- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമേരിക്കയും ഓസ്ട്രേലിയയും യൂറോപ്പും ഗൾഫ് രാഷ്ട്രങ്ങളും സന്ദർശിച്ച് തീർന്ന മോദി ഇനി പോവുന്നത് ആഫ്രിക്കയിലേക്ക്; അഞ്ചു ദിവസം കണ്ട് നാല് രാഷ്ട്രങ്ങൾ സന്ദർശിക്കും; ഇന്ത്യൻ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ വൻ ഒരുക്കങ്ങളുമായി ആഫ്രിക്കൻ രാഷ്ട്രങ്ങൾ
ആഗോള സഞ്ചാരത്തിന്റെ അടുത്തഘട്ടത്തിലേക്ക് കടക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഫ്രിക്കൻ രാജ്യങ്ങളിലേക്കാണ് ഇന്ത്യൻ പ്രധാനമന്ത്രി ഇനി പോകുന്നത്. ജൂലൈ ഏഴുമുതൽ പതിനൊന്നുവരെയുള്ള അഞ്ചുദിവസങ്ങൾകൊണ്ട് നാല് ആഫ്രിക്കൻ രാജ്യങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തും. മൊസാംബിക്ക്, ദക്ഷിണാഫ്രിക്ക, ടാൻസാനിയ, കെനിയ എന്നീ രാജ്യങ്ങളാണ് മോദി സന്ദർശിക്കുന്നത്. ആഫ്രിക്കൻ രാജ്യങ്ങളിൽ ഇന്ത്യൻ രാഷ്ട്ര നേതാക്കൾ തുടർച്ചയായി സന്ദർശനം നടത്തുകയാണെന്ന പ്രത്യേകതയുമുണ്ട്. വൈസ് പ്രസിഡന്റ് ഹമീദ് അൻസാരിയും പ്രസിഡന്റ് പ്രണബ് മുഖർജിയും സന്ദർശനം നടത്തുന്നതിന്റെ പിന്നാലെയാണ് മോദി ആഫ്രിക്കയിലെത്തുന്നത്. ജൂലൈ ഏഴിന് മൊസാംബിക്കിൽനിന്നാണ് മോദിയുടെ സന്ദർശനത്തിന് തുടക്കമിടുന്നത്. എട്ട്, ഒമ്പത് തീയതികളിൽ ദക്ഷിണാഫ്രിക്കയിലാണ് സന്ദർശനം. ജൂലൈ പത്തിന് ടാൻസാനിയയിലും പിറ്റേന്ന് കെനിയയിലും മോദി ഉന്നത തല യോഗങ്ങളിൽ പങ്കെടുക്കും. തുടർച്ചയായ ദിവസങ്ങളിൽ വ്യത്യസ്ത രാജ്യങ്ങൾ സന്ദർശിക്കുകയെന്ന പതിവ് ഈ യാത്രയിലും മോദി പിന്തുടരുന്നു. മഹാത്മാ ഗാന്ധി ദക്ഷി

ആഗോള സഞ്ചാരത്തിന്റെ അടുത്തഘട്ടത്തിലേക്ക് കടക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ആഫ്രിക്കൻ രാജ്യങ്ങളിലേക്കാണ് ഇന്ത്യൻ പ്രധാനമന്ത്രി ഇനി പോകുന്നത്. ജൂലൈ ഏഴുമുതൽ പതിനൊന്നുവരെയുള്ള അഞ്ചുദിവസങ്ങൾകൊണ്ട് നാല് ആഫ്രിക്കൻ രാജ്യങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തും.
മൊസാംബിക്ക്, ദക്ഷിണാഫ്രിക്ക, ടാൻസാനിയ, കെനിയ എന്നീ രാജ്യങ്ങളാണ് മോദി സന്ദർശിക്കുന്നത്. ആഫ്രിക്കൻ രാജ്യങ്ങളിൽ ഇന്ത്യൻ രാഷ്ട്ര നേതാക്കൾ തുടർച്ചയായി സന്ദർശനം നടത്തുകയാണെന്ന പ്രത്യേകതയുമുണ്ട്. വൈസ് പ്രസിഡന്റ് ഹമീദ് അൻസാരിയും പ്രസിഡന്റ് പ്രണബ് മുഖർജിയും സന്ദർശനം നടത്തുന്നതിന്റെ പിന്നാലെയാണ് മോദി ആഫ്രിക്കയിലെത്തുന്നത്.
ജൂലൈ ഏഴിന് മൊസാംബിക്കിൽനിന്നാണ് മോദിയുടെ സന്ദർശനത്തിന് തുടക്കമിടുന്നത്. എട്ട്, ഒമ്പത് തീയതികളിൽ ദക്ഷിണാഫ്രിക്കയിലാണ് സന്ദർശനം. ജൂലൈ പത്തിന് ടാൻസാനിയയിലും പിറ്റേന്ന് കെനിയയിലും മോദി ഉന്നത തല യോഗങ്ങളിൽ പങ്കെടുക്കും. തുടർച്ചയായ ദിവസങ്ങളിൽ വ്യത്യസ്ത രാജ്യങ്ങൾ സന്ദർശിക്കുകയെന്ന പതിവ് ഈ യാത്രയിലും മോദി പിന്തുടരുന്നു.
മഹാത്മാ ഗാന്ധി ദക്ഷിണാഫ്രിക്കയിൽ ജീവിച്ചിരുന്ന കാലത്ത് നടത്തിയ വിഖ്യാതമായ തീവണ്ടിയാത്രയെ അനുസ്മരിച്ച് അതേ റൂട്ടിൽ മോദിയും തീവണ്ടിയിൽ സഞ്ചരിക്കുന്നു എന്നതാണ് ദക്ഷിണാഫ്രിക്കൻ സന്ദർശനത്തിന്റെ പ്രത്യേകത. ജൊഹാനസ്ബർഗിൽ ഇന്ത്യൻ വംശജർ ഒരുക്കുന്ന പടുകൂറ്റൻ റാലിയിലും മോദി പങ്കെടുക്കും.
മോദിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ ഇപ്പോൾത്തന്നെ ദക്ഷിണാഫ്രിക്കയിൽ നടക്കുന്നുണ്ട്. ദക്ഷിണാഫ്രിക്കയിലെ 8000-ത്തോളം വരുന്ന ഇന്ത്യൻ വംശജർ ഇതിനകം തന്നെ യോഗത്തിൽ പങ്കെടുക്കുന്നതിനായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. പതിനായിരത്തിലേറെപ്പേർ ഈ യോഗത്തിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

