- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജോലി കഴിഞ്ഞു മടങ്ങിയ സോഫ്റ്റ്‌വെയർ എൻജിനിയറെ പിന്തുടർന്നെത്തിയ അക്രമി തുരുതുരാ കുത്തി; യുവതിയുടെ നിലവിളി കേട്ടെത്തിയ ബൈക്ക് യാത്രികൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു; പുനെ അന്തര ദാസ് കൊലക്കേസിൽ പൊലീസ് സംശയിക്കുന്നതു ശല്യക്കാരനായ യുവാവിനെ
പുനെ: വനിതാ സോഫ്റ്റ്‌വെയർ എൻജിനിയറുടെ കൊലപാതകത്തിൽ നിർണായക വിവരങ്ങൾ ലഭിച്ചതായി പൊലീസ്. പശ്ചിമബംഗാളിലെ ബെഹല സ്വദേശിയായ അന്തര ദാസിനെയാണു കഴിഞ്ഞ ദിവസം പുനെയിൽ കൊലപ്പെടുത്തിയത്. 23കാരിയായ സോഫ്റ്റ്‌വെയർ എഞ്ചിനീയറെ ജോലി കഴിഞ്ഞു മടങ്ങിവരുമ്പോഴാണു പിന്തുടർന്നെത്തിയ അക്രമി തുരുതുരാ കുത്തി പരിക്കേൽപ്പിച്ചത്. തൽവാഡയിലെ കാപ്ജെമിനി കമ്പനിയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറാണു അന്തര ദാസ്. ഓഫീസിൽ നിന്ന് ഇറങ്ങി കെഎൻബി ചൗക്കിലൂടെ നടന്നുവരികയായിരുന്ന അന്തരയെ അക്രമി പിന്തുടർന്നെത്തി നിരവധി തവണ കുത്തുകയായിരുന്നു. അടുത്തുള്ള ധന്വന്തരി ആശുപത്രിയിൽ ഉടൻ തന്നെ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. കഴുത്തിനും നെഞ്ചിനുമാണ് കുത്തേറ്റത്. ഒരു ബൈക്ക് യാത്രികനാണ് അന്തരയെ ആശുപത്രിയിലെത്തിച്ചത്. ഒരു യുവാവ് ഇവരെ പിന്തുടരുന്നത് കണ്ടതായി ഇയാൾ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ പ്രതിയുടെ മുഖം കാണാൻ സാധിച്ചില്ലെന്നാണു മൊഴി. വെള്ളിയാഴ്ചയായിരുന്നു സംഭവം. തൊട്ടടുത്ത ദിവസം തന്നെ അന്തരയുടെ കുടുംബം പൂണെയിലെത്തിയിരുന്നു.കുടുംബത്തിൽ
പുനെ: വനിതാ സോഫ്റ്റ്‌വെയർ എൻജിനിയറുടെ കൊലപാതകത്തിൽ നിർണായക വിവരങ്ങൾ ലഭിച്ചതായി പൊലീസ്. പശ്ചിമബംഗാളിലെ ബെഹല സ്വദേശിയായ അന്തര ദാസിനെയാണു കഴിഞ്ഞ ദിവസം പുനെയിൽ കൊലപ്പെടുത്തിയത്.
23കാരിയായ സോഫ്റ്റ്‌വെയർ എഞ്ചിനീയറെ ജോലി കഴിഞ്ഞു മടങ്ങിവരുമ്പോഴാണു പിന്തുടർന്നെത്തിയ അക്രമി തുരുതുരാ കുത്തി പരിക്കേൽപ്പിച്ചത്. തൽവാഡയിലെ കാപ്ജെമിനി കമ്പനിയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറാണു അന്തര ദാസ്.
ഓഫീസിൽ നിന്ന് ഇറങ്ങി കെഎൻബി ചൗക്കിലൂടെ നടന്നുവരികയായിരുന്ന അന്തരയെ അക്രമി പിന്തുടർന്നെത്തി നിരവധി തവണ കുത്തുകയായിരുന്നു. അടുത്തുള്ള ധന്വന്തരി ആശുപത്രിയിൽ ഉടൻ തന്നെ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. കഴുത്തിനും നെഞ്ചിനുമാണ് കുത്തേറ്റത്. ഒരു ബൈക്ക് യാത്രികനാണ് അന്തരയെ ആശുപത്രിയിലെത്തിച്ചത്. ഒരു യുവാവ് ഇവരെ പിന്തുടരുന്നത് കണ്ടതായി ഇയാൾ പൊലീസിൽ മൊഴി നൽകിയിട്ടുണ്ട്. എന്നാൽ പ്രതിയുടെ മുഖം കാണാൻ സാധിച്ചില്ലെന്നാണു മൊഴി.
വെള്ളിയാഴ്ചയായിരുന്നു സംഭവം. തൊട്ടടുത്ത ദിവസം തന്നെ അന്തരയുടെ കുടുംബം പൂണെയിലെത്തിയിരുന്നു.കുടുംബത്തിൽ നിന്ന് പല നിർണായക വിവരങ്ങളും അറിയാൻ കഴിഞ്ഞതായി ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. കൊൽക്കത്തയിലാണ് അന്തര പഠിച്ചത്. പിന്നീട് ബംഗളൂരുവിൽ നിന്ന് സോഫ്റ്റ്‌വെയർ എഞ്ചിനീയറിംഗിൽ സാങ്കേതിക പരിശീലനം നേടി. പൂണെയിലെ കമ്പനിയിൽ 6 മാസം മുമ്പാണ് അന്തര ജോലിക്ക് ചേർന്നത്. ബംഗളൂരുവിലെ പരിശീലനസമയത്ത് അന്തരയെ ഒരു യുവാവ് ശല്യം ചെയ്തിരുന്നതായി കുടുംബം പൊലീസിന് മൊഴി നൽകിയെന്നാണ് റിപ്പോർട്ട്. നിരന്തരം ഫോൺ വിളിച്ചും മെസേജുകൾ അയച്ചും യുവാവ് ശല്യം ചെയ്തിരുന്നു.
കേസ് അന്വേഷണത്തിനു പ്രത്യേക സംഘത്തെ രൂപീകരിച്ചിട്ടുണ്ട്. വിലപിടിപ്പുള്ളതൊന്നും നഷ്ടപ്പെട്ടിട്ടില്ലാത്തതിനാൽ മോഷണം ശ്രമമല്ലെന്ന പ്രാഥമിക നിഗമനത്തിലാണ് പൊലീസ്. പ്രദേശത്തെ പല സെക്യൂരിറ്റി ക്യാമറകളിലെയും ഫൂട്ടേജുകൾ പരിശോധിച്ചുവരികയാണു പൊലീസ്.