തിരുവനന്തപുരം: ശബരിമലയിൽ പ്രതിഷേധ സമരം നടത്തിയ ഭക്തരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് കനത്ത പ്രതിഷേധം.പൊലീസ് നിയന്ത്രണങ്ങളിൽ പ്രതിഷേധിച്ച് നാമജപ പ്രതിഷേധം നടത്തിയ നൂറോളം പേരെ പൊലീസ് അറസ്റ്റ് ചെയ്തതിന്റെ പശ്ചാത്തലത്തിൽ നാളെ ശബരിമലയിൽ വൻ പ്രതിഷേധങ്ങൾക്ക് സാധ്യതയുണ്ടെന്ന് സൂചന. നിരോധനാജ്ഞ നിലനിൽക്കുന്ന ശബരിമലയിൽ പ്രതിഷേധം അനുവദിക്കില്ല എന്ന് പൊലീസ് അറിയിച്ചിരുന്നു. അന്നദാന മണ്ഡപത്തിൽ ആരംഭിച്ച തീർത്ഥാടകരുടെ പ്രതിഷേധം വലിയ നടപ്പന്തലിലേക്ക് പടർന്നു.

വിരി വയ്ക്കാൻ അനുവദിക്കണം എന്ന് ആവശ്യപ്പെട്ടാണ് സമരം ആരംഭിച്ചത്. പിന്നീട് ഇവരെ അറസ്റ്റ് ചെയ്ത് രണ്ട് സംഘങ്ങളാക്കി പമ്പയിൽ നിന്നും പൊലീസ് വാനിൽ കൊണ്ട് പോയത്. എന്നാൽ ഭക്തരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് രാത്രി മുതൽ തന്നെ വലിയ രീതിയിലുള്ള പ്രതിഷേധത്തിന് ഹൈന്ദവ സംഘടനകൾ ആഹ്വാനം ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് അയ്യപ്പ കർമ്മ സമിതിയുടെ നേതൃത്വത്തിലാണ് വിവിധ പരിവാർ സംഘടനകൾ സമരം നടത്തുന്നത്.

ഇപ്പോൾ പ്രതിഷേധങ്ങൾ ക്ലിഫ് ഹഹൗസിന് പുറമെ പത്തനംതിട്ട, തിരുവനന്തപുരം തുടങ്ങിയ ജില്ലകളിലെ പൊലീസ് സ്‌റ്റേഷനുകൾക്ക് മുന്നിലേക്ക് വ്യാപിച്ചിരിക്കുകയാണ്. നാളെ രാവിലെ മുതൽ സംസ്ഥാനത്ത് നത്ത പ്രതിഷേധത്തിനാണ് സാധ്യത. ഭക്തർക്കെതിരെ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഒട്ടാകെ വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്. വരും ദിവസങ്ങളിൽ കേരളത്തിൽ കടുത്ത പ്രതിഷേധത്തിനാണ് പരിവാർ സംഘടനകൾ മുന്നോട്ട് പോകുന്നത്.ആറന്മുള പൊലീസ് സ്റ്റേഷന് സമീപം ആർഎസ്എസ്ബിജെപി പ്രവർത്തകർ പ്രതിഷേധിക്കുന്നു.തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പ്രതിഷേധ പ്രകടനം രാത്രിയിൽ തന്നെ നടക്കുമെന്ന് സൂചന ലഭിച്ചതിനെ തുടർന്നാണ് സുരക്ഷ ശക്തമാക്കിയത്

ഇപ്പോൾ സമരം ആരംഭിച്ചതുമുതൽ തന്നെ കനത്ത ജാഗ്രത നിർദ്ദേശമാണ് സംസ്ഥാനത്ത് നിലനിൽക്കുന്നത്.പിരിഞ്ഞു പോകണമെന്ന് പൊലീസ് ആവശ്യപ്പെട്ടുവെങ്കിലും നാമജപം തങ്ങളുടെ അവകാശമാണെന്ന് പ്രതിഷേധക്കാർ പ്രതികരിച്ചു. തുടർന്ന് വലിയ രീതിയിൽ ബലപ്രയോഗമുണ്ടാകുകയും ചെയ്തു. നെയ്യഭിഷേകം നടത്തണമെന്ന ആവശ്യം പൊലീസ് നിരസിച്ചതാണ് പ്രതിഷേധത്തിന് കാരണമായതെന്ന് ആരോപണമുണ്ട്.

അതിനിടയിൽ ചിലരെ എസ്‌പി ബൂട്ടിട്ട് ചവിട്ടി എന്ന ശക്തമായ ആരോപണം ഉയർന്നു. സംഘർഷത്തിൽ മാധ്യമപ്രവർത്തകരുൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റു. അറസ്റ്ര് ചെയ്തവരെ എസ്‌പി പ്രതീഷ് കുമാറിന്റെ നേതൃത്വത്തിൽ പമ്പയിലേക്ക് മാറ്റി.അതേസമയം നിരന്തരമായി അവശ്യപ്പെട്ടിട്ടും പിരിഞ്ഞു പോകാത്തവരെയാണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പ്രതികരിച്ചു. നിയവിരുദ്ധമായി യാതൊന്നും ചെയ്തിട്ടില്ല. പൊലീസുകാരെ കയേറ്റം ചെയ്യുക വരെ ചെയ്തതിനെ തുടർന്നാണ് അറസറ്റ് എന്നാണ് പൊലീസ് വിശദീകരണം.