- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോകം ഇന്ത്യയെ മതിപ്പോടെ നോക്കാൻ കാരണം നോട്ട് നിരോധനം; ജിഎസ്ടി നിത്യജീവിതത്തിന്റെ ഭാഗമാക്കണം; പുതിയ ഇന്ത്യ എന്ന ആശയം സമൂഹത്തിന്റെ അവിഭാജ്യ ഘടകമാക്കണമെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് സ്വാതന്ത്ര്യദിന സന്ദേശത്തിൽ
ന്യൂഡൽഹി: കഴിഞ്ഞ വർഷത്തെ സ്വാതന്ത്ര്യദിനപ്രസംഗത്തിൽ അസഹിഷ്ണുതയേയും അക്രമങ്ങളേയും വിമർശിച്ച് മുൻ രാഷ്ട്രപതിപ്രണബ് മുഖർജി സംസാരിച്ചത് വാർത്തയായിരുന്നു. തന്റെ കന്നി സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആഹ്വാനം ചെയതത് സഹിഷ്ണുതയുള്ള പുതിയ ഇന്ത്യ എന്ന ആശയം സമൂഹത്തിന്റെ അവിഭാജ്യ ഘടകമാക്കണമെന്നാണ്. സങ്കീർണമായ നികുതി സംവിധാനത്തെ പരിഷ്‌കരിച്ചു കൊണ്ടാണ് സർക്കാർ ജിഎസ്ടി നടപ്പാക്കിയത്. ജിഎസ്ടി നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കണം. നികുതി കൃത്യമായി അടയ്ക്കുക വഴി രാഷ്ട്രനിർമ്മാണത്തിൽ ഒരു പങ്കുവഹിക്കാൻ എല്ലാവർക്കും കഴിയും. അഴിമതിക്കും കള്ളപ്പണത്തിനുമെതിരായ പോരാട്ടത്തിൽ എല്ലാവരുടേയും പിന്തുണ അനിവാര്യമാണ്. സത്യസന്ധമായ ഒരു സമൂഹം കെട്ടിപ്പടുക്കുവാനുള്ള ശ്രമങ്ങളെ നോട്ട് നിരോധനം ശക്തിപ്പെടുത്തി. ലോകം ഇന്ന് ഇന്ത്യയെ മതിപ്പോടെ നോക്കുവാൻ ഒരു കാരണം നോട്ട് നിരോധനമാണ്. രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കാൻ സ്വന്തം ജീവൻ ബലി നൽകിയവരോട് നാം എന്നും കടപ്പെട്ടിരിക്കും.സർക്കാർ സ്വച്ഛ്ഭാരത് പദ്ധതി നടപ്പാക്
ന്യൂഡൽഹി: കഴിഞ്ഞ വർഷത്തെ സ്വാതന്ത്ര്യദിനപ്രസംഗത്തിൽ അസഹിഷ്ണുതയേയും അക്രമങ്ങളേയും വിമർശിച്ച് മുൻ രാഷ്ട്രപതിപ്രണബ് മുഖർജി സംസാരിച്ചത് വാർത്തയായിരുന്നു. തന്റെ കന്നി സ്വാതന്ത്ര്യദിന സന്ദേശത്തിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ആഹ്വാനം ചെയതത് സഹിഷ്ണുതയുള്ള പുതിയ ഇന്ത്യ എന്ന ആശയം സമൂഹത്തിന്റെ അവിഭാജ്യ ഘടകമാക്കണമെന്നാണ്.
സങ്കീർണമായ നികുതി സംവിധാനത്തെ പരിഷ്‌കരിച്ചു കൊണ്ടാണ് സർക്കാർ ജിഎസ്ടി നടപ്പാക്കിയത്. ജിഎസ്ടി നമ്മുടെ നിത്യജീവിതത്തിന്റെ ഭാഗമാക്കണം. നികുതി കൃത്യമായി അടയ്ക്കുക വഴി രാഷ്ട്രനിർമ്മാണത്തിൽ ഒരു പങ്കുവഹിക്കാൻ എല്ലാവർക്കും കഴിയും.
അഴിമതിക്കും കള്ളപ്പണത്തിനുമെതിരായ പോരാട്ടത്തിൽ എല്ലാവരുടേയും പിന്തുണ അനിവാര്യമാണ്. സത്യസന്ധമായ ഒരു സമൂഹം കെട്ടിപ്പടുക്കുവാനുള്ള ശ്രമങ്ങളെ നോട്ട് നിരോധനം ശക്തിപ്പെടുത്തി. ലോകം ഇന്ന് ഇന്ത്യയെ മതിപ്പോടെ നോക്കുവാൻ ഒരു കാരണം നോട്ട് നിരോധനമാണ്.
രാജ്യത്തിന് സ്വാതന്ത്ര്യം ലഭിക്കാൻ സ്വന്തം ജീവൻ ബലി നൽകിയവരോട് നാം എന്നും കടപ്പെട്ടിരിക്കും.സർക്കാർ സ്വച്ഛ്ഭാരത് പദ്ധതി നടപ്പാക്കിയിട്ടുണ്ടെങ്കിലും പരിസരം ശുചിയായി സൂക്ഷിക്കുകയെന്നത് നമ്മൾ ഓരോരുത്തരുടേയും ഉത്തരവാദിത്തമാണ്. സർക്കാരിന് നിയമങ്ങൾ ഉണ്ടാക്കാനും ശക്തിപ്പെടുത്താനും മാത്രമേ സാധിക്കൂ. അത് പാലിക്കേണ്ട ചുമതല ഓരോ പൗരനുമുണ്ട്.
തന്റെ കുട്ടിക്കാലത്ത് ഒരു കുടുംബത്തിൽ വിവാഹം നടന്നാൽ ഗ്രാമത്തിലെ എല്ലാവരും പങ്കെടുക്കും. ജാതിമത ചിന്തകളില്ലാതെ ഉത്തരവാദിത്തങ്ങൾ എല്ലാവരും പങ്കിടുകയും ആഘോഷിക്കുകയും ചെയ്യും. അവിടെ സഹകരണത്തിന്റെയും പങ്കിടലിന്റെയും മാതൃകയുണ്ടായിരുന്നു. ഇന്നു പക്ഷേ, വലിയ നഗരങ്ങളിൽ അയൽക്കാരെപ്പോലും പലർക്കുമറിയില്ല. ഗ്രാമമോ നഗരമോ ആകട്ടെ, സഹകരണവും പങ്കിടലും തിരികെ കൊണ്ടുവരണം. ഇത് സമൂഹത്തെ ആകമാനം സന്തോഷിപ്പിക്കും.
2022ൽ രാജ്യം 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോഴേക്കും, പുതിയ ഇന്ത്യ' എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാനാകണം. 125 കോടി ജനങ്ങൾ ഒരുമിച്ചുനിന്ന് ദീപം തെളിച്ചാൽ പുതിയ ഇന്ത്യയിലേക്കുള്ള യാത്ര സുഗമമാകുമെന്നും രാഷ്ട്രപതി രാംനാഥ് കോവിന്ദ് പറഞ്ഞു.