- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലൗ ജിഹാദ് അവസാനിപ്പിച്ചാൽ ഇങ്ങനെ ഉള്ള സംഘർഷങ്ങൾ ഒഴിവാക്കാൻ പറ്റുമെന്ന് രാജസ്ഥാനിലെ ചുട്ടുകൊല്ലലിനെ ന്യായീകരിച്ച് പ്രതീഷ് വിശ്വനാഥൻ; ബ്രണ്ണൻ കോളേജിലെ ഊരിപ്പിടിച്ച കത്തിയുടെ പറഞ്ഞു പുളകിതനാകുന്ന പിണറായി വർഗീയവാദിയെ പിടിച്ചു തുറുങ്കലിൽ അടയ്ക്കാത്തതെന്തെന്ന് ചോദിച്ച് സോഷ്യൽ മീഡിയ: മോദിയുടെ വിശ്വസ്തനായ ഹിന്ദു ഹൈൽപ് ലൈൻ നേതാവ് വീണ്ടും വിവാദത്തിൽ
കൊച്ചി: ശബരിമല ഭക്തർ എരുമേലി വാവർ പള്ളിയിലും ശബരിമലയിലെ വാവർ നടയിലും കാണിക്ക ഇടരുതെന്ന ആഹ്വാനം മലയാളിക്ക് ഉൾക്കൊള്ളാനാവുന്നതായിരുന്നില്ല. അയ്യപ്പനും വാവരും.... മതേതരത്വത്തിന്റെ കേരളത്തിലെ പ്രധാന ചിഹ്നങ്ങളാണ്. മതങ്ങൾക്ക് അപ്പുറം ചിന്തിച്ച സുഹൃത്തുക്കളായിരുന്നു അയ്യപ്പനും വാവരും. എരുമേലിയിലെ വാവർ പള്ളിയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ശബരിമലയുമായി ബന്ധപ്പെടുന്നതും അതുകൊണ്ടാണ്. പക്ഷേ ഇതിന് വർഗ്ഗീയതയുടെ നിറം നൽകി ഹിന്ദു ഹൈൽപ് ലൈനും അതിന്റെ നേതാവ് പ്രതീഷ് വിശ്വനാഥും. അതിന് ശേഷം ബാബറി മസ്ജിദ് തകർത്ത ദിനത്തിലെ മധുര വിതരണം. ഇതൊക്കെ ഒരു മത വിഭാഗത്തെ പ്രകോപിപ്പിക്കാലാണ്. പക്ഷേ ആരും പ്രതീഷിനെതിരെ നടപടിയൊന്നും എടുത്തില്ല. ഇപ്പോഴിതാ രാജസ്ഥാനിലെ ലൗജിഹാദ് കൊലയേയും പ്രതീഷ് ന്യായീകരിക്കുന്നുവെന്നാണ് ആരോപണം. ഇതിനെതിരെ സോഷ്യൽ മീഡിയ ചർച്ചയും പ്രതിഷേധവും ശക്തമാക്കുകയാണ്. രാജസ്ഥാനിലെ കൊലയെ അപലപിക്കുന്നവർ കണ്ണൂർ സ്വദേശി വിനീഷിനെ മറക്കുന്നു. ഒരു മുസ്ലിം പെണ്ണിനെ പ്രേമിച്ചതിന്റെ പേരിൽ ദളിത് വിഭാഗത്തിൽ പെട്ട വിനീഷിന
കൊച്ചി: ശബരിമല ഭക്തർ എരുമേലി വാവർ പള്ളിയിലും ശബരിമലയിലെ വാവർ നടയിലും കാണിക്ക ഇടരുതെന്ന ആഹ്വാനം മലയാളിക്ക് ഉൾക്കൊള്ളാനാവുന്നതായിരുന്നില്ല. അയ്യപ്പനും വാവരും.... മതേതരത്വത്തിന്റെ കേരളത്തിലെ പ്രധാന ചിഹ്നങ്ങളാണ്. മതങ്ങൾക്ക് അപ്പുറം ചിന്തിച്ച സുഹൃത്തുക്കളായിരുന്നു അയ്യപ്പനും വാവരും. എരുമേലിയിലെ വാവർ പള്ളിയിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും ശബരിമലയുമായി ബന്ധപ്പെടുന്നതും അതുകൊണ്ടാണ്. പക്ഷേ ഇതിന് വർഗ്ഗീയതയുടെ നിറം നൽകി ഹിന്ദു ഹൈൽപ് ലൈനും അതിന്റെ നേതാവ് പ്രതീഷ് വിശ്വനാഥും. അതിന് ശേഷം ബാബറി മസ്ജിദ് തകർത്ത ദിനത്തിലെ മധുര വിതരണം. ഇതൊക്കെ ഒരു മത വിഭാഗത്തെ പ്രകോപിപ്പിക്കാലാണ്. പക്ഷേ ആരും പ്രതീഷിനെതിരെ നടപടിയൊന്നും എടുത്തില്ല. ഇപ്പോഴിതാ രാജസ്ഥാനിലെ ലൗജിഹാദ് കൊലയേയും പ്രതീഷ് ന്യായീകരിക്കുന്നുവെന്നാണ് ആരോപണം. ഇതിനെതിരെ സോഷ്യൽ മീഡിയ ചർച്ചയും പ്രതിഷേധവും ശക്തമാക്കുകയാണ്.
രാജസ്ഥാനിലെ കൊലയെ അപലപിക്കുന്നവർ കണ്ണൂർ സ്വദേശി വിനീഷിനെ മറക്കുന്നു. ഒരു മുസ്ലിം പെണ്ണിനെ പ്രേമിച്ചതിന്റെ പേരിൽ ദളിത് വിഭാഗത്തിൽ പെട്ട വിനീഷിനെ ജിഹാദികൾ തല്ലിക്കൊന്നു പരസ്യമായി കെട്ടി തൂക്കി, ഇതൊന്നും കാണാത്ത ഒരു ഡാഷ് മക്കളും രാജസ്ഥാനിലെ കൊലയുടെ പേരിൽ കള്ള കണ്ണീർ ഒഴുക്കരുത്...-ഇതായിരുന്നു രാജസ്ഥാനിലെ കൊലയിൽ പ്രതീഷ് ഫെയ്‌സ് ബുക്കിൽ ആദ്യം കുറിച്ചത്. ഇത് തന്നെ വിവാദമായി. ഇതോടെ പുതിയ പോസ്റ്റും ഇട്ടു. ഞാൻ പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു .. മാപ്പു പറയാൻ ഞാൻ ആർജെ സൂരജോ, മണിശങ്കർ അയ്യരോ അല്ല...എന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുന്നവരും അതിനു വേണ്ടി പരിശ്രമിക്കുന്നവരും ഒന്ന് മനസിലാക്കണം .. ഒരു പ്രതീഷ് ഇല്ലാതായാൽ ആയിരക്കണക്കിന് പുതിയ ധർമ്മഭടന്മാർ ഉയർന്നു വരും..ധർമ്മ യുദ്ധം തുടരും അവസാന ശ്വാസം വരെ ...-ഇങ്ങനെയായിരുന്നു രണ്ടാമത്തെ പോസ്റ്റ് അവസാനിച്ചത്.
ആ പോസ്റ്റിന്റെ ആദ്യ ഭാഗം ഇങ്ങനെയും ഗുജറാത്ത് കലാപത്തിന്റെ കാരണം ഗോധ്രായിൽ ഹിന്ദുക്കളെ ചുട്ടു കൊന്നതാണ്. ബാബ്റി മസ്ജിദ് സംഭവത്തിന്റെ കാരണം ഭഗവൻ ശ്രീരാമന്റെ ജന്മസ്ഥാലത്തുള്ള ക്ഷേത്രം തകർത്തു പള്ളി നിർമ്മിച്ചതാണ്. ഒഡീഷ്സയിലെ കാണ്ഡമാലിൽ നടന്ന കലാപത്തിന് കാരണം സ്വാമി ലക്ഷ്മാനന്ദ സരസ്വതിയെ ക്രൂരമായി കൊലപ്പെടുത്തിയതാണ്. ഐസിസ് ഉണ്ടാകാൻ കാരണം അസഹിഷ്ണുതയുടെ ഇസ്ലാമിക പ്രത്യയശാസ്ത്രം ആണ്. മുസാഫാർനഗർ കലാപത്തിന് കാരണം ലൗ ജിഹാദ് ആണ്. അതിനാൽ ആദ്യം കലാപം ഉണ്ടാകുന്നതിനുള്ള കാരണങ്ങൾ ഇല്ലാതാകണം. ലൗ ജിഹാദിനെതിരെ ഉള്ള കൊലപാതകം അപലപനീയമാണ് എന്നാൽ അതെ പോലെ തന്നെ പ്രധാനമാണ് പാണക്കാട് തങ്ങൾ ഉൾപ്പടെയുള്ളവർ ലൗ ജിഹാദിനെ അപലപിക്കാതിരിക്കുന്നത്. ഭാരതത്തിൽ ഒട്ടാകെ വർഗീയ പ്രശ്‌നങ്ങൾ സൃഷ്ടിക്കുന്ന ലൗ ജിഹാദ് അവസാനിപ്പിക്കാൻ മുസ്ലിം നേതാക്കൾ മുന്നിട്ടിറങ്ങണം ഇങ്ങനെ പോകുന്നു കമന്റ്. ഇതിനൊക്കെ എതിരെയാണ് സോഷ്യൽ മീഡിയയുടെ പൊതു വികാരം ഉയരുന്നത്. എന്തുകൊണ്ട് സർക്കാർ പ്രതീഷിനെ നിയന്ത്രിക്കുന്നില്ലെന്നതാണ് ഉയർത്തുന്ന ചോദ്യം.
രാജസ്ഥാനിൽ ലൗ ജിഹാദ് ചെയ്യാൻ ശ്രമിച്ച ജിഹാദിയെ ജീവനോടെ ചുട്ടെരിക്കുന്ന വീഡിയോ വൈറൽ ആകുന്നു .. ലൗ ജിഹാദ് ചെയ്യാൻ ശ്രമിക്കുന്ന ഓരോരുത്തർക്കും ഇതായിരിക്കും ഗതി എന്ന് കൊലപാതകം ചെയ്ത ആൾ വിഡിയോയിൽ പറയുന്നുമുണ്ട് ..ഭാരതത്തിലെ സമാധാന അന്തരീക്ഷം നിലനിർത്താൻ ജിഹാദികൾ ലൗ ജിഹാദ് അവസാനിപ്പിക്കേണ്ട സമയം ആയിരിക്കുന്നു..ലൗ ജിഹാദ് അവസാനിപ്പിച്ചാൽ ഇങ്ങനെ ഉള്ള സംഘർഷങ്ങൾ ഒഴിവാക്കാൻ പറ്റും . മുസാഫാർ നഗർ കലാപവും ലൗ ജിഹാദ് കാരണമാണ് .. മുസ്ലിം നേതാക്കൾ തന്നെ മുൻകൈ എടുത്തു ലൗ ജിഹാദ് അവസാനിപ്പിക്കണം-എന്ന പ്രതീഷിന്റെ പോസ്റ്റിന് താഴെയും വിമർശനങ്ങൾ നിറയുകയാണ്. താങ്കളുടെ പല പ്രവൃത്തികളേയും സപ്പോർട്ട് ചെയ്യുന്ന ഒരാളാണ് ഞാൻ...ഇത് പക്ഷെ പ്രതീക്ഷിച്ചില്ല... ഒരാളേ തീ കൊളുത്തി കൊന്നതിനേ ന്യായീകരിക്കാൻ നോക്കരുത്... ഈ പറഞ്ഞത് വെറും ചെറ്റത്തരമാണ്...-ഇങ്ങനെയുള്ള കമന്റുകളും കാണാം. ഇതിനൊപ്പമാണ് പ്രതീഷിന്റെ പോസ്റ്റിനെതിരെ സംഘി വിരുദ്ധർ സോഷ്യൽ മീഡിയയിൽ ചർച്ച സജീവമാക്കുന്നത്. പിണറായി സർക്കാരിനെതിരേയും വിമർശനമുണ്ട്.
കേരള ഭരണകൂടത്തിന്റെ കഴിവില്ലായ്മയും സംഘപരിവാർ സേവയുമാണ് പ്രതീഷ് വിശ്വനാഥിന്റെ തൂലികയ്ക്കു കരുത്ത് പകരുന്നത് ..... വർഗീയ വിഷം മുറ്റുന്ന ഇയാളുടെ മറ്റൊരു പോസ്റ്റിനു താഴെയാണ് കഴിഞ്ഞ ജൂൺ മുപ്പതാം തീയതി രാധാകൃഷ്ണപിള്ള എന്ന സംഘി കേരളത്തിലെ മുസ്ലിം സ്ത്രീകളെ ബലാൽസംഗം ചെയ്യാൻ ആഹ്വാനം ചെയ്തത് ....പരാതി നൽകിയിട്ടും യാതൊരു നിയമനടപടിയും നാളിതുവരെ ഭരണകൂടം സ്വീകരിച്ചിട്ടില്ലെന്ന് ഫെയ്‌സ് ബുക്കിലൂടെ വെൽഫയർ പാർട്ടി നേതാവ് കൂടിയായ ശ്രീജാ നെയ്യാറ്റിൻകര പ്രതികരിക്കുന്നു. യാതൊരുളുപ്പുമില്ലാതെ . ഭയം ലവലേശമില്ലാതെ ഇയാൾ കൊലയെ ന്യായീകരിക്കുന്നതും മുസ്ലീങ്ങളെ വെല്ലുവിളിക്കുന്നതും കേരളഭരണകൂടത്തിന്റെ സംഘപരിവാർ സേവയുടെ പരിണിതഫലമാണ് എന്ന കാര്യത്തിൽ സംശയമില്ലെന്ന് ശ്രീജ പറയുന്നു.
ഹിന്ദു ഹെൽപ് ലൈനിന്റെ നേതാവായ ഇയാൾ വിചാരിച്ചാൽ കേരളത്തിൽ ഒരു കലാപം ഉണ്ടാക്കാൻ ഒരു പ്രയാസവുമില്ല ....ബ്രണ്ണൻ കോളേജിലെ ഊരിപ്പിടിച്ച കത്തിയുടെ കഥ പറഞ്ഞു പുളകിതനാകുന്ന പിണറായി വിജയൻ ഈ വർഗീയവാദിയെ പിടിച്ചു തുറുങ്കിലടയ്ക്കാൻ കേരള പൊലീസിനു നിർദ്ദേശം നൽകണം. അതിനുള്ള ആർജ്ജവം കാണിക്കണമെന്നാണ് ശ്രീജ പറയുന്നത്. ഇത്തരത്തിൽ മതസ്പർദ്ധ വളർത്തുന്ന പ്രസ്താവനയ്ക്ക് പിന്നിലുള്ള ഹിന്ദു ഹെൽപ് ലൈനിനെതിരെ നടപടിയെടുക്കണമെന്നാണ് ആവശ്യം. പ്രധാനമന്ത്രി മോദിയുടേയും ബിജെപി ദേശീയ അധ്യക്ഷനായ അമിത് ഷായുടേയും വലം കൈയായ പ്രതീഷ് വിശ്വനാഥനാണ് ഹിന്ദു ഹെൽപ് ലൈനിന്റെ കേരളത്തിലെ പ്രധാനി. ആർഎസ് എസ് കുടുംബത്തിൽ നിന്നുള്ള സംഘടനായാണ് ഇത്.
സ്‌കൂൾ കോളെജ് കാലഘട്ടങ്ങളിൽ ആർഎസ്എസ്, എബിവിപി എന്നിങ്ങനെ ഹിന്ദുത്വ സംഘടനകളിൽ പ്രവർത്തിച്ചുവന്ന പ്രതീഷ് വിശ്വനാഥൻ കുമ്മനം രാജശേഖരൻ വിശ്വഹിന്ദുപരിഷത് സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി ആയിരുന്ന 2004ലാണ് വിഎച്ച്പിയുടെ മുഴുവൻ സമയ പ്രവർത്തകനായത്. ഈ മുഴുവൻ സമയ പ്രവർത്തനങ്ങളുടെ ഭാഗമായി വിശ്വ ഹിന്ദു പരിഷത്ത് ദേശീയ നേതാക്കളായ അശോക് സിംഗാൾ പ്രവീൺ തൊഗാഡിയ എന്നിവരുമായി വളരെ അടുത്ത ബന്ധം ഉണ്ടാക്കി. തുടർന്ന് കേരളത്തിലെത്തുന്ന വിഎച്ച്പി ദേശീയനേതാക്കളുടെ പ്രസംഗങ്ങൾ തർജിമ ചെയ്തുകൊടുക്കുന്നതും പ്രതീഷായി. അത്തരത്തിൽ സംഘപരിവാറിലെ ദേശീയ നേതാക്കളുമായി അടുത്ത ബന്ധമാണ് ഹിന്ദു ഹെൽപ് ലൈനുമുള്ളത്.
2004ൽ സംഘടനാ പ്രവർത്തനം വിട്ട് ബാംഗ്ലൂർ യൂണിവേഴ്‌സിറ്റിയിൽ നിന്ന് നിയമബിരുദം സ്വന്തമാക്കിയ പ്രതീഷ് കേരളാ ഹൈക്കോടതിയിൽ പ്രാക്ടീസ് ആരംഭിക്കുകയും കഴിഞ്ഞ നാലുവർഷമായി വിശാല ഹിന്ദു ഐക്യം നടപ്പാക്കാനുള്ള പ്രവർത്തനങ്ങളിൽ ഏർപ്പെടുകയുമാണ്. വിശ്വ ഹിന്ദു പരിഷത്തിന്റെ മൗനാനുവാദത്തോടെയാണ് കേരളത്തിൽ വർഗീയത പടർത്തുവാനുള്ള പ്രതീഷിന്റെ ശ്രമങ്ങളൊക്കെയും നടക്കുന്നത്.
ലൗ ജിഹാദ് എന്ന പേരിൽ ഹിന്ദുപെൺകുട്ടികളെ മതംമാറ്റി വിവാഹം കഴിക്കുന്നുവെന്ന പ്രചാരണത്തിന്റെ സൂത്രധാരനായ പ്രതീഷ് തന്നെയാണ് ഹിന്ദു ഹെൽപ്പ് ലൈൻ എന്ന സംഘടനയുടെ കേരള ഘടകം രൂപീകരിക്കുന്നതും ഹിന്ദു സൈബർ സെൽ, ഹിന്ദു ബിസിനസ് ഫോറം എന്നിവ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതും. ലൗ ജിഹാദിനെതിരെ പ്രവർത്തിക്കുന്ന ഹിന്ദു ഹെൽപ്പ് ലൈൻ എന്ന സംഘടനയുടെ ദേശീയ ജോയിന്റ് കോർഡിനേറ്റർ എന്ന പദവിയിൽ നിന്നാണ് പ്രതീഷിന്റെ പ്രവർത്തനങ്ങളും. ലൗ ജിഹാദ് ഉയർത്തിക്കാട്ടി എൻഎസ്എസ്, എസ്എൻഡിപി എന്നിവയുടെ പിന്തുണ ആദ്യഘട്ടത്തിൽ നേടുവാനും ഹിന്ദുഹെൽപ്പ് ലൈന് കഴിഞ്ഞിരുന്നു.
കുമ്മനം രാജശേഖരന്റെ നേതൃത്വത്തിൽ ഹിന്ദു ഐക്യവേദി ആദ്യം സന്ന്യാസിമാരിലൂടെയും രണ്ടാം ഘട്ടത്തിൽ സമുദായ സംഘടനകളിലൂടെയുമുള്ള ഹിന്ദു ഐക്യത്തിന് തുടക്കം കുറിച്ചിരുന്നു. എന്നാൽ എൻഎസ്എസും എസ്എൻഡിപിയും ആ ഘട്ടത്തിൽ ഒപ്പമുണ്ടായിരുന്നില്ല. തുടർന്ന് ഹിന്ദു ഹെൽപ്പ ലൈനിലൂടെ കേരളത്തിലെ ഇരുമുന്നണികൾക്കും ബദലായി വിശാല ഹിന്ദു സഖ്യം ഒരുക്കാനുള്ളതിന്റെ മുന്നൊരുക്കങ്ങളാണ് പ്രതീഷ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമാണ് ലൗ ജിഹാദ് ഉയർത്തിയുള്ള ആശയ വിനിമയങ്ങൾ.