- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇടിഞ്ഞ വിപണി മടങ്ങി വന്നു; റിയാലിന്റെ വിലയിയിൽ ഒരു കുലുക്കവുമില്ല; പരിഭ്രാന്തിയുമായി സാധനം വാങ്ങാൻ ഇറങ്ങിയവർ തിരിച്ച് വീട്ടിൽ കയറി; അയൽ രാജ്യങ്ങളുടെ പേടിപ്പിക്കലിനേക്കാൾ ഖത്തറികൾക്ക് വിശ്വാസം സ്വന്തം രാജ്യത്തിന്റെ ഉറപ്പിൽ തന്നെ; പ്രതിസന്ധികളിൽ തളരാതെ കുതിപ്പ് തുടരുന്നു
ദോഹ: സൗദി അറേബ്യയുൾപ്പെടെയുള്ള രാജ്യങ്ങൾ ബന്ധങ്ങൾ വിച്ഛേദിച്ചതിനെ തുടർന്ന് ഖത്തർ വലിയ സാമ്പത്തിക പ്രസിന്ധിയിലേക്ക് പോകുമെന്നായിരുന്നു വിലയിരുത്തിയത്. എന്നാൽ സംഭവിക്കുന്നത് മറിച്ചാണ്. ഖത്തർ റിയാലിനെ പ്രതിസന്ധി ബാധിച്ചിട്ടില്ല. ഒരു ഖത്തർ റിയാലിന് 17.69 രൂപയായിരുന്നു ഇന്നലത്തെ വിനിമയ നിരക്ക്. ഇതിനൊപ്പം ഇടിഞ്ഞ ഖത്തർ സ്റ്റോക് എക്‌സ്‌ചേഞ്ച് (ക്യുഎസ്ഇ) തിരിച്ചുവരുന്നു. തിങ്കളാഴ്ച വാർത്തകൾക്കു തൊട്ടുപിന്നാലെ 7.3% ഇടിഞ്ഞ ക്യുഎസ്ഇ ഇന്നലെ രാവിലെ 3.2% ഉയർച്ച രേഖപ്പെടുത്തി. ജിസിസി പ്രതിസന്ധിയെ തുടർന്ന് എണ്ണ വിലയിൽ ഇടിവ് തുടരുന്നു. ബ്രെന്റ് ക്രൂഡ് വില ഇന്നലെ വീണ്ടും അൽപം കുറഞ്ഞു. ബാരലിന് 0.51% ഇടിഞ്ഞ് 49.22 ഡോളറിലെത്തി. ഇത് സൗദി അടക്കമുള്ള രാജ്യങ്ങൾക്ക് വലിയ തിരിച്ചടിയാണ്. ഖത്തർ പ്രതിസന്ധി എണ്ണ വിപണിയെ തകർക്കുമെന്നാണ് വിലയിരുത്തൽ. ഇതോടെ പ്രശ്‌ന പരിഹാരത്തിന് കുവൈത്തിന്റെ നേതൃത്വത്തിൽ നീക്കവും സജീവമായി. എന്നാൽ, ഖത്തറിലെ ബാങ്കുകളുമായി ഇടപാട് നടത്താൻ ഗൾഫ് മേഖലയിലെ മറ്റു ബാങ്കുകൾ വിസമ്മതിക്കുന്നതു ദീർഘകാലത
ദോഹ: സൗദി അറേബ്യയുൾപ്പെടെയുള്ള രാജ്യങ്ങൾ ബന്ധങ്ങൾ വിച്ഛേദിച്ചതിനെ തുടർന്ന് ഖത്തർ വലിയ സാമ്പത്തിക പ്രസിന്ധിയിലേക്ക് പോകുമെന്നായിരുന്നു വിലയിരുത്തിയത്. എന്നാൽ സംഭവിക്കുന്നത് മറിച്ചാണ്. ഖത്തർ റിയാലിനെ പ്രതിസന്ധി ബാധിച്ചിട്ടില്ല. ഒരു ഖത്തർ റിയാലിന് 17.69 രൂപയായിരുന്നു ഇന്നലത്തെ വിനിമയ നിരക്ക്. ഇതിനൊപ്പം ഇടിഞ്ഞ ഖത്തർ സ്റ്റോക് എക്‌സ്‌ചേഞ്ച് (ക്യുഎസ്ഇ) തിരിച്ചുവരുന്നു. തിങ്കളാഴ്ച വാർത്തകൾക്കു തൊട്ടുപിന്നാലെ 7.3% ഇടിഞ്ഞ ക്യുഎസ്ഇ ഇന്നലെ രാവിലെ 3.2% ഉയർച്ച രേഖപ്പെടുത്തി.
ജിസിസി പ്രതിസന്ധിയെ തുടർന്ന് എണ്ണ വിലയിൽ ഇടിവ് തുടരുന്നു. ബ്രെന്റ് ക്രൂഡ് വില ഇന്നലെ വീണ്ടും അൽപം കുറഞ്ഞു. ബാരലിന് 0.51% ഇടിഞ്ഞ് 49.22 ഡോളറിലെത്തി. ഇത് സൗദി അടക്കമുള്ള രാജ്യങ്ങൾക്ക് വലിയ തിരിച്ചടിയാണ്. ഖത്തർ പ്രതിസന്ധി എണ്ണ വിപണിയെ തകർക്കുമെന്നാണ് വിലയിരുത്തൽ. ഇതോടെ പ്രശ്‌ന പരിഹാരത്തിന് കുവൈത്തിന്റെ നേതൃത്വത്തിൽ നീക്കവും സജീവമായി. എന്നാൽ, ഖത്തറിലെ ബാങ്കുകളുമായി ഇടപാട് നടത്താൻ ഗൾഫ് മേഖലയിലെ മറ്റു ബാങ്കുകൾ വിസമ്മതിക്കുന്നതു ദീർഘകാലത്തേക്കു നീണ്ടാൽ റിയാലിനെ ബാധിക്കും. എന്നാൽ ഇതൊന്നും ഉണ്ടാകില്ലെന്ന് ഖത്തർ പൗരന്മാർക്ക് നിർദ്ദേശം നൽകുന്നു.
ഖത്തർ റിയാൽ വിറ്റൊഴിക്കാൻ സൗദി സെൻട്രൽ ബാങ്ക് നിർദ്ദേശം നൽകിയതും ദൂരവ്യാപക ഫലങ്ങളുണ്ടാക്കിയേക്കാം. യുഎഇ കമ്പനികൾ പലതും ഖത്തർ കമ്പനികളുമായുള്ള ഇടപാടുകൾ നിർത്തിവച്ചിരിക്കുകയാണ്. ഖത്തറിന്റെ സാമ്പത്തിക നില ഭദ്രമാണെന്നാണു പൊതുവേയുള്ള വിലയിരുത്തൽ. ഏകദേശം 33500 കോടി യുഎസ് ഡോളറിന്റെ കരുതൽ ധനശേഖരം ഖത്തറിനുണ്ട്. പ്രകൃതി വാതക കയറ്റുമതിയിലൂടെ കോടിക്കണക്കിനു ഡോളർ ഓരോ മാസവും സമ്പാദിക്കുന്നുമുണ്ട്. ഈ പശ്ചാത്തലത്തിൽ രാജ്യത്തെ ബാങ്കുകളെ സാമ്പത്തികമായി സുരക്ഷിതമാക്കാനും റിയാലിന്റെ വില പിടിച്ചു നിർത്താനും ഖത്തറിന് എളുപ്പത്തിൽ സാധിക്കും.
ഭക്ഷ്യവസ്തുക്കളിൽ90 ശതമാനവും ഇറക്കുമതി ചെയ്യുന്ന രാജ്യമാണു ഖത്തർ. ഇതിൽ 40 ശതമാനവും സൗദി അറേബ്യ വഴിയാണ്. എണ്ണൂറോളം ലോറികളാണു ദിവസവും സൗദി അതിർത്തിവഴി ഖത്തറിലെത്തിയിരുന്നത്. ഈ വഴി ലക്ഷക്കണക്കിനു സന്ദർശകരും എത്തിയിരുന്നു. സൗദി അറേബ്യയും യുഎഇയുമാണു ഖത്തറിന്റെ മുഖ്യ വ്യാപാര പങ്കാളികൾ. 2012 ൽ സൗദിയിലെ വില നിയന്ത്രണവുമായി ബന്ധപ്പെട്ടു ഖത്തറിലേക്കുള്ള ഇറച്ചി കയറ്റുമതി നിർത്തിയിരുന്നു. അന്നു ബൾഗേറിയയിൽനിന്നു ഹലാൽ ചിക്കൻ ഇറക്കുമതി ചെയ്താണു ഖത്തർ പ്രതിസന്ധി തരണം ചെയ്തത്. കുവൈത്ത്, ഒമാൻ തുടങ്ങിയ രാജ്യങ്ങളിലെ തുറമുഖങ്ങൾ വഴി ചരക്ക് നീക്കം നടത്താനാണു കമ്പനികൾ ശ്രമിക്കുന്നത്. ഇത് വിജയം കാണുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. വിലക്ക് വന്നപ്പോൾ ഭക്ഷ്യ പ്രതിസന്ധിക്ക് സാധ്യതയുണ്ടെന്ന് റിപ്പോർട്ട് എത്തി. ഇതോടെ വൻ തോതിൽ സാധനങ്ങൾ വാങ്ങിക്കൂട്ടാൻ ഖത്തറുകാർ ശ്രമം തുടങ്ങി. എന്നാൽ രു പ്രശ്‌നവും ഉണ്ടാകില്ലെന്ന് ഖത്തർ ഭരണകൂടം അറിയിച്ചതോടെ തിരിക്ക് കുറയുകയും ചെയ്തു.
സൗദി അറേബ്യയുൾപ്പെടെയുള്ള രാജ്യങ്ങൾ ഖത്തറുമായി ബന്ധം വിച്ഛേദിച്ചുവെന്ന വാർത്ത പുറത്തു വന്നതിനു പിന്നാലെ ഫിഫ 2022 ലോകകപ്പിന്റെ പ്രാദേശിക സംഘാടകരായ സുപ്രീം കമ്മിറ്റി ഫോർ ഡെലിവറി ആൻഡ് ലെഗസി(എസ്‌സി)യുമായി ബന്ധപ്പെട്ടിരുന്നു. പക്ഷേ, പ്രതികരണമൊന്നും ഫിഫയിൽ നിന്നുണ്ടായിട്ടില്ല. ലോകകപ്പിന് ഇനിയും അഞ്ചു വർഷം കൂടിയുള്ള സാഹചര്യത്തിൽ ഇപ്പോഴത്തെ പ്രശ്‌നങ്ങൾ കാര്യമായ പ്രതിസന്ധിയാവില്ലെന്നു വിലയിരുത്തലുണ്ട്. അഞ്ചു വർഷത്തിനു ശേഷം നടക്കുന്ന ടൂർണമെന്റാണെങ്കിലും ഖത്തറിന്റെ എല്ലാ വികസനവും ഇപ്പോൾ നടക്കുന്നത് ലോകകപ്പ് ഫുട്‌ബോളിനെ ചുറ്റിപ്പറ്റിയാണ്. മേഖലയിലെ ഏറ്റവും സുരക്ഷിതത്വം നിറഞ്ഞ രാജ്യമെന്നതു തന്നെയാണു ഖത്തറിന് ഏറ്റവും അനുകൂലമായ ഘടകം. ആഗോള സമാധാനപ്പട്ടിക പ്രകാരം മധ്യപൂർവ ഉത്തരാഫ്രിക്കൻ മേഖലയിൽ (മേന) ഏറ്റവും സമാധാനമുള്ള രാജ്യം ഖത്തറാണ്.
അതിനിടെ ഖത്തറിലെ സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും ആശങ്കയ്ക്ക് കാരണമില്ലെന്നും നോർക റൂട്ട്സ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ ഡോ. കെ.എൻ. രാഘവൻ പറഞ്ഞു. അവിടെ ജനജീവിതം സാധാരണ ഗതിയിലാണ്. ഖത്തറിലെ ആറരലക്ഷം വരുന്ന ഇന്ത്യക്കാരിൽ മൂന്ന് ലക്ഷവും മലയാളികളാണ്. അവിടെനിന്ന് പ്രവാസികൾക്ക് തിരിച്ചുപോരേണ്ട സാഹചര്യമൊന്നുമില്ലെന്ന് സർക്കാർ വിലയിരുത്തുന്നു. നയതന്ത്ര പ്രതിസന്ധി ചർച്ചകളിലൂടെ ഉടൻ പരിഹരിക്കുമെന്നാണ് പ്രതീക്ഷ. പ്രവാസികൾ വർഷം കേരളത്തിലേക്ക് അയ്ക്കുന്ന 63,000 കോടിയിൽ ഖത്തറിൽ ജോലിചെയ്യുന്നവരുടെ വിഹിതം ഏതാണ്ട് 6500 കോടി രൂപ വരുമെന്നാണ് അനൗദ്യോഗികമായ കണക്ക്. പ്രവാസികൾ കൂട്ടത്തോടെ മടങ്ങേണ്ട സാഹചര്യമുണ്ടായാൽ മാത്രമേ അത് സംസ്ഥാനത്തെ ബാധിക്കുകയുള്ളൂവെന്ന് സി.ഡി.എസിലെ അന്തർദേശീയ പ്രവാസപഠനകേന്ദ്രത്തിന്റെ അധ്യക്ഷനായ പ്രൊഫ. ഇരുദയരാജൻ പറഞ്ഞു.
ഖത്തറിൽ ജോലിചെയ്യുന്ന ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാനും ആശങ്കകൾ ഇല്ലാതാക്കാനും ഇടപെടണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും വിദേശകാര്യമന്ത്രി സുഷമ സ്വരാജിനോടും മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടിരുന്നു.