കൊച്ചി: സീറോ മലബാർ സഭയിലെ ഭൂമി വിവാദം ഇപ്പോൾ പരസ്യമായി വിഴുപ്പലക്കലിലേക്ക് നീങ്ങിയിരിക്കയാണ്. കർദിനാൾ ജോർജ്ജ് ആലഞ്ചേരിയുടെ രാജി ആവശ്യപ്പെട്ട് എറണാകുളം-അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികർ രംഗത്തെത്തിയതോട ഇടക്കാലം കൊണ്ട് തണുത്ത വിവാദം വീണ്ടും ചൂടുപിടിച്ചു. സഭയിലെ അധികാര തർക്കത്തിന്റ ഭാഗമായാണ് ഭൂമി ഇടപാട് സംബന്ധിച്ച വിവരങ്ങൾ പുറത്തുവന്നത്. എന്നാൽ, വിശ്വാസികളുടെ ഭാഗത്തു നിന്നും പിന്തുണ ലഭിക്കാതെ പോകുകയും സിനഡ് തീരുമാനം വിമതർക്ക് എതിരാകുകയും ചെയ്തതോടെ പിന്നോട്ടു വലിഞ്ഞ എറണാകുളത്തെ വൈദികർ ഹൈക്കോടതി നടത്തിയ പരാമർശവും കേസെടുക്കാനുള്ള ഉത്തരവും മുതലെടുത്താണ് രംഗത്തെത്തിയത്. ആലഞ്ചേരിയെ പുകച്ചു പുറത്തു ചാടിക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഇക്കൂട്ടർ രംഗത്തെത്തിയതെന്നതും വ്യക്തമാണ്.

കോടതി വിധിയോടെ ഇതരമതസ്ഥർ അടങ്ങുന്ന പൊതുസമൂഹത്തിൽ ആലഞ്ചേരിക്കെതിരായ വികാരം ഉണ്ടെന്ന് വിലയിരുത്തലിലാണ് വൈദികർ വീണ്ടും രംഗത്തെത്തിയത്. അതിരൂപതയിലെ ഒരു വിഭാഗം വൈദികർക്ക് പല കാര്യങ്ങളിലും ആലഞ്ചേരിയുടെ കർശന നിലപാടിനോട് എതിർപ്പുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് ഇക്കൂട്ടർ ഭൂമി വിവാദത്തെ അവസരമായി കണ്ട് കർദിനാളിനെതിരെ കരുക്കൾ നീക്കി. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട പല കാര്യങ്ങളും നടത്തിയത്. സഹായ മെത്രാന്മാർക്കും കൃത്യമായ പങ്കുള്ള ഇടപാടിൽ ആലഞ്ചേരിയിൽ നിന്നുണ്ടായ ജാഗ്രത കുറവാണ് കോടികൾ നഷ്ടമുണ്ടായെന്ന ആരോപണത്തിന് ഇടയാക്കിയത്.

എറണാകുളം-അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം വൈദികർ ആലഞ്ചേരിക്കെതിരെ കാനോൻ നിയമം ലഭിച്ചാണ് പരസ്യമായി രംഗത്തെത്തിയത്. അതുകൊണ്ട് തന്നെ മറ്റ് അതിരൂപതകളിലെ വൈദികർക്കും മെത്രാന്മാർക്കും ഈ വിഷയത്തിൽ കടുത്ത അമർഷമുണ്ട്. ഭൂമിയിടപാട് വിഷയത്തിൽ കർദിനാളിനെതിരെ അന്വേഷണമാകാമെന്ന ഹൈക്കോടതി ഉത്തരവ് വന്നതോടെയാണ് എതിർവിഭാഗം കരുക്കൾ നീക്കി തുടങ്ങിയിരുന്നു. ഉത്തരവിന്റെ പശ്ചാത്തലത്തിൽ കർദിനാൾ ആലഞ്ചേരി ധാർമ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് സ്ഥാനത്യാഗം ചെയ്യണമെന്നാവശ്യപ്പെട്ട് ലവൈദികർ രംഗത്തുണ്ടെങ്കിലും ഇക്കൂട്ടർക്കെതിരാണ് വിശ്വാസകൾ.

അതേ സമയം സഭാ സ്ഥിരം സിനഡ് അടിയന്തിര യോഗം ചേർന്ന് കർദിനാളിന് പിന്തുണ അറിയിച്ചക്കുകയും ചെയ്തിരുന്നു. വിധിയുടെ പൂർണ്ണരൂപം മനസ്സിലാക്കി മേൽനടപടി സ്വീകരിക്കാനാണ് സിനഡ് തീരുമാനം. സിഡന് തീരുമനത്തോടെ പ്രശ്‌നങ്ങൾ ഒതുങ്ങുമെന്ന ഘട്ടത്തിലാണ് വൈദികർ കർദിനാളിനെതിരെ തിരിഞ്ഞത്. ഇതിന് നിലവിൽ സഹായ മെത്രാനായ സെബാസ്റ്റ്യൻ എടയന്ത്രത്തിന്റെ പിന്തുണയുമുണ്ട്. കർദിനാളിനെതിരെ തുടക്കം മുതൽ നിലപാട് സ്വീകരിച്ചത് ഇദ്ദേഹമായിരുന്നു. കോടതി ഉത്തരവിന്റെ ബലത്തിൽ കർദിനാളിനെ പ്രതിക്കൂട്ടിൽ നിർത്തി രാജി ആവശ്യം ഉന്നയിച്ചാണ് വൈദിക സമിതി ഇന്ന് രംഗത്തെയത്. വൈദികരുടെ ഈ നീക്കത്തിന് വിശ്വാസികളുടെ പിന്തുണ കുറവാണ്. ഇക്കാര്യം സിനഡ് യോഗത്തിൽ നിന്നും വ്യക്തമാണ് താനും.

കാക്കനാട്ടെ സീറോ മലബാർ സഭാ ആസ്ഥാനത്ത് ചേർന്ന സ്ഥിരം സിനഡിൽ സഹായമെത്രാൻ സെബാസ്റ്റ്യൻ എടയന്ത്രത്ത് ഉൾപ്പടെയുള്ളവർ പങ്കെടുത്തു. ഭൂമിയിടപാടിൽ കാനോനിക നിയമങ്ങളുടെ ലംഘനം നടന്നുവെന്നത് വസ്തുതാവിരുദ്ധമാണെന്ന് യോഗം വിലയിരുത്തി. ഇടപാടിൽ വീഴ്ച സംഭവിച്ചുവെന്നത് ഭാഗികമായി ശരിയാണ്. എന്നാൽ കോടതിയിൽ ഹർജിക്കാരൻ ഉന്നയിച്ച വിഷയങ്ങൾ ശരിയാണെന്ന് ഹൈക്കോടതി തീർപ്പുകൽപ്പിച്ചിട്ടില്ല. അന്വേഷണം ആകാമെന്ന് മാത്രമാണ് പറഞ്ഞിരിക്കുന്നത്. ഉത്തരവിന്റെ പൂർണ്ണരൂപം ലഭ്യമായ ശേഷം അപ്പീൽ നൽകുന്നതുൾപ്പടെയുള്ള മേൽനടപടികളെക്കുറിച്ചാലോചിക്കുമെന്നും സീറൊ മലബാർസഭ വാർത്താക്കുറിപ്പിലൂടെ വ്യക്തമാക്കി.

ഇതിനിടെ കർദിനാളിനെ അനുകൂലിക്കുന്ന ഒരു വിഭാഗവും കൊച്ചിയിൽ യോഗം ചേർന്നിരുന്നു. കേസിൽ കർദിനാളിനു വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ തെറ്റിദ്ധരിപ്പിച്ചുവെന്നും ഇതിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഇവർ പറഞ്ഞു. ഇക്കാര്യം വ്യക്തമാണ് താനും. കേസിൽ അപ്പീൽ പോകണമെന്ന് കർദിനാളിനോടാവശ്യപ്പെടുമെന്നും ഒരു വിഭാഗം വിശ്വാസികൾ പറഞ്ഞു. ഭൂമിയിടപാട് വിഷയത്തിൽ കോടതിയിൽ നിന്നും നിർണ്ണായക തീരുമാനം വന്നതിനെ തുടർന്ന് സഭക്കകത്തുടലെടുത്ത ഭിന്നത വരും ദിവസങ്ങളിൽ വലിയ ഏറ്റുമുട്ടലിൽ കലാശിക്കുമെന്ന് ഉറപ്പാണ്. ഇതിന്റെ പേരിൽ രണ്ടു ചേരി തന്നെ രൂപം കൊണ്ടിട്ടുണ്ട്. ഈ ചേരിപ്പോര് തെരുവുയുദ്ധത്തിലേക്ക് നീങ്ങുന്ന സൂചവയാണ് പുറത്തുവരുന്നതും.

വിവിധ സംരംഭങ്ങൾ തുടങ്ങാനായി ബാങ്കുകളിൽനിന്നു വായ്പയെടുത്ത 90 കോടി രൂപ തിരിച്ചടയ്ക്കാനായി നടത്തിയ ഭൂമിവിൽപ്പന സഭയ്ക്ക് 19 കോടി രൂപയുടെ നഷ്ടമുണ്ടാക്കിയെന്ന ആരോപണം 25 വർഷത്തിനിടയിൽ സഭ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയായി വളരുകയായിരുന്നു. ഭൂമി വിൽപ്പന തീരുമാനിച്ച യോഗത്തിൽ മാർ ആലഞ്ചേരി പങ്കെടുത്തിരുന്നില്ല. അതുകൊണ്ടാണ് അന്വേഷണത്തിൽ ആലഞ്ചേരി കുറ്റക്കാരനല്ലെന്ന് വ്യക്തമാകുന്നത്. സിറോ മലബാർ സഭയിൽ കൽദായ രീതിക്കു മുൻതൂക്കമുള്ള ആരാധനാക്രമം ഉടൻ നടപ്പാകാനിരിക്കെയാണ് എങ്ങനെയും അതിനു തടയിടാൻ ലക്ഷ്യമിട്ട് മാർ ആലഞ്ചേരിയെ ആരോപണങ്ങളിൽ കുടുക്കിയതെന്ന് ഒരു വിഭാഗം ആരോപിച്ചിരുന്നു.

സഭയിൽ പൊതുവായ ആരാധനാക്രമം ലക്ഷ്യമിട്ടാണ് ലിറ്റർജിക്കൽ കമ്മിഷൻ പുതിയ ക്രമം തയാറാക്കിയത്. കൽദായവാദത്തെ അനുകൂലിക്കുന്ന ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി രൂപതകളും കേരളത്തിനു പുറത്തുള്ള രൂപതകളും അതു നടപ്പാക്കിക്കഴിഞ്ഞു. എന്നാൽ, ലത്തീൻ സ്വാധീനമുള്ള ആരാധനാക്രമം പിന്തുടരുന്ന എറണാകുളം-അങ്കമാലി, തൃശൂർ തുടങ്ങിയ വടക്കൻ രൂപതകൾ പുതിയ ആരാധനക്രമത്തെ എതിർക്കുകയാണ്. സഭയുടെ പൗരസ്ത്യ കൽദായ പാരമ്പര്യത്തെ അംഗീകരിക്കുന്ന മാർ ആലഞ്ചേരി മുൻകൈയെടുത്ത് ഈ രൂപതകളിലും പുതിയ ആരാധനാക്രമം നടപ്പാക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഭൂമിയിടപാടു വിവാദം കത്തിപ്പിടിച്ചത്.