- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പത്താംക്ലാസ് കഴിഞ്ഞപ്പോൾ തെങ്ങുകയറ്റം തുടങ്ങി; കാളികാവിലെ സ്വകാര്യ ആശുപത്രിയിൽ സഹായിയിൽ നിന്നും ഡോക്ടറുമായി; ക്ലീനിക്കിന്റെ ഉദ്ഘാടനത്തിൽ തന്നെ കള്ളിപുറത്തായ മഞ്ഞക്കടവൻ പ്രസീദെന്ന ഭിഷഗ്വരന്റെ കഥയിങ്ങനെ
മലപ്പുറം: ക്ലിനിക്ക് ഉദ്ഘാടനം ചെയ്ത ദിവസം തന്നെ വ്യാജ ഡോക്ടർ പിടിയിലായി. കാളികാവ് ചാഴിയോട്ടിലെ മഞ്ഞക്കടവൻ പ്രസീദ് ആണ് പിടിയിലായത്. കാളികാവ് ചോക്കാട് മമ്പാട്ട് മൂലയിലാണ് നാടകീയ സംഭവം നടന്നത്. ചികിത്സാ രീതിയിൽ സംശയം തോന്നി പരാതിപ്പെട്ടതോടെയാണ് വ്യാജ ഡോക്ടർ അകത്തായത്. പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഇയാൾക്ക് പത്താം ക്ലാസ് യോഗ്യത മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും മുമ്പ് തെങ്ങ് കയറ്റമായിരുന്നു ജോലിയെന്നും കണ്ടെത്തി. ചോക്കാട് മാമ്പാട്ട് മൂലയിൽ ഹോമിയോ ആയൂർവേദ ചികിത്സ നടത്തുന്നതിനായാണ് പ്രസീദ് ക്ലിനിക്ക് തുടങ്ങിയത്. ഉദ്ഘാടന ദിവസം തന്നെ ഏതാനും രോഗികളെ പരിശോധിച്ചിരുന്നു. ഇതോടെയാണ് തട്ടിപ്പ് പുറത്താകുന്നത്. ഉദ്ഘാടന ദിവസം തന്നെ പൊലീസ് എത്തി പരിശോധന നടത്തി പ്രസീദിനെ അറസ്റ്റ് ചെയ്തുകൊണ്ടുപോയത് ഉദ്ഘാടന ചടങ്ങിനെത്തിയവരെ പോലും അമ്പരപ്പിലാക്കി. വിചിത്രമായ ചികിത്സാ രീതി അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സക്കെത്തിയ ആൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് എസ്.ഐ കെ.പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം പരി
മലപ്പുറം: ക്ലിനിക്ക് ഉദ്ഘാടനം ചെയ്ത ദിവസം തന്നെ വ്യാജ ഡോക്ടർ പിടിയിലായി. കാളികാവ് ചാഴിയോട്ടിലെ മഞ്ഞക്കടവൻ പ്രസീദ് ആണ് പിടിയിലായത്. കാളികാവ് ചോക്കാട് മമ്പാട്ട് മൂലയിലാണ് നാടകീയ സംഭവം നടന്നത്. ചികിത്സാ രീതിയിൽ സംശയം തോന്നി പരാതിപ്പെട്ടതോടെയാണ് വ്യാജ ഡോക്ടർ അകത്തായത്. പൊലീസിന്റെ ചോദ്യം ചെയ്യലിൽ ഇയാൾക്ക് പത്താം ക്ലാസ് യോഗ്യത മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും മുമ്പ് തെങ്ങ് കയറ്റമായിരുന്നു ജോലിയെന്നും കണ്ടെത്തി.
ചോക്കാട് മാമ്പാട്ട് മൂലയിൽ ഹോമിയോ ആയൂർവേദ ചികിത്സ നടത്തുന്നതിനായാണ് പ്രസീദ് ക്ലിനിക്ക് തുടങ്ങിയത്. ഉദ്ഘാടന ദിവസം തന്നെ ഏതാനും രോഗികളെ പരിശോധിച്ചിരുന്നു. ഇതോടെയാണ് തട്ടിപ്പ് പുറത്താകുന്നത്. ഉദ്ഘാടന ദിവസം തന്നെ പൊലീസ് എത്തി പരിശോധന നടത്തി പ്രസീദിനെ അറസ്റ്റ് ചെയ്തുകൊണ്ടുപോയത് ഉദ്ഘാടന ചടങ്ങിനെത്തിയവരെ പോലും അമ്പരപ്പിലാക്കി.
വിചിത്രമായ ചികിത്സാ രീതി അനുഭവപ്പെട്ടതിനെ തുടർന്ന് ചികിത്സക്കെത്തിയ ആൾ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് എസ്.ഐ കെ.പി സുരേഷ് ബാബുവിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയപ്പോഴാണ് ഇയാൾ പിടിയിലായത്.
എസ്.എസ്.എൽ.സി മാത്രം യോഗ്യതയുള്ള പ്രസീദ് രണ്ടു വർഷം മുമ്പ് തെങ്ങ് കയറ്റ തൊഴിലാളിയായിരുന്നു. രജിസ്‌ട്രേഡ് മെഡിക്കൽ പ്രാകടീഷണർ എന്നുകൂടി എഴുതിച്ചേർത്തു പേരിനുകൂടെ ഡോക്ടർ എന്ന ബോർഡും സ്ഥാപിച്ചായിരുന്നു പ്രസീദിന്റെ ചികിത്സ. വിവിധ രോഗങ്ങൾക്കു നൽകുന്ന മരുന്നുകൾ, എഴുതിവച്ച നോട്ട് ബുക്ക്, സ്റ്റെതസ്‌കോകോപ്പ് തുടങ്ങിയവയും ഹോമിയോ മരുന്നും പ്രസീദിന്റെ ചികിത്സാലയത്തിൽ നിന്നു കണ്ടെടുത്തു.
+2 വരെ പഠിച്ചിട്ടുണ്ടെന്നാണ് പ്രസീദ് പൊലീസിനു നൽകിയ മൊഴി. കാളികാവിലെ സ്വകാര്യ ആശുപത്രിയിൽ സഹായിയാരുന്നതും ചേർത്തലയിൽ നാലര മാസം ചികിത്സാരീതി പഠിച്ചതുമാണ് ഡോക്ടറാകാനുള്ള യോഗ്യതയായി പ്രസീദ് പറയുന്നതെന്ന് പൊലീസ് പറഞ്ഞു.
കാളികാവ് എസ്.ഐക്കൊപ്പം പൊലീസുകാരായ ബിന്ദു, ലിജിൻ, കൃഷ്ണ കുമാർ, മോഹനൻ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.ഉദ്ഘാടന ദിവസം മൂന്നു പേരെ ഇയാൾ ചികിത്സിച്ചതായും കാറിൽ ഡോക്ടടറുടെ ചിഹ്നമുള്ള സ്റ്റിക്കർ പതിച്ചതായും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.