- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ദോഹയിൽനിന്ന് 9,032 മൈൽ ദൂരം പിന്നിട്ട് ഓക്ക്ലൻഡിലേക്ക് ; 16 മണിക്കൂറും 20 മിനിട്ടും ആകാശത്ത് പറക്കും; ഏറ്റവും ദൈർഘ്യമേറിയ വിമാനസർവീസിന് ഖത്തർ എയർവേസ്
ദോഹ: ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ വിമാനസർവീസിന് ഞായറാഴ്ച തുടക്കമാകും. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാകും ഈ വിമാനം പറന്നുയരുക. ദോഹയിൽനിന്ന് 9,032 മൈൽ ദൂരം പിന്നിട്ട് ഓക്ക്ലൻഡിലേക്ക് സർവീസ് നടത്തി ഖത്തർ എയർവേസാണ് റിക്കോർഡ് ഇടാനൊരുങ്ങുന്നത്. ഖത്തർ എയർവേസിന്റെ ക്യൂ.ആർ.920 ബോയിങ് 777-220 എൽ.ആർ. വിമാനമാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഞായറാഴ്ച ഓക്ക്ലൻഡിലേക്ക് സർവീസ് നടത്തുന്നത്. ഞായറാഴ്ച പുലർച്ചെ 5.10-നാണ് വിമാനം പുറപ്പെടുന്നത്. 16 മണിക്കൂറും 20 മിനിട്ടും പിന്നിട്ട് തിങ്കളാഴ്ച രാവിലെ പ്രാദേശികസമയം ഏഴരയ്ക്ക് വിമാനം ഓക്ക്ലൻഡിലെത്തും. ഒന്നിലധികം തവണ മാറ്റിവച്ച സർവീസിനാണ് ഞായറാഴ്ച തുടക്കമാകുന്നത്. 1,4535.595 കിലോമീറ്റർ (9,032 മൈൽ) ദൂരമാണ് നോൺ സ്റ്റോപ്പ് സർവീസിലൂടെ മറികടക്കുന്നത്. നിലവിലെ ഏറ്റവും ദൈർഘ്യമേറിയ വിമാനസർവീസ് എമിറേറ്റ്സിന്റെ ദുബായ്-ഓക്ക്ലൻഡ് സർവീസാണ്. 8,824 മൈലാണ് ദുബായിൽനിന്ന് ഓക്ക്ലൻഡിലേക്കുള്ളത്. ഞായറാഴ്ച ദോഹ-ഓക്ക്ലൻഡ് സർവീസിന് തുടക്കമിടുന്നതോടെ ദുബായ്-ഓക്ക്ലൻഡ്
ദോഹ: ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ വിമാനസർവീസിന് ഞായറാഴ്ച തുടക്കമാകും. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാകും ഈ വിമാനം പറന്നുയരുക. ദോഹയിൽനിന്ന് 9,032 മൈൽ ദൂരം പിന്നിട്ട് ഓക്ക്ലൻഡിലേക്ക് സർവീസ് നടത്തി ഖത്തർ എയർവേസാണ് റിക്കോർഡ് ഇടാനൊരുങ്ങുന്നത്.
ഖത്തർ എയർവേസിന്റെ ക്യൂ.ആർ.920 ബോയിങ് 777-220 എൽ.ആർ. വിമാനമാണ് ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് ഞായറാഴ്ച ഓക്ക്ലൻഡിലേക്ക് സർവീസ് നടത്തുന്നത്. ഞായറാഴ്ച പുലർച്ചെ 5.10-നാണ് വിമാനം പുറപ്പെടുന്നത്. 16 മണിക്കൂറും 20 മിനിട്ടും പിന്നിട്ട് തിങ്കളാഴ്ച രാവിലെ പ്രാദേശികസമയം ഏഴരയ്ക്ക് വിമാനം ഓക്ക്ലൻഡിലെത്തും. ഒന്നിലധികം തവണ മാറ്റിവച്ച സർവീസിനാണ് ഞായറാഴ്ച തുടക്കമാകുന്നത്.
1,4535.595 കിലോമീറ്റർ (9,032 മൈൽ) ദൂരമാണ് നോൺ സ്റ്റോപ്പ് സർവീസിലൂടെ മറികടക്കുന്നത്. നിലവിലെ ഏറ്റവും ദൈർഘ്യമേറിയ വിമാനസർവീസ് എമിറേറ്റ്സിന്റെ ദുബായ്-ഓക്ക്ലൻഡ് സർവീസാണ്. 8,824 മൈലാണ് ദുബായിൽനിന്ന് ഓക്ക്ലൻഡിലേക്കുള്ളത്. ഞായറാഴ്ച ദോഹ-ഓക്ക്ലൻഡ് സർവീസിന് തുടക്കമിടുന്നതോടെ ദുബായ്-ഓക്ക്ലൻഡ് റെക്കോഡ് മറികടക്കും. നിലവിൽ ദുബായ്-ഓക്ക്ലൻഡ്, ജൊഹാനസ്ബർഗ്-അറ്റ്ലാന്റ (8,439 മൈൽ), സിങ്കപ്പൂർ-സാൻഫ്രാൻസിസ്‌കോ (8,434 മൈൽ) എന്നിവയാണ് ദൈർഘ്യമേറിയ സർവീസുകൾ.