- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാജ്യത്തിന്റെ സമ്പദ് ഘടനയെ ജി എസ് ടി അടിമുടി മാറ്റിയെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി; ജി എസ് ടിയുടെ നടത്തിപ്പ് വരും വർഷങ്ങളിൽ വിവിധ രാജ്യങ്ങൾ പഠന വിഷയമാക്കും; വനിത ക്രിക്കറ്റ് ടീമിനും മോദിയുടെ അഭിനന്ദനം; കിരീടം നേടാനായില്ലെങ്കിലും ജനമനസ്സിൽ ഇടംനേടാൻ അവർക്കായെന്നും മോദി
ന്യൂഡൽഹി : ജി എസ് ടി രാജ്യത്തിന്റെ സമ്പദ്ഘടനയിലുണ്ടാക്കിയ മാറ്റങ്ങളെ വാനോളം പുകഴ്‌ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിലാണ് ജിഎസ്ടി വരുത്തിയ മാറ്റങ്ങളെക്കുറിച്ച് പ്രധാനമന്ത്രി വിവരിച്ചത്. രാജ്യത്ത് ഏകീകൃത നികുതി സംവിധാനമായ ജിഎസ്ടി നടപ്പാക്കിയിട്ട് ഒരു മാസം പിന്നിടുകയാണ്. അതിന്റെ ഗുണം വിവിധ മേഖലകളിൽ പ്രതിഫലിച്ചു തുടങ്ങിയിട്ടുണ്ട്. രാജ്യത്തിന്റെ സമ്പദ്ഘടനയെത്തന്നെ ജിഎസ്ടി അടിമുടി മാറ്റിമറിച്ചു. ഫെഡറലിസത്തിന്റെ സഹകരണ മുഖം കൂടിയാണ് ഇതിലൂടെ തെളിഞ്ഞുകാണുന്നത്. എല്ലാ തീരുമാനങ്ങളും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ചേർന്നാണ് കൈക്കൊള്ളുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ജിഎസ്ടിയുടെ വിജയകരമായ നടത്തിപ്പ് വരും വർഷങ്ങളിൽ വിവിധ രാജ്യങ്ങൾ പഠന വിഷയമാക്കുമെന്നും പ്രധാനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. വ്യാപാരികളും സർക്കാരും തമ്മിലും, ഉപഭോക്താക്കളും സർക്കാരും തമ്മിലുമുള്ള ബന്ധത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്താൻ ഇതുവഴി സാധിച്ചിട്ടുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി. പ
ന്യൂഡൽഹി : ജി എസ് ടി രാജ്യത്തിന്റെ സമ്പദ്ഘടനയിലുണ്ടാക്കിയ മാറ്റങ്ങളെ വാനോളം പുകഴ്‌ത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പ്രഭാഷണ പരിപാടിയായ മൻ കി ബാത്തിലാണ് ജിഎസ്ടി വരുത്തിയ മാറ്റങ്ങളെക്കുറിച്ച് പ്രധാനമന്ത്രി വിവരിച്ചത്.
രാജ്യത്ത് ഏകീകൃത നികുതി സംവിധാനമായ ജിഎസ്ടി നടപ്പാക്കിയിട്ട് ഒരു മാസം പിന്നിടുകയാണ്. അതിന്റെ ഗുണം വിവിധ മേഖലകളിൽ പ്രതിഫലിച്ചു തുടങ്ങിയിട്ടുണ്ട്. രാജ്യത്തിന്റെ സമ്പദ്ഘടനയെത്തന്നെ ജിഎസ്ടി അടിമുടി മാറ്റിമറിച്ചു. ഫെഡറലിസത്തിന്റെ സഹകരണ മുഖം കൂടിയാണ് ഇതിലൂടെ തെളിഞ്ഞുകാണുന്നത്. എല്ലാ തീരുമാനങ്ങളും കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ചേർന്നാണ് കൈക്കൊള്ളുന്നതെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ജിഎസ്ടിയുടെ വിജയകരമായ നടത്തിപ്പ് വരും വർഷങ്ങളിൽ വിവിധ രാജ്യങ്ങൾ പഠന വിഷയമാക്കുമെന്നും പ്രധാനമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. വ്യാപാരികളും സർക്കാരും തമ്മിലും, ഉപഭോക്താക്കളും സർക്കാരും തമ്മിലുമുള്ള ബന്ധത്തിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്താൻ ഇതുവഴി സാധിച്ചിട്ടുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി. പരസ്പര വിശ്വാസത്തിൽ അധിഷ്ഠിതമായ പുതിയൊരു സംസ്‌കാരം തന്നെ ഇതിലൂടെ ഉയർന്നുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇംഗ്ലണ്ടിൽ വനിതാ ക്രിക്കറ്റ് ലോകകപ്പിൽ ഫൈനലിൽ കടന്ന ഇന്ത്യൻ ടീമിനെ അഭിനന്ദിക്കാനും പ്രഭാഷണത്തിനിടെ പ്രധാനമന്ത്രി സമയം കണ്ടെത്തി. ലോകകപ്പ് ഫൈനലിലെത്തിയ വനിതാ ടീം രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തി. ടീമംഗങ്ങളെ കാണാനും പരിചയപ്പെടാനും അടുത്തിടെ എനിക്ക് അവസരം ലഭിച്ചിരുന്നു. വളരെ സുന്ദരമായ നിമിഷങ്ങളായിരുന്നു അത്. എന്നാൽ, ഫൈനലിലെ തോൽവി അവരെ വല്ലാതെ സങ്കടപ്പെടുത്തുന്നതായി എനിക്കു തോന്നി. കിരീടം നേടാനായില്ലെങ്കിലും 125 കോടി ആളുകളുടെ മനസിൽ ഇടം നേടാനായത് വലിയ കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.