- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ന്യൂസിലൻഡ് മന്ത്രിസഭയിൽ അംഗമായി മലയാളിയായ പ്രിയങ്ക രാധാകൃഷ്ണൻ; പ്രിയങ്കയ്ക്ക് ചുമതല സാമൂഹിക, യുവജനക്ഷേമം, സന്നദ്ധ മേഖല; അത്യപൂർവ നേട്ടം സ്വന്തമാക്കിയത് പറവൂരുകാരി
വെല്ലിങ്ടൻ: മലയാളികളുടെ പ്രിയപ്പെട്ട പ്രിയങ്ക രാധാകൃഷ്ണൻ ന്യൂസിലൻഡിൽ ജസിൻഡ ആർഡേൻ മന്ത്രിസഭയിൽ അംഗമായി. ഗ്രാന്റ് റോബർട്സൺ ഉപപ്രധാനമന്ത്രിയായ മന്ത്രിസഭയിൽ പ്രിയങ്കയ്ക്ക് സാമൂഹിക, യുവജനക്ഷേമം, സന്നദ്ധ മേഖലകളുടെ ചുമതലയാണ് ലഭിച്ചിട്ടുള്ളത്. ഇതാദ്യമായാണ് ന്യൂസിലൻഡിൽ ഒരു ഇന്ത്യക്കാരി മന്ത്രിയാവുന്നത്. എറണാകുളം പറവൂർ സ്വദേശിയാണ് പ്രിയങ്ക രാധാകൃഷ്ണൻ.
എറണാകുളം ജില്ലയിലെ പറവൂർ മാടവനപ്പറമ്പ് രാമൻ രാധാകൃഷ്ണൻ ഉഷ ദമ്പതികളുടെ മകളായ പ്രിയങ്ക 14 വർഷമായി ലേബർ പാർട്ടി പ്രവർത്തകയാണ്. ക്രൈസ്റ്റ് ചർച്ച്് സ്വദേശിയും ഐടി ജീവനക്കാരനുമായ റിച്ചാർഡ്സണാണു ഭർത്താവ്. കുട്ടിക്കാലത്തു സിംഗപ്പൂരിലേക്കു താമസം മാറിയ പ്രിയങ്ക വെല്ലിങ്ടൻ സർവകലാശാലയിൽ നിന്നു ഡവലപ്മെന്റൽ സ്റ്റഡീസിൽ ബിരുദാനന്തര ബിരുദം നേടാനാണു ന്യൂസീലൻഡിലെത്തിയത്.
മറുനാടന് ഡെസ്ക്
Next Story