കൊച്ചി: നിങ്ങൾ സെലിബ്രിറ്റിയല്ലായിരിക്കാം. ആരും അറിയാതെ ലോകത്തിന്റെ ഒരു കോണിൽ ജീവിക്കുന്ന വ്യക്തിയാവാം. എന്നാൽ, പൊടുന്നനെ നിങ്ങൾ താരമായി മാറിയാലോ? ഒരു രാത്രി ഇരുട്ടി വെളുക്കും മുമ്പേ. അതൊക്കെ സംഭവിക്കാമെന്ന് ഒരു പെൺകുട്ടിയുടെ കണ്ണിറുക്കൽ വീഡിയോ തെളിയിച്ചില്ലേ? പ്രിയ വാര്യരുടെ കാര്യം തന്നെയാണ് പറഞ്ഞുവരുന്നത്.

സംഗതി നമ്മൾ കരുതും പോലെയൊന്നുമല്ല. സോഷ്യൽ മീഡിയ പൂവിട്ടുപൂജിക്കുകയാണ് പ്രിയയെ. 35 ലക്ഷം പേർ ഇൻസ്റ്റാഗ്രാമിൽ ഈ പെൺകുട്ടിയെ പിന്തുടരുന്നുവെന്ന് കേൾക്കുമ്പോൾ, ലോക സുന്ദരി മാനുഷി ചില്ലർ പോലും ഞെട്ടി പോകും. കാരണം മാനുഷിയുടെ ഫോളോവേഴ്‌സ് 28 ലക്ഷം മാത്രം.

പ്രിയ വാര്യർ ഇൻസ്റ്റാഗ്രാമിന്റെ ചരിത്രത്താളുകളിൽ

ഒറ്റ ദിവസം കൊണ്ട് ഏറ്റവുമധികം ഫോളോവേഴ്സിനെ നേടിയ സെലിബ്രിറ്റികളുടെ പട്ടികയിൽ മൂന്നാം സ്ഥാനത്താണ് പ്രിയ ഇപ്പോൾ.ഇൻസ്റ്റാഗ്രാമിൽ ഒറ്റ ദിവസം കൊണ്ട് 6.06 ലക്ഷത്തിലേറെ പേരാണ് പ്രിയയെ പിന്തുടർന്ന് തുടങ്ങിയത്. യുഎസ് ടിവി താരമായ കെയിൽ ജെന്നറാണ് ഇൻസ്റ്റാഗ്രാമിൽ ഒറ്റ ദിവസം കൊണ്ട് ഏറെ ഫോളോവേഴ്‌സിനെ നേടിയ താരങ്ങളുടെ പട്ടികയിൽ ഒന്നാമതുള്ളത്. ഒരു ദിവസം കൊണ്ട് 8.8 ലക്ഷം പേരാണ് കെയിലിനെ ഇൻസ്റ്റഗ്രാമിൽ പിന്തുടർന്നത്. ഫുട്ബോൾ താരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ് പട്ടികയിൽ രണ്ടാമത്. 6.5 ലക്ഷം പേരാണ് ഇൻസ്റ്റാഗ്രാമിൽ ഒറ്റ ദിവസം കൊണ്ട് പിന്തുടർന്നത്.ഇതൊക്കെ പറയുന്നത് എന്തിനാണെന്നല്ലേ?

 കളിയല്ല സോഷ്യൽ മീഡിയ

സോഷ്യൽ മീഡിയയെ നമ്മൾ ചെറുതാക്കി കാണരുതെന്നാണ് പറഞ്ഞുവരുന്നത്. ഇൻസ്റ്റാഗ്രാമിന് ബഹുവിധ സാധ്യതകളാണ് ഉള്ളത്. നിരവധി പേരാണ് ഇതുകൊണ്ട് ജീവിതം തന്നെ കഴിക്കുന്നത്.ഇൻസ്റ്റാഗ്രാമിൽ കാശ് സമ്പാദിക്കാൻ നാല് വഴികളുണ്ട്. ഒന്ന് ഇൻഫ്‌ളുവൻസർ മാർക്കറ്റിങ്.

പ്രമോഷൻ മാത്രമല്ലാതെ പരസ്യവരുമാനവും പ്രിയയെ തേടിയെത്താൻ തുടങ്ങി. ഇൻസ്റ്റഗ്രാമിന്റെ ഇൻഫ്‌ളുവൻസർ മാർക്കറ്റിങിലൂടെയാകും ഇനി പ്രിയ പ്രതിഫലം കൈപ്പറ്റുക. ഉപഭോക്താക്കളെ സ്വാധീനിക്കാൻ ശേഷിയുള്ള വ്യക്തികൾ വലിയ ബ്രാൻഡ് ഉൽപന്നങ്ങളെ കുറിച്ച് സമൂഹമാധ്യമങ്ങൾ വഴി പോസ്റ്റ് ചെയ്യുന്ന രീതിയാണ് ഇൻഫ്‌ളുവൻസർ മാർക്കറ്റിങ്.

ഇൻസ്റ്റഗ്രാമിൽ താരം പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾക്ക് പത്ത് ലക്ഷം ലൈക്‌സിന് മുകളിലാണ് ലഭിക്കുന്നത്. കമന്റുകൾ മാത്രം ഇരുപതിനായിരത്തിന് മുകളിൽ.വിരാട് കോഹ്ലി അടക്കമുള്ള നിരവധി താരങ്ങൾ ഇത്തരത്തിൽ നിരവധി ഉൽപന്നങ്ങളുടെ പ്രചാരണം സമൂഹമാധ്യമങ്ങൾ വഴി ചെയ്യുന്നുണ്ട്. അതെല്ലാം പ്രമോഷനൽ പോസ്റ്റുകളായിരിക്കും. മുഖ ബാൻഡുകൾ പ്രിയയെ ലക്ഷ്യംവച്ച് രംഗത്തെത്തി കഴിഞ്ഞു. ഒരു പോസ്റ്റിന് വാങ്ങുന്ന പ്രതിഫലം എത്രയെന്ന് വ്യക്തമല്ല. ഇൻസ്റ്റഗ്രാമിൽ താരം പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾക്ക് പത്ത് ലക്ഷം ലൈക്‌സിന് മുകളിലാണ് ലഭിക്കുന്നത്. കമന്റുകൾ മാത്രം ഇരുപതിനായിരത്തിന് മുകളിൽ.

വിരാട് കോഹ്ലി അടക്കമുള്ള നിരവധി താരങ്ങൾ ഇത്തരത്തിൽ നിരവധി ഉൽപന്നങ്ങളുടെ പ്രചാരണം സമൂഹമാധ്യമങ്ങൾ വഴി ചെയ്യുന്നുണ്ട്. അതെല്ലാം പ്രമോഷനൽ പോസ്റ്റുകളായിരിക്കും.ക്ലയന്റ് അക്കൗണ്ടുകൾ കൈകാര്യം ചെയ്ത് പണം വാങ്ങുക, ഇൻസ്റ്റാഗ്രാമിൽ ബിസിനസ് നടത്തുക, സ്‌പോൺസേഡ് പോസ്റ്റുകൾ ഇങ്ങനെയൊക്കെ ഇൻസ്റ്റാഗ്രാമിൽ പണം സമ്പാദിക്കാം. ഇതിൽ ഏറ്റവും ഏളുപ്പം പ്രിയയുടെ വഴി തന്നയൊണെന്ന തോന്നാമെങ്കിലും സെലിബ്രിററി ആവുക അത്ര എളുപ്പമല്ലല്ലോ. പ്രതിഭയും ഭാഗ്യവും ഒരുപോലെ കടാക്ഷിക്കണം.

ഇൻഫ്‌ളുവൻഷ്യൽ മാർക്കറ്റിങ് പണി എങ്ങനെ?

നിങ്ങൽ എന്താണോ പറയാൻ ആഗ്രഹിക്കുന്നത് അതിനെ പരമാവധി വലുതാക്കാൻ സ്വാധീനമുള്ളവരെയാണ് മുഖ്യ ഇൻഫ്‌ളുവൻസേഴ്‌സ് എന്നുപറയാം.നമ്മുടെ ബ്രാൻഡ് പ്രമോട്ട് ചെയ്യാൻ പറ്റുന്ന സെലിബ്രിറ്റികൾ, ബ്ലോഗർമാർ, ട്വീററർമാർ, മാധ്്യ പ്രവർത്തകർ അങ്ങനെ സമൂഹത്തിൽ സ്വാധീനം ചെലുത്തുന്നവരെയെല്ലാം ചാക്കിട്ടുപിടിക്കാം.നിങ്ങളുടെ ആവശ്യങ്ങൾ എന്താണോ അതനുസരിച്ചാവണം ഇൻഫ്‌ളുവൻസറെ തിരഞ്ഞെടുക്കേണ്ടത്.ഈ വർഷം 92 ശതമാനം മാർക്കറ്റിങ് കമ്പനികളും ഇൻഫ്‌ളുവൻഷ്യൽ മാർക്കറ്റിങ് പ്രചാരണത്തിലേക്ക് നീങ്ങുമെന്നാണ് സൂചന.

നിലവിൽ 35 ലക്ഷമാണ് ഇൻസ്റ്റഗ്രാമിൽ പ്രിയയുടെ ആരാധകരെന്ന് പറഞ്ഞല്ലോ. ദുൽക്കറാണ് തൊട്ടുപുറകിൽ 19 ലക്ഷം. നടി പാർവതിക്കും ഇൻസ്റ്റഗ്രാമിൽ പത്ത് ലക്ഷം ആരാധകരുണ്ട്. മഞ്ജിമ മോഹന് ഒൻപത് ലക്ഷം ഫോളോവേർസ്. കീർത്തി സുരേഷിന് അഞ്ച് ലക്ഷം. അമല പോൾ പന്ത്രണ്ട് ലക്ഷം.

രണ്ടായിരും ഫോളോവേഴ്‌സ് മാത്രമുണ്ടായിരുന്ന പ്രിയയ്ക്ക് നാലു ദിവസം കൊണ്ട് ലഭിച്ചത് 16 ലക്ഷം ഫോളോവേഴ്‌സിനെയാണ്. അങ്ങനെയുള്ള പ്രിയയെ തേടി മാർക്കറ്റിങ് കമ്പനികൾ എത്താതിരിക്കുമോ? താരം എന്തുപറയുന്നു എന്താണ് പറയേണ്ടത് എന്നെല്ലാം തീരുമാനിക്കുക ഈ ക്മ്പനികളാവും. തങ്ങളുടെ ബ്രാൻഡിനെ പരമാവധി പ്രമോട്ട് ചെയ്യാനാവുമല്ലോ കമ്പനികൾ നോക്കുക.

പ്രിയ വാര്യരുടെ സാധ്യതകൾ


ഇപ്പോഴിതാ പ്രിയ വാര്യർ അഭിനയിച്ച തമിഴ് മ്യൂസിക്കൽ ആൽബവും ശ്രദ്ധ നേടുന്നു. 'നീ വാനം നാൻ മഴൈ' എന്ന മ്യൂസിക്കൽ വിഡിയോ ആൽബം കഴിഞ്ഞ മാസമാണ് പുറത്തിറങ്ങിയത്. ഇന്ത്യയൊട്ടാകെ പ്രിയ ശ്രദ്ധ നേടിയതോടെയാണ് ഈ ആൽബവും വൈറലായി മാറിയത്.

പ്രിയയും നിതിൻ എൻ. നായരുമാണ് ആൽബത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ലഹരി മ്യൂസിക്ക് പുറത്തിറക്കിയിരിക്കുന്ന ആൽബത്തിലെ ചില ഭാഗങ്ങൾ മലയാളത്തിലാണ്. അങ്ങനെ പ്രിയ തൊട്ടതെല്ലാം പൊന്നാകുന്ന സാഹചര്യമാണ് ഇപ്പോൾ.പ്രിയയെ തേടി നിരവധി ബ്രാൻഡുകളാണ് എത്തുന്നത്. രണ്ട് വമ്പന്മാരായ വൻപ്ലസ്, ്പ്രിങ്കിൾസ് എന്നിവയെ പ്രിയ എൻഡോഴ്‌സ് ചെയ്യുന്നു. ദിവസവും പ്രിയയെ തേടി നിരവധി അവസരങ്ങളാണ് വരുന്നത്.

ഹാപ്പി ഡെയ്സിലൂടെ ശ്രദ്ധ നേടിയ നിഖിൽ സിദ്ധാർത്ഥൻ നായകനാകുന്ന പുതിയ തെലുങ്ക് സിനിമയിൽ അഭിനയിക്കാൻ പ്രിയയെ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ സമീപിച്ചുവെന്ന് ചില തെലുങ്ക് സിനിമാ സൈറ്റുകൾ റിപ്പോർട്ട് ചെയ്യുന്നു. പ്രിയ രണ്ട് കോടി രൂപ പ്രതിഫലം ചോദിച്ചത് സംവിധായകനെ അക്ഷരാർത്ഥത്തിൽ ഞെട്ടിച്ച് കളഞ്ഞുവെന്നും അവർ പറയുന്നു. എന്നാൽ ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നുമില്ല.അഡാൽ ലവ് എന്ന ചെറുവൃത്തത്തിൽ നിന്ന് പ്രിയ വാര്യർ എന്ന തൃശൂർക്കാരി വലുതായി കഴിഞ്ഞു. റിഷി കപൂർ പ്രവചിച്ചത് പോലെ നാളെയുടെ സൂപ്പർതാരം.