- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അജയ്‌യുടെ ആത്മഹത്യ തകർത്തു കളഞ്ഞത് 'അവരുടെ രാവുകൾ' റിലീസ് ആയാൽ ഉടൻ വിവാഹം നടക്കുമെന്ന വിനീതയുടെ സ്വപ്നം; സീരിയലുകളിൽ അഭിനയിച്ചു പേരെടുത്ത നിർമ്മാതാവായ അജയ്‌യുടെ ആത്മഹത്യയുടെ രഹസ്യം അറിയാതെ വീട്ടുകാർ: വിനീതയുടെ ആത്മഹത്യ തകർത്തു കളഞ്ഞത് ഒരു കുടുംബത്തിന്റെ സ്വപ്നം
കൊല്ലം: സിനിമാ നിർമ്മാതാവ് അജയ് കൃഷ്ണൻ(29) ആത്മഹത്യ ചെയ്തത് എന്തിനാണ്? ഈ ചോദ്യത്തിന്റെ ഉത്തരം തേടുമ്പോൾ തന്നെയാണ് കുടുംബത്തെയും നാട്ടുകാരെയും ഞെട്ടിച്ച് അജയ് ഇല്ലാത്ത നാട്ടിൽ ജീവിച്ചിരിക്കാൻ സാധിക്കില്ലെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ കാമുകി വിനീത നായരും(27) ആത്മഹത്യ ചെയ്തത്. സിനിമാക്കഥയെയും വെല്ലുന്ന വിധത്തിലായിരുന്നു ഈ സംഭവം. ഇതോടെ പ്രണയത്തകർച്ചയാണോ മറ്റെന്തെങ്കിലും കാരണം കൊണ്ടാണ് ആത്മഹത്യയെന്ന കാരണം കണ്ടെത്താൻ കഴിയാതെ തളർന്നിരിക്കയാണ് രണ്ട് കുടുംബങ്ങൾ. സിനിമയെ തുടർന്നുണ്ടായ ബാധ്യതകളെ തുടർന്നാണ് അജയ് ആത്മഹത്യ ചെയ്‌തെന്ന വിധത്തിലാണ് വാർത്തകൾ പുറത്തുവന്നതെങ്കിലും അങ്ങനെയായിരുന്നില്ലെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. അജയിന് സാമ്പത്തിക ബാധ്യതകൾ ഒന്നുമുണ്ടായിരുന്നില്ലെന്നാണ് സുഹൃത്തുക്കളും കുടുംബക്കാരും പറയുന്നത്. വിനീതയുടെ ആത്മഹത്യയോടു കൂടി സംഭവം കൂടുതൽ സങ്കീർണ്ണമായി അവശേഷിക്കുകയും ചെയ്തു. സീരിയലുകളുടെ നിർമ്മാതാവായിരുന്ന അജയുടെ സിനിമാ സംരംഭവമായിരുന്നു അവരുടെ രാവുകൾ. സിനിമ റിലീസായാൽ ഉടനെ വിനീതയെ വി
കൊല്ലം: സിനിമാ നിർമ്മാതാവ് അജയ് കൃഷ്ണൻ(29) ആത്മഹത്യ ചെയ്തത് എന്തിനാണ്? ഈ ചോദ്യത്തിന്റെ ഉത്തരം തേടുമ്പോൾ തന്നെയാണ് കുടുംബത്തെയും നാട്ടുകാരെയും ഞെട്ടിച്ച് അജയ് ഇല്ലാത്ത നാട്ടിൽ ജീവിച്ചിരിക്കാൻ സാധിക്കില്ലെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ കാമുകി വിനീത നായരും(27) ആത്മഹത്യ ചെയ്തത്. സിനിമാക്കഥയെയും വെല്ലുന്ന വിധത്തിലായിരുന്നു ഈ സംഭവം. ഇതോടെ പ്രണയത്തകർച്ചയാണോ മറ്റെന്തെങ്കിലും കാരണം കൊണ്ടാണ് ആത്മഹത്യയെന്ന കാരണം കണ്ടെത്താൻ കഴിയാതെ തളർന്നിരിക്കയാണ് രണ്ട് കുടുംബങ്ങൾ. സിനിമയെ തുടർന്നുണ്ടായ ബാധ്യതകളെ തുടർന്നാണ് അജയ് ആത്മഹത്യ ചെയ്‌തെന്ന വിധത്തിലാണ് വാർത്തകൾ പുറത്തുവന്നതെങ്കിലും അങ്ങനെയായിരുന്നില്ലെന്നാണ് സുഹൃത്തുക്കൾ പറയുന്നത്. അജയിന് സാമ്പത്തിക ബാധ്യതകൾ ഒന്നുമുണ്ടായിരുന്നില്ലെന്നാണ് സുഹൃത്തുക്കളും കുടുംബക്കാരും പറയുന്നത്. വിനീതയുടെ ആത്മഹത്യയോടു കൂടി സംഭവം കൂടുതൽ സങ്കീർണ്ണമായി അവശേഷിക്കുകയും ചെയ്തു.
സീരിയലുകളുടെ നിർമ്മാതാവായിരുന്ന അജയുടെ സിനിമാ സംരംഭവമായിരുന്നു അവരുടെ രാവുകൾ. സിനിമ റിലീസായാൽ ഉടനെ വിനീതയെ വിവാഹം ചെയ്യാനായിരുന്നും അജയ് ഉദ്ദേശിച്ചത്. എന്നാൽ, തന്റെ സിനിമ റിലീസാകും മുമ്പെ കൊല്ലം തിരുമുല്ലവാരത്തെ വീട്ടിൽ ജീവനൊടുക്കി. ഇക്കഴിഞ്ഞ ഏപ്രിൽ 24 ന് തിരുമുല്ലവാരത്തെ വീടായ തെക്കേടത്ത് അമ്പാടിയിൽ തൂങ്ങിമരിച്ചു. സംഭവം കഴിഞ്ഞ നാല് ദിവസങ്ങൾ പിന്നിട്ടപ്പോൾ കാമുകിയും ഫാഷൻ ഡിസൈനറുമായ വിനീത നായരും ആത്മഹത്യ ചെയ്തു. വിനീതയുടെ ഡയറിപരിശോധിച്ചപ്പോഴാണ് അജയ് കുമാറുമായി ബന്ധപ്പെട്ട ആത്മഹത്യയാണെന്ന് ബോധ്യമായത്.
''അജയ് ഇല്ലാത്ത ലോകത്ത് ഇനി ഞാനും ജീവിക്കുന്നില്ല. ഇങ്ങനെ ചെയ്തതിൽ ഉറ്റവരും ഉടയവരും എനിക്ക് മാപ്പ് തരണം. സിനിമ റിലീസായശേഷം വിവാഹം കഴിക്കാനിരിക്കുകയായിരുന്നു ഞങ്ങൾ. ഇനി ആ സ്വപ്നങ്ങളില്ലാതെ ജീവിക്കാനാവില്ല...' എന്നായിരുന്നു ഡയറിക്കുറിപ്പ്. ചുറുചുറുക്കുള്ള വിനീതയുടെ ആത്മഹത്യ അവരുടെ സുഹൃത്തുക്കളിലും ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. സ്വന്തം ജീവിതത്തിൽ ഒരുപാട് സ്വപ്‌നമുണ്ടായിരുന്നു അവൾക്ക് പഠിക്കാനും വരയ്ക്കാനും മിടുക്കിയായിരുന്നു.
ആഗ്രഹിച്ചതുപോലെ ബാംഗ്‌ളൂരിൽ പോയി ഫാഷൻ ഡിസൈനിങ് പഠിച്ച് തിരികെ നാട്ടിൽ വന്നപ്പോഴും വിനീത വളരെ ആഹ്ലാദവതിയായിരുന്നു. കാൻവാസുകളിൽ നിറമുള്ള സ്വപ്നങ്ങളാണ് അവൾ വരച്ചു ചേർത്തിരുന്നത്. കഥയിലും കവിതയിലുമൊക്കെ പുത്തൻ പ്രതീക്ഷകളും പ്രണയവും നിറഞ്ഞു നിന്നിരുന്നു. വരയ്ക്കാൻ അത്ര മിടുക്കിയായിരുന്നു .അതുതന്നെയാണ് ഭാവിയിൽ ഒരു ഫാഷൻ ഡിസൈനറാകാം എന്ന തീരുമാനത്തിൽ അവളെ എത്തിച്ചത്. വീട്ടുകാരും ആ മോഹത്തിന് കൂട്ടുനിന്നു. അങ്ങനെ ബംഗളൂരുവിൽ ഫാഷൻ ഡിസൈനിങ് പഠിക്കാൻ പോയി. പഠിക്കുന്ന കാലത്താണ് വിനീത അവിടെ വച്ച് അജയ് കൃഷ്ണനെ പരിചയപ്പെടുന്നത്.
പിന്നീട് ജീവിതസ്വപ്നങ്ങൾ അവർ ഒരുമിച്ച് കണ്ടു. അജയ്ക്ക് എപ്പോഴും സിനിമയും അഭിനയവുമൊക്കെ ഹരമായിരുന്നു. അവളോട് സംസാരിച്ചിരുന്നത് ആ സ്വപ്നങ്ങളെക്കുറിച്ചായിരുന്നു. അജയ് നിർമ്മിക്കുന്ന സിനിമ റിലീസായശേഷം വിവാഹം കഴിക്കാം എന്ന് അവർ തീരുമാനിക്കുകയും ചെയ്തു. കോഴ്‌സ് പൂർത്തിയാക്കിയ വിനീത കുറച്ച് കാലമായി നാട്ടിൽ തന്നെയായിരുന്നു. ഇതിനിടെ എം.ബി.എ കോഴ്‌സിന് ചേരാനുള്ള ഒരുക്കം തുടങ്ങുകയും ചെയ്തു. പെട്ടൊന്നൊരു ദിവസം സ്വപ്നങ്ങൾക്ക് കൂട്ടായി ജീവിതത്തിന്റെ കൈപിടിച്ച് വരാമെന്ന് വാക്ക് കൊടുത്തയാൾ ജീവനുപേക്ഷിച്ച് കടന്നുകളഞ്ഞതോടെ അവൾക്ക് പിടിച്ചു നിൽക്കാനായില്ല. അതാണ് അവളെയും തകർത്തത്. അജയ്കൃഷ്ണന്റെ മരണം വിനീതയ്ക്ക് വെറുമൊരു വാർത്തയായിരുന്നില്ല. ആ സത്യത്തോട് പൊരുത്തപ്പെടാൻ സ്വന്തം ജീവനില്ലാതാക്കുകയല്ലാതെ മറ്റൊരുവഴിയും അവൾ കണ്ടില്ല. ഏകാന്തതയെ കൂട്ട് പിടിച്ചിരുന്ന ഒരു ദിവസം സ്വന്തം കിടപ്പുമുറിയിലെ സീലിങ് ഫാനിൽ ഷാൾ കൊണ്ട് മരണക്കുരുക്കൊരുക്കി. അച്ഛൻ ജനാർദ്ദനൻ നായർ നേരത്തെ മരിച്ചതിനാൽ അമ്മ സാവിത്രി അമ്മയോടൊപ്പമായിരുന്നു താമസം. സഹോദരി ലക്ഷ്മി കുടുംബത്തോടൊപ്പം വിദേശത്താണ്.
സിനിമാ നിർമ്മാണത്തിലേക്ക് കടന്ന അജയ് അടുത്തകാലത്ത് നിരാശനായിരുന്നു എന്നാണ് വിനിതയുടെ ഡയറിക്കുറിപ്പിൽ പറയുന്നത്. തനിക്ക് വേണ്ടി കാത്തിരുന്ന് ജീവിതം കളയരുതെന്നും അജയ് പറയുമായിരുന്നവെന്നും വിനീതയുടെ കുറിപ്പിൽ പറയുന്നു. സിനിമാ നിർമ്മാണത്തിൽ നഷ്ടം ഉണ്ടായെന്ന് വിനീതയെ അറിയിച്ച അജയ്, താൻ മരിച്ചാൽ വേറെ വിവാഹം കഴിക്കണമെന്ന് ഉപദേശിക്കുകയും ചെയ്തിരുന്നു. അവരുടെ രാവുകളുടെ ഷൂട്ടിങ് പൂർത്തിയാക്കി ഡബ്ബിംഗും എഡിറ്റിംഗും നടന്നുവരുന്നതിനിടെയാണ് അജയ് ജീവനൊടുക്കിയത്.
അജയ്‌യും വിനീതയും തമ്മിലുള്ള ബന്ധം ഇരുവീട്ടുകാരും അറിഞ്ഞിരുന്നില്ലെന്നാണ് വ്യക്തമാകുന്നത്. ഉണ്ണിമുകുന്ദൻ, ആസിഫ് അലി, ഹണിറോസ് തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന ചിത്രമാണ് 'അവരുടെ രാവുകൾ'. മെമ്മറീസ്, സീൻ ഒന്ന് നമ്മുടെ വീട് എന്നീ സിനിമകളിലും കുങ്കുമപ്പൂവ് അടക്കം നിരവധി സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട് അജയ്.
സിനിമ നിർമ്മാണത്തിനുശേഷമുള്ള സാമ്പത്തിക ബാധ്യതകളെ തുടർന്നാണ് അജയ് ആത്മഹത്യ ചെയ്തതെന്ന് പ്രചരിച്ചിരുന്നതെങ്കിലും ആത്മഹത്യ ചെയ്യാൻ തക്ക യാതൊരുവിധ സാമ്പത്തിക ബുദ്ധിമുട്ടുകളും ഇല്ലായിരുന്നുവെന്നാണ് അജയ്‌യുടെ പിതാവ് രാധാകൃഷ്ണപിള്ള ഫ്‌ളാഷിനോട് പറഞ്ഞത്. സിനിമയുടെ നിർമ്മാണത്തിന് ആവശ്യമായ പണം അജയ് പല സുഹൃത്തുക്കളിൽ നിന്നായി സമാഹരിച്ചിരുന്നു എന്നാണ് അജയ്‌യുടെ സുഹൃത്തുക്കളും പറയുന്നത്.
എന്നാൽ സമാഹരിച്ച പണത്തിന്റെ പകുതി പണം പോലും ചിത്രത്തിന്റെ ഇതുവരെയുള്ള നിർമ്മാണത്തിനായി ചെലവഴിച്ചിട്ടില്ലെന്നാണ് സിനിമയുമായി ബന്ധപ്പെട്ടവരും പറയുന്നത്. പിന്നെ അജയ് എന്തിനു ആത്മഹത്യ ചെയ്തു എന്ന് തങ്ങൾക്ക് മനസിലാവുന്നില്ല. വിനീതയെ കാണാൻ അജയ് പല തവണ അഞ്ചലിൽ പോയിട്ടുണ്ടെന്ന് സുഹൃത്തുക്കൾ പറയുന്നുണ്ട്. അജയ്‌യുടെ മരണത്തിന് പിന്നിലെ ദുരൂഹത നീക്കാൻ കൂടുതൽ അന്വേഷണം നടത്താൻ പൊലീസ് തയ്യാറാവണമെന്നും അതിനുള്ള നിയമ നടപടികൾ ഉടൻ ആരംഭിക്കുന്നാണ് അജയ് യുടെ സുഹൃത്തുക്കൾ പറയുന്നത്.
സിനിമാക്കഥപോലെ ദുരൂഹമായി തുടരുന്ന രണ്ട മരണങ്ങളുടെ ചുരുളഴിക്കാൻ വിശദമായ അന്വേഷണം ആവശ്യമാണെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
കടപ്പാട്: കേരളകൗമുദി ഫ്‌ലാഷ്