചാമ്പ്യന്മാരായ രണ്ടു പേരും ലോക സീഡിംഗിൽ പതിനൊന്നാം സ്ഥാനത്താണ്. പി.വി സിന്ധുവിനെ നേരിട്ടുള്ള സെറ്റുകൾക്കു കീഴടക്കിയാണ് സൈന നൈഹ്വാൾ കീരീടമണിഞ്ഞത്. സ്‌കോർ: 21-17, 27-25. ഒളിന്പിക് വെങ്കലമെഡൽ ജേതാവായ സൈനയുടെ മൂന്നാം ദേശീയ കിരീടനേട്ടമാണിത്. ആദ്യ സെറ്റ് 21-17 എന്ന സ്‌കോറിന് സ്വന്തമാക്കിയ സൈനയ്ക്കു പക്ഷേ, രണ്ടാം സെറ്റിൽ കടുത്ത പോരാട്ടം നേരിടേണ്ടിവന്നു. എന്നാൽ സിന്ധുവിന്റെ പിഴവുകൾ മുതലാക്കിയ സൈന വിജയം പിടിച്ചുവാങ്ങുകയായിരുന്നു. പി വി സിന്ധുവായിരുന്നു ഇവിടെ ടോപ്പ് സീഡ്. ബാഡ്മിന്റൺ സീഡിംഗിൽ ലോകത്ത് രണ്ടാം സ
നാഗ്പുർ: നാഷണൽ ബാഡ്മിന്റൺ ചാന്പ്യൻഷിപ്പ് ഫൈനലിൽ വൻ അട്ടിമറി. ലോകത്തിലെ രണ്ടാം നമ്പർ കളിക്കാർ രണ്ടു പേരും കലാശക്കളിയിൽ പരാജയപ്പട്ടു. വനിതാ വിഭാഗത്തിൽ പി.വി സിന്ധുവിനെ നേരിട്ടുള്ള സെറ്റുകൾക്കു കീഴടക്കിയാണ് സൈനയുടെ കിരീടനേട്ടം. സീസണിൽ നാല് സൂപ്പർസീരീസ് കിരീടങ്ങൾ നേടി ലോക രണ്ടാം നമ്പറായി ഉയർന്ന കിഡംബി ശ്രീകാന്തിനെ അട്ടിമറിച്ച് മലയാളി താരം എച്ച്.എസ്. പ്രണോയ് ദേശീയ ബാഡ്മിന്റൺ പുരുഷചാമ്പ്യനായി.
ദേശീയ ചാമ്പ്യന്മാരായ രണ്ടു പേരും ലോക സീഡിംഗിൽ പതിനൊന്നാം സ്ഥാനത്താണ്.
പി.വി സിന്ധുവിനെ നേരിട്ടുള്ള സെറ്റുകൾക്കു കീഴടക്കിയാണ് സൈന നൈഹ്വാൾ കീരീടമണിഞ്ഞത്. സ്‌കോർ: 21-17, 27-25. ഒളിന്പിക് വെങ്കലമെഡൽ ജേതാവായ സൈനയുടെ മൂന്നാം ദേശീയ കിരീടനേട്ടമാണിത്. ആദ്യ സെറ്റ് 21-17 എന്ന സ്‌കോറിന് സ്വന്തമാക്കിയ സൈനയ്ക്കു പക്ഷേ, രണ്ടാം സെറ്റിൽ കടുത്ത പോരാട്ടം നേരിടേണ്ടിവന്നു. എന്നാൽ സിന്ധുവിന്റെ പിഴവുകൾ മുതലാക്കിയ സൈന വിജയം പിടിച്ചുവാങ്ങുകയായിരുന്നു.
പി വി സിന്ധുവായിരുന്നു ഇവിടെ ടോപ്പ് സീഡ്. ബാഡ്മിന്റൺ സീഡിംഗിൽ ലോകത്ത് രണ്ടാം സ്ഥാനത്താണ് സിന്ധു. സൈന പതിനൊന്നാം സ്ഥാനത്തുമാണ്.
ലോക റാങ്കിങ്ങിൽ പതിനൊന്നാം സ്ഥാനക്കാരനായ പ്രണോയ് അമ്പതു മിനുട്ട് നീണ്ട പോരാട്ടത്തിലാണ് കിരീടം നേടിയത്. സ്‌കോർ: 21-15, 16-21, 21-7. 2013ലെ ദേശീയ ചാമ്പ്യനും ലോക രണ്ടാം നമ്പർ താരവുമാണ് ശ്രീകാന്ത്.
തിരുവനന്തപുരം സ്വദേശിയായ പ്രണോയുടെ ആദ്യ ദേശീയ കിരീടമാണിത്. ഇക്കഴിഞ്ഞ ഫ്രഞ്ച് ഓപ്പൺ സൂപ്പർസീരീസിൽ പ്രണോയെ തോൽപിച്ചാണ് ശ്രീകാന്ത് ഫൈനലിൽ പ്രവേശിച്ചത്. കരിയറിൽ ഇത് രണ്ടാം തവണയാണ് പ്രണോയ് ശ്രീകാന്തിനെ കലാശക്കളിയിൽ തോൽപിക്കുന്നത്. 2011ലെ ടാറ്റ ഓപ്പണിലായിരുന്നു ആദ്യത്തേത്. അഞ്ച് സൂപ്പർ സീരീസ് ടൂർണമെന്റുകളുടെ ഫൈനലിൽ പ്രവേശിക്കുകയും നാലെണ്ണത്തിൽ കിരീടം നേടുകയും ചെയ്തതിന്റെ ആത്മവിശ്വാസത്തിലാണ് ശ്രീകാന്ത് ഫൈനലിന് ഇറങ്ങിയത്. ലീ ചോങ് വെയ്, ചെൻ ലോങ് തുടങ്ങിയവർക്കെതിരെ നേടിയ അട്ടിമറി വിജയങ്ങളായിരുന്നു പ്രണോയുടെ കരുത്ത്. തന്റെ ഈ വിജയങ്ങൾ ഒറ്റപ്പെട്ട അദ്ഭുതങ്ങളല്ലെന്ന് തെളിയിക്കുന്നതായിരുന്നു പ്രണോയിയുടെ മുക്കാൽ മണിക്കൂർ നീണ്ടുനിന്ന ഫൈനൽ പോരാട്ടം.