- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റഷ്യൻ അംബാസിഡറെ വെടി വച്ച് കൊന്നത് തുർക്കി രഹസ്യപൊലീസ് സേനാംഗം; ഐസിസിന്റെ ചുമലിൽ കെട്ടി വച്ച് നാറ്റോ തീർത്ത പ്രതികാരമെന്ന് ആരോപിച്ച് റഷ്യ; യൂറോപ്പിൽ ഉരുണ്ടു കൂടുന്നത് യുദ്ധസമാനമായ സാഹചര്യം; റഷ്യയുടെ സൈനിക നീക്കം പേടിച്ച് യൂറോപ്യൻ യൂണിയൻ
ഇസ്താംബുൾ: പ്രത്യേക കാരണം ഒന്നും ഇല്ലാതെ തന്നെ സൈനിക നീക്കങ്ങളിലൂടെ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കവരെ സ്വന്തം അംബാസിഡർമാരിൽ ഒരാൾ യൂറോപ്യൻ മണ്ണിൽ വെടി വച്ച് കൊല്ലപ്പെട്ട് എന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാൻ റഷ്യ പാടുപെടുകയാണിപ്പോൾ. അമേരിക്കയും യൂറോപ്യൻ യൂണിയനും നാറ്റോയും റഷ്യയ്‌ക്കെതിരെ നീക്കങ്ങൾ നടത്തുന്നു എന്നു സംശയിച്ചാണ് ഏറെ നാളുകളായി റഷ്യ സൈനിക ഒരുക്കങ്ങൾ നടത്തുന്നത്. യൂറോപ്പിന്റെ അനുമതിയില്ലാതെ റഷ്യയുടെ മുങ്ങിക്കപ്പലുകളും മറ്റും കടൽ കടന്ന് പോയത് ഏറെ വിവാദം ഉണ്ടാക്കിയിരുന്നു. അങ്കാറയിൽ അംബാസിഡറുടെ കൊലയോടെ ഇനി അടങ്ങി ഇരിക്കേണ്ട എന്ന തീരുമാനത്തിലേക്കാണ് റഷ്യ നീങ്ങുന്നത് എന്നാണ് സൂചന. തുർക്കിയിലെ റഷ്യൻ അംബാസിഡറെ വെടി വച്ച് കൊന്നത് തുർക്കി രഹസ്യപൊലീസ് സേനാംഗമാണെന്ന ആരോപണമാണിപ്പോൾ ശക്തതമായിരിക്കുന്നത്. ഐസിസിന്റെ ചുമലിൽ കെട്ടി വച്ച് നാറ്റോ തീർത്ത പ്രതികാരമായിരുന്നു ഇതെന്നാണ് റഷ്യ ഇപ്പോൾ ഉയർത്തിയിരിക്കുന്ന പുതിയ ആരോപണം. ഇതോട യൂറോപ്പിൽ കുറച്ച് നാളുകളായി നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യം കൂടുതൽ ര
ഇസ്താംബുൾ: പ്രത്യേക കാരണം ഒന്നും ഇല്ലാതെ തന്നെ സൈനിക നീക്കങ്ങളിലൂടെ യുദ്ധസമാനമായ സാഹചര്യം നിലനിൽക്കവരെ സ്വന്തം അംബാസിഡർമാരിൽ ഒരാൾ യൂറോപ്യൻ മണ്ണിൽ വെടി വച്ച് കൊല്ലപ്പെട്ട് എന്ന യാഥാർത്ഥ്യം ഉൾക്കൊള്ളാൻ റഷ്യ പാടുപെടുകയാണിപ്പോൾ. അമേരിക്കയും യൂറോപ്യൻ യൂണിയനും നാറ്റോയും റഷ്യയ്‌ക്കെതിരെ നീക്കങ്ങൾ നടത്തുന്നു എന്നു സംശയിച്ചാണ് ഏറെ നാളുകളായി റഷ്യ സൈനിക ഒരുക്കങ്ങൾ നടത്തുന്നത്. യൂറോപ്പിന്റെ അനുമതിയില്ലാതെ റഷ്യയുടെ മുങ്ങിക്കപ്പലുകളും മറ്റും കടൽ കടന്ന് പോയത് ഏറെ വിവാദം ഉണ്ടാക്കിയിരുന്നു. അങ്കാറയിൽ അംബാസിഡറുടെ കൊലയോടെ ഇനി അടങ്ങി ഇരിക്കേണ്ട എന്ന തീരുമാനത്തിലേക്കാണ് റഷ്യ നീങ്ങുന്നത് എന്നാണ് സൂചന.
തുർക്കിയിലെ റഷ്യൻ അംബാസിഡറെ വെടി വച്ച് കൊന്നത് തുർക്കി രഹസ്യപൊലീസ് സേനാംഗമാണെന്ന ആരോപണമാണിപ്പോൾ ശക്തതമായിരിക്കുന്നത്. ഐസിസിന്റെ ചുമലിൽ കെട്ടി വച്ച് നാറ്റോ തീർത്ത പ്രതികാരമായിരുന്നു ഇതെന്നാണ് റഷ്യ ഇപ്പോൾ ഉയർത്തിയിരിക്കുന്ന പുതിയ ആരോപണം. ഇതോട യൂറോപ്പിൽ കുറച്ച് നാളുകളായി നിലനിൽക്കുന്ന യുദ്ധസമാനമായ സാഹചര്യം കൂടുതൽ രൂക്ഷമായിരിക്കുകയാണ്. റഷ്യയുടെ സൈനിക നീക്കം പേടിച്ചാണ് യൂറോപ്യൻ യൂണിയൻ നിലകൊള്ളുന്നതെന്നും റിപ്പോർട്ടുണ്ട്.റഷ്യൻ അംബാസിഡറായിരുന്ന ആൻ്രേഡ കാർലോവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടാണ് വിവാദം ശക്തമായിരിക്കുന്നത്.
ഇദ്ദേഹത്തെ വധിച്ചിരിക്കുന്നത് നാറ്റോയിൽ ഉൾപ്പെട്ട ഒരു രാജ്യത്തിന്റെ സീക്രട്ട് സർവീസാണെന്ന ആരോപണവുമായി മുന്നോട്ട് വന്നിരിക്കുന്നത് റഷ്യൻ പ്രസിഡന്റ് വ്‌ലാദിമെർ പുട്ടിന്റെ അടുത്തയാളും മുതിർന്ന സെനറ്ററുമായ ഫ്രാന്റ്‌സ് ക്ലിന്റ്‌സെവിച്ചാണ്. റഷ്യൻ അപ്പർ ചേംബേർസ് ഡിഫെൻസ് ആൻഡ് സെക്യൂരിറ്റി കമ്മിറ്റിയുടെ ഡെപ്യൂട്ടി ചെയർമാനുമാണ് ഇദ്ദേഹം. കാർലോവിന്റെ വധം കരുതിക്കൂട്ടിയുള്ള നീക്കമായിരുന്നുവെന്നാണ് അദ്ദേഹം ആരോപിക്കുന്നത്.
കഴിഞ്ഞ ദിവസം തുർക്കിയുടെ തലസ്ഥാനമായ ഇസ്താബൂളിലെ അങ്കാറയിൽ ഒരു ചിത്രപ്രദർശനം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് റഷ്യൻ അംബാസിഡറായ ആൻ്രേഡ കാർലോവിന് നേരെ അജ്ഞാതന്റെ ആക്രമണം ഉണ്ടാകുന്നത്.അലപ്പോയെ മറക്കരുത്, സിറിയയെ മറക്കരുത് എന്നുറക്കെ വിളിച്ചുപറഞ്ഞുകൊണ്ടായിരുന്നു അജ്ഞാതൻ റഷ്യൻ അംബാസിഡർക്കു നേരെ നിറയൊഴിക്കുന്നത്. ആക്രമണത്തിൽ മറ്റുചിലർക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. പൊലീസിന്റെ ഐഡി കാർഡ് ഉപയോഗിച്ചാണ് ഇയാൾ ചിത്രപ്രദർശന വേദിയിൽ എത്തിയതെന്നായിരുന്നു കഴിഞ്ഞ ദിവസം പുറത്ത് വന്ന റിപ്പോർട്ടുകൾ വെളിപ്പെടുത്തിയിരുന്നത്.
അംബാസിഡറെ വെടിവച്ച അക്രമിയെ സുരക്ഷാ സൈനികർ വെടിവച്ച് കൊലപ്പെടുത്തുകയും ചെയ്തിരുന്നു. ഇയാൾ ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ലെന്നായിരുന്നു തുർക്കി വിശദീകരണം നൽകിയിരുന്നത്. എന്നാൽ ഇത് തുർക്കി കരുതിക്കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകമായിരുന്നുവെന്നും പിന്നീട് തങ്ങൾ ഒന്നുമറിഞ്ഞില്ലെന്ന നാടകം കളിക്കുയായിരുന്നുവെന്നുമാണ് റഷ്യ ഇപ്പോൾ ആരോപിക്കുന്നത്.
കാർലോവ് ആ ചിത്രപ്രദർശനത്തിന് പോകുന്നുണ്ടെന്ന് എല്ലാവർക്കും അറിയാവുന്ന കാര്യമായിരുന്നുവെന്നും അതിനനുസരിച്ച് കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പിലാക്കുകയായിരുന്നുവെന്നും ക്ലിന്റ്‌സെവിച്ച് ആരോപിക്കുന്നു. ഇതിന് പുറകിൽ ഐസിസോ അല്ലെങ്കിൽ കുർദിഷ് ആർമിയോ ആകാമെന്നും അതുപോലെ തന്നെ നാറ്റോ രാജ്യത്തിലെ സീക്രട്ട് സർവീസായിരിക്കാമെന്നുമാണ് ക്ലിന്റ്‌സെവിച്ച് പറയുന്നത്.എന്തായാലും ഇത് റഷ്യയ്ക്ക് നേരെയുള്ള പ്രകോപനാത്മകമായ നടപടിയും വെല്ലുവിളിയുമാണെന്നും സെനറ്റർ പറയുന്നത്.
യുണൈറ്റ് റഷ്യ പാർട്ടിയുടെ റൂളിങ് കൗൺസിലിലെ അംഗം കൂടിയായ ക്ലിന്റ്‌സെവിച്ചിന്റെ ആരോപണങ്ങൾ അത്യധികമായ പ്രാധാന്യമാണ് റഷ്യ നൽകുന്നത്. പ്രസിഡന്റ് പുട്ടിന്റെ അധികാരത്തിന് പിൻബലമേകുന്നത് ഈ കൗൺസിലാണ്. തീവ്രവാദത്തിന്റെ വിജയമെന്നാണ് കാർലോവിന്റെ കൊലപാതകത്തെ റഷ്യയുടെ വിദേശകാര്യമന്ത്രാലയം വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാൽ തീവ്രവാദം അന്തിമമായി വിജയിക്കില്ലെന്നും തങ്ങൾ ഇതിനെതിരെ ശക്തമായി തിരിച്ചടിക്കുമെന്നാണ് മന്ത്രാലയത്തിന്റെ വക്താവ് മരിയ സഖറോവ പ്രതികരിച്ചിരിക്കുന്നത്. ഈ നടപടിക്കെതിരെ എന്തായാലും തങ്ങളുടെ ഭാഗത്ത് നിന്നും തിരിച്ചടിയുണ്ടാകുമെന്നുറപ്പാണെന്നാണ് പൊളിറ്റിക്കൽ കൺസൾട്ടന്റായ ഡിമിത്രി ഫെറ്റിസോവ് മുന്നറിയിപ്പേകിയിരിക്കുന്നത്.
റഷ്യയുടെ തുർക്കിയും തമ്മിലുള്ള ബന്ധം അട്ടിമറിക്കാനുള്ള പ്രകോപനം ലക്ഷ്യമിട്ടുള്ള കൊലപാതകമാണിതെന്നാണ് റഷ്യൻ പ്രസിഡന്റ് വ്‌ലാദിമെർ പുട്ടിൻ കഴിഞ്ഞ രാത്രി പ്രതികരിച്ചിരിക്കുന്നത്. ആരാണ് ഇതിന് പുറകിലെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം പറയുന്നു. ഈ സംഭവത്തിന്റെ വെളിച്ചത്തിൽ ലോകമാകമാനമുള്ള റഷ്യൻ എംബസികൾക്കുള്ള സുരക്ഷ വർധിപ്പിക്കാൻ അദ്ദേഹം ഉത്തരവിടുകയും ചെയ്തിട്ടുണ്ട്. തീവ്രവാദത്തിനെതിരെ ശക്തമായി പോരാടിയ വ്യക്തിയായിരുന്നു കാർലോവെന്ന് പുട്ടിൻ ഓർമിച്ചു.
കാർലോവിന്റെ കൊലപാതകത്തെക്കുറിച്ച് അന്വേഷിക്കാൻ റഷ്യൻ ഇൻവെസ്റ്റിഗേറ്റർമാരെ അങ്കാറയിലേക്ക് അയക്കുമെന്നും ഇതോടനുബന്ധിച്ച് ഇന്നലെ രാത്രി കൂടിയ യോഗത്തിൽ വച്ച് പുട്ടിൻ വ്യക്തമാക്കി. തീവ്രവാദത്തിനെതിരെ പോരാടാൻ താനും പുട്ടിനും യോജിപ്പിലെത്തിയതാണെന്നും അത് തുടരുമെന്നുമാണ് തുർക്കി പ്രസിഡന്റ് തയിപ് എർഡോഗൻ പ്രഖ്യാപിച്ചിരിക്കുന്നത്. സിറിയൻ പ്രസിഡന്റ് ബഷാർ അൽആസാദിനെ പിന്തുണയ്ക്കുന്ന റഷ്യൻ നടപടികൾക്കെതിരെ തുർക്കിയിൽ കടുത്ത പ്രതിഷേധം നടന്നതിന്റെ പിറ്റെ ദിവസമാണ് കാർലോവ് വെടിയേറ്റ് മരിച്ചിരിക്കുന്നതെന്നത് സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നുണ്ട്.
റഷ്യ, തുർക്കി, ഇറാൻ എന്നീ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരും പ്രതിരോധ മന്ത്രിമാരും സിറിയൻ പ്രശ്‌നത്തെക്കുറിച്ച് ആലോചിക്കാൻ ഇന്ന് റഷ്യയിൽ യോഗം ചേരുന്നുമുണ്ട്. സിറിയയ്ക്ക് മേലെ പറന്ന റഷ്യൻയുദ്ധവിമാനം തുർക്കി വെടിവച്ചിട്ടതിനെ തുടർന്ന് കഴിഞ്ഞ വർഷം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളായിരുന്നു. സിറിയൻ പ്രശ്‌നത്തിലും ഇരു രാജ്യങ്ങളും വിരുദ്ധപക്ഷത്താണ്.സിറിയൻ പ്രസിഡന്റിനെതിരെയുള്ള വിമതരെ പിന്തുണയ്ക്കുന്ന നിലപാടാണ് തുർക്കി സ്വീകരിച്ച് വരുന്നത്.
എന്നാൽ റഷ്യ ഇവിടെ സിറിയൻ പ്രസിഡന്റിന് വേണ്ടിയാണ് പോരാടുന്നത്. എന്നാൽ ഈവർഷം ആദ്യം പുട്ടിനും എർഡോഗനും തമ്മിൽ പരസ്പരം ധാരണയുണ്ടാക്കുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുകയുമായിരുന്നു. എന്നാൽ അംബാസിഡറുടെ കൊലയോടെ അത് വീണ്ടും താറുമാറാകുകയും അതിന്റെ പേരിൽ റഷ്യ യുദ്ധത്തിന് ഇറങ്ങിപ്പുറപ്പെടുമെന്നുള്ള ആശങ്കയാണ് ഇപ്പോൾ മുമ്പില്ലാത്ത വിധം ശക്തമായിരിക്കുന്നത്.