- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വാഹനം ഓടിക്കുന്നതിനിടെ മൊബൈലിൽ സംസാരിച്ചത് ചോദ്യം ചെയ്തപ്പോൾ ഈഗോയ്ക്ക് വല്ലാതെ മുറിവേറ്റു; ദിവസങ്ങൾ പിന്നിട്ടപ്പോൾ തന്നെ ഭീഷണിപ്പെടുത്തിയെന്ന പരാതിയുമായി മുഖ്യമന്ത്രിക്കും എസ്‌പിക്കും ഇമാമിന്റെ പരാതി; രാഷ്ടീയ സ്വാധീനം പ്രയോഗിച്ച് ജനകീയനായ കായംകുളം എസ്‌ഐയെ സ്ഥലം മാറ്റിയതിൽ പ്രതിഷേധവുമായി സോഷ്യൽ മീഡിയ
ആലപ്പുഴ: കായംകുളത്ത് പൊലീസിന്റെ സ്വതന്ത്രമായ പ്രവർത്തനത്തിന് തടയിട്ട് രാഷ്ട്രീയ ഇടപെടലിലൂടെ എസ്‌ഐയെ സ്ഥലം മാറ്റി. കായംകുളം എസ്‌ഐ രാജൻ ബാബുവിനെയാണ് ആർത്തുങ്കൽ തീരദേശ പൊലീസ് സ്റ്റേഷനിലേക്ക് സ്ഥലമാറ്റിയത്. കഴിഞ്ഞ ദിവസം കുറ്റിത്തെരുവ് മുസ്ലിം ജമാഅത്ത് ഇമാമിനോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് പരാതിയുമായി ജമാഅത്ത് അംഗങ്ങൾ രംഗത്ത് വന്നിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച കെ.പി റോഡിൽ റെയിൽവേ മേൽപ്പാലത്തിന് സമീപം വച്ച് കുറ്റിത്തെരുവ് ജമാഅത്ത് മഹൽ ഇമാം പി.കെ ജലാലുദ്ദീനെ നടുറോഡിൽ പൊലീസ് അപമാനിച്ചതായി പരാതിയുയർന്നിരുന്നത്. സംഭവത്തിൽ മഹല്ല് കമ്മിറ്റി മുഖ്യമന്ത്രിക്കും എസ്‌പിക്കും പരാതി നൽകിയിരുന്നു. റോഡിൽ നിന്നും ഫോണിൽ സംസാരിക്കുകയായിരുന്ന ഇമാമിനോട് എസ്‌ഐ ഇവിടെ നിന്നാണോടാ ഫോണിൽ സംസാരിക്കുന്നത് എന്ന് ചോദിക്കുകയും വാഹനം കസ്റ്റഡിയിലെടുക്കുകയുമായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. അതേ സമയം വാഹനം ഓടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് ചോദ്യം ചെയ്യുകയും നിയമപ്രകാരം വാഹനം കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നുവെന്
ആലപ്പുഴ: കായംകുളത്ത് പൊലീസിന്റെ സ്വതന്ത്രമായ പ്രവർത്തനത്തിന് തടയിട്ട് രാഷ്ട്രീയ ഇടപെടലിലൂടെ എസ്‌ഐയെ സ്ഥലം മാറ്റി. കായംകുളം എസ്‌ഐ രാജൻ ബാബുവിനെയാണ് ആർത്തുങ്കൽ തീരദേശ പൊലീസ് സ്റ്റേഷനിലേക്ക് സ്ഥലമാറ്റിയത്. കഴിഞ്ഞ ദിവസം കുറ്റിത്തെരുവ് മുസ്ലിം ജമാഅത്ത് ഇമാമിനോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് പരാതിയുമായി ജമാഅത്ത് അംഗങ്ങൾ രംഗത്ത് വന്നിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച കെ.പി റോഡിൽ റെയിൽവേ മേൽപ്പാലത്തിന് സമീപം വച്ച് കുറ്റിത്തെരുവ് ജമാഅത്ത് മഹൽ ഇമാം പി.കെ ജലാലുദ്ദീനെ നടുറോഡിൽ പൊലീസ് അപമാനിച്ചതായി പരാതിയുയർന്നിരുന്നത്. സംഭവത്തിൽ മഹല്ല് കമ്മിറ്റി മുഖ്യമന്ത്രിക്കും എസ്‌പിക്കും പരാതി നൽകിയിരുന്നു.
റോഡിൽ നിന്നും ഫോണിൽ സംസാരിക്കുകയായിരുന്ന ഇമാമിനോട് എസ്‌ഐ ഇവിടെ നിന്നാണോടാ ഫോണിൽ സംസാരിക്കുന്നത് എന്ന് ചോദിക്കുകയും വാഹനം കസ്റ്റഡിയിലെടുക്കുകയുമായിരുന്നു എന്നാണ് പരാതിയിൽ പറയുന്നത്. അതേ സമയം വാഹനം ഓടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിച്ചതിന് ചോദ്യം ചെയ്യുകയും നിയമപ്രകാരം വാഹനം കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നുവെന്നും അപമര്യാദയായ രീതിയിൽ ഒന്നും സംസാരിച്ചിരുന്നില്ലെന്നും പൊലീസ് പറയുന്നു. എന്നാൽ സംഭവം കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ട ശേഷം മഹൽ ഭാരവാഹികൾ പ്രശ്‌നമുന്നയിച്ച് രംഗത്ത് വന്നതിൽ ദുരൂഹതയുണ്ടെന്നും ആരോപണമുണ്ട്.
മഹൽ ഭാരവാഹികൾ പരാതി ഉന്നയിച്ച് രണ്ട് ദിവസം പിന്നിട്ടപ്പോഴാണ് എസ്‌ഐയെ സ്ഥലമാറ്റിയത്. സ്ഥലം മാറ്റത്തിന് പിന്നിൽ ലീഗ് നേതാക്കളടക്കമുള്ള ചില രാഷ്ട്രീയ കക്ഷികളുടെ ഇടപെടലാണെന്നും ആരോപണമുണ്ട്. അതേസമയം ചുരുങ്ങിയ സമയംകൊണ്ട് കായംകുളത്ത് ജനകീയനായ എസ്‌ഐ ആണ് രാജൻബാബു. എന്നാൽ പൊലീസിന്റെ സ്വതന്ത്രമായ പ്രവർത്തനങ്ങൾക്ക് തടസ്സമായി രാഷ്ട്രീയ ഇടപെടൽ ഉണ്ടാവാൻ പാടില്ല എന്ന മുഖ്യമന്ത്രിയുടെ കർശന നിർദ്ദേശം ഉണ്ടെന്നിരിക്കെ കായംകുളത്ത് നിരന്തരമായ രാഷ്ട്രീയ ഇടപെടലാണ് പൊലീസിന്റെ പ്രവർത്തനങ്ങളിൽ ഉണ്ടാകുന്നത്.
മൊബൈൽ ഫോണിൽ സംസാരിച്ചു വണ്ടി ഓടിക്കുന്നത് കണ്ടാണ് ഇയാളെ എസ്‌ഐ തടഞ്ഞു നിർത്തിയത്. കൂടാതെ ലൈസൻസ് ചോദിച്ചപ്പോൾ ഇല്ല എന്നും പറഞ്ഞു. ഇതോടെയാണ് വാഹനം എസ്‌ഐ കസ്റ്റഡിയിലെടുത്തത്. എന്നാൽ ഇയാൾ എസ്‌ഐയെ വെല്ലുവിളിക്കുകയാണ് ചെയ്തത്. ഞാനൊരു പള്ളി ഇമാമാണെന്നും ഇതിന്റെ അനന്തര ഫലം എന്താണെന്നും കാണിച്ചു തരാമെന്നും ജലാലുദ്ദീൻ പറഞ്ഞതായി സംഭവം കണ്ടു നിന്നവർ പറഞ്ഞു.
തുടർന്ന് ജമാ അത്ത് കാർ സിപിഎം നേതൃത്വത്തെ കണ്ട് എസ്‌ഐയെ സ്ഥലം മാറ്റിക്കുകയായിരുന്നു. എന്നാൽ എസ്‌ഐയെ സ്ഥലം മാറ്റിയ സംഭവത്തിനെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്. ഏറെ ജനകീയനാണ് രാജൻ ബാബു. ജനങ്ങളോട് ഏറെ സൗഹാർദ്ദപരമായി ഇടപെടുകയും പ്രശ്‌നങ്ങൾ രമ്യതയിൽ പരിഹരിക്കുകയും ചെയ്യുന്നതിൽ വിദഗ്ദ്ധനായിരുന്നു. ജനങ്ങൾക്ക് ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിച്ചും ശ്രദ്ധേയനായിരുന്നു. ഇങ്ങനെയുള്ള എസ്‌ഐയെ നിസ്സാര സംഭവത്തിൽ സ്ഥലം മാറ്റിയതിൽ സോഷ്യൽ മീഡിയയിലടക്കം പ്രതിഷേധം ആളിപ്പടരുകയാണ്.