പാരീസ്: ഇന്ത്യൻ ബാഡ്മിന്റൺ താരം പിവി സിന്ധു ഫ്രഞ്ച് ഓപ്പൺ സീരീസ് സെമി ഫൈനലിൽ കടന്നു. ചൈനീസ് താരം ചെൻ യൂഫൈ യെയാണ് സിന്ധു തോൽപ്പിച്ചത്

നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു സിന്ധുവിന്റെ വിജയം.

സ്‌കോർ: 21-14, 21-14. ലോക രണ്ടാം നമ്പർ താരമായ സിന്ധു വ്യക്തമായ മുൻതൂക്കത്തോടെയാണ് ചൈനീസ് താരത്തെ വീഴ്‌ത്തിയത്. സിന്ധു ആദ്യമായാണ് ഫ്രഞ്ച് ഓപ്പണിൽ രണ്ടാം റൗണ്ട് കടക്കുന്നത്.