കണ്ണൂർ: പീഡന കേസിൽ പ്രതിയായ കണ്ണൂർ കോർപറേഷൻ കൗൺസിലർ പി വി കൃഷ്ണകുമാർ അറസ്റ്റിൽ. കണ്ണൂർ അസി. പൊലിസ് കമ്മിഷണർ ടി.കെ രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം തമിഴ് നാട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു കൃഷ്ണകുമാറിനെ തമിഴ് നാട്ടിൽ വച്ചാണ് ഇന്ന് പിടികൂടിയത്. എടക്കാട് പൊലിസാണ് ഇയാൾക്കെതിരെ കേസെടുത്തത്.

കണ്ണൂർ കോർപറേഷനിലെ കിഴുന്ന വാർഡ് കൗൺസിലറായ കൃഷ്ണകുമാറിനെതിരെ കോൺഗ്രസ് നിയന്ത്രിത സഹകരണ സംഘം സൊസൈറ്റി ജീവനക്കാരിയായ യുവതി നൽകിയ പരാതിയിലാണ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ജൂലൈ 15 നാണ് പീഡനം നടന്നതായി പരാതിയുയർന്നത് ഭർതൃമതിയായ യുവതിയെ സഹകരണ സൊസൈറ്റി ഓഫിസിലെ മുറിയിൽ വെച്ചു കൃഷ്ണകുമാർ ലൈംഗിക ഉദ്ദ്യേശത്തോടെ പിന്നിലൂടെ കയറി പിടിച്ചുവെന്നാണ് കേസ്.

ഇതിനു ശേഷം ഒളിവിൽ പോയ ഇയാൾ തലശേരി സെഷൻസ് കോടതിയിൽ നിന്നും മുൻകൂർ ജാമ്യത്തിനായി ശ്രമിച്ചുവെങ്കിലും കോടതി പരിഗണിച്ചില്ല. ഇതിനു ശേഷം ഒളിവിൽ കഴിയവെയാണ് പൊലിസ് അറസ്റ്റു ചെയ്തത്. പീഡന കേസിൽ പ്രതിയായതിനെ തുടർന്ന് കോൺഗ്രസ് കണ്ണൂർ ബ്‌ളോക്ക് നേതാവു കൂടിയായ കൃഷ്ണകുമാറിനെ ഡി.സി.സി പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കിയിരുന്നു.

കൃഷ്ണകുമാർ കൗൺസിലർ സ്ഥാനം ഒഴിയണമെന്നാവശ്യപ്പെട്ട് കോർപറേഷനിൽ പ്രതിപക്ഷം പ്രതിഷേധ സമരങ്ങൾ നടത്തിവരികയാണ് പിടിയിലായ കൃഷ്ണകുമാറിനെ ഇന്ന് തലശേരി കോടതിയിൽ ഹാജരാക്കുമെന്ന് എടക്കാട് പൊലിസ് അറിയിച്ചു. കൃഷ്ണകുമാറിന്റെ അറസ്റ്റോടെ കണ്ണൂർ കോർപറേഷനിൽ ഭരണം നടത്തുന്ന കോൺഗ്രസ് പ്രതിസന്ധിയിലായിരിക്കുകയാണ്. കോർപറേഷന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു കൗൺസിലർ പീഡന കേസിൽ പ്രതി ചേർക്കപ്പെടുന്നത്. 

ഇന്നലെ രാത്രിയോടെയാണ് ബാംഗ്ലൂരിൽ വച്ച് കൃഷ്ണകുമാറിനെ പൊലീസ് പിടികൂടുന്നത്. ഇതിനുമുമ്പും ഇയാൾ ബാംഗ്ലൂരിൽ ഒളിവിൽ കഴിയുകയായിരുന്നു എന്നുള്ള വിവരം പൊലീസിനെ ലഭിച്ചതിനെ തുടർന്ന് ബാംഗ്ലൂരിൽ പോയിരുന്നു എങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. പിന്നീട് ഇയാൾ ചെന്നൈയിലാണ് എന്നുള്ള വിവരവും പൊലീസിനെ ലഭിച്ചിരുന്നു. ബാംഗ്ലൂരിൽ നിന്ന് കൃഷ്ണകുമാറിനെയുമായി അന്വേഷണസംഘം കണ്ണൂരിൽ എത്തി. ഏതനം നിമിഷങ്ങൾക്കുള്ളിൽ തന്നെ കൃഷ്ണകുമാറിന്റെ അറസ്റ്റ് രേഖപ്പെടുത്തും.

കഴിഞ്ഞ മൂന്ന് ആഴ്ചയോളമായി കൃഷ്ണകുമാർ ഒഴിവിലായിരുന്നു. പൊലീസിൽ നിന്ന് ലഭിക്കുന്ന വിവരം അനുസരിച്ച് ബാംഗ്ലൂർ, ചെന്നൈ ഗൂഡല്ലൂർ, തിരുപ്പതി തുടങ്ങി നിരവധി സ്ഥലങ്ങളിൽ ഇയാൾ മാറിമാറി ഒളിവിൽ കഴിയുകയായിരുന്നു എന്നാണ്. കഴിഞ്ഞദിവസം ഇയാൾ കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യ അപേക്ഷ തലശ്ശേരി ജില്ല സെഷൻസ് കോടതി തള്ളിയിരുന്നു. തുടർന്ന് കൃഷ്ണകുമാർ കീഴടങ്ങും എന്നുള്ള വാർത്തകളും വന്നിരുന്നു.

ജൂലൈ 20 നാണ് നഗരസഭ കൗൺസിലറും കോൺഗ്രസ് നേതാവുമായ പി വി കൃഷ്ണകുമാർ പീഡിപ്പിച്ചുവെന്ന് കാണിച്ച് വനിത സഹകരണ ബാങ്ക് ജീവനക്കാരിയായ യുവതി സിറ്റി പൊലീസ് കമ്മീഷണർക്കും വനിതാ കമ്മീഷനും പരാതി നൽകിയത്. പരാതിയിൽ എടക്കാട് പൊലീസ് കേസെടുത്തതിന് പിന്നാലെ കൃഷ്ണകുമാർ ഒളിവിൽ പോവുകയായിരുന്നു. യുവതി ജോലി ചെയ്യുന്ന കോൺഗ്രസ് നിയന്ത്രണത്തിലുള്ള സഹകരണ ബാങ്കിലെ മുൻ ജീവനക്കാരൻ കൂടിയായിരുന്നു കൃഷ്ണകുമാർ.