- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രിയാമണി വാക്കുപാലിച്ചു; ഭാവിവരൻ മുസ്തഫയെ ഡി ഫോർ ഡാൻസ് ഗ്രാന്റ് ഫിനാലെയിൽ എത്തിച്ചു; മോതിരമണിയിച്ചും മാല ചാർത്തിയും ഭാവി വധൂവരന്മാർ ചാനൽ ഷോയുടെ മാറ്റുകൂട്ടി
ഒടുവിൽ പ്രിയാമണി വാക്കു പാലിച്ചു. ഡി ഫോർ ഡാൻസ് ഗ്രാൻഡ് ഫിനാലെയിൽ ഭാവിവരൻ മുസ്തഫ രാജിനെ പ്രിയ കൊണ്ടുവന്നു. മാത്രമല്ല, പ്രേക്ഷകരുടെ മുന്നിൽ മുസ്തഫ പ്രിയാമണിയുടെ കൈയിൽ മോതിരം അണിയിക്കുകയും ചെയ്തു. പ്രിയയാകട്ടെ മുസ്തഫയുടെ കഴുത്തിൽ മാല ചാർത്തിയാണ് സന്തോഷം പങ്കുവച്ചത്. പ്രിയങ്കയുടെയും മുസ്തഫയുടെയും പ്രണയകഥ ഏറെ നാളുകളായി ഗോസിപ്പു കോ
ഒടുവിൽ പ്രിയാമണി വാക്കു പാലിച്ചു. ഡി ഫോർ ഡാൻസ് ഗ്രാൻഡ് ഫിനാലെയിൽ ഭാവിവരൻ മുസ്തഫ രാജിനെ പ്രിയ കൊണ്ടുവന്നു.
മാത്രമല്ല, പ്രേക്ഷകരുടെ മുന്നിൽ മുസ്തഫ പ്രിയാമണിയുടെ കൈയിൽ മോതിരം അണിയിക്കുകയും ചെയ്തു. പ്രിയയാകട്ടെ മുസ്തഫയുടെ കഴുത്തിൽ മാല ചാർത്തിയാണ് സന്തോഷം പങ്കുവച്ചത്.
പ്രിയങ്കയുടെയും മുസ്തഫയുടെയും പ്രണയകഥ ഏറെ നാളുകളായി ഗോസിപ്പു കോളങ്ങളിൽ നിറഞ്ഞതാണ്. ഇതിനു സ്ഥിരീകരണവുമായി മഴവിൽ മനോരമയിലെ ഡി ഫോർ ഡാൻസ് പരിപാടിക്കിടെ ഷോയിലെ വിധികർത്താവുകൂടിയായ പ്രിയ എത്തുകയും ചെയ്തു.
അന്നു തന്നെ മുസ്തഫയെ ഡി ഫോർ ഡാൻസ് വേദിയിൽ എത്തിക്കുമെന്നു പ്രിയ വാക്കുനൽകിയിരുന്നതാണ്. അതാണ് കഴിഞ്ഞ ദിവസം നടന്ന ഗ്രാൻഡ് ഫിനാലെയിൽ പ്രിയാമണി പാലിച്ചത്.
നാല് വർഷമായി മുസ്തഫയും പ്രിയയും പ്രണയത്തിലാണ്. ഡി ഫോർ ഡാൻസ് സീസൺ 2 വിന്റെ ഗ്രാന്റ് ഫിനാലെയിൽ ക്ഷണിക്കപ്പെട്ട അതിഥികളിൽ ഒരാളായാണ് മുസ്തഫ രാജ് എത്തിയത്. വേദിയിൽ മുസ്തഫയ്ക്ക് ഗംഭീര സ്വീകരണം തന്നെയാണ് ഒരുക്കിയത്. തുടർന്നാണ് അതേ വേദിയിൽ മുസ്തഫ പ്രിയയുടെ കൈയിൽ മോതിരമണിയുകയും, പ്രിയ മുസ്തഫയ്ക്ക് പൂമാല ചാർത്തുകയും ചെയ്തത്.
പാപ്പരാസികൾ മുമ്പേ തന്നെ പ്രിയാമണിയുടെ കാമുകനെ കണ്ടെത്തിയിരുന്നു. കാമുകനൊത്തുള്ള നടിയുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിരുന്നു. മുസ്തഫ ഇവന്റ് മാനേജ്‌മെന്റ് ബിസിനസ് രംഗത്ത് പ്രവർത്തിക്കുകയാണ്.
സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന്റെ അംബാസഡറായ പ്രിയാമണി സി.സി.എല്ലിനിടെയാണ് മുസ്തഫയുമായി അടുത്തത്. നേരത്തെയും മുസ്തഫയെ കണ്ടിട്ടുണ്ടെങ്കിലും പരിചയപ്പെട്ടതും കൂടുതൽ അടുത്തതും സി.സി.എൽ വേദിയിൽ വച്ചാണ്. വിവാഹത്തിന് ഇരു വീട്ടുകാരും സമ്മതിച്ചിട്ടുണ്ട്. അടുത്തുതന്നെ വിവാഹം ഉണ്ടാകുമെന്നാണ് പ്രിയ പറയുന്നത്.
മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം വരെ കരസ്ഥമാക്കിയ താരത്തിന്റെ പ്രണയത്തെയും വിവാഹത്തെയും കുറിച്ചുള്ള വാർത്തകൾ ആരാധകർ ഏറെ ആഘോഷിച്ചിരുന്നു. മുസ്തഫയോടുള്ള പ്രണയം ആദ്യം തുറന്നു പറഞ്ഞത് പ്രിയാമണിയാണ്. മുസ്തഫ തന്നെ ഇക്കാര്യം വെളിപ്പെടുത്തുകയും ചെയ്തു. ഇഷ്ടമാണെന്ന് അറിയിച്ച് പ്രിയ മുസ്തഫയ്ക്ക് മെസേജ് അയക്കുകയായിരുന്നുവത്രേ. തനിക്കത് ആദ്യമൊന്നും വിശ്വസിക്കാൻ കഴിയില്ലായിരുന്നു. ഒരു നടി ഇങ്ങനെ പറഞ്ഞതിലായിരുന്നു സംശയം. പിന്നെ പ്രിയയുടെ ഇഷ്ടം മനസ്സിലാക്കാൻ ഒരാഴ്ചയിൽ കൂടുതൽ എടുത്തെന്നാണു മുസ്തഫ പറഞ്ഞത്.
നടി ശ്രീദേവിയുടെ ഭർത്താവും ബോളിവുഡ് നിർമ്മാതാവുമായ ബോണി കപൂറിന്റെ അടുത്ത സുഹൃത്താണ് മുസ്തഫ. ബാംഗ്ലൂരിൽ സിസിഎല്ലിൽ കർണാടകയും ബംഗാളും തമ്മിലുള്ള കളി നടക്കവെയാണ് പ്രിയയെ മുസ്തഫ പരിചയപ്പെടുന്നത്. പ്രിയ സിസിഎല്ലിന്റെ അംബാസിഡറായിരുന്നു. മുസ്തഫ ബംഗാൾ ടീം ആരാധകനായാണ് അവിടെ എത്തിയത്. കളിയിൽ ബംഗാൾ തോറ്റു. അന്നാണ് ഇരുവരും പരിചയപ്പെട്ടത്. കേരളത്തിൽ നടന്ന അടുത്ത മാച്ച് കഴിഞ്ഞ് മടങ്ങവെ മുസ്തഫ ഫോൺ നമ്പർ വാങ്ങിച്ചു. പിന്നെ മെസേജിലൂടെയും മറ്റും നല്ല സുഹൃത്തുക്കളായി മാറി. പിന്നെയാണ് പ്രണയമായി വളർന്നത്.
ആദ്യമായി കാണുമ്പോൾ പ്രിയ വളരെ സിംപിൾ ആയിരുന്നുവെന്നാണ് മുസ്തഫ പറഞ്ഞത്. താനൊരു സിനിമാ താരമാണെന്ന ഭാവമൊന്നുമില്ലാതെ. ഇപ്പോൾ നാല് വർഷമായി എനിക്ക് പ്രിയയെ അറിയാം. അന്നുള്ളതുപോലെ തന്നെയാണ് പ്രിയ ഇപ്പോഴും. ഒരുമാറ്റവുമില്ല. ചിലപ്പോൾ കുട്ടികളെ പോലെ പെരുമാറും, ചിലപ്പോൾ നല്ല പക്വതയുള്ള ആളാകുമെന്നും മുസ്തഫ പറയുന്നു.
ഇതിനിടെയാണ് ഗോസിപ്പുകൾക്ക് വിരാമമിട്ട് അടുത്തിടെയാണ് തന്റെ പ്രണയ വാർത്ത പ്രിയാമണി ലോകത്തെ അറിയിച്ചത്. മുസ്തഫ രാജ് എന്നയാളുമായി നാല് വർഷമായി താൻ പ്രണയത്തിലാണെന്ന് ഡി ഫോർ ഡാൻസിന്റെ വേദിയിൽ പ്രിയ സമ്മതിക്കുക മാത്രമല്ല, ഫോട്ടോ കാണിച്ച് പരിചയപ്പെടുത്തുകയും ചെയ്തു. ഗോസിപ്പുകൾ പടർന്ന സാഹചര്യത്തിലാണ് പ്രിയാമണി പെട്ടെന്ന് തന്നെ വിവാഹവാർത്ത പുറത്തുവിട്ടത്.