- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്റ്റിറോയിഡിലൂടെ ശരീരഭാഗങ്ങൾ വീർക്കുന്നതു ന്യൂജൻ പയ്യന്മാർക്കു ഹരമാകുമ്പോൾ കാത്തിരിക്കുന്നതു മാരകമായ കാൻസർ ബാധ; പ്രോട്ടീൻ പൗഡറുകൾ വിറ്റഴിക്കാൻ കുത്തകകൾ; ഒത്താശയുമായി ജിംനേഷ്യം പരിശീലകരും ഡോക്ടർമാരും; മൗനം പാലിച്ചു സർക്കാരും
മസിലുകൾ പെരുപ്പിക്കാൻ ഇറങ്ങി പുറപ്പെടുന്നവർ സൂക്ഷിക്കുക. കഴിക്കുന്ന പ്രോട്ടീൻ പൗഡറുകളിലും ക്യാപ്‌സൂളുകളിലും കലർത്തിയിട്ടുള്ള അനാബോളിക്ക് സ്റ്റിറോയിഡുകൾ നിങ്ങളുടെ ആയുസ് തന്നെ എടുക്കും. പൗഡറുകളിൽ അടങ്ങിയിരിക്കുന്ന സ്റ്റിറോയിഡുകളായ സസ്ദാനും ഡ്യൂറാബോളിനും കരളും വൃക്കയും കാർന്നുതിന്നാൻ കഴിയുന്നവയാണെന്ന് ഓർക്കുക. തുടർച്ചയാ
മസിലുകൾ പെരുപ്പിക്കാൻ ഇറങ്ങി പുറപ്പെടുന്നവർ സൂക്ഷിക്കുക. കഴിക്കുന്ന പ്രോട്ടീൻ പൗഡറുകളിലും ക്യാപ്‌സൂളുകളിലും കലർത്തിയിട്ടുള്ള അനാബോളിക്ക് സ്റ്റിറോയിഡുകൾ നിങ്ങളുടെ ആയുസ് തന്നെ എടുക്കും. പൗഡറുകളിൽ അടങ്ങിയിരിക്കുന്ന സ്റ്റിറോയിഡുകളായ സസ്ദാനും ഡ്യൂറാബോളിനും കരളും വൃക്കയും കാർന്നുതിന്നാൻ കഴിയുന്നവയാണെന്ന് ഓർക്കുക. തുടർച്ചയായി രണ്ടുവർഷം ഉപയോഗിക്കുന്ന ആളുകളിൽ കാൻസർ ബാധ ഉറപ്പ്.
സംസ്ഥാനത്ത് വ്യാപകമാകുന്ന ശരീരപുഷ്ടി മരുന്നുകളുടെ വിൽപ്പന ഒരു യുവ തലമുറയെ തന്നെ പാടെ നശിപ്പിക്കുന്ന തരത്തിലേക്കാണ് നീങ്ങുന്നത്. നേരത്തെ മരുന്ന കടകളിൽ മാത്രം ലഭിച്ചുക്കൊണ്ടിരുന്ന പൗഡറുകൾ ഇപ്പോൾ സംസ്ഥാനത്ത് കുമിളുകൾ പോലെ ഉയർന്നിട്ടുള്ള ജിംനേഷ്യങ്ങളിലും ലഭ്യമാണ്.ഇവിടെ മസിലുകൾ പെരുപ്പിക്കാനെത്തുന്ന 16 മുതൽ 22 വരെയുള്ള യുവാക്കളെയാണ് പ്രോട്ടീൻ പൗഡറുകൾ തിന്നാൻ പരിശീലകലും ചില ഡോക്ടർമാരും ഉപദേശിക്കുന്നത്.
പൗഡറുകൾ കഴിക്കുന്നതോടെ ശരീരത്തിലെ രക്ത കുഴലുകൾക്ക് അമിതമായ വളർച്ചയാണ് ഉണ്ടാകുന്നത്. പ്രോട്ടീൻ പൗഡറുകളിൽ അടങ്ങിയിരിക്കുന്ന സ്റ്റിറോയിഡുകളുടെ അമിത പ്രവർത്തനമാണ് ഇതിനു കാരണം. മാത്രമല്ല ഹൃദയത്തിന്റെ പ്രവർത്തനങ്ങളെയും സാരമായി ബാധിക്കും. സ്റ്റിറോയിഡുകൾ പ്രവർത്തിക്കുന്നതോടെ ഹൃദയധമനികൾ വികസിച്ച് രക്തയോട്ടത്തിന്റെ വേഗം കുറയ്ക്കുകയും ചെയ്യും. ഇത് ഹൃദയാഘാത്തിനുതന്നെ കാരണമാകും.
കേരളം, ബംഗാൾ, മഹാരാഷ്ട്ര, തമിഴ്‌നാട്, കർണ്ണാടക എന്നീ സംസ്ഥാനങ്ങളിലാണ് പ്രോട്ടീൻ പൗഡറുകളുടെ അമിതോപയോഗം കണ്ടെത്തിയിട്ടുള്ളത്. നേരത്തെ ഭാരോദ്വഹനക്കാരും കായികതാരങ്ങളും ഉപയോഗിച്ചു കൊണ്ടിരുന്ന സ്റ്റിറോയിഡുകൾ ഇപ്പോൾ വിവിധ രൂപത്തിലാണ് വിപണയിലെത്തുന്നത്. മൂത്രസാമ്പിളുകളിൽ പോലും കണ്ടെത്താൻ കഴിയാത്തവിധം വിദഗ്ധമായി നിർമ്മിക്കുന്ന പൗഡറുകൾ വാങ്ങി കഴിക്കാൻ സാധാരണക്കാരും ഇപ്പോൾ ധാരാളമാണ്.
നിർമ്മാതാക്കൾ ആവശ്യപ്പെടുന്ന തരത്തിൽ യുവാക്കളെ പ്രോട്ടീൻ പൗഡർ കഴിച്ച് മസിലു വീർപ്പിച്ച് നടക്കാൻ പ്രരിപ്പിക്കുന്നതിൽ മുൻപന്തിയിൽ ജിംനേഷ്യത്തിലെ പരിശീകർ തന്നെയാണ്. വാർദ്ധക്യത്തെ തുടർന്ന് ഉണ്ടാകുന്ന എല്ലുകളുടെ തേയ്മാനങ്ങൾ പരിഹരിക്കാൻ നൽകുന്ന സ്റ്റിറോയിഡുകളാണ് പ്രോട്ടീൻ പൗഡറുകളിൽ ഇപ്പോൾ ഉപയോഗിച്ചു വരുന്നത്. ഇത് തുടർച്ചയായി കഴിച്ചവരിൽ നടത്തിയ പരിശോധനയിൽ ലിവർ സിറോസിസ്, അർബുദം, ഹൃദ്രോഗം, കടുത്ത പ്രമേഹം എന്നിവ കണ്ടെത്തിയത് പുത്തൻ തലമുറയ്ക്ക് തിരിച്ചടിയാവുകയാണ്.