- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുന്നയൂർക്കുളത്ത് 15 കാരിയെ കൂട്ടബലാൽസംഗം ചെയ്തത് അച്ഛനുമായി കഞ്ചാവ് ഇടപാടിന് വന്നവർ; ഇരയുടെ മാതാപിതാക്കൾ പലവട്ടം കഞ്ചാവ് വിൽപ്പന കേസിൽ പിടിയിലായവർ; പീഡനവിവരം അറിഞ്ഞിട്ടും അമ്മ അത് മറച്ചുവച്ചു; കേസിൽ മാതാപിതാക്കളും പ്രതികളായേക്കും
തൃശൂർ: പുന്നയൂർക്കുളത്ത് പ്ലസ് ടു വിദ്യാർത്ഥിനിയെ അച്ഛന്റെ കൂട്ടുകാർ കൂട്ടബലാൽസംഗം ചെയ്തത് നാടിനെ ഞെട്ടിച്ചിരിക്കുകയാണ്. ഈ കേസിലെ പ്രതികൾ പെൺകുട്ടിയുടെ അച്ഛനുമായി കഞ്ചാവ് ഇടപാടുകൾക്ക് വന്നവരാണെന്ന് പൊലീസ് അറിയിച്ചു. ബലാൽസംഗത്തിന് ഇരയായ പെൺകുട്ടിയുടെ മാതാപിതാക്കൾ നിരവധി തവണ കഞ്ചാവ് വിൽപ്പന കേസിൽ അറസ്റ്റിലായവരാണ്. ഇവരിൽ നിന്ന് കഞ്ചാവ് വാങ്ങാൻ എത്തിയപ്പോഴാണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. പെൺകുട്ടിയുടെ പിതാവിന്റെ അടുത്ത സുഹൃത്തുക്കൾ കൂടിയാണ് പ്രതികൾ.
കേസിൽ മാതാപിതാക്കളെയും പൊലീസ് പ്രതി ചേർത്തേക്കും. പീഡനവിവരം അമ്മയോട് പറഞ്ഞെങ്കിലും പുറത്തു പറയരുതെന്ന് നിർദേശിച്ചിരുന്നെന്ന് പെൺകുട്ടി മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മാതാപിതാക്കളെയും പ്രതി ചേർക്കാനുള്ള നീക്കം.
രണ്ട് മാസം മുമ്പ് പെൺകുട്ടിയുടെ വീട്ടിൽ വച്ചായിരുന്നു ബലാൽസംഗം.
സംഭവത്തിൽ കൊപ്പരിക്കാട് സ്വദേശി ഷാജി (26) ആണ് അറസ്റ്റിലായത്. ഇയാളെ റിമാൻഡ് ചെയ്തു. രണ്ടു പേരെ കൂടി പിടികൂടാനുണ്ട്. ഇവർക്ക് വേണ്ടിയുള്ള അന്വേഷണം തുടങ്ങിയതായി വടക്കേകാട് പൊലീസ് അറിയിച്ചു. പെൺകുട്ടിയെ ഷെൽട്ടർ ഹോമിലേക്ക് മാറ്റിയിരിക്കുകയാണ്. വൈദ്യപരിശോധനയിൽ പെൺകുട്ടി പീഡനത്തിന് ഇരയായതായി സ്ഥിരീകരിച്ചിട്ടുണ്ട്.
സ്‌കൂളിൽ കുട്ടിയുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ അദ്ധ്യാപകർ ചൈൽഡ് ലൈനിന്റെ മുന്നിൽ പ്രശ്‌നം എത്തിക്കുകയായിരുന്നു. 15 വയസ്സുള്ള പെൺകുട്ടിയാണു പീഡനത്തിന് ഇരയായത്. രണ്ട് മാസം മുമ്പ് പെൺകുട്ടിയുടെ വീട്ടിൽ വച്ചാണ് സംഭവം നടന്നത്. സ്‌കൂളിൽ ചൈൽഡ് ലൈൻ കൗൺസിലിംഗിലൂടെയാണ് സംഭവം പുറംലോകമറിഞ്ഞത്. പലതവണയായി പീഡനത്തിനിരയായതായി കുട്ടി വെളിപ്പെടുത്തുകയായിരുന്നു. തുടർന്ന് അദ്ധ്യാപിക പൊലീസിൽ വിവരം അറിയിച്ചു. പെൺകുട്ടിയുടെ വീട്ടിലും ട്യൂഷൻ സെന്ററിലും പിതാവിന്റെ കൂട്ടുകാർ കെട്ടിയിട്ടു പീഡിപ്പിച്ചെന്നാണു കേസ്. മറ്റുള്ളവർക്കെതിരെ അന്വേഷണം തുടരുന്നു.
മറുനാടന് മലയാളി ബ്യൂറോ