- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലണ്ടൻ ബ്രിഡ്ജ് വീണു! വാതിലുകൾ അടച്ച് ബ്രിട്ടൻ ബക്കിങ്ങാം പാലസിലേക്ക്; എങ്ങും നിശബ്ദതയും നിലവിളികളും മാത്രം; എലിസബത്ത് രാജ്ഞി മരിച്ചാൽ എന്തൊക്കെ ചെയ്യണമെന്ന പദ്ധതി ഇപ്പോഴേ തയ്യാർ
'രാജാവിന്റെ ജീവിതം ശാന്തമായി അതിന്റെ അന്ത്യത്തോട് അടുക്കുന്നു'- ജോർജ് അഞ്ചാമൻ രാജാവിന്റെ ഡോക്ടറായിരുന്ന ഡോസൺ പ്രഭു 1936 ജനുവരി 20-ന് നൽകിയ മെഡിക്കൽ ബുള്ളറ്റിൻ ഇപ്രകാരമായിരുന്നു. ഈ പ്രഖ്യാപനത്തിനുശേഷം, മോർഫിനും കൊക്കെയ്‌നും കുത്തിവെച്ച് രാജാവിനെ വേദനയുടെയും സഹനത്തിന്റെയും ലോകത്തുനിന്ന് ഡോക്ടർ യാത്രയാക്കി. ഒരിക്കലും സംഭവിക്കരുതെന്ന് രാജ്യമാകെ പ്രാർത്ഥിച്ചിരുന്ന മരണം അങ്ങനെ യാഥാർഥ്യമായി. മരണമെന്ന യാഥാർഥ്യം ഉൾക്കൊള്ളാനാകാതെ, ബ്രിട്ടൻ ദിവസങ്ങളോളം തേങ്ങി. സമാനമായൊരു ദിവസം ഇപ്പോൾ ബ്രിട്ടീഷുകാർക്ക് മുന്നിലുണ്ട്. എലിസബത്ത് രാജ്ഞി ലോകത്തോട് വിടപറയുന്ന ദിവസം അവർക്ക് നേരിട്ടേപറ്റൂ. ബക്കിങ്ങാം പാലസും ബ്രിട്ടീഷ് സർക്കാരും ബിബിസിയും അതിനുവേണ്ട തയ്യാറെടുപ്പുകൾ സജ്ജമാക്കിയിട്ടുണ്ട്. 2002-ൽ വിക്ടോറിയാ രാജ്ഞി മരിച്ചപ്പോൾ സജ്ജമായതിനെക്കാൾ കൂടുതൽ കരുതലോടെയാണ് ഇക്കുറി രാജ്യത്തെ സംവിധാനങ്ങളാകെ ഒരുക്കിയിട്ടുള്ളത്. എലിസബത്ത് രാജ്ഞിയെ പരിചരിക്കാനുള്ള ചുമതല ഗസ്സ്‌ട്രോ എൻട്രോളജിസ്റ്റായ പ്രൊഫ. ഹു തോമസിനെയാണ് ഏൽപി
'രാജാവിന്റെ ജീവിതം ശാന്തമായി അതിന്റെ അന്ത്യത്തോട് അടുക്കുന്നു'- ജോർജ് അഞ്ചാമൻ രാജാവിന്റെ ഡോക്ടറായിരുന്ന ഡോസൺ പ്രഭു 1936 ജനുവരി 20-ന് നൽകിയ മെഡിക്കൽ ബുള്ളറ്റിൻ ഇപ്രകാരമായിരുന്നു. ഈ പ്രഖ്യാപനത്തിനുശേഷം, മോർഫിനും കൊക്കെയ്‌നും കുത്തിവെച്ച് രാജാവിനെ വേദനയുടെയും സഹനത്തിന്റെയും ലോകത്തുനിന്ന് ഡോക്ടർ യാത്രയാക്കി. ഒരിക്കലും സംഭവിക്കരുതെന്ന് രാജ്യമാകെ പ്രാർത്ഥിച്ചിരുന്ന മരണം അങ്ങനെ യാഥാർഥ്യമായി. മരണമെന്ന യാഥാർഥ്യം ഉൾക്കൊള്ളാനാകാതെ, ബ്രിട്ടൻ ദിവസങ്ങളോളം തേങ്ങി.
സമാനമായൊരു ദിവസം ഇപ്പോൾ ബ്രിട്ടീഷുകാർക്ക് മുന്നിലുണ്ട്. എലിസബത്ത് രാജ്ഞി ലോകത്തോട് വിടപറയുന്ന ദിവസം അവർക്ക് നേരിട്ടേപറ്റൂ. ബക്കിങ്ങാം പാലസും ബ്രിട്ടീഷ് സർക്കാരും ബിബിസിയും അതിനുവേണ്ട തയ്യാറെടുപ്പുകൾ സജ്ജമാക്കിയിട്ടുണ്ട്. 2002-ൽ വിക്ടോറിയാ രാജ്ഞി മരിച്ചപ്പോൾ സജ്ജമായതിനെക്കാൾ കൂടുതൽ കരുതലോടെയാണ് ഇക്കുറി രാജ്യത്തെ സംവിധാനങ്ങളാകെ ഒരുക്കിയിട്ടുള്ളത്.
എലിസബത്ത് രാജ്ഞിയെ പരിചരിക്കാനുള്ള ചുമതല ഗസ്സ്‌ട്രോ എൻട്രോളജിസ്റ്റായ പ്രൊഫ. ഹു തോമസിനെയാണ് ഏൽപിച്ചിട്ടുള്ളത്. രാജ്ഞിയുടെ മുറിയിൽ കടക്കാനും അവരെ ശുശ്രൂഷിക്കാനും പുറംലോകത്തിന് എന്ത് വിവരം നൽകണമെന്ന് തീരുമാനിക്കാനുമുള്ള അവകാശം അദ്ദേഹത്തിന് മാത്രമായിരിക്കും. എലിസബത്ത് രാജ്ഞിയുടെ കണ്ണുകളടഞ്ഞാൽ, അക്കാര്യം ആദ്യം അറിയുക പ്രൈവറ്റ് സെക്രട്ടറി സർ ക്രിസ്റ്റഫർ ഗെയ്റ്റാകും. അദ്ദേഹമാകും പ്രധാനമന്ത്രിയെ ഇ്ക്കാര്യം അറിയിക്കുക.
പ്രത്യേകതരം കോഡിലൂടെയാണ് ഇത്രയും വലിയ മരണങ്ങളുടെ വിവരങ്ങൾ കൈമാറ്റം ചെയ്യപ്പെടുക. 65 വർഷം മുമ്പ് ജോർജ് ആറാമൻ മരിച്ചപ്പോൾ, ബക്കിങ്ങാം പാലസിൽ ഈ വിവരം ധരിപ്പിച്ചത് 'ഹൈഡ് പാർക്ക് കോർണർ' എന്ന കോഡിലൂടെയായിരുന്നു. എലിസബത്ത് രാജ്ഞിയുടെ മരണവാർത്ത കൊട്ടാരത്തിൽ അറിയിക്കുന്നതിനും പ്രത്യേക വാക്യം രൂപം കൊടുത്തിട്ടുണ്ട്. 'ലണ്ടൻ ബ്രിഡ്ജ് ഈസ് ഡൗൺ' എന്നാകും ആ രഹസ്യ സന്ദേശം. ഈ വിവരം ലഭിച്ചുകഴിഞ്ഞാൽ മാത്രമേ മരണം സ്ഥിരീകരിക്കൂ.
വിദേശ മന്ത്രാലയത്തിന് കീഴിലുള്ള ഗ്ലോബൽ റെസ്‌പോൺസ് സെന്ററിനാണ് വാർത്ത പുറത്തുവിടുന്നതിനുള്ള ചുമതല. ബ്രിട്ടന് പുറത്ത് രാജ്ഞി പരമാധികാരിയായിട്ടുള്ള 15 രാജ്യങ്ങളുണ്ട്. ആ സർക്കാരുകളെ ഗ്ലോബൽ റെസ്‌പോൺസ് സെന്റർ വിവരം അറിയിക്കും. കോമൺവെൽത്തിലെ മറ്റ് 36 രാജ്യങ്ങളെയും ഇക്കാര്യം അറിയിക്കും. ഗവർണർ ജനറൽമാരും അംബാസഡർമാരും പ്രധാനമന്ത്രിമാരുമാകും ആദ്യം ദുഃഖാചരണത്തിന് തുടക്കമിടുക. മൂന്നേകാൽ ഇഞ്ച് വീതിയുള്ള കറുത്ത ആംബാൻഡുകൾ അവർ ഇടതുകൈയിൽ ധരിക്കും.
മരണവാർത്ത പുറത്തുവിടാൻ മുമ്പ് ഉണ്ടായിരുന്ന കാലതാമസം ഇക്കുറിയുണ്ടാവില്ല. മാത്രമല്ല, വാർത്ത പുറംലോകത്തെ അറിയിക്കുന്നതിൽ ബിബിസിക്കുണ്ടായിരുന്ന കുത്തകയും ഇപ്പോഴില്ല. ദേശീയ വാർത്താ ഏജൻസിയായ പ്രസ് അസോസിയേഷനിലൂടെ തത്സമയം വാർത്ത എല്ലാ മാധ്യമങ്ങളിലുമെത്തും. ഇതേസമയം തന്നെ ബക്കിങ്ങാം കൊട്ടാരത്തിന്റെ കവാടത്തിൽ ഇതുസംബന്ധിച്ച് നോട്ടീസ് പതിക്കുകയും ചെയ്യും. കൊട്ടാരത്തിന്റെ വെബ്‌സൈറ്റിലും കറുത്ത സ്‌ക്രീനിൽ ഈ വിവരം പ്രദർശിപ്പിച്ചിട്ടുണ്ടാകും.
ബ്രിട്ടനിലെ റേഡിയോ സ്‌റ്റേഷനുകളെല്ലാം ദുഃഖത്തെ സൂചിപ്പിക്കുന്ന സംഗീതം പ്രക്ഷേപണം ചെയ്യാൻ തുടങ്ങും. എല്ലാ റേഡിയോ സ്‌റ്റേഷനുകളും ഇതുസംബന്ധിച്ച ദുഃഖകരമായ സംഗീതം ഇപ്പോൾത്തന്നെ തയ്യാറാക്കി വെച്ചിട്ടുണ്ട്. ചാനലുകളിൽ വാർത്താ അവതാരകർ കറുത്ത കോട്ടും കറുത്ത ടൈയും അണിഞ്ഞാകും പ്രത്യക്ഷപ്പെടുക. ബിബിസി 1, 2,4 ചാനലുകളിൽ ഒരേ വാർത്തതന്നെ സംപ്രേഷണം ചെയ്യും.
രാജ്യത്തെല്ലായിടത്തും ദുഃഖസാന്ദ്രമായ അന്തരീക്ഷമാകും ഉണ്ടാവുക.. രാജ്ഞിയുടെ മരണം ഉൾക്കൊള്ളാനാവാതെ സാധാരണക്കാർ വിതുമ്പും. പാർലമമെന്റിന്റെ ഇരുസഭകളും യോഗം ചേർന്ന് ദുഃഖം രേഖപ്പെടുത്തും. ആളുകൾ ജോലി സ്ഥലത്തുനിന്ന് നേരത്തെ തന്നെ വീട്ടിലേക്ക് മടങ്ങും. വിമാനങ്ങളിൽ പൈലറ്റുമാർ ഇക്കാര്യം റിപ്പോർട്ട് ചെയ്യും. എലിസബത്ത് രാജ്ഞി മരിക്കുന്നതോടെ, പുതിയൊരു രാജാവ് ബ്രിട്ടനുണ്ടാകും. ചാൾസ് രാജകുമാരൻ രാജാവായി ചുമതലയേൽക്കും.