- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദക്ഷിണാഫ്രിക്കയിലെ മൂന്ന് പ്രമുഖ നഗരങ്ങൾ സന്ദർശിക്കും; മൊസാംമ്പിക്കിലും ടാൻസാനിയയിലും കെനിയയിലും ഓട്ടപ്രദക്ഷിണം മാത്രം; മോദി ആഫ്രിക്കൻ യാത്രയ്ക്ക് വിമാനം കയറി
ന്യൂഡൽഹി: അമേരിക്കൻ - യൂറോപ്പ് പര്യടനങ്ങൾ പൂർത്തിയായ ശേഷം ഇന്ത്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടു വിദേശ യാത്രയിൽ. അഞ്ച് ദിവസത്തെ ആഫ്രിക്ക സന്ദർശനത്തിനായി പ്രധാനമന്ത്രി മോദി വ്യാഴാഴ്ച പുലർച്ചെ യാത്രതിരിച്ചു. മൊസാംബിക്, ദക്ഷിണാഫ്രിക്ക, ടാൻസാനിയ, കെനിയ എന്നീ നാല് രാജ്യങ്ങൾ സന്ദർശിക്കാനാണ് അദ്ദേഹം യാത്ര തിരിച്ചത്. മൊസാംബിക്കാവും അദ്ദേഹം ആദ്യം സന്ദർശിക്കുകയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെ അറിയിച്ചു. അവിടെനിന്ന് ഇന്ന് വൈകീട്ടോടെ അദ്ദേഹം ദക്ഷിണാഫ്രിക്കയിലേക്ക് പോകും. പ്രിട്ടോറിയ, ജോഹന്നാസ്ബർഗ്, ഡർബൻ എന്നിവിടങ്ങളിൽ നടക്കുന്ന ചടങ്ങുകളിൽ വെള്ളി, ശനി ദിവസങ്ങളിൽ അദ്ദേഹം പങ്കെടുക്കും. ശനിയാഴ്ച വൈകീട്ട് അദ്ദേഹം ടാൻസാനിയയിലേക്കും തുടർന്ന് ഞായറാഴ്ച വൈകീട്ട് കെനിയയിലേക്കും പോകും. ഇന്ത്യ - ആഫ്രിക്ക ബന്ധം മെച്ചപ്പെടുത്തുകയാണ് തന്റെ സന്ദർശനത്തിന്റെ ലക്ഷ്യമെന്ന് യാത്രതിരിക്കുന്നതിനുമുമ്പ് അദ്ദേഹം ട്വീറ്റ് ചെയ്തു. മഹാത്മാ ഗാന്ധി ദക്ഷിണാഫ്രിക്കയിൽ ജീവിച്ചിരുന്ന കാലത്ത് നടത്തിയ വിഖ്യാതമായ

ന്യൂഡൽഹി: അമേരിക്കൻ - യൂറോപ്പ് പര്യടനങ്ങൾ പൂർത്തിയായ ശേഷം ഇന്ത്യയിലെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടു വിദേശ യാത്രയിൽ. അഞ്ച് ദിവസത്തെ ആഫ്രിക്ക സന്ദർശനത്തിനായി പ്രധാനമന്ത്രി മോദി വ്യാഴാഴ്ച പുലർച്ചെ യാത്രതിരിച്ചു. മൊസാംബിക്, ദക്ഷിണാഫ്രിക്ക, ടാൻസാനിയ, കെനിയ എന്നീ നാല് രാജ്യങ്ങൾ സന്ദർശിക്കാനാണ് അദ്ദേഹം യാത്ര തിരിച്ചത്.
മൊസാംബിക്കാവും അദ്ദേഹം ആദ്യം സന്ദർശിക്കുകയെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് ട്വിറ്ററിലൂടെ അറിയിച്ചു. അവിടെനിന്ന് ഇന്ന് വൈകീട്ടോടെ അദ്ദേഹം ദക്ഷിണാഫ്രിക്കയിലേക്ക് പോകും. പ്രിട്ടോറിയ, ജോഹന്നാസ്ബർഗ്, ഡർബൻ എന്നിവിടങ്ങളിൽ നടക്കുന്ന ചടങ്ങുകളിൽ വെള്ളി, ശനി ദിവസങ്ങളിൽ അദ്ദേഹം പങ്കെടുക്കും. ശനിയാഴ്ച വൈകീട്ട് അദ്ദേഹം ടാൻസാനിയയിലേക്കും തുടർന്ന് ഞായറാഴ്ച വൈകീട്ട് കെനിയയിലേക്കും പോകും. ഇന്ത്യ - ആഫ്രിക്ക ബന്ധം മെച്ചപ്പെടുത്തുകയാണ് തന്റെ സന്ദർശനത്തിന്റെ ലക്ഷ്യമെന്ന് യാത്രതിരിക്കുന്നതിനുമുമ്പ് അദ്ദേഹം ട്വീറ്റ് ചെയ്തു.
മഹാത്മാ ഗാന്ധി ദക്ഷിണാഫ്രിക്കയിൽ ജീവിച്ചിരുന്ന കാലത്ത് നടത്തിയ വിഖ്യാതമായ തീവണ്ടിയാത്രയെ അനുസ്മരിച്ച് അതേ റൂട്ടിൽ യാത്ര ചെയ്യാനും മോദിക്ക് പദ്ധതിയുണ്ട്. ജൊഹാനസ്ബർഗിൽ ഇന്ത്യൻ വംശജർ ഒരുക്കുന്ന പടുകൂറ്റൻ റാലിയിലും അദ്ദേഹം പങ്കെടുക്കും. മോദിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ ദക്ഷിണാഫ്രിക്കയിൽ സജ്ജീകരിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിലെ 8000ത്തോളം വരുന്ന ഇന്ത്യൻ വംശജർ ഇതിനകം തന്നെ യോഗത്തിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. പതിനായിരത്തിലേറെപ്പേർ ഈ യോഗത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റാലിക്കുള്ള തയ്യാറെടുപ്പുകളും തുടങ്ങി.
തുടർച്ചയായ ദിവസങ്ങളിൽ വ്യത്യസ്ത രാജ്യങ്ങൾ സന്ദർശിക്കുകയെന്ന പതിവ് ഈ യാത്രയിലും മോദി പിന്തുടരുന്നു.ആഫ്രിക്കൻ രാജ്യങ്ങളിൽ ഇന്ത്യൻ രാഷ്ട്ര നേതാക്കൾ തുടർച്ചയായി സന്ദർശനം നടത്തുകയാണെന്ന പ്രത്യേകതയുമുണ്ട്. വൈസ് പ്രസിഡന്റ് ഹമീദ് അൻസാരിയും പ്രസിഡന്റ് പ്രണബ് മുഖർജിയും സന്ദർശനം നടത്തുന്നതിന്റെ പിന്നാലെയാണ് മോദി ആഫ്രിക്കയിലെത്തുന്നത്.

