- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'നീ മതംമാറ്റും അല്ലേടാ' എന്ന് ചോദിച്ച് നടുറോഡിൽ പുരോഹിതന് മർദ്ദനം; പിന്നാലെ അമ്പൂരിയിൽ സിഎസ്ഐ പള്ളി അടിച്ചുതകർത്തു; ആസൂത്രിത ആക്രമണമെന്ന് സംശയം; മർദ്ദനത്തിന് കേസ് കൊടുത്തതിലെ വൈരാഗ്യം തീർത്തതെന്ന് വിശ്വാസികൾ
തിരുവനന്തപുരം: മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ച് അമ്പൂരിയിൽ പുരോഹിതന് മർദ്ദനമേറ്റതിന് പിന്നാലെ അമ്പൂരിക്ക് സമീപം കുട്ടമലയിലെ ക്രിസ്ത്യൻ പള്ളി ചിലർ അടിച്ചു തകർത്തു. സി.എസ്.ഐ സഭയ്ക്ക് കീഴിൽ വരുന്ന എച്ച്.എം.എസ് ദേവാലയത്തിന് നേരെ ഇന്നലെ രാത്രി പത്തരയോടെയാണ് ആക്രമണമുണ്ടായത്. പള്ളിയുടെ വാതിൽ തള്ളിത്തുറന്ന് അകത്ത് പ്രവേശിച്ച അക്രമികൾ മുറിക്കുള്ളിൽ സൂക്ഷിച്ചിരുന്ന പ്രാർത്ഥനാ സാധനങ്ങളും മൈക്ക് സെറ്റും അലമാരയും കസേരകളും മേശകളുമടക്കം സകലതും അടിച്ചു തകർത്തു. സംഭവത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംഭവത്തിൽ സഭാ നേതൃത്വം പ്രതിഷേധിച്ചു. ശക്തമായ അന്വേഷണം ഉണ്ടാകണമെന്ന് അവർ ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ വ്യാഴാഴ്ച ഈ പള്ളിയിലെ പുരോഹിതൻ അമ്പൂരി സ്വദേശി ലോറൻസിന് ദേവാലയത്തിന് സമീപം വച്ച് മർദ്ദനമേറ്റിരുന്നു. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി വീടുകളിൽ കരോൾ സന്ദർശനം നടത്തിയശേഷം സംഘത്തിലെ ഒരു കുട്ടിയെ രാത്രിയിൽ വീട്ടിലാക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് പുരോഹിതന് മർദ്ദനമേറ്റത്. ഹിന്
തിരുവനന്തപുരം: മതപരിവർത്തനം നടത്തിയെന്ന് ആരോപിച്ച് അമ്പൂരിയിൽ പുരോഹിതന് മർദ്ദനമേറ്റതിന് പിന്നാലെ അമ്പൂരിക്ക് സമീപം കുട്ടമലയിലെ ക്രിസ്ത്യൻ പള്ളി ചിലർ അടിച്ചു തകർത്തു. സി.എസ്.ഐ സഭയ്ക്ക് കീഴിൽ വരുന്ന എച്ച്.എം.എസ് ദേവാലയത്തിന് നേരെ ഇന്നലെ രാത്രി പത്തരയോടെയാണ് ആക്രമണമുണ്ടായത്.
പള്ളിയുടെ വാതിൽ തള്ളിത്തുറന്ന് അകത്ത് പ്രവേശിച്ച അക്രമികൾ മുറിക്കുള്ളിൽ സൂക്ഷിച്ചിരുന്ന പ്രാർത്ഥനാ സാധനങ്ങളും മൈക്ക് സെറ്റും അലമാരയും കസേരകളും മേശകളുമടക്കം സകലതും അടിച്ചു തകർത്തു. സംഭവത്തിന് പിന്നിൽ ആരാണെന്ന് വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്. സംഭവത്തിൽ സഭാ നേതൃത്വം പ്രതിഷേധിച്ചു. ശക്തമായ അന്വേഷണം ഉണ്ടാകണമെന്ന് അവർ ആവശ്യപ്പെട്ടു.
ഇക്കഴിഞ്ഞ വ്യാഴാഴ്ച ഈ പള്ളിയിലെ പുരോഹിതൻ അമ്പൂരി സ്വദേശി ലോറൻസിന് ദേവാലയത്തിന് സമീപം വച്ച് മർദ്ദനമേറ്റിരുന്നു. ക്രിസ്മസ് ആഘോഷങ്ങളുടെ ഭാഗമായി വീടുകളിൽ കരോൾ സന്ദർശനം നടത്തിയശേഷം സംഘത്തിലെ ഒരു കുട്ടിയെ രാത്രിയിൽ വീട്ടിലാക്കാൻ കൊണ്ടുപോകുന്നതിനിടെയാണ് പുരോഹിതന് മർദ്ദനമേറ്റത്. ഹിന്ദുമത വിശ്വാസികളായ ഈ കുട്ടിയുടെ കുടുംബം അടുത്തിടെ ക്രിസ്ത്യൻ മതം സ്വീകരിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് ആക്രമണം നടത്തിയതെന്ന് പുരോഹിതൻ പറയുന്നു.
'നീ മതംമാറ്റും അല്ലേടാ' എന്ന് ആക്രോശിച്ച് നടുറോഡിൽ വച്ച് മർദ്ദിക്കുകയായിരുന്നു എന്ന് പുരോഹിതൻ നെയ്യാർഡാം പൊലീസിൽ നൽകിയിരിക്കുന്ന പരാതിയിൽ വ്യക്തമാക്കി. മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ പുരോഹിതൻ നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. പരാതി ലഭിച്ചതോടെ കുട്ടമല സ്വദേശികളായ മൂന്നു പേർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് പള്ളിക്കുനേരെയുണ്ടായ ആക്രമണത്തിന് പിന്നിലെന്നാണ് വിശ്വാസികൾ ആരോപിക്കുന്നത്. പരാതിയുടെ അടിസ്ഥാനത്തിൽ നെയ്യാർഡാം പൊലീസ് സ്ഥലത്തെത്തി തെളിവെടുത്തു. അന്വേഷണം ശക്തമാക്കണമെന്നാണ് വിശ്വാസികളുടെ ആവശ്യം.