- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പരവൂർ വെടിക്കെട്ടു ദുരന്തത്തിൽ മരണം 108 എന്നു ഔദ്യോഗിക സ്ഥിരീകരണം; പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ടിനു പൊലീസിന്റെ മൗനാനുവാദം ഉണ്ടായിരുന്നെന്നു സൂചന; മുഖ്യകരാറുകാരൻ കൃഷ്ണൻ കുട്ടി മരിച്ചിട്ടില്ലെന്നു ക്രൈംബ്രാഞ്ച്
തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരിച്ചതോടെ പരവൂർ വെടിക്കെട്ടു ദുരന്തത്തിൽ മരണം 108 ആയി. മരിച്ചവരിൽ ചിലരുടെ പേരുകൾ ഇരട്ടിച്ചതിനാലാണു മരണസംഖ്യയിൽ വർധനയുണ്ടായതെന്നു അധികൃതർ വിശദീകരിച്ചു. അതിനിടെ, പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ടിനു പൊലീസിന്റെ മൗനാനുവാദം ഉണ്ടായിരുന്നെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു. ബേൺ ഐസിയുവിൽ ചികിത്സയിലായിരുന്ന പരവൂർ സ്വദേശി സത്യനാ(40)ണ് ഇന്നു മരിച്ചത്. അഞ്ചു പേർ ഇപ്പോഴും ഗുരുതരാവസ്ഥയിൽ കഴിയുകയാണ്. മത്സരക്കമ്പം നടത്താൻ പൊലീസിന്റെ മൗനാനുവാദം ഉണ്ടായിരുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. അപകടം നടന്നതിന്റെ തലേദിവസം പൊലീസിന്റെ സാന്നിദ്ധ്യത്തിൽ ക്ഷേത്ര ഭാരവാഹികൾ യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ വച്ചാണ് മത്സര കമ്പം നടത്താൻ പൊലീസ് അനുമതി നൽകിയത്. എന്നാൽ മത്സര കമ്പമാണ് നടക്കുന്നത് എന്ന് മൈക്കിലൂടെ പ്രഖ്യാപിക്കരുതെന്ന് പൊലീസ് നിർദ്ദേശിച്ചു. മാത്രമല്ല വെടിക്കെട്ടിന്റെ തീവ്രത കുറയ്ക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. യോഗത്തിൽ എല്ലാം സമ്മതിച്ചെങ്കിലും
തിരുവനന്തപുരം: മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒരാൾ കൂടി മരിച്ചതോടെ പരവൂർ വെടിക്കെട്ടു ദുരന്തത്തിൽ മരണം 108 ആയി. മരിച്ചവരിൽ ചിലരുടെ പേരുകൾ ഇരട്ടിച്ചതിനാലാണു മരണസംഖ്യയിൽ വർധനയുണ്ടായതെന്നു അധികൃതർ വിശദീകരിച്ചു. അതിനിടെ, പുറ്റിങ്ങൽ ക്ഷേത്രത്തിലെ വെടിക്കെട്ടിനു പൊലീസിന്റെ മൗനാനുവാദം ഉണ്ടായിരുന്നെന്നും റിപ്പോർട്ടുകൾ പുറത്തുവന്നു.
ബേൺ ഐസിയുവിൽ ചികിത്സയിലായിരുന്ന പരവൂർ സ്വദേശി സത്യനാ(40)ണ് ഇന്നു മരിച്ചത്. അഞ്ചു പേർ ഇപ്പോഴും ഗുരുതരാവസ്ഥയിൽ കഴിയുകയാണ്.
മത്സരക്കമ്പം നടത്താൻ പൊലീസിന്റെ മൗനാനുവാദം ഉണ്ടായിരുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയത്. അപകടം നടന്നതിന്റെ തലേദിവസം പൊലീസിന്റെ സാന്നിദ്ധ്യത്തിൽ ക്ഷേത്ര ഭാരവാഹികൾ യോഗം ചേർന്നിരുന്നു. ഈ യോഗത്തിൽ വച്ചാണ് മത്സര കമ്പം നടത്താൻ പൊലീസ് അനുമതി നൽകിയത്. എന്നാൽ മത്സര കമ്പമാണ് നടക്കുന്നത് എന്ന് മൈക്കിലൂടെ പ്രഖ്യാപിക്കരുതെന്ന് പൊലീസ് നിർദ്ദേശിച്ചു. മാത്രമല്ല വെടിക്കെട്ടിന്റെ തീവ്രത കുറയ്ക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. യോഗത്തിൽ എല്ലാം സമ്മതിച്ചെങ്കിലും വെടിക്കെട്ട് തുടങ്ങിയപ്പോൾ നിർദ്ദേങ്ങൾ എല്ലാം കാറ്റിൽ പറന്നുവെന്നായിരുന്നു കണ്ടെത്തൽ.
കളക്ടർ മത്സര കമ്പത്തിന് അനുമതി നിഷേധിച്ചിരുന്നു. ഈ ഉത്തരവ് കൈവശം വച്ചിട്ടാണ് പൊലീസ് ക്ഷേത്രഭാരവാഹികളുമായി ഒത്തുതീർപ്പിലെത്തിയത്. കൂടുതൽ വിശദാംശങ്ങൾ തേടുന്നതിനായി ചാത്തന്നൂർ എ.സി.പി, പരവൂർ സി.ഐ, എസ്.ഐ എന്നിവരുടെ മൊഴി എടുക്കാനും ക്രൈംബ്രാഞ്ച് തീരുമാനിച്ചു. അതേസമയം കളക്ടറുടേയും എ.ഡി.എമ്മിന്റേയും മൊഴി എടുക്കുന്നത് സാവധാനം മതിയെന്നും ക്രൈംബ്രാഞ്ച് തീരുമാനിച്ചിട്ടുണ്ട്.
അപകടത്തിനുശേഷം കാണാതായ മുഖ്യകരാറുകാരൻ കൃഷ്ണൻകുട്ടി മരിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തി. അപകടത്തിന് ശേഷം കൃഷ്ണൻ കുട്ടിയുടെ തന്റെ വിശ്വസ്തനും പടക്കശാല ഉടമയുമായ സിയാദിനെ ഫോണിൽ വിളിച്ചിരുന്നു. ഇയാളിപ്പോൾ ക്രൈംബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ്. കൃഷ്ണൻ കുട്ടി എവിടെയാണ് ഒളിവിൽ കഴിയുന്നതെന്ന് സിയാദിന് അറിയാമെന്നാണ് പൊലീസിന്റെ നിഗമനം. കൃഷ്ണൻകുട്ടിയെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും സൂചനയുണ്ട്.