- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ജീവനക്കാരന് തലകറങ്ങി; ദോഹയിൽ നിന്ന് ബാലിയിലേക്ക് പോയ ഖത്തർ എയർവെയ്സിന്റെ വിമാനം ഹൈദരാബാദിൽ ഇറക്കി
ന്യൂഡൽഹി: ജീവനക്കാരന് തല കറങ്ങിയതിനെ തുടർന്ന് ദോഹയിൽ നിന്ന് ബാലിയിലേക്ക് പോകുകയായിരുന്ന ഖത്തർ എയർ വേസ് വിമാനം അടിയന്തിരമായി ഹൈദരബാദ് വിമാനത്താവളത്തിൽ ഇറക്കി. ഇന്നലംെ അർദ്ധ രാത്രിയോടെയാണ് വിമാനം അടിയന്തിരമായി ഇറക്കിയത്. ഇയാളെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. ദോഹയിൽ നിന്ന് ബാലിയിലേക്ക് പോകുകയായിരുന്ന ഖത്തർ എയർവെയ്സിന്റെ ക്യുആർ 964 എന്ന വിമാനമാണ് വെള്ളിയാഴ്ച അർധരാത്രി ഹൈദരബാദ് വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കിയത്. വിമാനം പറന്നുയർന്നതിന് ശേഷമാണ് ക്യാബിൻ ക്രൂ അംഗം തലകറങ്ങി വീണത്. നിലവിലെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. ഹൈദരാബാദിൽ നിന്ന് വിമാനം പിന്നീട് ഇന്ന് പുലർച്ച മൂന്നു മണിയോടെ ബാലിയിലേക്ക് പറന്നു. 240 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
ന്യൂഡൽഹി: ജീവനക്കാരന് തല കറങ്ങിയതിനെ തുടർന്ന് ദോഹയിൽ നിന്ന് ബാലിയിലേക്ക് പോകുകയായിരുന്ന ഖത്തർ എയർ വേസ് വിമാനം അടിയന്തിരമായി ഹൈദരബാദ് വിമാനത്താവളത്തിൽ ഇറക്കി. ഇന്നലംെ അർദ്ധ രാത്രിയോടെയാണ് വിമാനം അടിയന്തിരമായി ഇറക്കിയത്. ഇയാളെ അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി.
ദോഹയിൽ നിന്ന് ബാലിയിലേക്ക് പോകുകയായിരുന്ന ഖത്തർ എയർവെയ്സിന്റെ ക്യുആർ 964 എന്ന വിമാനമാണ് വെള്ളിയാഴ്ച അർധരാത്രി ഹൈദരബാദ് വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കിയത്.
വിമാനം പറന്നുയർന്നതിന് ശേഷമാണ് ക്യാബിൻ ക്രൂ അംഗം തലകറങ്ങി വീണത്. നിലവിലെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്ന് അധികൃതർ അറിയിച്ചു. ഹൈദരാബാദിൽ നിന്ന് വിമാനം പിന്നീട് ഇന്ന് പുലർച്ച മൂന്നു മണിയോടെ ബാലിയിലേക്ക് പറന്നു. 240 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.
Next Story