- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിവാഹത്തിന് മുമ്പ് പ്രസവിച്ച പെൺകുട്ടിയെ വീട്ടുകാർ ഒറ്റമുറിയിൽ നഗ്നയായി പൂട്ടിയിട്ടത് 16 വർഷം; വൈദ്യുതിയും ടോയ്ലറ്റുമില്ലാതെ ജയിലറയിൽ കഴിഞ്ഞ് ഭ്രാന്തിയായ യുവതിയുടെ കഥ
വിവാഹത്തിനുമുമ്പ് കാമുകനിൽനിന്ന് ഗർഭം ധരിച്ച യുവതിയെ വീട്ടുകാർ പൂട്ടിയിട്ടത് 16 വർഷം. വൈദ്യുതിയും ടോയ്‌ലറ്റുമില്ലാത്ത ഇരുട്ടുമുറിയിൽ നഗ്നയായി കഴിയേണ്ടിവന്ന യുവതിയെ ഒടുവിൽ രക്ഷപ്പെടുത്തുമ്പോൾ അവർ ഭ്രാന്തിയായിക്കഴിഞ്ഞിരുന്നു. താൻ പ്രസവിച്ച കുഞ്ഞിനെ ഒരുനോക്കുകാണാൻ പോലും കഴിയാതെയാണ് ആ കുറ്റത്തിന് യുവതി തടവറയിൽ കഴിയേണ്ടിവന്നത്. മരിയ ലൂസിയ ഡി അൽമേഡ ബ്രാഗ എന്ന യുവതിയെയാണ് വീട്ടുകാർ കുടുസ്സുമുറിയിൽ പൂട്ടിയിട്ടത്. പൊലീസെത്തുമ്പോൾ, മരിയ കിടന്ന മുറിയിൽ മൂത്രവും മലവും കെട്ടിക്കിടക്കുന്ന സ്ഥിതിയിയായിരുന്നു. ജനാലയിലൂടെ അകത്തേയ്‌ക്കെത്തുന്ന വെളിച്ചം മാത്രമായിരുന്നു മരിയക്ക് പുറംലോകവുമായുള്ള ബന്ധം. അതുതന്നെ തുറന്നിരുന്നത് വല്ലപ്പോഴും മാത്രവും. ദിവസം രണ്ടുനേരം മരിയക്ക് ഭക്ഷണം കൊടുത്തിരുന്നു. എന്നാൽ, ഉടുക്കാൻ വസ്ത്രമൊന്നും നൽകിയിരുന്നില്ല. ബ്രസീലിലെ സീറയിലുള്ള ഉറുബുറെത്താമയിലാണ് പൈശാചികമായ ഈ ശിക്ഷാവിധി നടന്നത്. മാർച്ച് ഒമ്പതിനാണ് മരിയയെ പൊലീസ് രക്ഷിച്ചത്. എനന്നാൽ, ഈ ശിക്ഷാവിധി നടപ്പിലാക്കിയ സഹോദരൻ ജോവോ അ
വിവാഹത്തിനുമുമ്പ് കാമുകനിൽനിന്ന് ഗർഭം ധരിച്ച യുവതിയെ വീട്ടുകാർ പൂട്ടിയിട്ടത് 16 വർഷം. വൈദ്യുതിയും ടോയ്‌ലറ്റുമില്ലാത്ത ഇരുട്ടുമുറിയിൽ നഗ്നയായി കഴിയേണ്ടിവന്ന യുവതിയെ ഒടുവിൽ രക്ഷപ്പെടുത്തുമ്പോൾ അവർ ഭ്രാന്തിയായിക്കഴിഞ്ഞിരുന്നു. താൻ പ്രസവിച്ച കുഞ്ഞിനെ ഒരുനോക്കുകാണാൻ പോലും കഴിയാതെയാണ് ആ കുറ്റത്തിന് യുവതി തടവറയിൽ കഴിയേണ്ടിവന്നത്.
മരിയ ലൂസിയ ഡി അൽമേഡ ബ്രാഗ എന്ന യുവതിയെയാണ് വീട്ടുകാർ കുടുസ്സുമുറിയിൽ പൂട്ടിയിട്ടത്. പൊലീസെത്തുമ്പോൾ, മരിയ കിടന്ന മുറിയിൽ മൂത്രവും മലവും കെട്ടിക്കിടക്കുന്ന സ്ഥിതിയിയായിരുന്നു. ജനാലയിലൂടെ അകത്തേയ്‌ക്കെത്തുന്ന വെളിച്ചം മാത്രമായിരുന്നു മരിയക്ക് പുറംലോകവുമായുള്ള ബന്ധം. അതുതന്നെ തുറന്നിരുന്നത് വല്ലപ്പോഴും മാത്രവും. ദിവസം രണ്ടുനേരം മരിയക്ക് ഭക്ഷണം കൊടുത്തിരുന്നു. എന്നാൽ, ഉടുക്കാൻ വസ്ത്രമൊന്നും നൽകിയിരുന്നില്ല.
ബ്രസീലിലെ സീറയിലുള്ള ഉറുബുറെത്താമയിലാണ് പൈശാചികമായ ഈ ശിക്ഷാവിധി നടന്നത്. മാർച്ച് ഒമ്പതിനാണ് മരിയയെ പൊലീസ് രക്ഷിച്ചത്. എനന്നാൽ, ഈ ശിക്ഷാവിധി നടപ്പിലാക്കിയ സഹോദരൻ ജോവോ അൽമേഡ ബ്രാഗയെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തതോടെയാണ് വാർത്ത പുറത്തുവന്നത്. 48-കാരനായ ജോവോയ്കക്കൊപ്പം മരിയയുടെ പിതാവും കേസിൽ പ്രതിയാണെങ്കിലും പക്ഷാഘാതം വന്ന് തളർന്നുകിടക്കുന്ന പിതാവിനെ കേസിൽനിന്് ഒഴിവാക്കിയിട്ടുണ്ട്.
കാമുകനിൽനിന്ന് ഗർഭംധരിച്ച മരിയയെ വീട്ടിൽപൂട്ടിയിടാനായിരുന്നു അച്ഛനും സഹോദരനും ചേർന്ന് തീരുമാനിച്ചത്. മരിയ പ്രസവിച്ച ആൺകുട്ടിയെ മറ്റൊരു കുടുംബത്തിന് ദത്തുനൽകുകയും ചെയ്തു. മകളെ ഈ വിധത്തിൽ പീഡിപ്പിക്കുന്നതിനെ എതിർത്ത അമ്മയുടെ മനോനില വൈകാതെ തകരാറിലായി. അവരും കിടപ്പിലാണ്. അജ്ഞാതസന്ദേശത്തെത്തുടർന്നാണ് പൊലീസ് വീട്ടിലെത്തി പരിശോധന നടത്തിയത്.
വിദൂര ഗ്രാമത്തിലുള്ള വീട്ടിലെത്താൻ പൊലീസിന് നന്നേ ക്ലേശിക്കേണ്ടിവന്നു. വീട്ടിലെത്തിയിട്ടും നിരവധി പൂട്ടുകൾ തകർത്താണ് യുവതിയെ മുറിയിൽനിന്ന് മോചിപ്പിച്ചത്. വാതിൽതകർത്ത് അകത്തുകടന്ന പൊലീസിനുനേരെ യുവതി ഇരുകൈകളും വിടർത്തി ഓടിയെത്തിയെന്ന് പൊലീസ് വക്താവ് പറഞ്ഞു. വളരെ വിദൂരപ്രദേശമായതിനാലാണ് യുവതിയെ ഇത്രകാലം പൂട്ടിയിട്ടിട്ടും പുറംലോകമറിയാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു. .