- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പള്ളിയിൽ അടയ്ക്കേണ്ട തുക കൊടുക്കാത്തതിനാൽ സംസ്കാരം തടഞ്ഞ് വികാരി; പതിനാറുകാരിയെ അടക്കം ചെയ്യുന്നത് വിലക്കിയ വികാരിക്ക് പെൺകുട്ടിയുടെ ബന്ധുവിന്റെ കരണത്തടി; അന്ത്യകർമ്മങ്ങൾക്ക് സമ്മതം മൂളിയത് എംഎൽഎ അരമനയുമായി ബന്ധപ്പെട്ട് അനുമതിപത്രം വാങ്ങിയ ശേഷം; പുത്തൻകുരിശ് അംബികാപുരം പള്ളിയിൽ വിവാദം പുകയുന്നു
കോതമംഗലം: പതിനാറുകാരിയുടെ സംസ്‌കാരത്തിന് പള്ളി അധികൃതർ തടസ്സം നിന്നെന്ന് അക്ഷേപം. പള്ളിമേടയിലെത്തി വികാരിയെ പെൺകുട്ടിയുടെ ബന്ധു കയ്യേറ്റം ചെയ്തു. സംഭവം വിവാദമായതിന് പിന്നാലെ പൊലീസ് അന്വേഷണം തുടങ്ങി. ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം. പുത്തൻകുരിശ് അള്ളുങ്കൽ അംബികാപുരം സെന്റ് മേരീസ് പള്ളിവികാരി ജോസ് കിഴക്കേലിന് നേരെയാണ് ആക്രമണമുണ്ടായത്. ഊന്നുകൽ എസ് ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പള്ളിയിലെത്തി വികാരിയിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. വികാരിയിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശവാസിയായ ബിനുവിനെ കസ്റ്റഡിയിൽ എടുക്കുന്നതിന് പൊലീസ് നടത്തിയ നീക്കം വിഫലമായി. ഇയാളെ തേടി പൊലീസ് സംഘം പുത്തൻകുരിശിലും സമീപ പ്രദേശങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും പിടികൂടാനായില്ല. കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ഇവിടുത്തുകാരിയായ പ്ലസ്വൺ വിദ്യാർത്ഥിനിയുടെ പിതൃസഹോദരനാണ് ബിനു. വിദ്യാർത്ഥിനിയുടെ മൃതദേഹം പള്ളിസെമിത്തേരിയിൽ അടക്കാൻ വികാരി സമ്മതിച്ചിരുന്നില്ല. പള്ളിയിൽ അടക്കേണ്ടിയിരുന്ന തുകകൾ അടയ്ക്കാതിരിക്കുകയും പ്രാർത്ഥന
കോതമംഗലം: പതിനാറുകാരിയുടെ സംസ്‌കാരത്തിന് പള്ളി അധികൃതർ തടസ്സം നിന്നെന്ന് അക്ഷേപം. പള്ളിമേടയിലെത്തി വികാരിയെ പെൺകുട്ടിയുടെ ബന്ധു കയ്യേറ്റം ചെയ്തു. സംഭവം വിവാദമായതിന് പിന്നാലെ പൊലീസ് അന്വേഷണം തുടങ്ങി.
ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം. പുത്തൻകുരിശ് അള്ളുങ്കൽ അംബികാപുരം സെന്റ് മേരീസ് പള്ളിവികാരി ജോസ് കിഴക്കേലിന് നേരെയാണ് ആക്രമണമുണ്ടായത്. ഊന്നുകൽ എസ് ഐ യുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പള്ളിയിലെത്തി വികാരിയിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു. വികാരിയിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രദേശവാസിയായ ബിനുവിനെ കസ്റ്റഡിയിൽ എടുക്കുന്നതിന് പൊലീസ് നടത്തിയ നീക്കം വിഫലമായി. ഇയാളെ തേടി പൊലീസ് സംഘം പുത്തൻകുരിശിലും സമീപ പ്രദേശങ്ങളിലും തിരച്ചിൽ നടത്തിയെങ്കിലും പിടികൂടാനായില്ല.
കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ഇവിടുത്തുകാരിയായ പ്ലസ്വൺ വിദ്യാർത്ഥിനിയുടെ പിതൃസഹോദരനാണ് ബിനു. വിദ്യാർത്ഥിനിയുടെ മൃതദേഹം പള്ളിസെമിത്തേരിയിൽ അടക്കാൻ വികാരി സമ്മതിച്ചിരുന്നില്ല. പള്ളിയിൽ അടക്കേണ്ടിയിരുന്ന തുകകൾ അടയ്ക്കാതിരിക്കുകയും പ്രാർത്ഥന കാര്യങ്ങളിൽ കുടുംബാംഗങ്ങൾ കൃത്യമായി പങ്കെടുക്കുന്നില്ലന്നും ആരോപിച്ചാണ് വികാരി സംസ്‌കാരത്തിന് അനുമതി നിഷേധിച്ചത്.
മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കൊണ്ടുപോയ ശേഷം ബന്ധുക്കൾ സംസ്‌കാരത്തിനുള്ള ക്രമീകരണങ്ങൾക്കായി പള്ളിയിലെത്തിയപ്പോഴാണ് വികാരി സംസ്‌കാരത്തിന് അനുമതി നിഷേധിച്ചത്. ബന്ധുക്കൾ ഇതിനെ ചോദ്യം ചെയ്തെങ്കിലും വികാരി യാതൊരു വിട്ടുവീഴ്ചക്കും തയ്യാറായില്ല. പിന്നീട് ആന്റണിജോൺ എം എൽ എ അടക്കമുള്ളവർ ബന്ധപ്പെട്ടതിനെത്തുടർന്ന് അരമനയിൽ നിന്നും പ്രത്യേക അനുമതി പത്രം വാങ്ങിക്കൊണ്ടുവന്ന ശേഷമാണ് വികാരി സംസ്‌കാരത്തിന് അനുമതി നൽകിയത്. വികാരിയുടെ ഈ പ്രവൃത്തിയിൽ തനിക്കുള്ള വിയോജിപ്പ് ബിനു സുഹൃത്തുക്കളും ബന്ധുക്കളുമായും പങ്കിട്ടിരുന്നു.
ഇന്നലെ ഉച്ചകഴിഞ്ഞ് വികാരി കാറിൽ പുത്തൻകുരിശ് കവലയിലെത്തി മടങ്ങുന്നത് ബിനുവിന്റെ ശ്രദ്ധിൽപ്പെട്ടു. പിന്നാലെയെത്തിയ ബിനു പള്ളിവളപ്പിലെ തന്റെ ഓഫീസ് തുറക്കാനെത്തിയ വികാരിയുടെ കരണത്തടിക്കുകയായിരുന്നെന്നാണ് ദൃസാക്ഷിയായ കെ എസ് ആർ ടി സി ജീവനക്കാരൻ സജി മറുനാടനോട് വെളിപ്പെടുത്തിയത്. ഇത് തടയാൻ ശ്രമിച്ചപ്പോൾ തന്നേയും ഇയാൾ മർദ്ദിക്കാൻ ശ്രമിച്ചെന്നും സജി വ്യക്തമാക്കി.
എന്തുപ്രശ്നമുണ്ടെങ്കിലും സഭാവസ്ത്രം ധരിച്ച് നിന്ന വൈദികനെ കയ്യേറ്റം ചെയ്ത നടപടി ഒരു കാരണവാശാലും ന്യായികരിക്കാൻ കഴിയില്ലെന്നും ഇക്കാര്യം താൻ കണ്ടകാര്യം എവിടെ വേണേലും തുറന്നുപറയാൻ തയ്യാറാണെന്നും സജി പറയുന്നു. വിഷയം ഇടവകയിൽ വലിയ ചർച്ചയായിരിക്കുകയാണ്. പള്ളിക്ക് സമീപത്തെ ബന്ധുവീട്ടിൽപ്പോയി ബൈക്കിൽ മടങ്ങും വഴിയാണ് കുട്ടൻ എന്നറിയപ്പെടുന്ന ബിനു ഷർട്ടിടാതെ വികാരിയുടെ പിന്നാലെയെത്തുന്നത് ശ്രദ്ധയിൽപ്പെട്ടതെന്നും താൻ ഓടിയെത്തുന്നതിന് മുമ്പേ ഇയാൾ ആക്രമിക്കുകയായിരുന്നെന്നുമാണ് സജിയുടെ നേർസാക്ഷ്യം.