റഞ്ഞ് പറഞ്ഞ് ഹാരി രാജകുമാന് ഇപ്പോൾ ശരിക്കുമൊരു കാമുകന്റെ മനസായിരിക്കുകയാണ്. തന്റെ കാമുകിയും അഭിനേത്രിയുമായ മേഗൻ മാർക്കിളിനെ കാണാതെ ഒരു നിമിഷം പോലും ജീവിക്കാനാവാത്ത അവസ്ഥയിലെത്തിയിരിക്കുകയാണ് അദ്ദേഹം. ബാർബഡോസ് സന്ദർശനം കഴിഞ്ഞ് മടങ്ങവെ ഹാരി 1700 മൈൽ അധികം സഞ്ചരിച്ച് ടൊറന്റോയിൽ ഇറങ്ങി ഒരു ദിവസം കാമുകിക്കൊപ്പം കഴിഞ്ഞ ശേഷമാണെന്ന് റിപ്പോർട്ടുണ്ട്. അതായത് ഓരോ ദിവസം കഴിയുന്തോറും ഇവർ തമ്മിലുള്ള അടുപ്പം വർധിച്ച് വരുന്നുവെന്നാണ് സൂചന. ബാർബഡോസിൽ നിന്നും ഞായറാഴ്ച നേരിട്ട് ലണ്ടനിലേക്ക് പറക്കാനായിരുന്നു ഹാരി തീരുമാനിച്ചിരുന്നത്. ഇന്ന് നടക്കുന്ന ഒരു ഔദ്യോഗിക പരിപാടിയിൽ പങ്കെടുക്കാൻ വേണ്ടിയായിരുന്നു അത്. എന്നാൽ വിമാനം ടൊറന്റോയിലേക്ക് പോകാൻ പിന്നീട് തീരുമാനിക്കുകയായിരുന്നു. മേഗനും ഹാരിയെ കൊതിച്ച് കൊതിച്ച് കാത്തിരിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഹാരി വിമാനം കയറുന്നതിന് 24 മണിക്കൂറുകൾക്ക് മുമ്പ് തന്നെ അദ്ദേഹത്തെ സ്വീകരിക്കാനായി മേഗൻ നല്ല പൂക്കൾ വാങ്ങി വച്ച് കാത്തിരുന്നുവെന്നാണ് സൂചന.

ഹാരിക്ക് മേഗനെ കാണാൻ പറ്റാത്ത അവസ്ഥയാണെന്നാണ് അദ്ദേഹത്തിന്റെ ഒരു സുഹൃത്ത് വെളിപ്പെടുത്തുന്നത്. ബ്രിട്ടീഷ് എയർവേസ് വിമാനത്തിൽ ബാർബഡോസിൽ നിന്നും ലണ്ടനിലേക്ക് പറക്കാനായിരുന്നു രാജകുമാരൻ ആദ്യം തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് മനസ് മാറി വിമാനം ടൊറന്റോയിലേക്ക് തിരിച്ച് വിടുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ഹാരി ആകെ ലഹരി പിടിച്ച അവസ്ഥയിലായിരുന്നുവെന്നും അദ്ദേഹത്തെ ഇത്ര സന്തോഷത്തിൽ തങ്ങൾ ഇതിന് മുമ്പ് കണ്ടിരുന്നില്ലെന്നും സുഹൃത്ത് വെളിപ്പെടുത്തുന്നു. തങ്ങൾ തമ്മിൽ സ്നേഹത്തിലാണെന്ന് ഔദ്യോഗികമായി ഇരുവരും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ബന്ധത്തെക്കുറിച്ചുള്ള സൂചനകൾ മേഗൻ സോഷ്യൽ മീഡിയയിലൂടെ പുറത്ത് വിട്ട് കൊണ്ടിരിക്കുന്നുണ്ട്.

തന്റെ നായ യൂണിയൻ ജാക്ക് പ്രിന്റ് ചെയ്ത കോട്ട് ധരിച്ച ഫോട്ടോ മേഗൻ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു. ഹാരി വരുന്നതിന് മുമ്പ് മേഗൻ ഗ്രോസറി സ്റ്റോറിൽ പോയി കിച്ചൻ റോൾ, വെള്ളം തുടങ്ങിയ അത്യാവശ്യ വസ്തുക്കൾ വാങ്ങിയിരുന്നു. താൻ വരുന്നത് മേഗനെ ഹാരി മുൻകൂട്ടി അറിയിച്ചിരുന്നുവെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. രാജ്ഞിക്ക് വേണ്ടി കരീബിയനിലേക്ക് നടത്തിയ 15 ദിവസത്തെ ടൂറിനൊടുവിലാണ് ഹാരി ടൊറന്റോ സന്ദർശിച്ചിരിക്കുന്നത്. ഈ സന്ദർശനത്തിന്റെ അവസാന ദിനത്തിൽ ഹാരി ചെലവഴിച്ചിരുന്നത് ഗയാനയിലായിരുന്നു. തെക്കെ അമേരിക്കയിൽ ഇംഗ്ലീഷ് സംസാരിക്കുന്ന ഏക രാജ്യമാണിത്. ഇത് 1966ലായിരുന്നു ബ്രിട്ടനിൽ നിന്നും സ്വാതന്ത്ര്യം നേടിയിരുന്നത്.

ടൊറന്റോ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മേഗനെ ഇക്കഴിഞ്ഞ മെയ്‌ മാസത്തിൽ ഹാരി തന്റെ ഇൻവിക്ടസ് ഗെയിംസിന്റെ പ്രചാരണാർത്ഥം നഗരം സന്ദർശിച്ചപ്പോഴാണ് ആദ്യമായി കണ്ടിഷ്ടപ്പെട്ടതെന്നാണ് റിപ്പോർട്ട്. തുടർന്ന് മേഗൻ ലണ്ടനിൽ എത്തി നിരവധി തവണ ഹാരിയെ കാണുകയും ഹാരിക്കൊപ്പം ഭക്ഷണം കഴിക്കുകയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ കാണുകയും ചെയ്തുവെന്നും റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതിന് പുറമെ അവർ കെൻസിങ്ടൺ പാലസിൽ താമസിക്കുകയും ഹാരിയുടെ സഹോദരൻ വില്യമിനെയും ഭാര്യ കേയ്റ്റിനെയും കണ്ടുവെന്നും സൂചനയുണ്ട്.ഇരുവരും ഒരു പോലുള്ള ബ്രേസ്ലെറ്റുകൾ അണിഞ്ഞതിനെ തുടർന്നായിരുന്നു ഇരുവരും തമ്മിലുള്ള പ്രണയത്തെക്കുറിച്ചുള്ള ആദ്യ സൂചനകൾ കഴിഞ്ഞ ഒക്ടോബർ 30ന് പുറത്ത് വന്നിരുന്നത്. ഇൻസ്‌ററാഗ്രാമിലൂടെ മേഗൻ പുറത്ത് വിട്ട തന്റെ ചിത്രത്തിൽ അവരുടെ കൈയിൽ നീല മണികളുള്ള ബ്രേസ്ലെറ്റ് വെളിപ്പെട്ടിരുന്നു. ഇതിന്റെ ജോഡിയെന്നോണമുള്ള ഒരു ബ്രേസ് ലെറ്റ് ഹാരി രാജകുമാരനും കൈയിൽ അണിഞ്ഞിരുന്നു.