- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദീപാ നിശാന്തിനെതിരെ പ്രതിഷേധവുമായി കെഎസ് യുവും എബിവിപിയും എത്തിയതോടെ കലോത്സവ വേദിയിൽ സംഘർഷം; പ്രതിഷേധക്കാരെ ബലപ്രയോഗത്തിലൂടെ നീക്കി പൊലീസ്; കോപ്പിയടിക്കാരി ഉപന്യാസ മത്സരത്തിന്റെ മൂല്യനിർണയത്തിന് എത്തിയതിൽ വിദ്യാഭ്യാസ വകുപ്പിനെ പഴിച്ച് മന്ത്രി ജി സുധാകരൻ; ഒരു വിവാദത്തിന്റെ പേരിൽ അദ്ധ്യാപിക കഴിവില്ലാത്തയാളാണെന്ന് പറയാനാകില്ലെന്ന് ഡിഡിഇ
ആലപ്പുഴ: കവിതാ കോപ്പിയടി വിവാദത്തിൽ പെട്ട ദീപ നിശാന്ത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് വിധികർത്താവായി എത്തിയതോടെ കലോത്സവ വേദിയിൽ സംഘർഷം. ഉപന്യാസ മത്സരത്തിന്റെ മൂല്യനിർണയത്തിനാണ് തൃശൂർ കേരള വർമ കോളേജിലെ മലയാളം അധ്യപികയായ ദീപ എത്തിയത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. മൂല്യ നിർണയത്തിന്റെ വേദിയായ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിന് മുന്നിലായിരുന്നു പ്രതിഷേധ പ്രകടനം. ഇതോടെ പൊലീസ് സ്ഥലത്തെത്തിയാണ് പ്രതിഷേധക്കാരെ നീക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒൻപത് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. അതേസമയം ദീപയെ ക്ഷണിച്ചതിന്റെ ഉത്തരവാദിത്തം സംഘാടകർക്കല്ലെന്ന് മന്ത്രി ജി സുധാകരൻ പറഞ്ഞു. ദീപ എത്തിയതിന്റെ ഉത്തരവാദിത്തം ഡിപിഐക്കും വിദ്യാഭ്യാസവകുപ്പിനുമാണെന്നാണ് സുധാകരൻ പറഞ്ഞത്. അതേസമയം ഡിഡിഇ ദീപാ നിശാന്തിനെ ന്യായീകരിച്ച് രംഗത്തെത്തി. പ്രത്യേക രചനയുടെ പേരിലാണ് ആക്ഷേപം ഉയർന്നത്. അതുകൊണ്ട് അദ്ധ്യാപിക കഴിവില്ലാത്തയാളാണെന്ന് പറയാനാകില്ല. മൂല്യനിർണയത്തിൽ ഒരാൾ മാത്രമല്ല വിധികർത്താവായിട്ടുള്ളതെന്നും
ആലപ്പുഴ: കവിതാ കോപ്പിയടി വിവാദത്തിൽ പെട്ട ദീപ നിശാന്ത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് വിധികർത്താവായി എത്തിയതോടെ കലോത്സവ വേദിയിൽ സംഘർഷം. ഉപന്യാസ മത്സരത്തിന്റെ മൂല്യനിർണയത്തിനാണ് തൃശൂർ കേരള വർമ കോളേജിലെ മലയാളം അധ്യപികയായ ദീപ എത്തിയത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. മൂല്യ നിർണയത്തിന്റെ വേദിയായ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിന് മുന്നിലായിരുന്നു പ്രതിഷേധ പ്രകടനം. ഇതോടെ പൊലീസ് സ്ഥലത്തെത്തിയാണ് പ്രതിഷേധക്കാരെ നീക്കിയത്. സംഭവവുമായി ബന്ധപ്പെട്ട് ഒൻപത് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.
അതേസമയം ദീപയെ ക്ഷണിച്ചതിന്റെ ഉത്തരവാദിത്തം സംഘാടകർക്കല്ലെന്ന് മന്ത്രി ജി സുധാകരൻ പറഞ്ഞു. ദീപ എത്തിയതിന്റെ ഉത്തരവാദിത്തം ഡിപിഐക്കും വിദ്യാഭ്യാസവകുപ്പിനുമാണെന്നാണ് സുധാകരൻ പറഞ്ഞത്. അതേസമയം ഡിഡിഇ ദീപാ നിശാന്തിനെ ന്യായീകരിച്ച് രംഗത്തെത്തി. പ്രത്യേക രചനയുടെ പേരിലാണ് ആക്ഷേപം ഉയർന്നത്. അതുകൊണ്ട് അദ്ധ്യാപിക കഴിവില്ലാത്തയാളാണെന്ന് പറയാനാകില്ല. മൂല്യനിർണയത്തിൽ ഒരാൾ മാത്രമല്ല വിധികർത്താവായിട്ടുള്ളതെന്നും ഡിഡിഇ.
നേരത്തെ മുപ്പതാം നമ്പർ വേദിയായ എൽ.എം. ഹയർ സെക്കൻഡറി സ്‌കൂളായിരുന്നു രചനാ മത്സരങ്ങളുടെ മൂല്യനിർണയത്തിന്റെ വേദിയായി നിശ്ചയിച്ചിരുന്നത്. എന്നാൽ, ദീപ എത്തിയാൽ പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയതിനെ തുടർന്ന് വേദി കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹാളിലേയ്ക്ക് മാറ്റുകയായിരുന്നു. ഇതിനിടെയാണ്, ദീപ വരുന്നതും വേദി മാറ്റുന്നവും സംബന്ധിച്ച് ഉച്ച വരെ അനിശ്ചിതത്വം തുടർന്നു. വേദി മാറ്റുന്നത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ഉണ്ടായില്ല. ദീപയെ വിധികർത്താവിന്റെ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തതായി സ്ഥിരീകരിക്കാത്ത വിവരവും പ്രചരിച്ചു.
എന്നാൽ, ദീപയെ വിധികർത്താവിന്റെ സ്ഥാനത്ത് നിന്ന് മാറ്റില്ലെന്നും, വിധി കർത്താവാക്കാനുള്ള തീരുമാനം വിവാദം ഉണ്ടാകുന്നതിന് മുൻപ് കൈക്കൊണ്ടതാണെന്നുമാണ് വിദ്യാഭ്യാസ വകുപ്പ് വിശദീകരിച്ചത്. കോപ്പിയടി വിവാദം ഉണ്ടായതിന്റെ പശ്ചാത്തലത്തിൽ ദീപ സ്വയം വിധികർത്താവാകുന്നതിൽ നിന്ന് മാറിനിൽക്കേണ്ടതായിരുന്നുവെന്ന് അനിൽ അക്കരെ എംഎൽഎ. അഭിപ്രായപ്പെട്ടു.
തൃശ്ശൂർ കേരള വർമ്മ കോളേജിലെ മലയാളം അദ്ധ്യാപികയാണ് ദീപാ നിശാന്ത്. ഇടതു പക്ഷത്തിന് വളരെയേറെ വേണ്ടപ്പെട്ടവളുമാണ്. അതുകൊണ്ട് തന്നെയാണ് ദീപയെ വിധികർത്താവാക്കി നിയമിച്ചത്. എന്നാൽ, ഇടതു അദ്ധ്യാപക സംഘടനകളുടെ പ്രത്യേക താൽപ്പര്യം തന്നെയാണ് ഈ നീക്കത്തിന് പിന്നിലെന്നും അറിയുന്നു. കോപ്പയടി വിവാദത്തിൽ മുഖം പോയ ഇടതു പ്രവർത്തകയെ വെള്ള പൂശാനുള്ള ശ്രമങ്ങളാണ് ഇതോടെ നടക്കുന്നതെന്ന് വ്യക്തമാണ്.
ദീപ നിശാന്ത് എത്തിയത് സോഷ്യൽ മീഡിയയിലും കടുത്ത വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. തെറ്റായ സമയത്താണ് ദീപയെ വിധികർത്താവാക്കി നിയമിച്ചതെന്നാണ് ഉയരുന്ന വിമർശനം. യുവകവി കലേഷ് എഴുതിയ കവിത സ്വന്തം പേരിൽ ദീപ അദ്ധ്യാപകസംഘടനാ മാഗസിനിൽ പ്രസിദ്ധീകരിക്കാൻ നൽകുകയായിരുന്നു. കലേഷിന്റെ കവിത സ്വന്തം വരികളാണെന്ന് വിശ്വസിപ്പിച്ച് അയച്ചുനൽകിയത്. സാംസ്‌കാരിക പ്രവർത്തകൻ ശ്രീചിത്രനായിരുന്നു. ഇക്കാര്യം ദീപ തുറന്നു പറയുകയും ചെയത്ു.