- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആയുർവേദ മരുന്നുകമ്പനിക്കും കോഴി ഇറക്കുമതിക്കും നിയമവിരുദ്ധ നികുതി ഇളവുനൽകി; ഖജനാവിനുണ്ടായതു 150 കോടിയുടെ നഷ്ടം: മുൻ മന്ത്രി കെ എം മാണിക്കെതിരെ വിജിലൻസിന്റെ ത്വരിത പരിശോധന
കൊച്ചി: നികുതി ഇളവ് നൽകിയതിൽ ഖജനാവിന് 150 കോടിയുടെ നഷ്ടമുണ്ടായെന്ന പരാതിയിൽ മുൻ മന്ത്രി കെ എം മാണിക്കെതിരെ ത്വരിതപരിശോധനയ്ക്ക് ഉത്തരവ്. കോഴി ഇറക്കുമതിയിലും ആയുർവേദ മരുന്നുകളുടെ ഇറക്കുമതിയിലും നികുതി ഇളവിൽ ക്രമക്കേടുകാട്ടിയെന്നാണ് ആരോപണം. കേസിൽ എറണാകുളം വിജിലൻസ് അന്വേഷണം ആരംഭിച്ചു. കോഴി ഇറക്കുമതിയിൽ തോംസൺ ഗ്രൂപ്പിനാണ് നികുതി ഇളവ് നൽകിയത്. ബാർ കോഴ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ആരോപണവിധേയനായ മാണിക്കെതിരെ പുതിയ പരാതിയിലാണിപ്പോൾ വിജിലൻസ് അന്വേഷണം. 2013ൽ മാണി ധനമന്ത്രിയായിരിക്കെയാണ് സംഭവം. ബാർ കോഴക്കേസ് ഉണ്ടായ അതേ കാലയളവിൽ തന്നെയാണ് ഇതും എന്നാണ് ആരോപണം. കോഴി ഇറക്കുമതി ചെയ്യുന്ന പ്രമുഖ കമ്പനിയായ തോംസൺ ഗ്രൂപ്പ് എന്ന കമ്പനിക്കും സൗന്ദര്യ വർധക മരുന്ന് നിർമ്മിക്കാൻ ആയുർവേദ കമ്പനികൾക്കും വൻതോതിൽ നികുതി ഇളവ് നൽകിയതായി ആരോപണം ഉണ്ട്. ഇതിലൂടെ സംസ്ഥാനത്തിന്റെ ഖജനാവിന് 150 കോടി രൂപയുടെ നഷ്ടമുണ്ടായതായി പരാതിയിൽ പറയുന്നു. ബാർകോഴയ്ക്ക് സമാനമായ ഗൂഢാലോചന നടന്നതായും ആരോപണം ഉണ്ട്. പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തി. പര
കൊച്ചി: നികുതി ഇളവ് നൽകിയതിൽ ഖജനാവിന് 150 കോടിയുടെ നഷ്ടമുണ്ടായെന്ന പരാതിയിൽ മുൻ മന്ത്രി കെ എം മാണിക്കെതിരെ ത്വരിതപരിശോധനയ്ക്ക് ഉത്തരവ്. കോഴി ഇറക്കുമതിയിലും ആയുർവേദ മരുന്നുകളുടെ ഇറക്കുമതിയിലും നികുതി ഇളവിൽ ക്രമക്കേടുകാട്ടിയെന്നാണ് ആരോപണം.
കേസിൽ എറണാകുളം വിജിലൻസ് അന്വേഷണം ആരംഭിച്ചു. കോഴി ഇറക്കുമതിയിൽ തോംസൺ ഗ്രൂപ്പിനാണ് നികുതി ഇളവ് നൽകിയത്. ബാർ കോഴ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ആരോപണവിധേയനായ മാണിക്കെതിരെ പുതിയ പരാതിയിലാണിപ്പോൾ വിജിലൻസ് അന്വേഷണം.
2013ൽ മാണി ധനമന്ത്രിയായിരിക്കെയാണ് സംഭവം. ബാർ കോഴക്കേസ് ഉണ്ടായ അതേ കാലയളവിൽ തന്നെയാണ് ഇതും എന്നാണ് ആരോപണം. കോഴി ഇറക്കുമതി ചെയ്യുന്ന പ്രമുഖ കമ്പനിയായ തോംസൺ ഗ്രൂപ്പ് എന്ന കമ്പനിക്കും സൗന്ദര്യ വർധക മരുന്ന് നിർമ്മിക്കാൻ ആയുർവേദ കമ്പനികൾക്കും വൻതോതിൽ നികുതി ഇളവ് നൽകിയതായി ആരോപണം ഉണ്ട്. ഇതിലൂടെ സംസ്ഥാനത്തിന്റെ ഖജനാവിന് 150 കോടി രൂപയുടെ നഷ്ടമുണ്ടായതായി പരാതിയിൽ പറയുന്നു.
ബാർകോഴയ്ക്ക് സമാനമായ ഗൂഢാലോചന നടന്നതായും ആരോപണം ഉണ്ട്. പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തി. പരാതിയിൽ പ്രാഥമിക അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രാഥമിക അന്വേഷണത്തിനു ശേഷം മാണിയുടെ മൊഴിയും രേഖപ്പെടുത്തും. ഇതിനു ശേഷമായിരിക്കും എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതടക്കമുള്ള നടപടിയെന്നും വിജിലൻസ് വ്യക്തമാക്കി.
മാണിയുൾപ്പെടെ 11 പേരെ എതിർകകക്ഷിയാക്കിയാണ് പരാതി. ആയുർവേദ ഉൽപന്നങ്ങളുടെ നിർമ്മാതാക്കളായ ശ്രീധരീയത്തിനും പ്രമുഖ ബ്രോയിലർ ചിക്കൻ ഡീലർമാരായ തോംസൺ ഗ്രൂപ്പിനും നികുതിയിളവു നൽകിയതിൽ ക്രമക്കേടുണ്ടെന്ന് ആരോപിച്ച് കേരള കോൺഗ്രസ് (നാഷണലിസ്റ്റ്) നേതാവ് അഡ്വ. നോബിൾ മാത്യു കോട്ടയം വിജിലൻസ് കോടതിയിൽ നേരത്തെ പരാതി നൽകിയിരുന്നു. എന്നാൽ അന്നത്തെ മന്ത്രിയായിരുന്നു കെ.എം. മാണി ഉൾപ്പെടെയുള്ളവർക്കെതിരെ നൽകിയ പരാതി നിലനിൽക്കുന്നതല്ലെന്നും ഈ പരാതി പരിഗണിക്കാൻ വിജിലൻസ് കോടതിക്ക് അധികാരമില്ലെന്നും വ്യക്തമാക്കി കോട്ടയം വിജിലൻസ് കോടതി തള്ളി. ഇതിനെതിരെ നോബിൾ മാത്യു അഡ്വ. ജോർജ്ജ് സെബാസ്റ്റ്യൻ മുഖേന ഹൈക്കോടതിയെ സമീപിച്ചിരുന്നു.
പരാതി നിലനിൽക്കില്ലെന്നു പറഞ്ഞ വിജിലൻസ് കോടതി ഇത്തരമൊരു പരാതി വിജിലൻസ് കോടതിയുടെ അധികാര പരിധിയിൽ വരില്ലെന്നു കൂടി പറയുന്നത് പരസ്പര വിരുദ്ധമാണെന്നായിരുന്നു ഹർജിക്കാരന്റെ വാദം. തുടർന്നാണ് കോട്ടയം വിജിലൻസ് കോടതി അധികാര പരിധി സംബന്ധിച്ച കാര്യങ്ങൾ പുനഃ പരിശോധിക്കാൻ സിംഗിൾബെഞ്ച് നിർദ്ദേശിച്ചത്. നോബിൾ മാത്യുവിന്റെ പരാതി തള്ളിക്കൊണ്ടുള്ള കോട്ടയം വിജിലൻസ് കോടതിയുടെ ഉത്തരവും സിംഗിൾബെഞ്ച് റദ്ദാക്കിയിയിരുന്നു. നോബിൾ മാത്യുവിന്റെ പരാതി പരിഗണിക്കാൻ കോട്ടയം വിജിലൻസ് കോടതിക്കു അധികാരമുണ്ടോയെന്നത് സംബന്ധിച്ച് വിജിലൻസ് കോടതി പുനഃപരിശോധന നടത്തണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചിരുന്നു. ഇതുവരെ 12 ബജറ്റുകൾ അവതരിപ്പിച്ച ധനമന്ത്രി കെ എം മാണി വിവിധ ബജറ്റുകളിൽ നികുതി ഇളവുചെയ്ത് നിബന്ധനകൾ ലംഘിച്ചും കോടിക്കണക്കിന് രൂപ അനധികൃതമായി സമ്പാദിച്ചെന്നുമാണ് ആരോപണം. ഇതുമായി ബന്ധപ്പെട്ട ഉയർന്നുവന്നിട്ടുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് കോട്ടയം വിജിലൻസ് കോടതിയിൽ ഹർജി ഫയൽ ചെയ്തത്.