- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അറിയാതെ കൈ മുട്ടിയെന്ന വാദം കോടതി സ്വീകരിച്ചില്ല; ഭാര്യയ്‌ക്കൊപ്പം യാത്ര ചെയ്യവെ യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ ഖത്തർ എയർവേസിൽ ബ്രിട്ടനിലേയ്ക്ക് പറന്ന ഇന്ത്യൻ ബിസിനസുകാരന് തടവ്
ദോഹയിൽ നിന്നും ബ്രിട്ടനിലേക്ക് ഖത്തർ എയർവേസിൽ ഭാര്യയ്‌ക്കൊപ്പം സഞ്ചരിക്കവെ സമീപത്തിരുന്ന ബ്രിട്ടീഷ് യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ ഇന്ത്യൻ ബിസിനസുകാരനായ സുമൻ ദാസിന് (46)കോടതി 20 ആഴ്ചത്തെ തടവ് വിധിച്ചു. അഞ്ച് മണിക്കൂർ യാത്രക്കിടെ അടുത്ത സീറ്റിലിരുന്ന യുവതിയുടെ തുടയ്ക്ക് തന്റെ കൈ അറിയാതെ മുട്ടിയതാണെന്ന ദാസിന്റെ വാദം കോടതി തള്ളിക്കളയുകയും ശിക്ഷ വിധിക്കുകയുമായിരുന്നു. യാത്രക്കിടെ തന്റെ തുടയിൽ സുമൻ ദാസ് പിടിച്ചുവെന്ന 18കാരിയുടെ പരാതിയെ തുടർന്ന് മാഞ്ചസ്റ്റർ എയർപോർട്ടിൽ വച്ച് ദാസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.ഉറക്കത്തിനിടെ തന്റെ കൈ അറിയാതെ യുവതിയുടെ ശരീരത്തിൽ തട്ടിപ്പോവുകയായിരുന്നുവെന്നായിരുന്നു ദാസ് വാദിച്ചത്. ഈ സമയം 23കാരിയായ ഭാര്യ സോണിയയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. യുകെയിലേക്ക് ഹോളിഡേ ആഘോഷിക്കാനുള്ള യാത്രയിലായിരുന്നു ദമ്പതികൾ. സംഭവത്തിൽ ഉൾപ്പെട്ട യുവതി തായ്‌ലൻഡിൽ രണ്ട് മാസം ചെലവഴിച്ച് തിരിച്ച് വരുകയായിരുന്നു. മനഃപൂർവമാണ് ദാസ് തന്റെ തുടയിൽ
ദോഹയിൽ നിന്നും ബ്രിട്ടനിലേക്ക് ഖത്തർ എയർവേസിൽ ഭാര്യയ്‌ക്കൊപ്പം സഞ്ചരിക്കവെ സമീപത്തിരുന്ന ബ്രിട്ടീഷ് യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ ഇന്ത്യൻ ബിസിനസുകാരനായ സുമൻ ദാസിന് (46)കോടതി 20 ആഴ്ചത്തെ തടവ് വിധിച്ചു. അഞ്ച് മണിക്കൂർ യാത്രക്കിടെ അടുത്ത സീറ്റിലിരുന്ന യുവതിയുടെ തുടയ്ക്ക് തന്റെ കൈ അറിയാതെ മുട്ടിയതാണെന്ന ദാസിന്റെ വാദം കോടതി തള്ളിക്കളയുകയും ശിക്ഷ വിധിക്കുകയുമായിരുന്നു. യാത്രക്കിടെ തന്റെ തുടയിൽ സുമൻ ദാസ് പിടിച്ചുവെന്ന 18കാരിയുടെ പരാതിയെ തുടർന്ന് മാഞ്ചസ്റ്റർ എയർപോർട്ടിൽ വച്ച് ദാസിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.ഉറക്കത്തിനിടെ തന്റെ കൈ അറിയാതെ യുവതിയുടെ ശരീരത്തിൽ തട്ടിപ്പോവുകയായിരുന്നുവെന്നായിരുന്നു ദാസ് വാദിച്ചത്. ഈ സമയം 23കാരിയായ ഭാര്യ സോണിയയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം അരങ്ങേറിയത്. യുകെയിലേക്ക് ഹോളിഡേ ആഘോഷിക്കാനുള്ള യാത്രയിലായിരുന്നു ദമ്പതികൾ. സംഭവത്തിൽ ഉൾപ്പെട്ട യുവതി തായ്‌ലൻഡിൽ രണ്ട് മാസം ചെലവഴിച്ച് തിരിച്ച് വരുകയായിരുന്നു.
മനഃപൂർവമാണ് ദാസ് തന്റെ തുടയിൽ പിടിച്ചതെന്നാണ് ഇത് സംബന്ധിച്ച കേസിന്റെ വിചാരണക്കിടെ യുവതി കോടതിയിൽ ബോധിപ്പിച്ചിരിക്കുന്നത്. എന്നാൽ അടുത്തിരിക്കുന്ന ആളുടെ കാലിൽ തട്ടിപ്പോവുക സ്വാഭാവികമാണെന്നും അതിനെ അശ്ലീലാർത്ഥത്തിൽ തെറ്റിദ്ധരിക്കരുതെന്നുമാണ് ദാസിന്റെ അഭിഭാഷകയായ എല്ലി അഖ്ഗാർ വാദിച്ചത്. അദ്ദേഹം സ്വയം പ്രയത്നത്താൽ ഉയർന്ന് വന്ന സെൽഫ് എംപ്ലോയറാണെന്നും നേപ്പാളിൽ ഭൂകമ്പമുണ്ടായപ്പോൾ വളണ്ടിയറായി സേവനമനുഷ്ഠിച്ച സാമൂഹിക പ്രതിബദ്ധതയുള്ള ആളാണെന്നും ഒരിക്കലും ഇത്തരത്തിലുള്ള പ്രവൃത്തി ചെയ്യില്ലെന്നും അഖ്ഗാർ തന്റെ കക്ഷിയെ ന്യായീകരിച്ചു.ദാസ് കുടുംബസ്ഥനായ മനുഷ്യനാണെന്നും മാതൃകാപരമായതും മാന്യമായതുമായ ജീവിതം നയിക്കുന്നയാളുമാണെന്നും യുകെയിൽ കഴിഞ്ഞ മൂന്ന് മാസമായി താമസിച്ച് വരുകയാണെന്നും പ്രതിഭാഗം അഭിഭാഷക അഖ്ഗാർ ബോധിപ്പിച്ചു.
ഈ കേസ് തികച്ചും വിഷമം പിടിച്ചതാണെന്നും കേസിൽ ഉൾപ്പെട്ട യുവതി തീർത്തും അതിവൈകാരികമായാണ് പെരുമാറിയിരിക്കുന്നതെന്നും പ്രതിഭാഗം അഭിഭാഷക ചൂണ്ടിക്കാട്ടിയിരുന്നു. ദാസിന്റെ കൈ ചെറുതായൊന്ന് തട്ടിപ്പോയതിനെ അവർ പർവതീകരിക്കുകയായിരുന്നുവെന്നും അവർ ആരോപിക്കുന്നു. തന്റെ കൈ തട്ടിപ്പോയത് തെറ്റാണെന്ന് തിരിച്ചറിഞ്ഞതിനാലാണ് ദാസ് യുവതിയോടും അമ്മയോടും മാപ്പ് പറയാൻ പോലും സന്നദ്ധത പ്രകടിപ്പിച്ചതെന്നും എല്ലി അഖ്ഗാർ കോടതിയിൽ ബോധിപ്പിച്ചെങ്കിലും ഫലമുണ്ടായില്ല . ബ്രിട്ടീഷ് യുവതിക്ക് ദാസിനെതിരെ തെറ്റായ ആരോപണമുന്നയിക്കേണ്ട യാതൊരു സാഹചര്യവുമിവിടെയില്ലെന്നും ഇതിനായി ഇവർ ഹാജരാക്കിയ തെളിവുകൾ വിശ്വസനീയമാണെന്നുമാണ് പ്രോസിക്യൂട്ടറായ ഹോളി ഹോൾഡൻ വാദിച്ചത്. അടുത്തിരിക്കുന്നവരെ സ്പർശിച്ച് പോകുന്നത് സ്വാഭാവികമാണെന്നും എന്നാൽ ഇവിടെ ദാസ് മനഃപൂർവം യുവതിയുടെ തുടയിൽ പിടിക്കുകയായിരുന്നുവെന്നതിന് സംശയമൊന്നുമില്ലെന്നും പ്രോസിക്യൂട്ടർ കോടതിയിൽ ബോധിപ്പിച്ചിരുന്നു.
തനിക്ക് ഭർത്താവിനെ തീർത്തും വിശ്വാസമാണെന്നാണ് 23കാരി ഭാര്യ സോണിയ വിചാരണയ്ക്കിടെ ബോധിപ്പിച്ചിരുന്നത്. എന്നാൽ താൻ ഉറങ്ങുന്നതിടയിൽ ദാസ് തന്റെ തുടയിൽ പിടിച്ചുവെന്നാണ് യുവതി ആരോപിക്കുന്നത്. ഇതറിഞ്ഞ് താൻ ഞെട്ടിയുണർന്നുവെന്നും അവർ വെളിപ്പെടുത്തുന്നു. തുടർന്ന് ഞെട്ടിക്കരഞ്ഞ് കൊണ്ട് എഴുന്നേറ്റ് വിമാനത്തിന്റെ പുറക് വശത്തേക്കോടുകയും ചെയ്തിരുന്നു. തുടർന്ന് അവിടെയുണ്ടായിരുന്ന ഒരു ക്രൂ മെമ്പറോട് ഇക്കാര്യം പറയുകയും ചെയ്തു. 20 ആഴ്ചത്തെ തടവിന് ശേഷം പുറത്തിറങ്ങുന്ന ദാസ് നിരീക്ഷണത്തിലായിരിക്കുമെന്നും കോടതി വിധിച്ചിട്ടുണ്ട്. ഇതിന് പുറമെ ഏഴ് വർഷത്തേക്ക് സെക്സ് ഒഫൻഡേർസ് രജിസ്ട്രറിൽ ഒപ്പ് വയ്ക്കാനും 115 പൗണ്ട് വിക്ടിം സർചാർജ് അടയ്ക്കാനും കോടതി അദ്ദേഹത്തോട് ഉത്തരവിട്ടിട്ടുണ്ട്.