- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ടുമാസം വെറുതെ ഇരുത്തി പണി തന്നു; മടുത്തപ്പോൾ ഫ്ലവേഴ്‌സിലെ കുട്ടിക്കലവറയിൽ എത്തി; ഇതോടെ ഏഷ്യാനെറ്റിലെ സീരിയലിൽ നിന്നു പുറത്തുമായി; പ്രേമി വിശ്വനാഥ് എന്ന 'കറുത്ത മുത്ത്' പറയുന്നത് ഇങ്ങനെ
കൊച്ചി: ഏഷ്യാനെറ്റിലെ ജനപ്രിയസിരിയലായ 'കറുത്ത മുത്തി' ൽ നിന്നും തന്നെ മനഃപൂർവം മാറ്റിയതാണെന്നാരോപിച്ചു സീരിയലിലെ നായികാ പ്രേമി വിശ്വനാഥ് രംഗത്തെത്തി. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് നായിക ഈ വിവരം അറിയിച്ചത്. കറുത്ത മുത്ത് എന്ന സീരിയലിൽ തനിക്കു പകരം ഇപ്പോൾ വേറെ ആളാണെന്നും താൻ മനപ്പൂർവം മാറിയതാണെന്ന തെറ്റിധാരണ പലർക്കുമുണ്ടെന്നും അ
കൊച്ചി: ഏഷ്യാനെറ്റിലെ ജനപ്രിയസിരിയലായ 'കറുത്ത മുത്തി' ൽ നിന്നും തന്നെ മനഃപൂർവം മാറ്റിയതാണെന്നാരോപിച്ചു സീരിയലിലെ നായികാ പ്രേമി വിശ്വനാഥ് രംഗത്തെത്തി. ഫേസ് ബുക്ക് പോസ്റ്റിലൂടെയാണ് നായിക ഈ വിവരം അറിയിച്ചത്. കറുത്ത മുത്ത് എന്ന സീരിയലിൽ തനിക്കു പകരം ഇപ്പോൾ വേറെ ആളാണെന്നും താൻ മനപ്പൂർവം മാറിയതാണെന്ന തെറ്റിധാരണ പലർക്കുമുണ്ടെന്നും അത് തന്റെ കുഴപ്പം കൊണ്ടല്ലെന്നും പറഞ്ഞാണ് പ്രേമിയുടെ ഫേസ്‌ബുക്ക് പോസ്റ്റ്.
ഒരു കാലത്ത് താൻ സജീവമായ സീരിയലായിരുന്നു കറുത്ത മുത്തെന്നും പിന്നിട് താനും ഉണ്ടാവേണ്ട രംഗങ്ങൾ മനപ്പൂർവം വെട്ടിമാറ്റി രണ്ടു മാസം പണിയൊന്നും തരാതെ വെറുതേയിരുത്തിയെന്നും പ്രേമി ആരോപിക്കുന്നു. ഇങ്ങനെ വെറുതെയിരുന്നപ്പോൾ ഫ്ലവേഴ്‌സ് ചാനലിൽ അടുത്തയിടയ്ക്കു തുടങ്ങിയ കുട്ടിക്കലവറ എന്ന കുട്ടികളുടെ പ്രോഗ്രാമിൽ അവതാരകയാവാൻ അവസരം കിട്ടി.
താൽകാലികമായി ആ പ്രോഗ്രാമിൽ വേറെ സീരിയൽ തിരക്കുകൾ ഒന്നും ഇല്ലാതിരുന്ന താൻ ജോയിൻ ചെയ്യുകയായിരുന്നുവെന്നും ഇതറിഞ്ഞ കറുത്ത മുത്തിന്റെ അണിയറ പ്രവർത്തകർ ഈ കാരണം പറഞ്ഞു തന്നെ ഒഴിവാക്കിയ കാര്യം അറിയിക്കുകയായിരുന്നുവത്രേ. പക്ഷെ അത് തന്നെ മാറ്റാനുള്ള ഒരു കാരണമായി കറുത്തമുത്തിന്റെ അണിയറപ്രവർത്തകർ പറയുന്നുവെന്നേയുള്ളൂവെന്നു പ്രേമി വ്യക്തമാക്കുന്നു ഇതിനു മുൻപേ അവർ ഒഴിവാക്കിയിരുന്നുവെന്നാണു പ്രേമി ഫേസ്‌ബുക് പോസ്റ്റിലൂടെ പറയുന്നുത്.
കറുത്തമുത്തിൽനിന്നു തന്നെ ഒഴിവാക്കിയത് ഒരുപാടു വിഷമിപ്പിച്ചുവെന്നും, ഫ്ലവേഴ്‌സിലെ പ്രോഗ്രാം ചെയ്യാൻ വന്നതുകൊണ്ടാണ് ഇങ്ങനെ കറുത്ത മുത്ത് ടീം പെരുമാറിയതെന്ന് മനസിലാക്കിയ ഫ്്‌ളവേഴ്‌സ് ചാനൽ എം.ഡി ആർ. ശ്രീകണ്ഠൻനായർ നേരിട്ടിടപെട്ടു തനിക്കു മൂന്നു മണി എന്ന സീരിയലിൽ അവസരം തന്നു. ഇപ്പോൾ മൂന്നു മണി സീരിയലിലെ കഥാപാത്രവും, കുട്ടിക്കലവറ എന്ന പ്രോഗ്രാമിലെ അവതരണവും മലയാളി പ്രേക്ഷകർ രണ്ടുകൈയും നിട്ടി സ്വികരിക്കുകയാണ്. അതിന് താൻ നന്ദിയുള്ളവളാണെന്നു പ്രേമി അറിയിക്കുന്നു
ഏഷ്യാനെറ്റ് സീരിയൽ കറുത്ത മുത്തിൽ നിന്നും മനപ്പൂർവം ഒഴിവായെന്ന പ്രചരണം വ്യാപകമായതുകൊണ്ടാണ് താൻ ഈ പോസ്റ്റ് ഫേസ് ബൂക്കിലൂടെ അറിയിക്കുന്നതെന്നു കാട്ടിയാണ് പ്രേമി പോസ്റ്റ് അവസാനിപ്പിക്കുന്നു. ഇപ്പോൾ ഫ്‌ളവേഴ്‌സ് ചാനലിലെ നിറസാന്നിധ്യമാണ് പ്രേമി വിശ്വനാഥ്.
വക്കീൽ ബിരുദം പൂർത്തിയായതിനു ശേഷം പ്രേമി ആദ്യമായി കാമറയുടെ മുൻപിലെത്തുന്ന സീരിയലാണ് കറുത്ത മുത്ത്. സീരിയലിന്റെ പേരും പ്രേമിയുടെ മുഖവും ഒരുപാടു ശ്രദ്ധ നേടിയിരുന്നു. മുൻപ് ഈ സീരിയലിൽനിന്ന് വേറൊരു പ്രധാന കഥാപാത്രത്തെ വതരിപ്പിച്ചുകൊണ്ടിരുന്ന ശരണ്യ ശശി എന്ന നടിയും ചില പ്രശ്‌നങ്ങൾ കാരണം ഈ സീരിയൽ വിട്ടുപോയിരുന്നു. ആ കഥാപാത്രവും ഇപ്പോൾ വേറെ നടിയാണ് ചെയ്യുന്നത്. മലയാളം സീരിയലുകൾ ഒരുപാടു വിമർശനം ഏറ്റുവാങ്ങുന്ന സാഹചര്യം നിലനിൽക്കുമ്പോഴാണ് സീരിയൽ നടിയുടെ മാറ്റം ശ്രദ്ധയാകർഷിച്ചത്.