- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എത്രയും പെട്ടെന്ന് പണക്കാരിയാകാൻ കൊച്ചു മുതലാളിക്കൊപ്പം ഒളിച്ചോടി കള്ളനോട്ട് അടിച്ചു; മകളെ ഉപേക്ഷിച്ച് മുങ്ങിയ ഭാര്യയെ വേണ്ടെന്ന നിലപാടിൽ ഭർത്താവും; ജാമ്യത്തിൽ പുറത്തിറങ്ങിയ പ്രവീണ കഴിയുന്നത് ചൊക്ലിയിലെ കുടുംബ വീട്ടിൽ; ആരേയും കാണാനോ സംസാരിക്കാനോ കൂട്ടാക്കാതെ വിവാദ നായിക; ഇനി മൊബൈൽ ഷോപ്പുടമയെ കാണാൻ അനുവദിക്കില്ലെന്ന പറഞ്ഞ് ബന്ധുക്കളും; അംജദ് ഇപ്പോഴും ജയിലിൽ; ഓർക്കാട്ടേരിയെ ഞെട്ടിച്ച ഒളിച്ചോട്ടത്തിൽ ഇനിയും ദുരൂഹതകൾ
വടകര: ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് മുതലാളിക്കൊപ്പം എത്രയും പെട്ടെന്ന് പണമുണ്ടാക്കാൻ പോയ പ്രവീണ ജാമ്യം കിട്ടിയ ശേഷം പോയത് ചൊക്ലിയിലെ തന്റെ തറവാട്ട് വീട്ടിലേക്ക്. ഭർത്താവിന്റെ വീട്ടുകാർ ഇനി സ്വീകരിക്കില്ലെന്ന് ഏതാണ്ട് ഉറപ്പായ സാഹചര്യത്തിലാണ് പ്രവീണയെ ബന്ധുക്കൾ സ്വന്തം വീട്ടിലേക്ക് കൊണ്ട് പോയത്. ആരെയും കാണാനോ സംസാരിക്കാനോ കൂട്ടാക്കാത്ത പ്രവീണ വീട്ടിലും അന്തർമുഖയായിരിക്കുകയാണ്. മൊബൈൽ ഷോപ്പിന്റെ മറവിൽ കള്ളനോട്ടടിയും, വ്യജലോട്ടറി ടക്കറ്റ് നിർമ്മിച്ച് സമ്മാനം തട്ടിയെടുക്കലുമടക്കം നടത്തി ഒളിവിൽ പോയി പിന്നീട് പൊലീസ് പിടികൂടിയ സംഭവത്തിൽ മൊബൈൽ ഷോപ്പുടമ അംജദ് ഇപ്പോഴും ജാമ്യം കിട്ടാതെ അകത്താണ്. ഇതേ കേസിൽ അംജദിനോടൊപ്പം അറസ്റ്റിലായിരുന്ന മൊബൈൽ ഷോപ്പിലെ ജീവനക്കാരി പ്രവീണക്ക് ജാമ്യം ലഭിക്കുകയും ചെയ്തിരിക്കുന്നു. വൈക്കിലശ്ശേരിയിലെ പുത്തൻപുരയിൽ മുഹമ്മദ് അംജദ്(23), ഒഞ്ചിയം മനക്കൽ പ്രവീണ(32) എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. കേസിപ്പോൾ ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകായാണ്. പ്രവീണക്ക് മേൽ കള്ളനോട
വടകര: ഭർത്താവിനെയും മക്കളെയും ഉപേക്ഷിച്ച് മുതലാളിക്കൊപ്പം എത്രയും പെട്ടെന്ന് പണമുണ്ടാക്കാൻ പോയ പ്രവീണ ജാമ്യം കിട്ടിയ ശേഷം പോയത് ചൊക്ലിയിലെ തന്റെ തറവാട്ട് വീട്ടിലേക്ക്. ഭർത്താവിന്റെ വീട്ടുകാർ ഇനി സ്വീകരിക്കില്ലെന്ന് ഏതാണ്ട് ഉറപ്പായ സാഹചര്യത്തിലാണ് പ്രവീണയെ ബന്ധുക്കൾ സ്വന്തം വീട്ടിലേക്ക് കൊണ്ട് പോയത്.
ആരെയും കാണാനോ സംസാരിക്കാനോ കൂട്ടാക്കാത്ത പ്രവീണ വീട്ടിലും അന്തർമുഖയായിരിക്കുകയാണ്. മൊബൈൽ ഷോപ്പിന്റെ മറവിൽ കള്ളനോട്ടടിയും, വ്യജലോട്ടറി ടക്കറ്റ് നിർമ്മിച്ച് സമ്മാനം തട്ടിയെടുക്കലുമടക്കം നടത്തി ഒളിവിൽ പോയി പിന്നീട് പൊലീസ് പിടികൂടിയ സംഭവത്തിൽ മൊബൈൽ ഷോപ്പുടമ അംജദ് ഇപ്പോഴും ജാമ്യം കിട്ടാതെ അകത്താണ്. ഇതേ കേസിൽ അംജദിനോടൊപ്പം അറസ്റ്റിലായിരുന്ന മൊബൈൽ ഷോപ്പിലെ ജീവനക്കാരി പ്രവീണക്ക് ജാമ്യം ലഭിക്കുകയും ചെയ്തിരിക്കുന്നു.
വൈക്കിലശ്ശേരിയിലെ പുത്തൻപുരയിൽ മുഹമ്മദ് അംജദ്(23), ഒഞ്ചിയം മനക്കൽ പ്രവീണ(32) എന്നിവരാണ് കേസിലെ ഒന്നും രണ്ടും പ്രതികൾ. കേസിപ്പോൾ ക്രൈംബ്രാഞ്ചിന് കൈമാറിയിരിക്കുകായാണ്. പ്രവീണക്ക് മേൽ കള്ളനോട്ടടിക്കാൻ ആവശ്യമായ ആവശ്യമുള്ള കമ്പ്യൂട്ടർ, സ്‌കാനർ, പ്രിന്റർ, പേപ്പർ എത്തിച്ചു നൽകിയെന്ന കേസ് മാത്രമാണുള്ളത്. ഈ സാഹചര്യത്തിലാണ് അവർക്ക് ജാമ്യം കിട്ടിയത്. ഇതിനെല്ലാം നേതൃത്വം നൽകുകയും അച്ചടിച്ച കള്ളനോട്ടുകളും, വ്യാജ ലോട്ടറി ടിക്കറ്റുകളും വിതരണത്തിന് ശ്രമിച്ചതുമെല്ലാം അംജദ് നേരിട്ടാണ്. സ്വാഭാവികമായും ഒന്നാം പ്രതിയേക്കാൾ എളുപ്പത്തിൽ രണ്ടാംപ്രതിക്ക് ഏത് കോടതിയിൽ നിന്നും ജാമ്യം കിട്ടാൻ സാധ്യതയുണ്ട്-വടകര സിഐ ടി മധുസൂധനൻ നായർ മറുനാടൻ മലയാളിയോട് പറഞ്ഞു.
എത്രയും പെട്ടെന്ന് പണം സമ്പാദിക്കണമെന്ന ഉദ്ദേശത്തിലാണ് ഇവർ കള്ളനോട്ടടിയും വ്യാജലോട്ടറി ടിക്കറ്റ് നിർമ്മാണവും ആരംഭിച്ചത്. അംജദും പ്രവീണയും കോഴിക്കോട് ജയിൽ റോഡിലെ വാടക വീട് കേന്ദ്രീകരിച്ചാണ് കള്ളനോട്ട് പ്രിന്റ് ചെയ്തത്. പ്രവീണയുടെ ഭാർത്താവിന്റെയും കൂടുബത്തിന്റെയും പരാതിയെ തുടർന്ന് നടത്തിയ നടത്തിയ അന്വോഷണത്തിൽ കോഴിക്കോട് വെച്ച് ഇരുവരെയും പൊലീസ് പിടികൂടുകയായിരുന്നു. ഇവിടെ നിന്നാണ് ഇവർ പ്രിന്റ് ചെയ്ത കള്ള നോട്ടുകളും, പ്രിന്റിങ്ങിന് ഉപയോഗിച്ച ഉപകരണങ്ങളുമടക്കം പൊലീസ് പിടികൂടിയത്. തുടക്കത്തിൽ കേവലം മാന്മിസ്സിങ് കേസ് മാത്രമായിരുന്ന ഇത് പിന്നീടാണ് കള്ള നോട്ടടിയടക്കമുള്ള വിഷയങ്ങളിലേക്ക് തിരിഞ്ഞത്. പ്രവീണയെ കാണാതായതോടെ ഭർത്താവ് പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടന്ന അന്വേഷണമാണ് കള്ളനോട്ടടി വ്യക്തമാക്കിയത്. ഇതോടെ കേസിന് പുതിയ മാനം കൈവന്നു.
പ്രവീണയും അംജദും അഴിക്കുള്ളിലാവുകയും ചെയ്തു. ഹൈക്കോടതിയിലെ ഹേബിയസ് കോർപ്പസ് ഹർജിയിൽ സ്വന്തം ഇഷ്ടപ്രകാരമാണ് അംജദിനൊപ്പം പോയതെന്ന് പ്രവീണ വ്യക്തമാക്കിയിരുന്നു. അഴിക്കുള്ളിലായ പ്രവീണയെ ജാമ്യത്തിലെടുക്കാൻ ശ്രമിച്ചത് വീട്ടുകാരായിരുന്നു. ഭർത്താവിന്റെ വീട്ടുകാർ ഒരു താൽപ്പര്യവും കാട്ടിയില്ല. ജാമ്യം കിട്ടി വീട്ടിലെത്തിയ പ്രവീണയെ ആരുമായും ആശയ വിനിമയം നടത്താൻ വീട്ടുകാർ സമ്മതിക്കുന്നില്ല. ഇനി പ്രവീണയെ പുറത്തുവിടില്ലെന്നാണ് അവർ പറയുന്നത്. അംജദ് പുറത്തിറങ്ങിയാലും കുടുംബ വീട്ടിൽ പ്രവീണയുണ്ടെന്ന് ഉറപ്പാക്കും. അംജദിന്റ കൈകളിലേക്ക് പ്രവീണയെ വിട്ടുകൊടുക്കില്ലെന്നും അവർ പറയുന്നു.
പ്രവീണയെ വീട്ടുകാർ ഹൈക്കോടതിയിൽ ഹേബിയസ് കോർപ്പസ് ഫയൽ ചെയ്തതോടെ പൊലീസ് പ്രത്യേകസംഘം രൂപവത്കരിച്ച് അന്വേഷണം തുടങ്ങിയിരുന്നു. വളരെ സമർത്ഥമായാണ് ഇരുവരേയും പൊലീസ് പിടികൂടിയത്. ഈ സമയത്താണ് കള്ളനോട്ട് നിർമ്മാണം തെളിഞ്ഞത്. ഇതോടെ ഇരുവരേയും ജാമ്യമില്ലാ വകുപ്പുകൾ ചേർത്ത് കേസെടുത്ത് പൊലീസ് റിമാൻഡ് ചെയ്തു. ഓർക്കാട്ടേരിയിൽ നിന്നും കാണാതായ ഭർതൃമതിയായ യുവതിയെ കണ്ടെത്താൻ ബന്ധുക്കൾ ഹൈക്കോടതിയിൽ നൽകിയ ഹേബിയസ് കോർപസ് ഹർജിയിലും പൊലീസിന് നൽകിയ പരാതിയിലും ഉന്നയിച്ചത് ഐഎസ് ബന്ധമായിരുന്നു. ഈ സാഹചര്യത്തിലാണ് അംജദിനെ സംശയത്തോടെ പ്രവീണയുടെ വീട്ടുകാർ കാണുന്നത്.
ഒറിജിനലിനെ വെല്ലുന്നതാണ് കള്ളനോട്ടാണ് അംജദ് ഉണ്ടാക്കിയതായി പൊലീസ് കണ്ടെത്തിയത്. തൊട്ടുനോക്കിയാൽ വ്യത്യാസം മനസ്സിലാക്കാം. നൂറിന്റെ 156 നോട്ടുകളാണ് നിർമ്മിച്ചത്. കൂടാതെ അമ്പതിന്റെ ഒരു നോട്ടും ഇരുപതിന്റെ ഒരു നോട്ടും. നിർമ്മാണം പൂർത്തിയായ 159 കള്ളനോട്ടുകളും 26 വ്യാജലോട്ടറി ടിക്കറ്റുകളും നിർമ്മാണത്തിനായി സജ്ജമാക്കി വെച്ച നോട്ടുകളും കടലാസ്‌കെട്ടുകളും ഇവരുടെ വാടക വീട്ടിൽ നിന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഇതോടൊപ്പംതന്നെ വാർത്താചാനലിന്റെ രണ്ട് വ്യാജതിരിച്ചറിയൽ കാർഡുകൾ, പൊലീസ് ക്രൈം സ്‌ക്വാഡിന്റെ തിരിച്ചറിയൽ കാർഡ്, രഹസ്യ ക്യാമറ എന്നിവയും വീട്ടിൽനിന്ന് പിടിച്ചെടുത്തു. അഞ്ഞൂറുരൂപ സമ്മാനം ലഭിച്ച കേരളഭാഗ്യക്കുറിയുടെ 26 ടിക്കറ്റുകളാണ് വ്യാജമായി നിർമ്മിച്ചെന്നും വ്യക്തമായി. ഇതിൽ ചിലത് കോഴിക്കോട്ടെ ലോട്ടറിവിൽപ്പനക്കാരന് നൽകി തുകവാങ്ങിയിട്ടുണ്ട്. കള്ളനോട്ട് സാധനം വാങ്ങാൻ ചെലവഴിച്ചതായും അംജാദ് മൊഴി നൽകിയിരുന്നു.
വീട്ടിലേക്ക് ആരെങ്കിലും വരുന്നത് കാണാൻ ബക്കറ്റിലാണ് രഹസ്യക്യാമറ സ്ഥാപിച്ചത്. സൗണ്ട് സെൻസർ സംവിധാനമുള്ളതായിരുന്നു ക്യാമറ. സപ്റ്റംബർ 11-ന് മൊബൈൽ ഷോപ്പുടമ മുഹമ്മദ് അംജാദിനെ കാണാതാകുന്നു. രണ്ടുമാസത്തിനുശേഷം നവംബർ 13-ന് ഷോപ്പിലെ ജീവനക്കാരി പ്രവീണയെയും കാണാതായി. ഇതോടെ സംഭവം വിവാദമായി. യുവാവിന്റേയും യുവതിയുടേയും തിരോധാനത്തിനു പിന്നിൽ ഐഎസ് ബന്ധമടക്കമുള്ള ആരോപണങ്ങൾ ഉയർന്നതിനാലാണ് പൊലീസ് പ്രത്യേക സംഘത്തെ നിയോഗിച്ച് അന്വേഷിച്ചത്. സാമ്പത്തിക ഞെരുക്കം മറികടക്കാനാണ് ഒളിച്ചോട്ടവും ഓൺലൈൻ ബിസിനസുമൊക്കെയെന്നാണ് അംജാദ് പൊലീസിനോട് പറഞ്ഞിരിക്കുന്നത്.
ഓർക്കാട്ടേരി ഒഞ്ചിയം സ്വദേശി ഷാജിയുടെ ഭാര്യയാണ് പ്രവീണ. ഭർത്താവ് ഷാജി കുവൈറ്റിൽ ജോലി ചെയ്യകയാണ് ഏഴു വയസ്സുള്ള ഒരു മകളുമുണ്ട്. മകളെ പ്രവീണയ്‌ക്കൊപ്പം വിട്ടുകൊടുക്കില്ലെന്ന നിലപാടിലാണ് ഷാജി.