- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒരുവർഷത്തിനിടെ ആത്മഹത്യ ചെയ്തത് മൂന്ന് ജീവനക്കാർ; ജേർണലിസ്റ്റുകൾക്ക് ആത്മഹത്യയെ പ്രതിരോധിക്കാൻ ഏഷ്യാനെറ്റിൽ മനഃശ്ശാസ്ത്ര ക്ലാസ്; മാനസിക സമ്മർദ്ദവും മദ്യപാനവും പുകവലിയും ഒഴിവാക്കണമെന്ന് ജീവനക്കാർക്ക് വിനു വി. ജോണിന്റെ ഉപദേശം
തിരുവനന്തപുരം: കഴിഞ്ഞ കുറേദിവസങ്ങളായി ഏഷ്യാനെറ്റിലെ ഉൾചാനൽ പ്രശ്‌നങ്ങൾ പുറംലോകത്തിന്റെ ചർച്ചയിലാണ്. തിരുവനന്തപുരം പ്രസ്‌ക്ലബിൽ ബാർപ്രവർത്തിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി വിനു വി. ജോണിട്ട ട്വിറ്റർ സന്ദേശമാണ് ചർച്ചകൾക്ക് തുടക്കമിട്ടത്. ഇതോടെ വിനു വി. ജോണിനെതിരെ ഏഷ്യാനെറ്റിലെ തന്നെ ഒരുവിഭാഗവും രംഗത്തെത്തിയിരുന്നു. തുടർന്ന് നടന്ന മീറ്റിംഗിൽ കെ.പി. ജയദീപ് ഉൾപ്പെടെയുള്ളവർ വിനുവിനെതിരെ രംഗത്തെത്തി. വിനു രാജിഭീഷണിയും മുഴക്കി. ലോംങ്‌ലീവിൽ പോകുകയും ചെയ്തു. ഒടുക്കം മാനേജ്‌മെന്റ് ഇടപെട്ടാണ് വിനുവിന് ചാനലിലേക്ക് തിരികെക്കൊണ്ടുവന്നത്. അഭിപ്രായസ്വാതന്ത്ര്യത്തിന് ഒരുവിലക്കും ഏർപ്പെടുത്തില്ലെന്ന് മാനേജ്‌മെന്റ് വിനുവിന് ഉറപ്പുനൽകുകയും ചെയ്തു. ഏഷ്യാനെറ്റിലെ ജീവനക്കാരുടെ അനഭിലഷണീയ പ്രവണതകൾക്കെതിരെ മുൻപും വിനു വി. ജോൺ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ വിനു ഡസ്‌കിലെ മാദ്ധ്യമപ്രവർത്തകർക്കയച്ച ഒരു സന്ദേശത്തിൽ മാനസിക സമ്മർദ്ദം വരുത്തുന്ന അപകടങ്ങളെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. മദ്യപാനവും പുകവലിയും വര
തിരുവനന്തപുരം: കഴിഞ്ഞ കുറേദിവസങ്ങളായി ഏഷ്യാനെറ്റിലെ ഉൾചാനൽ പ്രശ്‌നങ്ങൾ പുറംലോകത്തിന്റെ ചർച്ചയിലാണ്. തിരുവനന്തപുരം പ്രസ്‌ക്ലബിൽ ബാർപ്രവർത്തിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി വിനു വി. ജോണിട്ട ട്വിറ്റർ സന്ദേശമാണ് ചർച്ചകൾക്ക് തുടക്കമിട്ടത്. ഇതോടെ വിനു വി. ജോണിനെതിരെ ഏഷ്യാനെറ്റിലെ തന്നെ ഒരുവിഭാഗവും രംഗത്തെത്തിയിരുന്നു. തുടർന്ന് നടന്ന മീറ്റിംഗിൽ കെ.പി. ജയദീപ് ഉൾപ്പെടെയുള്ളവർ വിനുവിനെതിരെ രംഗത്തെത്തി. വിനു രാജിഭീഷണിയും മുഴക്കി. ലോംങ്‌ലീവിൽ പോകുകയും ചെയ്തു. ഒടുക്കം മാനേജ്‌മെന്റ് ഇടപെട്ടാണ് വിനുവിന് ചാനലിലേക്ക് തിരികെക്കൊണ്ടുവന്നത്. അഭിപ്രായസ്വാതന്ത്ര്യത്തിന് ഒരുവിലക്കും ഏർപ്പെടുത്തില്ലെന്ന് മാനേജ്‌മെന്റ് വിനുവിന് ഉറപ്പുനൽകുകയും ചെയ്തു.
ഏഷ്യാനെറ്റിലെ ജീവനക്കാരുടെ അനഭിലഷണീയ പ്രവണതകൾക്കെതിരെ മുൻപും വിനു വി. ജോൺ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഏറ്റവും ഒടുവിൽ വിനു ഡസ്‌കിലെ മാദ്ധ്യമപ്രവർത്തകർക്കയച്ച ഒരു സന്ദേശത്തിൽ മാനസിക സമ്മർദ്ദം വരുത്തുന്ന അപകടങ്ങളെക്കുറിച്ച് സൂചിപ്പിച്ചിരുന്നു. മദ്യപാനവും പുകവലിയും വരുത്തുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചും മുന്നറിയിപ്പ് നൽകി. മദ്യപിച്ച് ഓഫീസിലെത്തുന്ന ജീവനക്കാരെ ജോലിചെയ്യാൻ അനുവദിക്കരുതെന്നും വിനു ആവശ്യപ്പെട്ടു. ഏഷ്യാനെറ്റിൽ പാൻട്രിമുറികൾക്ക് സമീപം ഇപ്പോൾ ആഷ്ട്രേ വച്ചിട്ടുണ്ട്. ജീവനക്കാർക്ക് ഇവിടെനിന്ന് സിഗരറ്റ് വലിക്കാം. വനിതകളടക്കമുള്ള മറ്റ് ജീവനക്കാർക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നതായി വിനു ചൂണ്ടിക്കാട്ടി.
ഓഫീസ് ടെൻഷൻ ഫ്രീ, സ്‌മോക് ഫ്രീ, ആൽക്കഹോൾ ഫ്രീ ആക്കണമെന്നായിരുന്നു വിനുവിന്റെ നിർദ്ദേശം. ഏഷ്യാനെറ്റിൽ ജീവനക്കാർ ആത്മഹത്യചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് വിനു വി. ജോൺ മെയിൽ അയച്ചത്. കഴിഞ്ഞ ഒരുവർഷത്തനിടെ മൂന്നുപേരാണ് ഏഷ്യാനെറ്റിൽ ആത്മഹത്യചെയ്തത്. ന്യൂസ് ഡെസ്‌കിലെ അനീഷ്ചന്ദ്രൻ, വെബ് വിഭാഗത്തിലെ ജീവനക്കാരൻ, സെറ്റ് ചെയ്യുന്ന ജീവനക്കാരൻ എന്നിവരാണ് ആത്മഹത്യചെയ്തത്. മാനസിക സമ്മർദ്ദവും വ്യക്തിപരമായ പ്രശ്‌നങ്ങളുമാണ് ഇവരെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് കണ്ടെത്തിയിരുന്നു. അതുകൊണ്ടുതന്നെ മനസ്സ് ടെൻഷൻ ഫ്രീ ആയിരിക്കേണ്ടതിന്റെ ആവശ്യകത വിനു തന്റെ സന്ദേശത്തിൽ ഓർമ്മിപ്പിച്ചു. വിനുവിന്റെ സന്ദേശത്തിന്റെ പ്രാധാന്യം ഉൾക്കൊണ്ടാണ് മാനേജ്‌മെന്റ് ഇപ്പോൾ ആത്മഹത്യാപ്രതിരോധ മനഃശ്ശാസ്ത്ര ക്ലാസുകൾ ജീവനക്കാർക്ക് നൽകിത്തുടങ്ങിയത്.
മനഃശ്ശാസ്ത്ര വിദഗ്ധനായ ചന്ദ്രമോഹനാണ് ജീവനക്കാർക്ക് ക്ലാസുകൾ നൽകുന്നത്. ഓരോജീവനക്കാരനെയും നേരിട്ട് കണ്ട് വ്യക്തിപരവും അല്ലാത്തതുമായ പ്രശ്‌നങ്ങൾ കണ്ടെത്തുകയാണ് ലക്ഷ്യം. ഒരുമണിക്കൂറോളം സമയമാണ് ഒരുജീവനക്കാരനുമായി ചന്ദ്രമോഹൻ ചെലവിടുന്നത്. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷം, ദുഃഖകരമായ അനുഭവം, നേരിടുന്ന വ്യക്തിപരമായ പ്രശ്‌നങ്ങൾ, പരിഹരിക്കാൻ പറ്റാത്തതായി എന്തെങ്കിലുമുണ്ടോ? തുടങ്ങിയ വിവരങ്ങൾ മനഃശ്ശാസ്ത്രവിദഗ്ധൻ ആരായുന്നുണ്ട്. തൊഴിൽപരമായ സമ്മർദ്ദം എത്രമാത്രമുണ്ടെന്നും നിരീക്ഷിക്കുന്നു. തുടർന്ന് ക്ലാസിനെക്കുറിച്ച് ജീവനക്കാരന്റെ അഭിപ്രായവും മാനേജ്‌മെന്റ് തേടുന്നുണ്ട്.
തൊഴിൽ സമ്മർദ്ദവും വ്യക്തിപരമായ പ്രശ്‌നങ്ങളും പലരെയും അമിതമദ്യപാനത്തിലേക്കും തുടർന്ന് കടുത്ത മാനസിക സംഘർഷത്തിലേക്കും നയിക്കുന്നുണ്ട്. വ്യക്തിപരമായ കടുത്തസമ്മർദ്ദമാണ് അനീഷ് ചന്ദ്രനെയും മറ്റുള്ളവരെയും ആത്മഹത്യയിലേക്ക് നയിച്ചത്.
യഥാസമയത്ത് വേണ്ടപിന്തുണ നൽകാൻ കഴിയുമായിരുന്നെങ്കിൽ ഇവരെ ജീവിതത്തിൽ നിലനിർത്താമായിരുന്നുവെന്ന ധാരണ ഏഷ്യാനെറ്റ് ജീവനക്കാർക്കിടെയിൽതന്നെയുണ്ട്. ഇത്തരം കാര്യങ്ങളൊക്കെ പരിഗണിച്ചുകൊണ്ടാണ് സമ്മർദ്ദരഹിത ജീവിതം നയിക്കാൻ ജീവനക്കാരെ പര്യാപ്തമാക്കുന്നതിന് മനഃശ്ശാസ്ത്രപിന്തുണ ഏഷ്യാനെറ്റ് ഉറപ്പിക്കുന്നത്. ജീവനക്കാർക്കിടെയിൽ തീരുമാനം പൊതുവെ സ്വാഗതം ചെയ്യപ്പെട്ടിട്ടുണ്ട്. അതേസമയം ഒരുപരിചയവുമില്ലാത്ത ഒരാളിന്റെ മുന്നിൽ വ്യക്തിപരമായ പ്രശ്‌നങ്ങൾ എത്രമാത്രം തുറന്നുപറയാമെന്ന സന്ദേഹവും ചിലർപ്രകടിപ്പിക്കുന്നു. എങ്കിലും പൊതുവെ സ്വാഗതം ചെയ്യപ്പെടുകയാണ് മനഃശ്ശാസ്ത്രപിന്തുണ പരിപാടി. അതിനിടെ സ്ഥാപനത്തിൽ അടിക്കടി ജീവനക്കാരെ സ്ഥലംമാറ്റുന്നത് വിമർശനവിധേയമായിട്ടുണ്ട്.
ഒരുപുറത്ത് ജീവനക്കാരുടെ മാനസികസമ്മർദ്ദം കുറയ്ക്കാൻ നടപടി. മറുവശത്ത് അടിക്കടി ജീവനക്കാരെ സ്ഥലംമാറ്റുന്നു. വർഷത്തിൽ രണ്ടുംമൂന്നുംതവണ സ്ഥലംമാറ്റത്തിന് വിധേയരായ ജീവനക്കാർ വരെ ഏഷ്യാനെറ്റിലുണ്ട്. ഒരാളെ കുറച്ചധികംസമയമെങ്കിലും ഒരുസ്ഥലത്ത് ജോലിചെയ്യാൻ അനുവദിക്കണമെന്ന വാദം ഉയർന്നിട്ടുണ്ട്. അടിക്കടിയുണ്ടാകുന്ന സ്ഥലംമാറ്റം വ്യക്തിപരമായി തന്നെ ജീവനക്കാരെ ബാധിക്കും. ഇതും മാനസിക സമ്മർദ്ദത്തിന് പ്രധാനകാരണമാകുന്നുണ്ടെന്നാണ് ജീവനക്കാരുടെ പക്ഷം. ഏഷ്യാനെറ്റ് ന്യൂസിന്റെ ഹെഡ് ഓഫീസ് ഇപ്പോൾ തിരുവനന്തപുരത്താണ് സ്ഥിതി ചെയ്യുന്നത്. ഇതുകൊച്ചിയിലേക്ക് മാറ്റാൻ നീക്കംനടക്കുന്നതായും സൂചനയുണ്ട്. ഏഷ്യാനെറ്റ് എം.ഡി മാധവന്റെ വ്യവസായ സാമ്രാജ്യം കൊച്ചി കേന്ദ്രമായാണ് പ്രവർത്തിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസ് കൂടി കൊച്ചിയിലെത്തിയാൽ മാധവന് അത് കൂടുതൽ ഗുണംചെയ്യും.
അതുകൊണ്ടാണ് ഹെഡ്ഓഫീസ് മാറ്റാനുള്ള നീക്കം നടക്കുന്നതെന്നാണ് വിവരം. ഹെഡ്ഓഫീസ് മാറ്റിയാൽ ടെക്‌നിക്കൽ വിഭാഗത്തിലെയും ഡെസ്‌കിലെയുമടക്കം ജീവനക്കാർക്ക് കൊച്ചിയിലേക്ക് ജീവിതം പറിച്ചുനടേണ്ടിവരും. ടെൻഷൻ ഫ്രീ ലൈഫിനുവേണ്ടി മനഃശ്ശാസ്ത്രജ്ഞൻ ക്ലാസെടുക്കുമ്പോൾ ഇത്തരംവിഷയങ്ങളോർത്ത് ടെൻഷനടിക്കുകയാണ് ഏഷ്യാനെറ്റ് ജീവനക്കാർ.