- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദോഹയിലേക്കുള്ള ഖത്തർ എയർവേസ് വിമാനം ആകാശത്തിൽ ആടിയുലഞ്ഞു; എമർജൻസി ലാൻഡിംഗിനിടയിൽ നിരവധി യാത്രക്കാർക്ക് പരിക്ക്
വാഷിങ്ടണിൽ നിന്നും ദോഹയിലേക്കുള്ള ഖത്തർ എയർവേസ് വിമാനം കനത്ത കാറ്റ് കാരണം ആകാശത്തിൽ ആടിയുലഞ്ഞു. ഒരു യാത്രക്കാരന് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്നാണ് വിമാനം എമർജൻസി ലാൻഡിങ് നടത്തിയത് . ഇതിനിടെ വിമാനം കനത്ത കാറ്റിൽ ആടിയുലഞ്ഞതിനെ തുടർന്ന് നിരവധി യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. അസോർസ് ദ്വീപിലെ പോർച്ചുഗീസ് മിലിട്ടറി ബേസിലേക്കാണ് വിമാനം അടിയന്തിരമായി തിരിച്ച് വിട്ട് നിലത്തിറക്കിയത്. ഇതിനിടെ ഒരാളുടെ കാലിന്റെ എല്ല് പൊട്ടുകയും ചെയ്തിരുന്നു. ബോയിങ് 777 വിമാനത്തിനാണ് ഇത്തരത്തിൽ ദുരവസ്ഥയുണ്ടായിരിക്കുന്നത്. ഞായറാഴ്ചയാണ് സംഭവം അരങ്ങേറിയിരിക്കുന്നത്. വിമാനത്തിലെ യാത്രക്കാരനായ ആസാദ് ദെസ പകർത്തിയ ഫോട്ടോകളിൽ ഒരു യാത്രക്കാരനെ നിലത്ത് കിടത്തി പാരാമെഡിക്സ് ചികിത്സിക്കുന്നത് കാണാം. വിമാനം ഇറങ്ങുന്നതിനിടെ യാത്രക്കാർ മേൽക്കൂരയിൽ പോയിടിച്ചതിനാ വിമാനത്തിന്റെ മേൽക്കൂരയ്ക്ക് തകരാറ് സംഭവിച്ചതിന്റെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. വാഷിംടണിലെ ദുല്ലെസ് ഇന്റർനാഷണൽ , വെർജീനിയയിൽ നിന്നും ദോഹയിലെ ഹമദ് ഇന്റർനാഷണൽ എയർപ
വാഷിങ്ടണിൽ നിന്നും ദോഹയിലേക്കുള്ള ഖത്തർ എയർവേസ് വിമാനം കനത്ത കാറ്റ് കാരണം ആകാശത്തിൽ ആടിയുലഞ്ഞു. ഒരു യാത്രക്കാരന് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്നാണ് വിമാനം എമർജൻസി ലാൻഡിങ് നടത്തിയത് . ഇതിനിടെ വിമാനം കനത്ത കാറ്റിൽ ആടിയുലഞ്ഞതിനെ തുടർന്ന് നിരവധി യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്തു. അസോർസ് ദ്വീപിലെ പോർച്ചുഗീസ് മിലിട്ടറി ബേസിലേക്കാണ് വിമാനം അടിയന്തിരമായി തിരിച്ച് വിട്ട് നിലത്തിറക്കിയത്. ഇതിനിടെ ഒരാളുടെ കാലിന്റെ എല്ല് പൊട്ടുകയും ചെയ്തിരുന്നു. ബോയിങ് 777 വിമാനത്തിനാണ് ഇത്തരത്തിൽ ദുരവസ്ഥയുണ്ടായിരിക്കുന്നത്. ഞായറാഴ്ചയാണ് സംഭവം അരങ്ങേറിയിരിക്കുന്നത്.
വിമാനത്തിലെ യാത്രക്കാരനായ ആസാദ് ദെസ പകർത്തിയ ഫോട്ടോകളിൽ ഒരു യാത്രക്കാരനെ നിലത്ത് കിടത്തി പാരാമെഡിക്സ് ചികിത്സിക്കുന്നത് കാണാം. വിമാനം ഇറങ്ങുന്നതിനിടെ യാത്രക്കാർ മേൽക്കൂരയിൽ പോയിടിച്ചതിനാ വിമാനത്തിന്റെ മേൽക്കൂരയ്ക്ക് തകരാറ് സംഭവിച്ചതിന്റെ ചിത്രങ്ങളും പുറത്ത് വന്നിട്ടുണ്ട്. വാഷിംടണിലെ ദുല്ലെസ് ഇന്റർനാഷണൽ , വെർജീനിയയിൽ നിന്നും ദോഹയിലെ ഹമദ് ഇന്റർനാഷണൽ എയർപോർട്ടിലേക്ക് വന്ന ക്യുആർ-708 വിമാനത്തിനാണീ ദുർഗതിയുണ്ടായിരിക്കുന്നത്. 350 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. അറ്റ്ലാന്റിക് സമുദ്രത്തിന് മുകളിലൂടെ പറക്കുമ്പോഴാണ് വിമാനം അസോർസിൽ അടിയന്തിരമായിറക്കാൻ പൈലറ്റ് തീരുമാനിച്ചിരുന്നത്.
യാത്രക്കാരന് ഹൃദയാഘാതമുണ്ടായതിനെ തുടർന്നാണ് വിമാനം അടിയന്തിരമായി നിലത്തിറക്കേണ്ടി വന്നിരിക്കുന്നതെന്നാണ് വിമാനക്കമ്പനി വിശദീകരിച്ചിരിക്കുന്നത്. തനിക്കും മറ്റ് നിരവധി യാത്രക്കാർക്കും പരുക്കേറ്റിരുന്നുവെന്നാണ് യാത്രക്കാരിയും ബംഗ്ലാദേശ് സ്വദേശിയുമായ അഞ്ജലി സർക്കാർ അസോസിയേറ്റ് പ്രസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിനെ തുടർന്ന് ഓക്സിജൻ മാസ്‌കുകൾ വിതരണം ചെയ്തിരുന്നു. സീറ്റ് ബെൽറ്റിടാൻ സാധിക്കാതെ പോയ യാത്രക്കാർക്കാണ് എമർജൻസി ലാൻഡിംഗിനിടയിൽ തെറിച്ച് വീണ് പരുക്കേറ്റിരിക്കുന്നത്. മൂന്ന് വയസുള്ള ഒരു കുട്ടി തെറിച്ച് വീഴുന്നത് കാണാമായിരുന്നു. വിമാനം അടിയന്തിരമായി നിലത്തിറക്കാൻ തീരുമാനിക്കുമ്പോൾ അത് 6000 അടി ഉയരത്തിലൂടെ പറക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.
നിലത്തിറങ്ങിയ വിമാനത്തിൽ നിന്നും യാത്രക്കാരെ ഇറക്കുകയും ദ്വീപിലെ ഹോട്ടലുകളിലേക്ക് മാറ്റുകയുമായിരുന്നു. ഇവരെ ഇന്നലെ രാവിലെ മറ്റൊരു വിമാനത്തിൽ ഖത്തറിലേക്ക് അയച്ചിരുന്നുവെന്നാണ് സൂചന. യാത്രക്കാരന് ഹൃദയാഘാതം ഉണ്ടായതിനെ തുടർന്നാണ് വിമാനം നിലത്തിറക്കിയതെന്ന് അസോർസിലെ സിവിൽ പ്രൊട്ടക്ഷൻ ഒഫീഷ്യൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഹൃദയാഘാതമുണ്ടായ ആൾക്കൊപ്പം മറ്റ് രണ്ട് പേരെയും ആശുപത്രിയിലാക്കിയിട്ടുണ്ട്.