- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാക്കിസ്ഥാനിലും പ്രതിഷേധത്തിന് ഇന്ത്യൻ പതാകയും മോദിയുടെ ചിത്രവും; ബലൂചിസ്ഥാനിൽ പാക്കിസ്ഥാൻവിരുദ്ധ സമരത്തിൽ നിറഞ്ഞത് ഇന്ത്യ തന്നെ
ന്യൂഡൽഹി: ബലൂചിസ്ഥാനിൽ പാക്കിസ്ഥാൻ വിരുദ്ധ സമരത്തിൽ നിറഞ്ഞത് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങളും ഇന്ത്യൻ പതാകയും ഉയർത്തിപ്പിടിച്ചാണ് പാക്കിസ്ഥാനെതിരായി ബലൂചിസ്ഥാനിൽ പ്രതിഷേധക്കാർ അണിനിരന്നത്. ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് നിലകൊള്ളുന്ന വിഭാഗത്തിന്റെ പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. നരേന്ദ്ര മോദിയുടെയും ബലൂചിസ്ഥാനിലെ സ്വാതന്ത്ര്യ സമര നേതാവായിരുന്ന അക്‌ബർ ബുക്തിയുടെയും ചിത്രങ്ങൾ പ്രതിഷേധക്കാർ കൈയിലേന്തിയിരുന്നു. സമരക്കാർ പാക്കിസ്ഥാൻ പതാക നിലത്തിട്ട് ചവിട്ടുന്നതും ഇന്ത്യൻ പതാകയുമായി പ്രകടനം നടത്തുന്നതുമായ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബലൂചിസ്ഥാനിലെ സൂയി, ദേര ബുക്തി, ജാഫറാബാദ്, നാസിരാബാദ് തുടങ്ങിയ സ്ഥലങ്ങളിൽ കഴിഞ്ഞ നാല് ദിവസങ്ങളായി കടുത്ത സമരങ്ങൾ നടന്നുവരികയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തെ അനുകൂലിച്ച ബലൂച് സ്വാതന്ത്ര്യസമര നേതാക്കൾക്കെതിരെ പാക്കിസ്ഥാൻ കേസെടുത്തിരുന്നു. ബലൂചിസ്ഥാൻ, ഗിൽഗിത്, പാക് അധീന കശ്മീർ എന്നിവിടങ്ങളിലെ ജനങ്ങൾ തന

ന്യൂഡൽഹി: ബലൂചിസ്ഥാനിൽ പാക്കിസ്ഥാൻ വിരുദ്ധ സമരത്തിൽ നിറഞ്ഞത് ഇന്ത്യ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രങ്ങളും ഇന്ത്യൻ പതാകയും ഉയർത്തിപ്പിടിച്ചാണ് പാക്കിസ്ഥാനെതിരായി ബലൂചിസ്ഥാനിൽ പ്രതിഷേധക്കാർ അണിനിരന്നത്.
ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യം ആവശ്യപ്പെട്ട് നിലകൊള്ളുന്ന വിഭാഗത്തിന്റെ പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. നരേന്ദ്ര മോദിയുടെയും ബലൂചിസ്ഥാനിലെ സ്വാതന്ത്ര്യ സമര നേതാവായിരുന്ന അക്‌ബർ ബുക്തിയുടെയും ചിത്രങ്ങൾ പ്രതിഷേധക്കാർ കൈയിലേന്തിയിരുന്നു.
സമരക്കാർ പാക്കിസ്ഥാൻ പതാക നിലത്തിട്ട് ചവിട്ടുന്നതും ഇന്ത്യൻ പതാകയുമായി പ്രകടനം നടത്തുന്നതുമായ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. ബലൂചിസ്ഥാനിലെ സൂയി, ദേര ബുക്തി, ജാഫറാബാദ്, നാസിരാബാദ് തുടങ്ങിയ സ്ഥലങ്ങളിൽ കഴിഞ്ഞ നാല് ദിവസങ്ങളായി കടുത്ത സമരങ്ങൾ നടന്നുവരികയാണ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വാതന്ത്ര്യദിന പ്രസംഗത്തെ അനുകൂലിച്ച ബലൂച് സ്വാതന്ത്ര്യസമര നേതാക്കൾക്കെതിരെ പാക്കിസ്ഥാൻ കേസെടുത്തിരുന്നു. ബലൂചിസ്ഥാൻ, ഗിൽഗിത്, പാക് അധീന കശ്മീർ എന്നിവിടങ്ങളിലെ ജനങ്ങൾ തന്നെയും ഭാരത്തിലെ ജനങ്ങളെയും വിശ്വസിക്കുന്നുവെന്നായിരുന്നു മോദി തന്റെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പറഞ്ഞത്. ഇത് പാക്കിസ്ഥാനിൽ വലിയ ചർച്ചയായിരുന്നു. പാക്കിസ്ഥാനിൽനിന്ന് വിട്ട് സ്വതന്ത്ര രാജ്യം ആവശ്യപ്പെട്ട് ബലൂചിസ്ഥാനിലെ ഒരു വിഭാഗം കാലങ്ങളായി സമരം നടത്തിവരികയാണ്.



