- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എല്ലാരും മാറിക്കോ... എല്ലാരും മാറിക്കോ; അതിനു മുൻപ് ഒരു കാര്യം; ഈ വെടിക്കെട്ടു നടത്താൻ എല്ലാ സൗകര്യങ്ങളും ഒരുക്കിത്തന്ന പീതാംബരക്കുറുപ്പിനു ഹൃദയംഗമമായ നന്ദി; പുറ്റിങ്ങൽ ദുരന്തത്തിൽ മൈക്ക് അനൗൺസ്മെന്റ് കോൺഗ്രസ് നേതാവിനു പുലിവാലാകും
തിരുവനന്തപുരം: പരവൂരിൽ വൻദുരന്തം വിതച്ച വെടിക്കെട്ട് അപകടത്തിന് അനുമതി ലഭിക്കാൻ സഹായിച്ചത് കോൺഗ്രസ് നേതാവ് പീതാംബരക്കുറുപ്പ്. ഇടെപിൽ നടത്തിയതിന് ക്ഷേത്രം ഭാരവാഹികൾ നന്ദി അറിയിക്കുന്ന മൈക്ക് അനൗൺസ്‌മെന്റിന്റെ ദൃശ്യങ്ങൾ പുറത്തായി.ഇതോടെ സംഭവത്തിൽ രാഷ്ട്രീയ ഇടപെടൽ നടന്നുവെന്നാണ് വ്യക്തമാകുന്നത്. അനൗൺസ്‌മെന്റിൽ പറയുന്നത് ഇങ്ങനെ- എല്ലാരും മാറിക്കോ;എല്ലാരും മാറിക്കോ;.അതിനു മുൻപ് ഒരു കാര്യം. ഈ വെടിക്കെട്ട് നടത്താൻ എല്ലാ സൗകര്യങ്ങളും ഒരുക്കിത്തന്ന ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനും കൊല്ലത്തിന്റെ മുൻ എംപിയുമായ ശ്രീ പീതാംബരക്കുറിപ്പിന് പുറ്റിങ്ങൽ ദേവസ്വത്തിന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുകയാണ്; കളക്ടർ നിഷേധിച്ച മത്സരകമ്പം നടത്താൻ പ്രത്യേക അനുമതി വാങ്ങികൊടുത്തതിനാണ് ഭാരവാഹികൾ നന്ദി പറയുന്നത്. കമ്പമത്സരമല്ല വെടിക്കെട്ടാണെന്ന് വരുത്തി തീർക്കാനാണ് പീതാംബരകുറുപ്പ് ശ്രമിച്ചതെന്നാണ് ആക്ഷേപം. ഈ സമ്മർദ്ദം മൂലമാണ് കളക്ടറുടെ നിരോധനമുണ്ടായിട്ടും പൊലീസ് നിശബ്ദമായി വെടിക്കെട്ടിന് അനുമതി നൽകിയതെന്നാണ് വിമർശനം. അതിന
തിരുവനന്തപുരം: പരവൂരിൽ വൻദുരന്തം വിതച്ച വെടിക്കെട്ട് അപകടത്തിന് അനുമതി ലഭിക്കാൻ സഹായിച്ചത് കോൺഗ്രസ് നേതാവ് പീതാംബരക്കുറുപ്പ്. ഇടെപിൽ നടത്തിയതിന് ക്ഷേത്രം ഭാരവാഹികൾ നന്ദി അറിയിക്കുന്ന മൈക്ക് അനൗൺസ്‌മെന്റിന്റെ ദൃശ്യങ്ങൾ പുറത്തായി.ഇതോടെ സംഭവത്തിൽ രാഷ്ട്രീയ ഇടപെടൽ നടന്നുവെന്നാണ് വ്യക്തമാകുന്നത്.
അനൗൺസ്‌മെന്റിൽ പറയുന്നത് ഇങ്ങനെ- എല്ലാരും മാറിക്കോ;എല്ലാരും മാറിക്കോ;.അതിനു മുൻപ് ഒരു കാര്യം. ഈ വെടിക്കെട്ട് നടത്താൻ എല്ലാ സൗകര്യങ്ങളും ഒരുക്കിത്തന്ന ഗുരുവായൂർ ദേവസ്വം ബോർഡ് ചെയർമാനും കൊല്ലത്തിന്റെ മുൻ എംപിയുമായ ശ്രീ പീതാംബരക്കുറിപ്പിന് പുറ്റിങ്ങൽ ദേവസ്വത്തിന്റെ ഹൃദയംഗമമായ നന്ദി അറിയിക്കുകയാണ്; കളക്ടർ നിഷേധിച്ച മത്സരകമ്പം നടത്താൻ പ്രത്യേക അനുമതി വാങ്ങികൊടുത്തതിനാണ് ഭാരവാഹികൾ നന്ദി പറയുന്നത്. കമ്പമത്സരമല്ല വെടിക്കെട്ടാണെന്ന് വരുത്തി തീർക്കാനാണ് പീതാംബരകുറുപ്പ് ശ്രമിച്ചതെന്നാണ് ആക്ഷേപം. ഈ സമ്മർദ്ദം മൂലമാണ് കളക്ടറുടെ നിരോധനമുണ്ടായിട്ടും പൊലീസ് നിശബ്ദമായി വെടിക്കെട്ടിന് അനുമതി നൽകിയതെന്നാണ് വിമർശനം.
അതിനിടെ കൊല്ലം പരവൂരിലെ പുറ്റിങ്ങൽ ക്ഷേത്രത്തിൽ കമ്പമത്സരം നടത്തിയതിന് പിന്നിൽ ഉന്നതതല ഇടപെടൽ ഉണ്ടായിരുന്നതായി സിപിഐ(എം) നേതാവ് കെഎൻ ബാലഗോപാൽ ആരോപിച്ചു. കമ്പം നടത്താൻ പൊലീസും റവന്യൂ അധികാരികളും അടങ്ങുന്ന സർക്കാർ സംവിധാനങ്ങൾ മൗനാനുവാദം നൽകുകയായിരുന്നെന്നും ഇക്കാര്യങ്ങൾ അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്ഥലത്തെ കോൺഗ്രസ്സ് നേതാവിന്റെ ഇടപെടലും അന്വേഷണപരിധിയിൽ കൊണ്ടുവരണമെന്നും കെഎൻ ബാലഗോപാൽ ആവശ്യപ്പെട്ടു. ഇതോടെ വിഷയം രാഷ്ട്രീയ ചർച്ചയുമാവുകയാണ്.
വെടിക്കെട്ട് ദുരന്തത്തിൽ എൻഐഎ അന്വേഷണം പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും ആവശ്യപ്പെടുന്നു. അത്യുഗ്ര ശേഷിയുള്ള സ്‌ഫോടക വസ്തുക്കൾ പുറ്റിങ്ങലിൽ ഉണ്ടെന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. ഇതിനൊപ്പം കോൺഗ്രസ് നേതാവിനേയും വി എസ് പ്രതിക്കൂട്ടിൽ നിർത്തുന്നു. നുകിൽ വെടിക്കെട്ടിന് കൂടുതൽ തീവ്രതയും വീര്യവും പകരാൻ ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തുക്കൾ ഉപയോഗിച്ചിട്ടുണ്ടാകാം, അല്ലെങ്കിൽ ആരെങ്കിലും ബോധപൂർവം നുഴഞ്ഞുകയറി നടത്തിയ അട്ടിമറി ശ്രമമാകാം ഇത്രയും ഭീകരമായ ദുരന്തത്തിലേക്ക് നയിച്ചതെന്ന വാദം സജീവമാകുന്നതിനാലാണ് പ്രതിപക്ഷ നേതാവ് ഈ ആവശ്യം ഉന്നയിക്കുന്നത്.
ഇതുവരെയുണ്ടായ വെടിക്കെട്ടപകടങ്ങളുടെ സ്വഭാവം പരിശോധിച്ചാൽ ഓലയോ ഷീറ്റോ മേഞ്ഞ കമ്പപ്പുരകളിലാണ് സ്‌ഫോടനം ഉണ്ടായിട്ടുള്ളത്. എന്നാൽ ഇവിടെ കോൺക്രീറ്റ് നിർമ്മിതമായ വെടിപ്പുരയിലാണ് ഉഗ്രസ്‌ഫോടനം ഉണ്ടായത്. ശക്തമായ കോൺക്രീറ്റ് പാളികൾ ചിന്നിച്ചിതറി തെറിച്ചാണ് നിരവധിപേർ മരിച്ചത്. മരിച്ച നിരവധിപേരുടെ ശരീരഭാഗങ്ങൾ തിരിച്ചറിയാകാനാകാത്തവിധം ചിന്നിച്ചിതറിയ നിലയിലുമായിരുന്നു. സ്‌ഫോടനത്തിന്റെ പ്രകമ്പനം രണ്ട് കിലോമീറ്റർ ചുറ്റളവ് വരെ അനുഭവപ്പെട്ടു. കോൺക്രീറ്റ് ചീളുകൾ സംഭവസ്ഥലത്തുനിന്ന് തെറിച്ച് ഒരു കിലോമീറ്റർ അകലെ നിന്ന രണ്ടുപേരുടെ ദേഹത്ത് തുളച്ചുകയറി അവരും മരിച്ചു. ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്തുവാണ് പൊട്ടിത്തെറിച്ചതെന്ന സംശയം ബലപ്പെടാൻ പ്രധാനകാരണവും ഇതാണ്.
എന്നാൽ പീതാംബരക്കുറുപ്പ് ഈ വിഷയത്തിൽ ചർച്ചയാകുന്നതുകൊണ്ടാണ് പ്രതിപക്ഷ നേതാവ് ഈ വാദം ഉയർത്തുന്നതെന്നാണ് കോൺഗ്രസിന്റെ വാദം. ഏത് നേതാവും പ്രാദേശിക വിഷയത്തിൽ നടത്തുന്ന ഇടപെടൽ മാത്രമാണ് പീതാംബരക്കുറുപ്പ് നടത്തിയത്. ക്ഷേത്രാചാരം പാലിക്കുകയായിരുന്നു ഇതിലൂടെ ഉദ്ദേശിച്ചത്. അതിന്റെ പേരിൽ പീതാംബരക്കുറുപ്പിനെ കുറ്റം പറയുന്നതിൽ അർത്ഥമില്ലെന്നാണ് വാദം. എന്നാൽ വിവാദമുണ്ടായ ശേഷം പീതാംബരക്കുറുപ്പിനെ ഫോണിൽ പോലും കിട്ടുന്നില്ലെന്നതാണ് വസ്തുത.