- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സന്ദർശിക്കാനെത്തിയ ആദ്യഭാര്യയെ ജയിലിലെ സ്വകാര്യറൂമിൽവച്ച് കൊലപ്പെടുത്തിയതിന് ജീവപര്യന്തം അനുഭവിക്കുന്നയാൾ രണ്ടാം ഭാര്യയെയും അതേ സ്ഥലത്തുവച്ചു കൊന്നു; തടവുപുള്ളികൾക്ക് ലൈംഗിക ബന്ധം നടത്താൻ മുറി അനുവദിച്ച അർജന്റീന നിയമം മാറ്റുമോ?
തടവുശിക്ഷ അനുഭവിക്കവെ തന്നെ കാണാനെത്തിയ ആദ്യഭാര്യയെ ജയിലിലെ സ്വകാര്യമുറിയിൽവച്ച് കൊലപ്പെടുത്തിയതിന് ജീവപര്യന്തം അനുഭവിക്കുന്നയാൾ, രണ്ടാം ഭാര്യയെയും സമാനമായ രീതിയിൽ കുത്തിക്കൊലപ്പെടുത്തി. രണ്ടുമാസം പ്രായമുള്ള മകൾക്കുമുന്നിൽവച്ചാണ് ലൈംഗിക ബന്ധത്തിനുശേഷം ഭാര്യയെ ഇയാൾ കൊലപ്പെടുത്തിയത്. തടവുപുള്ളികൾക്ക് സ്വകാര്യമുറിയിൽവച്ച് പങ്കാളിയെ കാണുന്നതിനും ലൈംഗികബന്ധം പുലർത്തുന്നതിനും അനുമതി നൽകിയ അർജന്റീനയിലെ നിയമം തന്നെ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ് ഇതോടെ. 39-കാരനായ ഗബ്രിയേൽ ഹെരേരയാണ് വില്ല ഡി റോസാസ് ജയിലിൽവച്ച് രണ്ടാം ഭാര്യ 20-കാരി ആന്ദ്രെ നെറിയെ കുത്തിക്കൊലപ്പെടുത്തിയത്. സ്വകാര്യമുറിയിൽ നെറിയുമായി സന്ധിച്ചശേഷം ഹെരേര കുട്ടിയുമായി തനിച്ച് പുറത്തേയ്ക്ക് വരികയായിരുന്നു. താൻ ഭാര്യയെ കൊലപ്പെടുത്തിയെന്ന കാര്യം ജയിൽ വാർഡനോട് ഹെരേര സമ്മതിച്ചു. കുഞ്ഞിനെ ഏറ്റെടുത്ത ജയിലധികൃതർ നെറിയുടെ അമ്മയെ ഏൽപ്പിക്കുകയും ചെയ്തു. ആക്രമണത്തിൽ കുട്ടിക്ക് പരിക്കേറ്റിട്ടില്ല. കൊള്ളയും കൊലപാതകവും നടത്തിയതിന് 2003-ൽ അറസ്റ്റിലായ
തടവുശിക്ഷ അനുഭവിക്കവെ തന്നെ കാണാനെത്തിയ ആദ്യഭാര്യയെ ജയിലിലെ സ്വകാര്യമുറിയിൽവച്ച് കൊലപ്പെടുത്തിയതിന് ജീവപര്യന്തം അനുഭവിക്കുന്നയാൾ, രണ്ടാം ഭാര്യയെയും സമാനമായ രീതിയിൽ കുത്തിക്കൊലപ്പെടുത്തി. രണ്ടുമാസം പ്രായമുള്ള മകൾക്കുമുന്നിൽവച്ചാണ് ലൈംഗിക ബന്ധത്തിനുശേഷം ഭാര്യയെ ഇയാൾ കൊലപ്പെടുത്തിയത്. തടവുപുള്ളികൾക്ക് സ്വകാര്യമുറിയിൽവച്ച് പങ്കാളിയെ കാണുന്നതിനും ലൈംഗികബന്ധം പുലർത്തുന്നതിനും അനുമതി നൽകിയ അർജന്റീനയിലെ നിയമം തന്നെ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ് ഇതോടെ.
39-കാരനായ ഗബ്രിയേൽ ഹെരേരയാണ് വില്ല ഡി റോസാസ് ജയിലിൽവച്ച് രണ്ടാം ഭാര്യ 20-കാരി ആന്ദ്രെ നെറിയെ കുത്തിക്കൊലപ്പെടുത്തിയത്. സ്വകാര്യമുറിയിൽ നെറിയുമായി സന്ധിച്ചശേഷം ഹെരേര കുട്ടിയുമായി തനിച്ച് പുറത്തേയ്ക്ക് വരികയായിരുന്നു. താൻ ഭാര്യയെ കൊലപ്പെടുത്തിയെന്ന കാര്യം ജയിൽ വാർഡനോട് ഹെരേര സമ്മതിച്ചു. കുഞ്ഞിനെ ഏറ്റെടുത്ത ജയിലധികൃതർ നെറിയുടെ അമ്മയെ ഏൽപ്പിക്കുകയും ചെയ്തു. ആക്രമണത്തിൽ കുട്ടിക്ക് പരിക്കേറ്റിട്ടില്ല.
കൊള്ളയും കൊലപാതകവും നടത്തിയതിന് 2003-ൽ അറസ്റ്റിലായ ഹെരേര, ജയിലിൽ കഴിയവെയാണ് ആദ്യഭാര്യ വെറോണിക്ക കാസ്‌ട്രോയെ കൊലപ്പെടുത്തുന്നത്. ജയിലിൽ തന്നെ കാണാനെത്തിയ വെറോണിക്കയെ സ്വകാര്യമുറിയിൽ തന്റെ ഷർട്ടുകൊണ്ട് കഴുത്തുകുരുക്കി കൊലപ്പെടുത്തുകയായിരുന്നു. സ്വകാര്യമുറിക്ക് പുറത്ത് കാത്തുനിനിന്നിരുന്ന വെറോണിക്കയുടെ അമ്മയോടാണ് ഇയാൾ കൊലപാതക വിവരം പറഞ്ഞത്. ഇപ്പോൾ, നെറിയുടെ കൊലപാതകവിവരം അറിഞ്ഞ് വെറോണിക്കയുടെ അമ്മ അവരുടെ കുടുംബത്തെ ആശ്വസിപ്പിക്കാൻ എത്തിയിരുന്നു.
അർജന്റീനയിൽ തടവുപുള്ളികൾക്ക് സ്വകാര്യമുറിയിൽ പങ്കാളികളെ സ്വീകരിക്കുന്നതിനും ലൈംഗികബന്ധത്തിലേർപ്പെടുന്നതിനും അനുമതിയുണ്ട്. അതനുസരിച്ചാണ് ഹെരേരയ്്ക്ക് ഭാര്യയെ കാണാൻ അനുമതി നൽകിയതെന്ന് പ്രിസൺ ഡയറക്ടർ സെസാർ റോഡ്രിഗ്യൂസ് പറഞ്ഞു. എന്നാൽ, കൊടുംകുറ്റവാളിയായ ഹെരേരയ്ക്ക് അത്തരമൊരു അവസരം അനുവദിച്ചതിന് സെസാർ റോഡ്രിഗ്യൂസിനെയം ജയിലിന്റെ ഗവർണറെയും സസ്‌പെൻഡ് ചെയ്യുമെന്ന് സാൾട്ട പ്രവിശ്യാ ഗവർണർ യുവാൻ മാനുവൽ ഉർത്തുബെ പറഞ്ഞു.