- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡ്യൂട്ടിക്കെത്താത്ത ഭാര്യയെ പലതവണ വിളിച്ചിട്ടും ഫോൺ എടുത്തില്ല; ഓടി വീട്ടിൽ എത്തിയ ലിൻസൺ കണ്ടെത് കഴുത്തിലും നെഞ്ചിലും പുറത്തും കുത്തേറ്റ് പിടയുന്ന ചിക്കുവിനെ; ചെവി അറുത്തെടുത്തും മോഷ്ടാവ് ക്രൂരത കാട്ടി; പഠനകാലത്ത് ബാസ്ക്കറ്റ് ബോൾ താരമായി പേരെടുത്ത നഴ്സിന്റെ മരണം അതിദാരുണമായി
അങ്കമാലി: ചങ്ങനാശേരി മാടപ്പിള്ളി ആഞ്ഞിലപറമ്പിൽ ലിൻസന്റെ ഭാര്യ ചിക്കു ഒമാനിൽ കൊല്ലപ്പെട്ടത് അതിധാരുണമായി. മോഷണശ്രമം തടയുന്നതിനിടെ കുത്തേൽക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. പണവും സ്വർണവും നഷ്ടപ്പെട്ടതായാണ് സൂചന. പാക്കിസ്ഥാനികൾ കൂടുതലുള്ളതിനാൽ പഴയ ഫ്‌ലാറ്റ് സുരക്ഷിതമല്ലെന്ന് പറഞ്ഞ് പുതിയ ഫ്‌ലാറ്റിലേക്കു മാറി താമസിച്ചിട്ട് രണ്ടു മാസമേ ആയിട്ടുള്ളു. അത് മരണത്തിലേക്കുള്ള യാത്രയായയി മാറി. പ്രസവത്തിനായി സെപ്റ്റംബറിൽ നാട്ടിലേക്കു മടങ്ങാനിരിക്കുകയായിരുന്നു. മോഷണശ്രമം തടയുന്നതിനിടെ കുത്തേൽക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ എല്ലാ സാധ്യതയും പൊലീസ് പരിശോദിക്കുന്നുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് അടുത്ത ഫ്‌ലാറ്റിൽ താമസിക്കുന്ന പാക്കിസ്ഥാൻകാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ചെവി അറുത്ത് സ്വർണം കവർന്നുവെന്ന് പൊലീസ് പറയുന്നു. ഇത് അന്വേഷണത്തെ അട്ടിമറിക്കാനുള്ള നീക്കമാണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഇക്കാര്യത്തിലെ ദുരൂഹത മാറ്റാണാണ് പൊലീസ് ശ്രമം. ജോലി ചെയ്യുന്ന ആശുപത്രിക്ക് സമീപത്തെ ഫ്ളാറ്റ
അങ്കമാലി: ചങ്ങനാശേരി മാടപ്പിള്ളി ആഞ്ഞിലപറമ്പിൽ ലിൻസന്റെ ഭാര്യ ചിക്കു ഒമാനിൽ കൊല്ലപ്പെട്ടത് അതിധാരുണമായി. മോഷണശ്രമം തടയുന്നതിനിടെ കുത്തേൽക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. പണവും സ്വർണവും നഷ്ടപ്പെട്ടതായാണ് സൂചന. പാക്കിസ്ഥാനികൾ കൂടുതലുള്ളതിനാൽ പഴയ ഫ്‌ലാറ്റ് സുരക്ഷിതമല്ലെന്ന് പറഞ്ഞ് പുതിയ ഫ്‌ലാറ്റിലേക്കു മാറി താമസിച്ചിട്ട് രണ്ടു മാസമേ ആയിട്ടുള്ളു. അത് മരണത്തിലേക്കുള്ള യാത്രയായയി മാറി. പ്രസവത്തിനായി സെപ്റ്റംബറിൽ നാട്ടിലേക്കു മടങ്ങാനിരിക്കുകയായിരുന്നു. മോഷണശ്രമം തടയുന്നതിനിടെ കുത്തേൽക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ എല്ലാ സാധ്യതയും പൊലീസ് പരിശോദിക്കുന്നുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് അടുത്ത ഫ്‌ലാറ്റിൽ താമസിക്കുന്ന പാക്കിസ്ഥാൻകാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. ചെവി അറുത്ത് സ്വർണം കവർന്നുവെന്ന് പൊലീസ് പറയുന്നു. ഇത് അന്വേഷണത്തെ അട്ടിമറിക്കാനുള്ള നീക്കമാണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്. ഇക്കാര്യത്തിലെ ദുരൂഹത മാറ്റാണാണ് പൊലീസ് ശ്രമം. ജോലി ചെയ്യുന്ന ആശുപത്രിക്ക് സമീപത്തെ ഫ്ളാറ്റിൽ ബുധനാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. മോഷണശ്രമം തടയുന്നതിനിടെ കുത്തേൽക്കുകയായിരുന്നെന്നാണ് പ്രാഥമിക നിഗമനം. പണവും സ്വർണവും നഷ്ടപ്പെട്ടതായാണ് സൂചന. ഫ്‌ലാറ്റിലെ മുറിയിൽ രക്തത്തിൽ കുളിച്ച നിലയിൽ ചിക്കുവിനെ കണ്ടെത്തുകയായിരുന്നു.
ചിക്കുവും ഭർത്താവ് ലിൻസനും സലാലയിലെ ബദർ അൽ സമ ആശുപത്രിയിലാണ് ജോലി ചെയ്തിരുന്നത്. ആശുപത്രി പി.ആർ.ഒയാണ് ലിൻസൻ. കഴിഞ്ഞ ദിവസം രാത്രി 10ന് ഡ്യൂട്ടിക്ക് കയറേണ്ട ചിക്കു എത്താത്തതിനെ തുടർന്ന് ഭർത്താവ് ഫ്‌ലാറ്റിൽ വന്നു നോക്കിയപ്പോഴാണ് രക്തത്തിൽ കുളിച്ച നിലയിൽ കണ്ടത്. ചിക്കുവിന്റെ നെഞ്ചിലും കഴുത്തിന് പിന്നിലും കുത്തേറ്റിട്ടുണ്ട്. കാത് അറുത്തെടുത്തു. കുത്തേറ്റ ചിക്കുവിനെ ലിൻസൻ സഹപ്രവർത്തകരെ അറിയിച്ച് ആംബുലൻസ് വരുത്തി തൊട്ട് എതിർവശത്തുള്ള ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. ബോധരഹിതനായ ലിൻസനും ആശുപത്രിയിലായി. മൃതദേഹം സുൽത്താൻ ഖാബൂസ് ആശുപത്രി മോർച്ചറിയിൽ.
2015 ഒക്ടോബറിലായിരുന്നു ലിൻസന്റെയും ചിക്കുവിന്റെയും വിവാഹം. നവംബറിൽ ഇരുവരും ഒമാനിലേക്ക് തിരിച്ചു പോയി. കറുകുറ്റി മാമ്പ്ര തെക്കയിൽ റോബർട്ട് സാബി ദമ്പതികളുടെ മകളാണ് ചിക്കു. ചേർത്തല സെന്റ് ജോസഫ്‌സ് കോളേജിൽ ബി.ഫാമിനു പഠിക്കുന്ന സയനയാണ് അനുജത്തി. പഠിക്കാൻ മിടുക്കിയായിരുന്ന ചിക്കു ബാസ്‌കറ്റബാൾ പ്ലെയറുമായിരുന്നു. അങ്കമാലി എൽ.എഫ് ആശുപത്രിയിലെ നഴ്‌സിങ് പഠന ശേഷം അവിടെ ഒരു വർഷം ജോലി ചെയ്തു. തുടർന്നാണ് സലാലയിലെ ഹോസ്പിറ്റലിൽ ജോലി കിട്ടിയത്. ആശുപത്രിയിൽ വച്ച് ലിൻസനുമായുള്ള പരിചയമാണ് വിവാഹത്തിലെത്തിയത്.
ഫോണെടുക്കാതെയായപ്പോൾ ലിൻസൻ ഫ്‌ലാറ്റിലെത്തി, കണ്ടത് ദുരന്തവും
വീട്ടുകാർ തന്ന മുൻകെയുടുത്താണ് ലിൻസനുമായുള്ള വിവാഹം ചെയ്തു കൊടുത്തത്. ഇരുവരും തമ്മിൽ യാതൊരു അഭിപ്രായ വ്യത്യാസവും ഇല്ലായിരുന്നു എന്നാണ് വീട്ടുകാരും പറയുന്നത്. പതിവുപോലെ ഇന്നലെ നൈറ്റ് ഷിഫ്റ്റിൽ ജോലി ചെയ്യേണ്ടതായിരുന്നു ചിക്കു. എന്നാൽ ഡ്യൂട്ടിയിൽ കയറേണ്ട സമയമെത്തിയിട്ടും ചിക്കുവിനെ കാണാതായതോടെ സഹപ്രവർത്തകർ ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുകയായിരുന്നു. മറുപടിയില്ലാതായതോടെ ലിൻസനെ വിളിച്ചു. ലിൻസൺ വിളിച്ചിട്ടും ഫോണെടുക്കാതായതോടെ ഫ്‌ലാറ്റിലെത്തിയപ്പോഴാണ് ചിക്കുവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തുന്നത്. ചിക്കുവിന്റെ മൃതദേഹം നടപടികൾ പൂർത്തിയാക്കി ഞായറാഴ്ചയോ തിങ്കളാഴ്ചയോ നാട്ടിലെത്തിക്കാനാകുമെന്നാണ് ബന്ധുക്കളുടെ പ്രതീക്ഷ.
പുലർച്ചെ നാലരയോടെ പതിവുതെറ്റി ഫോൺ ശബ്ദിച്ചപ്പോൾ റോബർട്ടും ഭാര്യ സാബിയും ഭയന്നത് തന്നെ സംഭവിച്ചുു. ആശങ്കയോടെ ഫോൺ എടുത്തപ്പോൾ തങ്ങളുടെ മകൾ ചിക്കു കൊല്ലപ്പെട്ട വാർത്തയാണ് കാതിൽ മുഴങ്ങിയത്. വിവരമറിഞ്ഞ ഉടൻ സാബി ബോധരഹിതയായി വീണു. റോബർട്ട് എന്തു ചെയ്യണമെന്നറിയാതെ തരിച്ചുനിന്നുപോയി. പഠനത്തിലും പെരുമാറ്റത്തിലുമെല്ലാം മിടുക്കിയായ ചിക്കുവിന്റെ ഓർമ്മകളിൽ നീറുകയാണ് സുഹൃത്തുക്കളും ബന്ധുക്കളും. നാലു മാസം ഗർഭിണിയായ ചിക്കു പ്രസവത്തിനായി സപ്തംബറിൽ നാട്ടിലെത്തുമെന്ന് അറിയിച്ചിരുന്നതാണ്. ചിക്കുവിനെ കണ്ടുപഠിക്കണം എന്ന് സമീപവാസികൾ തങ്ങളുടെ കുട്ടികളോട് പറയാറുണ്ട്. പഠിക്കാൻ മിടുക്കി. നന്നായി ബാസ്‌കറ്റ്‌ബോളും കളിക്കും. നഴ്‌സിങ് പഠിച്ച് ഉടനെ തന്നെ ജോലിയും ലഭിച്ചു.
എല്ലാ ദിവസവുമുള്ള വിളി എത്താതായപ്പോൾ കുറുകുറ്റിയിലും ആശങ്കയെത്തി
ചിക്കുവിന്റെ കറുകുറ്റിയിലെ വീട്‌റോബർട്ടും ഭാര്യ സാബിയും ഇളയ മകൾ സയനയും റോബർട്ടിന്റെ മാതാവ് ത്രേസ്യാമ്മയുമാണ് ഈ വീട്ടിൽ താമസിക്കുന്നത്. ചേർത്തല സെന്റ് ജോസഫ്‌സ് കോളേജിൽ ബിഫാം കോഴ്‌സിനു പഠിക്കുന്ന ചിക്കുവിന്റെ അനുജത്തി സയന ഹോസ്റ്റലിലാണ് താമസം. ചിക്കു മരിച്ചതിനാൽ സയനയെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുവന്നിട്ടുണ്ട്. ചങ്ങനാശേരി മാടപ്പിള്ളി ആഞ്ഞിലപറമ്പിൽ വീട്ടിൽ ലിൻസന്റെ ഭാര്യയാണ് ചിക്കു. കഴിഞ്ഞ ഒക്ടോബർ 24 ന് ആയിരുന്നു ഇവരുടെ വിവാഹം. നവംബറിലാണ് വിവാഹ ശേഷം ഇവർ ജോലി സ്ഥലത്തേക്ക് മടങ്ങിയത്. എല്ലാ ദിവസവും രാത്രിയിൽ ആശുപത്രിയിലേക്ക് ഡ്യൂട്ടിക്കു പോകുന്നതിനു മുൻപേ ചിക്കു വീട്ടിലേക്കു വിളിക്കാറുണ്ട്.
ഒൻപതു മണിക്കു ശേഷമാണ് ഫോൺ ചെയ്യാറുള്ളത്. സംഭവ ദിവസം രാത്രി വിളിക്കാതായപ്പോൾ തന്നെ വീട്ടുകാർ വിഷമിച്ചിരുന്നു. പ്രസവത്തിനു ശേഷം അമ്മ സാബിയെ സലാലയിലേക്ക് കൊണ്ടുപോകാനും പദ്ധതിയിട്ടിരുന്നു.