- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെക്രട്ടേറിയറ്റിലെ പഞ്ചിങ്ങിൽ ആദ്യദിവസത്തെ ആവേശം കുറഞ്ഞു; രണ്ടാംദിനത്തിൽ സമയം പാലിച്ചവരുടെ എണ്ണത്തിൽ കുറവ്; കൃത്യസമയത്തു ഹാജർ രേഖപ്പെടുത്തിയതു 2873 പേർ; 716 പേർ വൈകിയപ്പോൾ 908 പേർ ഹാജർ രേഖപ്പെടുത്താതെ പ്രതിഷേധ വഴിയിൽ; അധിക സമയം ജോലി ചെയ്തിരുന്നവർ കൃത്യ സമയത്ത് പൊടിതട്ടി പോകുന്നു; സർക്കാർ തീരുമാനത്തെ ജീവനക്കാർ വെല്ലുവിളിക്കുന്നത് ഇങ്ങനെ
തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ പഞ്ചിംഗിനെ ശമ്പളവുമായി ബന്ധപ്പെടുത്തിയ ശേഷം ആദ്യ ദിവസത്തെ ആവേശം രണ്ടാം ദിനമില്ല. രണ്ടാം ദിനമായ ഇന്നലെ കൃത്യസമയത്തു ഹാജർ രേഖപ്പെടുത്തിയതു 2873 പേരാണ്. അതേസമയം ആദ്യ ദിവസം 3050 പേർ കൃത്യസമയത്തു ഹാജർ രേഖപ്പെടുത്തിയിരുന്നു. ഇന്നലെ 716 പേർ വൈകിയാണ് എത്തിയത്. 908 പേർ ഹാജർ രേഖപ്പെടുത്തിയിട്ടേയില്ല. രാവിലെ ഒൻപതിനു ജോലിക്കെത്തിയിരുന്ന ചിലർ പുതിയ പരിഷ്‌കാരം നടപ്പാക്കിയതോടെ വരവു 10.15ന് ആക്കി. വൈകിട്ട് ഏഴുവരെ ജോലി ചെയ്തിരുന്ന ചിലർ ഇപ്പോൾ കൃത്യം 5.15നുതന്നെ സ്ഥലം വിടുന്നുമുണ്ട്. സമ്മിശ്രപ്രതികരണങ്ങളോടെയാണ് ജീവനക്കാർ നിർബന്ധിത പഞ്ചിങിനെ സ്വീകരിച്ചത്. ആദ്യദിനം ആയിരത്തിലധികം പേർ വൈകിയെത്തിയപ്പോൾ, അഞ്ഞൂറിലധികം പേർ അവധിയിലാണ്. രാവിലെ പത്തേകാലിനായിരുന്നു ജോലിയിൽ പ്രവേശിക്കാനുള്ള പഞ്ചിങിന്റെ അവസാനസമയം. ആദ്യം ബയോമെട്രിക് കാർഡ് കാണിക്കുക, പിന്നെ വിരൽ ഉപയോഗിച്ച് പഞ്ചുചെയ്യുക. ഇതോടെ ജീവനക്കാർ ജോലിയിൽ പ്രവേശിച്ച വിവരം ശമ്പളം കണക്കാക്കുന്ന സ്പാർക്ക് സോഫ്റ്റുവെയറിലേക്ക് എത്തിച്ചേരു
തിരുവനന്തപുരം: സെക്രട്ടറിയേറ്റിൽ പഞ്ചിംഗിനെ ശമ്പളവുമായി ബന്ധപ്പെടുത്തിയ ശേഷം ആദ്യ ദിവസത്തെ ആവേശം രണ്ടാം ദിനമില്ല. രണ്ടാം ദിനമായ ഇന്നലെ കൃത്യസമയത്തു ഹാജർ രേഖപ്പെടുത്തിയതു 2873 പേരാണ്. അതേസമയം ആദ്യ ദിവസം 3050 പേർ കൃത്യസമയത്തു ഹാജർ രേഖപ്പെടുത്തിയിരുന്നു. ഇന്നലെ 716 പേർ വൈകിയാണ് എത്തിയത്. 908 പേർ ഹാജർ രേഖപ്പെടുത്തിയിട്ടേയില്ല. രാവിലെ ഒൻപതിനു ജോലിക്കെത്തിയിരുന്ന ചിലർ പുതിയ പരിഷ്‌കാരം നടപ്പാക്കിയതോടെ വരവു 10.15ന് ആക്കി. വൈകിട്ട് ഏഴുവരെ ജോലി ചെയ്തിരുന്ന ചിലർ ഇപ്പോൾ കൃത്യം 5.15നുതന്നെ സ്ഥലം വിടുന്നുമുണ്ട്.
സമ്മിശ്രപ്രതികരണങ്ങളോടെയാണ് ജീവനക്കാർ നിർബന്ധിത പഞ്ചിങിനെ സ്വീകരിച്ചത്. ആദ്യദിനം ആയിരത്തിലധികം പേർ വൈകിയെത്തിയപ്പോൾ, അഞ്ഞൂറിലധികം പേർ അവധിയിലാണ്. രാവിലെ പത്തേകാലിനായിരുന്നു ജോലിയിൽ പ്രവേശിക്കാനുള്ള പഞ്ചിങിന്റെ അവസാനസമയം. ആദ്യം ബയോമെട്രിക് കാർഡ് കാണിക്കുക, പിന്നെ വിരൽ ഉപയോഗിച്ച് പഞ്ചുചെയ്യുക. ഇതോടെ ജീവനക്കാർ ജോലിയിൽ പ്രവേശിച്ച വിവരം ശമ്പളം കണക്കാക്കുന്ന സ്പാർക്ക് സോഫ്റ്റുവെയറിലേക്ക് എത്തിച്ചേരും. ഒരുമാസം മൂന്നു മണിക്കൂർ സമയത്തിൽ ഇളവ് ലഭിക്കും. ഈ പരിധി കഴിഞ്ഞു മൂന്നു ദിവസം വൈകിയെത്തുകയോ, നേരത്തെ പോകുകയോ ചെയ്താൽ ഒരു ദിവസത്തെ ശമ്പളത്തോടുകൂടിയ അവധി നഷ്ടമാകും.
പഞ്ചിങിനൊപ്പം ആദ്യഘട്ടത്തിൽ ഹാജർ പുസ്തകത്തിലും ജീവനക്കാർ ഒപ്പിടണം. മന്ത്രിമാരേയും ചീഫ് സെക്രട്ടറിയേയും പഞ്ചിങിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. മന്ത്രിമാരുടെ പഴ്‌സണൽ സ്റ്റാഫുകളുടെ കാര്യത്തിൽ അന്തിമതീരുമാനമായിട്ടിരുന്നില്ല. സമീപ ജില്ലകളിൽ നിന്നും ദിവസേന തലസ്ഥാനതെത്തി ജോലി ചെയ്യുന്നവർ നിരവധിയാണ്. പഞ്ചിങ്ങ സംവിധാനം നിലവിൽവന്നതചോടെ ഇവർക്കും നേരത്തെ വീടുകളിൽ നിന്നും ജോലിക്കായി പുറപ്പെടേണ്ട അവസ്ഥയുണ്ട്. ട്രെയിനുകളുടെ അഭാവം തന്നെയാണ് വെല്ലുവിളിയെന്ന് ജീവനക്കാർ അഭിപ്രായപ്പെടുന്നു. പത്ത് മണിക്ക് പഞ്ച് ചെയ്യണമെങ്കിൽ വളരെ നേരത്തെ തന്നെ എത്തി കാത്തിരിക്കേണ്ട അവസ്ഥയാണെന്നാണ് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നത്.
ശമ്പളം നഷ്ടമാകുന്ന സ്ഥിതിയൊഴിവാക്കാൻ തീവണ്ടികളുടെ സമയം നേരത്തേയാക്കണമെന്നാണ് ഇവരുടെ ആവശ്യം. ദിവസവും രാവിലെ അഞ്ചു മണിക്കാണ് എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എക്‌സപ്രസ് എറണാകുളം സൗത്തിൽ നിന്ന് പുറപ്പെടുക. തിരുവനന്തപുരം സ്റ്റേഷനിൽ എത്തുന്നത് 9.55-നാണ്. എവിടെയെങ്കിലും പിടിച്ചിട്ടാൽ ട്രെയിൻ വീണ്ടും വൈകും.
എറണാകുളം മുതൽ കോട്ടയം വരെ സ്റ്റേഷനുകളിലെ ആഴ്ച യാത്രക്കാർ മിക്കവരും ഈ വണ്ടിയാണ് തിങ്കളാഴ്ചകളിൽ തിരുവനന്തപുരത്തെത്താൻ ആശ്രയിക്കുക. സീസൺടിക്കറ്റ് ലഭ്യമാകുന്ന ചങ്ങനാശ്ശേരിയിലും തെക്കോട്ടുമുള്ള യാത്രക്കാരാണ് ദിവസവും ഇതിനെ ആശ്രയിക്കുന്നത്. 9.55ന് തന്നെ വണ്ടിയെത്തിയാലും 15 മിനിറ്റെങ്കിലും കൊണ്ടേ സെക്രട്ടേറിയറ്റിലെത്താൻ കഴിയൂ. സമയം വൈകിയാൽ വീണ്ടും വൈകും. മൂന്നു ദിവസം വൈകി പഞ്ചു ചെയ്താൽ ശമ്പളം പിടിക്കുന്നതുമാണ്. സീസൺടിക്കറ്റ് നിരക്കും ബസ്‌നിരക്കും തമ്മിൽ വലിയ അന്തരമുള്ളതിനാൽ ആ വഴിക്കും ചിന്തിക്കാൻ കഴിയില്ലായെന്നാണ് ജീവനക്കാരുടെ പരാതി.
പഞ്ചിങ് നിർബന്ധമാക്കിയതുകൊണ്ട് പ്രത്യേക നേട്ടമൊന്നുമില്ലെന്നാണ് ജീവനക്കാരുടെ യുഡിഎഫ് യൂണിയനായ കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പറയുന്നത്. ജീവനക്കാർ ഉഴപ്പന്മാരാണെന്നും പഞ്ചിങ് കൊണ്ട് ഒരു പഞ്ചുണ്ടാക്കി എല്ലാം ശരിയാക്കാം എന്ന് കരുതുന്നത് തെറ്റാണെന്നും യൂണിയൻ നേതാക്കൾ പ്രതികരിച്ചിരുന്നു.
ഇവിടെ എല്ലാ ജീവനക്കാരും താമസിച്ച് ഓഫീസിൽ വന്ന് നേരത്തെ വീട്ടിൽ പോകുന്നവരായിരുന്നില്ല. ഇക്കൂട്ടരാണ് ഇപ്പോൾ കൃത്യസമയം ജോലി ചെയ്ത ശേഷം വീട്ടിലേക്ക് പോകുന്നത്. ഇത് പൊതുജനങ്ങളെയും ബാധിക്കുമെനന്ന ആശങ്ക ശക്തമാണ്.