- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റെഗുലേറ്ററി അഥോറിട്ടിയുടെ അനുമതിയില്ലാതെ പദ്ധതികൾ പ്രഖ്യാപിക്കരുത്; സമയത്ത് നിർമ്മാണം പൂർത്തിയായില്ലെങ്കിൽ നഷ്ടപരിഹാരം; വാങ്ങുന്ന പണത്തിന്റെ 70 ശതമാനവും ഉപയോഗിക്കരുത്; ആർക്കും ഫ്ലാറ്റിന്റേയും വില്ലയുടേയും പേരിൽ തട്ടിക്കാൻ പറ്റാത്ത വിധം ശക്തമായ നിയമം പാസാക്കി കേന്ദ്രം
ന്യൂഡൽഹി: എല്ലാവർക്കും വീട് എന്ന ലക്ഷ്യത്തിലേക്കുള്ള വഴിയിൽ റിയൽ എസ്റ്റേറ്റ് നിയമം രാജ്യത്ത് നടപ്പിലായി. 2022 ആകുന്നതോടെ, 'ഭവനരഹിതരില്ലാത്ത ഇന്ത്യ'യാണു മോദി സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം. ഇതിലേക്കുള്ള പ്രധാന ചവിട്ടു പടിയാണ് റിയൽ എസ്റ്റേറ്റ് നിയമം. ഉപയോക്താവിന്റെ പക്ഷത്തു നിൽക്കുന്ന നിയമത്തിൽ റിയൽ എസ്റ്റേറ്റ് രംഗത്തെ ചൂഷണങ്ങൾ നിയന്ത്രിക്കാൻ ഒട്ടേറെ വ്യവസ്ഥകളുണ്ട്. പണം കൈപ്പറ്റിയശേഷം നിർമ്മാണം വൈകിച്ചാൽ കെട്ടിട നിർമ്മാതാവ് പണവും പലിശയും നഷ്ടപരിഹാരവും നൽകേണ്ടിവരും. തവണ മുടക്കാതിരിക്കാനും വ്യവസ്ഥകൾ കൃത്യമായി പാലിക്കാനും ഉപയോക്താവും ബാധ്യസ്ഥനാകും. റിയൽ എസ്‌റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഗണിക്കാൻ സംസ്ഥാനങ്ങളിൽ റഗുലേറ്ററി അഥോറിറ്റി (ആർഇആർഎ). അതിനു മുകളിൽ അപ്പീൽ കോടതിയുമുണ്ടാകും. താമസത്തിനും വാണിജ്യ ആവശ്യങ്ങൾക്കുമുള്ള പദ്ധതികൾ , അപ്പാർട്‌മെന്റ്, പ്ലോട്ട്, കെട്ടിടം എന്നിവ ഈ നിയമത്തിന്റെ പരിധിയിൽ വരും. ആർഇആർഎയിൽ രജിസ്റ്റർ ചെയ്ത ശേഷം മാത്രമേ പദ്ധതി പരസ്യം ചെയ്യാനും ബുക്കിങ് സ്വീകരിക്
ന്യൂഡൽഹി: എല്ലാവർക്കും വീട് എന്ന ലക്ഷ്യത്തിലേക്കുള്ള വഴിയിൽ റിയൽ എസ്റ്റേറ്റ് നിയമം രാജ്യത്ത് നടപ്പിലായി. 2022 ആകുന്നതോടെ, 'ഭവനരഹിതരില്ലാത്ത ഇന്ത്യ'യാണു മോദി സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യം. ഇതിലേക്കുള്ള പ്രധാന ചവിട്ടു പടിയാണ് റിയൽ എസ്റ്റേറ്റ് നിയമം. ഉപയോക്താവിന്റെ പക്ഷത്തു നിൽക്കുന്ന നിയമത്തിൽ റിയൽ എസ്റ്റേറ്റ് രംഗത്തെ ചൂഷണങ്ങൾ നിയന്ത്രിക്കാൻ ഒട്ടേറെ വ്യവസ്ഥകളുണ്ട്.
പണം കൈപ്പറ്റിയശേഷം നിർമ്മാണം വൈകിച്ചാൽ കെട്ടിട നിർമ്മാതാവ് പണവും പലിശയും നഷ്ടപരിഹാരവും നൽകേണ്ടിവരും. തവണ മുടക്കാതിരിക്കാനും വ്യവസ്ഥകൾ കൃത്യമായി പാലിക്കാനും ഉപയോക്താവും ബാധ്യസ്ഥനാകും. റിയൽ എസ്‌റ്റേറ്റ് മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പരിഗണിക്കാൻ സംസ്ഥാനങ്ങളിൽ റഗുലേറ്ററി അഥോറിറ്റി (ആർഇആർഎ). അതിനു മുകളിൽ അപ്പീൽ കോടതിയുമുണ്ടാകും. താമസത്തിനും വാണിജ്യ ആവശ്യങ്ങൾക്കുമുള്ള പദ്ധതികൾ , അപ്പാർട്‌മെന്റ്, പ്ലോട്ട്, കെട്ടിടം എന്നിവ ഈ നിയമത്തിന്റെ പരിധിയിൽ വരും.
ആർഇആർഎയിൽ രജിസ്റ്റർ ചെയ്ത ശേഷം മാത്രമേ പദ്ധതി പരസ്യം ചെയ്യാനും ബുക്കിങ് സ്വീകരിക്കാനും കഴിയൂ. വിവിധ ഏജൻസികളിൽ നിന്നു ലഭിച്ച അനുമതികൾ, മുൻ പദ്ധതികളുടെ സ്ഥിതിവിവരം തുടങ്ങിയവ സഹിതമാണു റജിസ്‌ട്രേഷന് അപേക്ഷിക്കേണ്ടത്. ഉപയോക്താക്കളിൽ നിന്നു വാങ്ങുന്ന പണത്തിന്റെ 70% പ്രത്യേക അക്കൗണ്ടിൽ സൂക്ഷിക്കണം. ഒരു പദ്ധതിയുടെ പണം മറ്റു പദ്ധതികൾക്കായി വകമാറ്റാനാവില്ല. ഇത് ഫ്ളാറ്റ് ബുക്ക് ചെയ്ത് മുൻകൂർ പണം നൽകുന്നവർക്ക് ഏറെ ഗുണകരമാകും.
റിയൽ എസ്‌റ്റേറ്റ് പദ്ധതിയുടെ ഭൂരിപക്ഷ ഉടമസ്ഥാവകാശവും ബാധ്യതകളും കൈമാറണമെങ്കിൽ പ്രമോട്ടർ മൂന്നിൽ രണ്ട് ഉപയോക്താക്കളുടെയും ആർഇആർഎയുടെയും അനുമതി വാങ്ങണം. പദ്ധതി നിശ്ചിതസമയത്തു പൂർത്തിയാക്കുന്നില്ലെങ്കിൽ അതുവരെ വാങ്ങിയ പണവും പലിശയും നഷ്ടപരിഹാരവും നിർമ്മാതാവ് (പ്രമോട്ടർ) നൽകണം. വൈകുമ്പോഴും പദ്ധതിയിൽ തുടരാനാണ് ഉപയോക്താവ് താൽപര്യപ്പെടുന്നതെങ്കിൽ പ്രമോട്ടർ ഈടാക്കിയിട്ടുള്ള തുകയുടെ പലിശ പദ്ധതി പൂർത്തിയാക്കുന്നതുവരെ എല്ലാ മാസവും നൽകണമെന്നും നിയമത്തിൽ വ്യവസ്ഥയുണ്ട്.
അതുകൊണ്ട് തന്നെ ഫ്ളാറ്റ് നിർമ്മാതാക്കളുടെ തട്ടിപ്പ് ഇനി നടക്കില്ല. പദ്ധതി പ്രഖ്യാപിച്ച് അഡ്വാൻസ് വാങ്ങി മുങ്ങാനുള്ള സാധ്യതയും കുറയും. ഫ്ളാറ്റിന്റെ പണി അനിശ്ചിതമായി നീട്ടികൊണ്ടു പോയി ഉപഭോക്താക്കളെ കഷ്ടപ്പെടുത്താനും ഈ നിയമം വന്നതോടെ ബിൽഡർമാർക്ക് സാധിക്കാതെയാകും.